അനുകമ്പയുടെ പൂർണരൂപമാണ്  യേശുക്രിസ്തുവെന്ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു.

"യേശുക്രിസ്തുവിന്റെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ദുഖ വെള്ളി നമ്മെ ഓർമ്മിപ്പിക്കുന്നു. അനുകമ്പയുടെ  പൂർണരൂപമായ അദ്ദേഹം  ദരിദ്രരെ സേവിക്കുന്നതിനും രോഗികളെ സുഖപ്പെടുത്തുന്നതിനും  അർപ്പിതനായിരുന്നു." ദുഖ വെള്ളിയോടനുബന്ധിച്ചുള്ള  സന്ദേശത്തിൽ ശ്രീ മോദി ട്വീറ്റ് ചെയ്തു