ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും പ്രതിരോധമന്ത്രിയുമായ ജനറല്‍ വെയ് ഫെന്‍ഘെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
![](https://cdn.narendramodi.in/cmsuploads/0.13840900_1534856097_china1.jpg)
പ്രതിരോധം, സൈനിക വിനിമയം എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യയും ചൈനയുമായുള്ള ഉന്നതതല ബന്ധം മെച്ചപ്പെട്ടതിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
ഇന്ത്യ-ചൈന ബന്ധത്തെ ലോകത്തിന്റെ സുസ്ഥിരതയെ നിര്‍ണയിക്കുന്ന ഒരു ഘടകമായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അതിര്‍ത്തിയിലെ ശാന്തതയും സ്വസ്ഥതയും ഭിന്നതകളെ തര്‍ക്കങ്ങളിലേക്കു നയിക്കാതെ, എത്രത്തോളം ഭാവുകത്വത്തോടും പക്വതയോടുംകൂടിയാണ് ഇന്ത്യയും ചൈനയും കൈകാര്യം ചെയ്യുന്നതെന്നതിനു തെളിവാണ് ഇതെന്നു ചൂണ്ടിക്കാട്ടി.
![](https://cdn.narendramodi.in/cmsuploads/0.37724900_1534856123_china2.jpg)
വുഹാന്‍, ക്വിങ്ദാവോ, ജോഹന്നസ്ബര്‍ഗ് എന്നിവിടങ്ങളില്‍വെച്ചു പ്രസിഡന്റ് സീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ഊഷ്മളമായ ഓര്‍മകള്‍ പ്രധാനമന്ത്രി മോദി അയവിറക്കി.