ഗവണ്‍മെന്റ് മാര്‍ക്കറ്റ്‌പ്ലേസ് പ്ലാറ്റ്‌ഫോം (ജെം) 8 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഇതിന്റെ എല്ലാ പങ്കാളികളെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
എസ്.സി (പട്ടികജാതി), എസ്.ടി (പട്ടികവര്‍ഗ്ഗ), ഒ.ബി.സി (മറ്റ് പിന്നോക്ക) വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഈ പ്ലാറ്റ്ഫോം അവസരങ്ങള്‍ പ്രദാനം ചെയ്യുകയും സ്ത്രീ ശാക്തീകരണത്തിനെ വളരെയധികം മുന്നോട്ട് കൊണ്ടുപോകുന്നതിലെ ഒരു പ്രധാനഘടകമായിയെന്നും ശ്രീ മോദി പറഞ്ഞു.
''എട്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന ജെം ഇന്ത്യ പ്ലാറ്റ്ഫോമിലെ എല്ലാ പങ്കാളികള്‍ക്കും അഭിനന്ദനങ്ങള്‍. ഏകദേശം 10 ലക്ഷം കോടി രൂപയുടെ ശ്രദ്ധേയമായ സഞ്ചിത വില്‍പ്പന ഈ പ്ലാറ്റ്ഫോം കൈവരിച്ചു. എന്നാല്‍, ഏറ്റവും പ്രധാനം, ഇത് സംരംഭകര്‍ക്ക്, പ്രത്യേകിച്ച് എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍), സ്റ്റാര്‍ട്ടപ്പുകള്‍, എസ്.സി, എസ്.ടി, ഒ.ബി.സി എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കിയെന്നതാണ്. സ്ത്രീ ശാക്തീകരണത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിലും ജെം ഏറെ പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
Compliments to all stakeholders of @GeM_India on the platform completing 8 years. This platform has achieved an impressive cumulative sale of nearly Rs. 10 lakh crore. But, most importantly it has provided opportunities to entrepreneurs, particularly those associated with MSMEs,…
— Narendra Modi (@narendramodi) August 9, 2024