Published By : Admin | January 27, 2020 | 09:00 IST
Share
പരീക്ഷ പേ ചര്‍ച്ചാവേളയില്‍ അരുണാചല്‍ പ്രദേശില്‍ നിന്നു വന്ന ഒരു യുവ വിദ്യാര്‍ത്ഥി പ്രധാന മന്ത്രി മോദിയോട് മൗലികാവകാശങ്ങളുടെയും കടമകളുടെയും പ്രാധാന്യത്തെ കുറിച്ച് ആരാഞ്ഞു.
ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് ഒരു പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവും ലളിതമായ പദങ്ങളാണ് അവകാശങ്ങളും കടമകളും എന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. നമ്മുടെ അവകാശങ്ങളും കടമകളും തമ്മില്‍ നേരിട്ടു ബന്ധമുണ്ട്. മറ്റുള്ളവര്‍ അനുഷ്ഠിക്കുന്ന കടമകളെ നേരിട്ട് ആശ്രയിച്ചാണ് നമ്മുടെ അവകാശങ്ങള്‍. അധ്യാപകന്‍ അയാളുടെ കടമ ശരിയാം വണ്ണം നിര്‍വഹിച്ചാല്‍ പഠിക്കുക എന്ന വിദ്യാര്‍ത്ഥിയുടെ അവകാശം ഭദ്രമാകും, പ്രധാനമന്ത്രി പറഞ്ഞു.
എപ്പോഴായാലും ആളുകള്‍ പരസ്പരം കണ്ടു മുട്ടുമ്പോള്‍ ജയ്ഹിന്ദ് എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ് എന്ന് പ്രധാന മന്ത്രി പറഞ്ഞു. അവധിക്കാലത്ത് വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അനുഭവിക്കുകയും ചെയ്യണം എന്നും അദ്ദേഹം ആളുകളോട് ആവശ്യപ്പെട്ടു.
Prime Minister Shri Narendra Modi paid homage today to Mahatma Gandhi at his statue in the historic Promenade Gardens in Georgetown, Guyana. He recalled Bapu’s eternal values of peace and non-violence which continue to guide humanity. The statue was installed in commemoration of Gandhiji’s 100th birth anniversary in 1969.
Prime Minister also paid floral tribute at the Arya Samaj monument located close by. This monument was unveiled in 2011 in commemoration of 100 years of the Arya Samaj movement in Guyana.