നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ എത്തുമ്പോള്‍ ഇതുവരെ ഒരു ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്ത ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഉണ്ടായിരുന്നു.ബാങ്ക് ദേശസാല്‍ക്കരണത്തിനു ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നമ്മുടെ രാജ്യത്തെ ദശലക്ഷങ്ങള്‍ ഇപ്പോഴും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു.
എല്ലാവരെയും സാമ്പത്തികമായി ഉള്‍ച്ചേര്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തുക എന്ന ദൗത്യനിര്‍വഹണത്തിനാണ് ജന്‍ ധന്‍ യോജന നടപ്പാക്കിയത്.രണ്ടു വര്‍ഷത്തെ ചെറിയ കാലയളവിനുള്ളില്‍, 23.93 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ആവേശം കൊള്ളിക്കുന്ന കാര്യം എന്താണെന്നാല്‍ 41,789 കോടി രൂപ ഈ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടു എന്നതാണ്. ബാങ്ക് അക്കൗണ്ടിന്റെ സഹായത്തോടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അവരുടെ ജീവിതം ഭദ്രമാക്കുന്ന സമ്പാദ്യമുണ്ടായി. പണം കടംകൊടുക്കുന്നവരുടെയും അവരുടെ ഉയര്‍ന്ന പലിശ നിരക്കിന്റെയും കെണിയിലായിരുന്ന ദശലക്ഷങ്ങള്‍ക്കു വേണ്ടി ബാങ്കുകളുടെ വാതിലുകള്‍ തുറക്കപ്പെട്ടു. ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഓവര്‍ ഡ്രാഫ്റ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ ഭാഗമായി.അക്കൗണ്ടുകളിലെ ശൂന്യബാക്കിയേക്കുറിച്ചായിരുന്നു തുടക്കത്തില്‍ ജന്‍ധന്‍ യോജനയേക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ ആകെ അക്കൗണ്ടുകളില്‍ ശൂന്യബാക്കിയുള്ള അക്കൗണ്ടുകളുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുവന്നു,അതായത് ബഹുഭൂരിപക്ഷം ആളുകളും ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു.
ജന്‍ ധന്‍ അക്കൗണ്ടുകളുടെ അതിവേഗ പുരോഗതിക്കൊപ്പം ജെഎഎം ത്രിത്വം തുടങ്ങാനുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ തീരുമാനവും ഉണ്ടായി. ആധാര്‍ ചേര്‍ക്കലുമായി സര്‍ക്കാര്‍ വളരെ വേഗം മുന്നോട്ടുപോയി. 2014 മെയ് 30 വരെ 65 കോടി ആധാറുകള്‍ ചേര്‍ത്ത സര്‍ക്കാര്‍ മറ്റൊരു 35 കോടി തുടങ്ങി. 105 കോടി ഇന്ത്യക്കാര്‍ക്ക് ഇന്ന് ആധാര്‍ കാര്‍ഡുണ്ട്. ഏതാണ്ട് എല്ലാ ഇന്ത്യക്കാര്‍ക്കും ഇപ്പോള്‍ ഒരു മൊബൈല്‍ ഫോണുണ്ട്. ഈവിധത്തില്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങളും സബ്‌സിഡികളും ഇത് മുഖേനയാക്കാന്‍ അതു മുഖേനയാക്കാന്‍ പ്രാപ്തമായ ഒരു സംവിധാനം രൂപപ്പെട്ടിരിക്കുന്നു. ഇടനിലക്കാരോ താമസമോ ഇല്ലാതെ ശരിയായ ആളെ കണ്ടെത്തി ആ ആളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ ഇപ്പോള്‍ സാധ്യമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ ആനുകൂല്യങ്ങള്‍ നേരിട്ട് കൈമാറുന്ന പദ്ധതി ( ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) നടപ്പാക്കുകയും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലക്കേ് നേരിട്ട് കോടികള്‍ കൈമാറുകയും ചെയ്തു. ഇത് ചോര്‍ച്ചകളും വകമാറ്റവും അവസാനിപ്പിക്കുകയും കഴിഞ്ഞ രണ്ടുവര്‍ഷത്തെ സമ്പാദ്യത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തിനുള്ളില്‍ 31 കോടി ഗുണഭോക്താക്കള്‍ക്കായി 61,822 കോടി രൂപ നേരിട്ടു കൈമാറി. ഡി ബി റ്റിക്കു കീഴിലെ വിവിധ പരിഷ്‌കരണ നടപടികളിലൂടെ വ്യാജ ഗുണഭോക്താക്കളെയും ചോര്‍ച്ചയും ഇല്ലാതാക്കി ഏകദേശം 36,500 കോടി സംരക്ഷിച്ചു. സൂക്ഷ്മവും ചെറുതും മധ്യ തലങ്ങളിലുമുള്ള സംരംഭങ്ങള്‍ നമ്മുടെ സമ്പദ്ഘടനയില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവ ദശലക്ഷക്കണക്കിന് ജോലികള്‍ നല്‍കുക മാത്രമല്ല, നമ്മുടെ സമ്പദ്ഘടനയുടെ പ്രധാന അംശദാതാക്കളുമാണ്. പക്ഷേ, അവരില്‍ ചെറിയ ഒരു ഭാഗത്തിനു മാത്രമേ സ്ഥാപനങ്ങളില്‍ നിനുള്ള വായ്പ കിട്ടുന്നുള്ളുവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്, ഭൂരിഭാഗം സ്ഥാപനങ്ങളും കടം കൊടുക്കുന്നയാളുകളില്‍ നിന്ന് വാങ്ങാന്‍ നിര്‍ബന്ധിതരാവുന്നു.
ഈ ചെറുകിട സംരംഭകരുടെ അഭിലാഷത്തിനൊത്ത വിധം,ഭൂമി ഈട് വാങ്ങാത്ത ചെറുകിട വായ്പ നല്‍കി സഹായിക്കുന്നതിനാണ് എന്‍ഡിഎ സര്‍ക്കാര്‍ മുദ്രാ യോജനം നടപ്പാക്കിയത്. 1,22,188 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് 1,32,954.73 കോടി രൂപ 2015-16ല്‍ വിതരണം ചെയ്തു. ആകെ 3.48 കോടി സംരംഭകര്‍ക്ക് വായ്പ ലഭിച്ചു. ഇവരില്‍ 1.25 കോടി പുതിയ സംരംഭകരാണ്, അവര്‍ക്ക് 58,908 രൂപ ലഭിച്ചു. ആഹ്ലാദിപ്പിക്കുന്ന വിധത്തില്‍ 79% ഗുണഭോക്താക്കള്‍ സ്ത്രീകളാണ്,അവര്‍ 63,190 കോടി രൂപ കൈപ്പറ്റി. 2016-17ല്‍ മുദ്ര യോജന ലക്ഷ്യമിടുന്നത് മുന്‍ വര്‍ഷത്തേക്കാള്‍ 50% കൂടുതലായി 1,80,000 കോടി രൂപ നല്‍കാനാണ്.
മേല്‍പ്പറഞ്ഞ നടപടികള്‍ ഇന്ത്യക്കാരുടെ ജീവിതത്തില്‍ ഒരു സമൂല മാറ്റം വരുത്തിയിരിക്കുന്നു. ബാങ്ക് അക്കൗണ്ട് പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരുന്നവര്‍ മുതല്‍ ബഹുതല ഗുണങ്ങളോടെ ബാങ്ക് അക്കൗണ്ടുകള്‍ ലഭിക്കുകയും വേഗത്തില്‍,ഭൂമി ഈട് നല്‍കാതെ വായ്പ ലഭിക്കുകയും ചെയ്തവര്‍ വരെ. 2014 മെയ് മുതല്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നു. സബിസിഡികളും ആനുകൂല്യങ്ങളും ഇടനിലക്കാരുടെ ജാമ്യത്തിലും സര്‍ക്കാര്‍ ഓഫീസ് പലതവണ കയറിയിറങ്ങിയുമല്ല ഇനി ലഭിക്കുക.ഡി ബി റ്റിയും ജാമും (ജെഎഎം) ആനുകൂല്യങ്ങളുടെ കൈമാറ്റം വേഗത്തിലും കാര്യക്ഷമവും സുതാര്യവുമാക്കി.