ഫ്രാന്‍സിന്റെ യൂറോപ്പ്, വിദേശകാര്യ മന്ത്രി ശ്രീ. ഷോണ്‍ യൂ വി ലെ ഡ്രിയാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
2017 ജൂണില്‍ പ്രധാനമന്ത്രി നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തെത്തുടര്‍ന്ന് ഉഭയകക്ഷിബന്ധങ്ങളിലുണ്ടായിട്ടുള്ള പുരോഗതി അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഇപ്പോഴത്തെ പദവിയിലും നേരത്തേ ഫ്രഞ്ച് പ്രതിരോധ മന്ത്രിയായിരുന്നപ്പോഴും ഇന്ത്യ-ഫ്രാന്‍സ് ബന്ധം മെച്ചപ്പെടുത്തുന്നതിനായി ശ്രീ. ലെ ഡ്രിയാന്‍ നല്‍കിയ സംഭാവനകള്‍ക്കു പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു.
ഇന്ത്യയും ഫ്രാന്‍സുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ഉഭയകക്ഷിബന്ധത്തില്‍ മാത്രമല്ല, മേഖലാതലത്തിലും ആഗോളതലത്തിലുമുള്ള സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി നിലകൊള്ളുന്ന ശക്തിയെന്ന നിലയിലും പ്രസക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹത്തിന്റെ സൗകര്യാര്‍ഥം പരമാവധി നേരത്തേ പ്രസിഡന്റ് മാക്രോണിനെ ഇന്ത്യയില്‍ വരവേല്‍ക്കാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.