ഫ്രാന്‍സിന്റെ വിദേശകാര്യ, യൂറോപ്യന്‍കാര്യ മന്ത്രി ബഹുമാനപ്പെട്ട ശ്രീ. ജീന്‍-യവ്‌സ് ലെ ദ്രിയാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
അടുത്തിടെ ഫ്രാന്‍സിലെ സ്ട്രസ്ബര്‍ഗില്‍ ഉണ്ടായ ഭീകരവാദി ആക്രമണത്തില്‍ ഏതാനും പേര്‍ മരിക്കാനിടയായതില്‍ അത്യഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഭീകരവാദത്തിനെതിരെ പൊരുതാന്‍ ഫ്രാന്‍സിനൊപ്പം ഇന്ത്യ നിലകൊള്ളുമെന്നു വ്യക്തമാക്കി.
പ്രസിഡന്റ് മാക്രോണ്‍ 2018 മാര്‍ച്ചില്‍ നടത്തിയ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനവും അര്‍ജന്റീനയില്‍ ജി-20 ഉച്ചകോടിക്കിടെ അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ഉഭയകക്ഷിബന്ധത്തില്‍ അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങളും മേഖലാതല, ആഗോള വിഷയങ്ങളിലുള്ള ഫ്രാന്‍സിന്റെ വീക്ഷണവും ശ്രീ. ലെ ഡ്രിയന്‍ പ്രധാനമന്ത്രിയോടു വിശദീകരിച്ചു. പ്രതിരോധം, ബഹിരാകാശം, ഭീകരവാദത്തെ പ്രതിരോധിക്കല്‍, നാവിക സുരക്ഷ, ആണവ സഹകരണം എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉഭയകക്ഷിബന്ധം മെച്ചപ്പെട്ടുവരുന്നതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.