ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായി ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ മുന്‍ പ്രധാനമന്ത്രി ശ്രീ. എച്ച്.ഡി.ദേവഗൗഡ പ്രശംസിച്ചു. നേരത്തേ, അഹമ്മദാബാദ് വിമാനത്താവളത്തിനു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളമെന്നു പേരിടുകയും സര്‍ദാര്‍ പട്ടേലിന്റെ ജന്മസ്ഥലമായ ഗുജറാത്തിലെ നാദിയാദ് പട്ടണത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്മാരകം നിര്‍മിക്കുകയും ചെയ്തത് ശ്രീ.
ദേവഗൗഡ അനുസ്മരിച്ചു. നേരത്തേ നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശുഭപര്യവസാനത്തിലേക്ക് എത്തിക്കുകയാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യന്റെ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായി രൂപപ്പെടുത്തുക വഴി ചെയ്തത്. ഏകതാ പ്രതിമയും സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ആകര്‍ഷകമായും തദ്ദേശീയമായും ആണു നിര്‍മിച്ചതെന്നും അതിനാലാണു ലോകത്താകമാനമുള്ള ജനങ്ങള്‍ ഇവ സന്ദര്‍ശിക്കാന്‍ എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രി ശ്രീ. എച്ച്.ഡി.ദേവഗൗഡ ഏകതാ പ്രതിമ സന്ദര്‍ശിച്ചതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്തോഷം രേഖപ്പെടുത്തി.