ഐക്യ അറബ് എമിറേറ്റ്‌സ് വിദേശകാര്യ മന്ത്രി അബ്ദുള്ള ബിന്‍ സയ്യദ് അല്‍ നഹ്യാന്‍ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
യു.എ.ഇ. പ്രസിഡന്റിനും, കിരീടാവകാശിക്കുമുള്ള ആശംസകളും പ്രധാനമന്ത്രി വിദേശകാര്യ മന്ത്രിയെ അറിയിച്ചു.
യു.എ.ഇ. യിലേയ്ക്ക് താന്‍ മുമ്പ് നടത്തിയ യാത്രകളില്‍ ലഭിച്ച ഊഷ്മളമായ ആതിഥേയത്വം അനുസ്മരിച്ച് കൊണ്ട്, യു.എ.ഇ. പ്രസിഡന്റിന്റെയും, കിരീരാവകാശിയുടെയും ആരോഗ്യത്തിനും, സന്തോഷത്തിനും, സര്‍വ്വവിധ വിജയങ്ങള്‍ക്കുമുള്ള ആശംസകള്‍ പ്രധാനമന്ത്രി യു.എ.ഇ. വിദേശകാര്യ മന്ത്രിക്ക് കൈമാറി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉഭയകക്ഷി ബന്ധങ്ങളിലുണ്ടായ വളര്‍ച്ചയില്‍ അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തി.
ഇന്ത്യ – യ.എ.ഇ. ബന്ധങ്ങള്‍ ഇതിന് മുമ്പ് ഒരിക്കലും ഇത്രയും മെച്ചപ്പെട്ടതായിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനകരമാം വിധം ഉഭയകക്ഷി ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും മേഖലയില്‍ സമാധാനം, സമൃദ്ധി, സ്ഥിരത എന്നിവ കൈവരിക്കുന്നതിനുമുള്ള യു.എ.ഇ. യുടെ ദര്‍ശനവും അദ്ദേഹം വിവരിച്ചു.
വ്യാപാരം, ഊര്‍ജ്ജം, വിനോദ സഞ്ചാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ മേഖലകളിലെയും സഹകരണം ഉയര്‍ന്നതലങ്ങളില്‍ എത്തിക്കുന്നതിന് യു.എ.ഇ. നേതൃത്വവുമൊത്ത് പ്രവര്‍ത്തിക്കാനുള്ള തന്റെ ശക്തമായ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.
Had a great meeting with UAE’s Foreign Minister, His Highness Sheikh Abdullah Bin Zayed Al Nahyan. We talked at length about further improving economic and cultural relations between India and UAE. @ABZayed pic.twitter.com/kD5tX3g7is
— Narendra Modi (@narendramodi) July 9, 2019