ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്‌ദോല്ലാഹിയാൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
വിശിഷ്ട വ്യക്തിയെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല നാഗരിക സാംസ്കാരിക ബന്ധങ്ങളെ ഊഷ്മളമായി അനുസ്മരിച്ചു. നിലവിലുള്ള ഉഭയകക്ഷി സഹകരണ പദ്ധതികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ കൈമാറ്റം ത്വരിതപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്ക് ആശംസകൾ അറിയിക്കാൻ ഇറാൻ വിദേശകാര്യ മന്ത്രിയോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു, ഇറാൻ പ്രസിഡന്റുമായി എത്രയും വേഗം കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.