നെറ്റ്‌വര്‍ക്ക് 18 സംഘടിപ്പിച്ച റൈസിംഗ് ഇന്ത്യ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ.
നരേന്ദ്രമോദി അഭിസംബോധന ചെയ്തു.
നമ്മള്‍ ഒരു രാജ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിന്റെ പശ്ചാത്തലം വിപുലമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സാമ്പത്തിക വളര്‍ച്ചയ്ക്കപ്പുറം ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന് പറയുേമ്പാഴാണു ജനങ്ങള്‍ക്കിടയില്‍ സ്വാഭിമാനം ഉയരുന്നതെന്നാണു തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയിലൂടെ അസാധ്യമായതുപോലും നേടാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. നവ ഇന്ത്യ എന്ന പ്രതിജ്ഞ നേടിയെടുക്കുന്നതിനായി ഈ കൂട്ടായ ഇച്ഛാശക്തി ഇന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനവും മാറ്റങ്ങളും ഗവണ്‍മെന്റ് നയിക്കും അതിനെ പൗരന്മാര്‍ പിന്തുടരുമെന്ന മിക്ക രാജ്യങ്ങളുടെയും രീതി കഴിഞ്ഞ നാലുവര്‍ഷമായി ഇന്ത്യയില്‍ തലതിരിച്ചിട്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്നു പൗരന്മാര്‍ നയിക്കും ഗവണ്‍മെന്റ് പിന്തുടരുമെന്നും അദ്ദേഹം പഞഞ്ഞു.
സ്വച്ഛ് ഭാരത് മിഷന്‍ ചെറിയ കാലയളവുകൊണ്ടുതന്നെ ഒരു ബഹുജനപ്രസ്ഥാനമായി മാറിക്കഴിഞ്ഞു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ ആയുധമായി ജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടിനെ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിനും അവ നടപ്പാക്കുന്നതിനും ഗവണ്‍മെന്റിനെ പൗരന്മാരാണ് പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പരിവര്‍ത്തനമുണ്ടായത് ജനങ്ങളുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ്. ഒരു വീക്ഷണമെന്ന നിലയില്‍ രാജ്യത്തിനുളളിലെ അസമത്വം കുറച്ചുകൊണ്ടുവരുന്നതിനായാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉജ്വല്‍ യോജന എങ്ങനെയാണ് അടുക്കളകളെ മാത്രമല്ല, മുഴുവന്‍ കുടുംബങ്ങളെയും പരിവര്‍ത്തനപ്പെടുത്തുതെ് വിഡിയോയുടെ സഹായത്തോടെ അദ്ദേഹം വിശദീകരിച്ചു.
നമ്മുടെ സാമൂഹികഘടനയിലുണ്ടായിരു ഒരു വലിയ അസമത്വത്തെയാണ് അഭിമുഖീകരിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തും കായികസര്‍വകലാശാലയ്ക്ക് തറക്കല്ലിട്ടും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മറ്റ് നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്ത ഒരുദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷമാണ് താന്‍ ഇവിടെ എത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. കിഴക്കന്‍ ഇന്ത്യയുടെ വികാരപരമായ സംയോജനവും ജനസംഖ്യയിലെ വൈവിധ്യവും മനസ്സില്‍ സൂക്ഷിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ‘കിഴക്ക് പ്രവര്‍ത്തിക്കൂ, ഇന്ത്യയുടെ കിഴക്കിന് വേണ്ടി വേഗത്തില്‍ പ്രവര്‍ത്തിക്കൂ-(ആക്ട് ഇന്ത്യ, ആന്റ് ആക്ട് ഫാസ്റ്റ് ഫോര്‍ ഇന്ത്യാസ് ഈസ്റ്റ്’ എന്ന മന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരികയാണെന്ന് അദ്ദേഹം വെളിവാക്കി. ഇതില്‍ വടക്കുകിഴക്കന്‍ ഇന്ത്യ മാത്രമല്ല, ഉത്തര്‍പ്രദേശിന്റെ കിഴക്കുഭാഗം, ബിഹാര്‍, പശ്ചിമബംഗാള്‍, ഒഡീഷ തുടങ്ങിയവയും ഉള്‍പ്പെടും.
ഈ മേഖലയില്‍ അതിവേഗം തുടക്കം കുറിച്ച പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് അസമിലെ ഗ്യാസ് ക്രാക്കര്‍ പദ്ധതി, ബാറുണിയിലെയും ഗോരഖ്പൂരിലേയും സിന്ദ്രിയിലെയും വളം ഫാക്ടറിയുടെ പുനരുദ്ധാരണം, ജഗദീഷ്പൂര്‍ ഹാല്‍ദിയ ഗ്യാസ് പൈപ്പ്‌ലൈന്‍, ദോള സാഡിയ പാലം എന്നിവ ഉദാഹരണങ്ങളായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. പൂര്‍വ്വ ഇന്ത്യയില്‍ പുതിയ 12 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യതീകരിക്കാതെ വിട്ടിരുന്ന 18,000 ഗ്രാമങ്ങളില്‍ 13,000 എണ്ണം പൂര്‍വ ഇന്ത്യയിലും 5000 എണ്ണം വടക്ക് കിഴക്കന്‍ ഇന്ത്യയിലുമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഗ്രാമങ്ങളെ വൈദ്യുതീകരിക്കുകയെന്ന ലക്ഷ്യം വളരെ വേഗം തന്നെ നേടാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. സൗഭാഗ്യയോജന എല്ലാ വീടുകളിലും വൈദ്യുതികണക്ഷന്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപ്പെടലില്‍ നിന്ന് ഉദ്ഗ്രഥനത്തിലേക്കുള്ള പൂര്‍വ്വ ഇന്ത്യയുടെ ഈ പ്രയാണം ”ഉണരൂ ഇന്ത്യ” യ്ക്ക് കൂടുതല്‍ ശക്തിപകരും.
ആരോഗ്യമേഖലയെക്കുറിച്ചു പരാമര്‍ശിക്കവേ, ഈ മേഖലയിലെ നാലു തൂണുകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
‘ പ്രതിരോധ ആരോഗ്യം
‘ താങ്ങാവുന്ന ആരോഗ്യ സുരക്ഷ
‘ വിതരണമേഖലയിലെ ഇടപെടലകുകള്‍
‘ ദൗത്യരീതിയിലുള്ള ഇടപെടല്‍
പ്രതിരോധ ആരോഗ്യ സുരക്ഷയെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി 2014ല്‍ 6.5 കോടി ശൗചാലയങ്ങള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് 13 കോടി ശൗചാലയങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. മാലിന്യനിര്‍മാജനത്തിന്റെ പരിധി 38%ല്‍ നിന്നും ഇന്ന് 80 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. യോഗ ഒരു ബഹുജന പ്രസ്ഥാനമായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമസുഖകേന്ദ്രങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. രോഗപ്രതിരോധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
രാജ്യത്തങ്ങളോമിങ്ങോളമായി 3000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും അവിടെ നിന്നും 800ലധികം മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്‌ന്റെന്റുകളുടെയും മുട്ടു മാറ്റിവയ്ക്കലിന് വേണ്ടവയുടെയും വിലകള്‍ നിയന്ത്രിച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.
ആയുഷ്മാന്‍ ഭാരത് പദ്ധതി 10 കോടിയോളം കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡോക്ടര്‍മാരുടെ ലഭ്യതക്കുറവ് മറികടക്കുന്നതിനായി മെഡിക്കല്‍ കോളജിലെ സീറ്റുകളുടെ എണ്ണം വലിയതോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് അറിയച്ച പ്രധാനമന്ത്രി, അന്താരാഷ്ട്ര വനിതാദിനത്തില്‍ തുടക്കം കുറിച്ച ദേശീയ പോഷകാഹാര ദൗത്യത്തെക്കുറിച്ചും സൂചിപ്പിച്ചു.
ഓരോ മേഖലയ്ക്കും പ്രത്യേക സവിശേഷതകളുള്ള ഒരു വികസനമാതൃകയ്ക്കായി കേന്ദ്ര ഗവണ്‍മെന്റ് എങ്ങനെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
ഊര്‍ജ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നല്‍ കല്‍പിച്ചു. ഊര്‍ജ മന്ത്രാലയം, പുനരുപയോഗ ഊര്‍ജ മന്ത്രാലയം, കല്‍ക്കരി മന്ത്രാലയം എന്നിവ ഇന്ന് ഒരു യൂണിറ്റായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഊര്‍ജ പ്രതിസന്ധിയുള്ള രാജ്യത്തില്‍ നിന്നും അധിക ഊര്‍ജമുള്ള രാജ്യമായും ശൃംഖലതകരാറുകള്ള നിലയില്‍നിന്നു കയറ്റി അയയ്ക്കുന്ന രാജ്യമായും മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദൗര്‍ബല്യങ്ങള്‍ പിന്തള്ളിക്കൊണ്ട് ഇന്ന് ഇന്ത്യക്കു മുന്നോട്ടുപോകാന്‍ കഴിയുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് ‘ഇന്ത്യയുടെ ഉയിര്‍ത്തെഴുല്‍േ’പ്പിന്റെ അടിത്തറ. ഇന്ന് ഇന്ത്യയുടെ ഉയിര്‍പ്പിനെ എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്നു. തങ്ങളുടെ വികസനത്തിന് മാത്രമല്ല, മറിച്ച് ലോകത്തിന്റെയാകമാനമുള്ള വികസനത്തിന് ഇന്ത്യ ഒരു പുതിയ ദിശാബോധം നല്‍കുകയാണ്. സൗരോര്‍്ജ വിപ്ലവത്തിന് ഇന്നു് നേതൃത്വം നല്‍കുന്നത് ഇന്ത്യയാണ്.
അടുത്തിടെ നടന്ന അന്താരാഷ്ട്ര സൗരോര്‍ജ കൂട്ടായ്മയുടെ യോഗത്തില്‍ ഇത് പ്രകടമായതാണെന്നും അദ്ദേഹം പറഞ്ഞു. ജി-20, ഐക്യരാഷ്ട്ര സഭ പോലെയുള്ള രാജ്യാന്തര വേദികളില്‍ ലോകത്തെയാകമാനം ബാധിക്കുന്ന പ്രശ്‌നങ്ങളായ തീവ്രവാദം, കള്ളപ്പണം, അഴിമതി പോലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയാണ് ഉയര്‍ത്തിയത.്
സാമ്പത്തികരംഗത്ത് കഴിഞ്ഞ മൂന്നുനാലുവര്‍ഷംകൊണ്ട് ഇന്ത്യ ശക്തിപ്രാപിച്ചുവെന്നു മാത്രമല്ല, ആഗോള സാമ്പത്തികവളര്‍ച്ചയ്ക്ക് കരുത്തുപകരുകയും ചെയ്തു. മാക്രോ ഇക്കണോമിക് ഘടകങ്ങളില്‍ രാജ്യത്തിന്റെ പ്രകടനം മികച്ച രീതിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ റേറ്റിങ്ങിനെ മുകളിലോട്ടാക്കി പരിഷ്‌ക്കരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവരുടെയും താഴെത്തട്ടിലുള്ള മധ്യവര്‍ഗക്കാരുടെയും മധ്യവര്‍ഗക്കാരുടെയും അഭിലാഷങ്ങള്‍ മനസില്‍ സൂക്ഷിച്ചുകൊണ്ടുള്ള ഒരു സമഗ്രമായ സമീപനത്തോടെയാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. യുവജനങ്ങളെയും വനിതകളെയും ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗമായി പ്രധാനമന്ത്രി മുദ്ര യോജന മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
Read Full Presentation Here