ചതുർഭുജ ചട്ടക്കൂട് (ക്വാഡ് ) നേതാക്കളുടെ നാളെ (2021 മാർച്ച് 12 ന്) നടക്കുന്ന ആദ്യ വെർച്വൽ ഉച്ചകോടിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡ് സുഗ, യുഎസ്എ പ്രസിഡന്റ് ജോസഫ് ആർ. ബിഡൻ എന്നിവർക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പങ്കെടുക്കും
പൊതുവായ താൽപ്പര്യമുള്ള മേഖലാ ,ആഗോള പ്രശ്നങ്ങൾ നേതാക്കൾ ചർച്ച ചെയ്യും, കൂടാതെ സ്വതന്ത്രവും തുറന്നതും സമന്വയിപ്പിച്ചതുമായ ഇന്തോ-പസഫിക് മേഖല നിലനിർത്തുന്നതിനുള്ള സഹകരണത്തിന്റെ പ്രായോഗിക മേഖലകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യും. സമകാലിക വെല്ലുവിളികളായ ഊർജ്ജസ്വലമായ വിതരണ ശൃംഖലകൾ, ഉയർന്നുവരുന്നതും നിർണായകവുമായ സാങ്കേതികവിദ്യകൾ, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് കാഴ്ചപ്പാടുകൾ കൈമാറാനും ഉച്ചകോടി അവസരമൊരുക്കും .
ഇന്തോ-പസഫിക് മേഖലയിൽ സുരക്ഷിതവും സമതുലിതവും താങ്ങാനാവുന്ന നിരക്കിലുള്ളതുമായ വാക്സിനുകൾ ഉറപ്പ് വരുത്തുന്നതിനും , കോവിഡ് -19 മഹാമാരിയെ ചെറുക്കാനായി നടന്നു വരുന്ന ഉദ്യമങ്ങളിലെ സഹകരണത്തിനുള്ള അവസരങ്ങളും നേതാക്കൾ ചർച്ച ചെയ്യും.
Published By : Admin |
March 11, 2021 | 23:23 IST
Login or Register to add your comment
Haryana Chief Minister meets PM Modi
February 27, 2025
The Chief Minister of Haryana, Shri Nayab Singh Saini met the Prime Minister, Shri Narendra Modi today.
The Prime Minister’s Office handle posted on X:
“Chief Minister of Haryana, Shri @NayabSainiBJP, met Prime Minister @narendramodi.
@cmohry”
Chief Minister of Haryana, Shri @NayabSainiBJP, met Prime Minister @narendramodi.@cmohry pic.twitter.com/9Ko84iFMZo
— PMO India (@PMOIndia) February 27, 2025