പ്രിയപ്പെട്ട സിനിമയും പാട്ടും

Published By : Admin | September 16, 2016 | 23:50 IST

ജോലി തിരക്കും യാത്രയും കണക്കിലെടുക്കുമ്പോള്‍ നരേന്ദ്ര മോദിക്ക് സിനിമ കാണാന്‍ ഒരിക്കലും സമയം കിട്ടില്ല എന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. ഒരു അഭിമുഖത്തില്‍ മോദി വിശദീകരിച്ചത് പോലെ, ''എനിക്ക് പൊതുവേ സിനിമകളോട് ആഭിമുഖ്യമില്ല. പക്ഷേ യൗവനകാലത്ത്, ചെറുപ്പത്തിന്റേത് മാത്രമായ ഔസുക്യം കൊണ്ട് ഞാന്‍ സിനിമകള്‍ കാണുമായിരുന്നു. എങ്കില്‍ പോലും കേവലം വിനോദത്തിനായി സിനിമ കാണുക എന്റെ സ്വഭാവമല്ലായിരുന്നു. പകരം ജീവിതത്തിനുള്ള പാഠങ്ങള്‍ പറഞ്ഞുതരുന്ന സിനിമകള്‍ തെരഞ്ഞുപിടിച്ചുകാണുക എന്റെ സ്വഭാവമായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു, ഒരിക്കല്‍, ആര്‍.കെ. നാരായണ്‍ന്റെ നോവലിനെ ആസ്പദമാക്കിയുള്ള പ്രശസ്തമായ ഗൈഡ് എന്ന ഹിന്ദി ചിത്രം കാണാന്‍ ഞാന്‍ എന്റെ ചില അദ്ധ്യാപകരോടും സുഹൃത്തുകള്‍ക്കുമൊപ്പം പോയി. സിനിമ കണ്ടതിന് ശേഷം എന്റെ സുഹൃത്തുകളുമായി ഞാന്‍ തീഷ്ണമായ ഒരു വാദപ്രതിവാദത്തിലേര്‍പ്പെട്ടു. എന്റെ വാദം എന്തായിരുന്നുവെന്നാല്‍ അന്തിമമായി എല്ലാവരും നയിക്കപ്പെടുന്നത് അവന്റെയോ അവളുടെയുയോ അന്തരാത്മാവിനാലാണ് എന്നതാണ് സിനിമയുടെ മുഖ്യ ആശയം എന്നതായിരുന്നു. പക്ഷേ ഞാന്‍ തീരെ ചെറുപ്പമായിരുന്നതിനാല്‍ എന്റെ സുഹൃത്തുകള്‍ എന്നെ ഗൗരവമായിട്ടെടുത്തില്ല !''. ഗൈഡ് എന്ന ചിത്രം മറ്റൊരു കാരണത്താല്‍, അദ്ദേഹത്തിന്റെ മനസില്‍ പതിഞ്ഞു. വരള്‍ച്ചയുടെ കഠിനമായ യാഥാര്‍ത്ഥ്യത്തിന്റെയും കര്‍ഷകര്‍ക്ക് ജലക്ഷാമം മൂലം നേരിടേണ്ടിവരുന്ന നിസഹായാവസ്ഥയുടെയും ദൃശ്യ ബിംബങ്ങളാണവ. പിന്നീട് തന്റെ ജീവിതത്തില്‍ അദ്ദേഹത്തിന് അവസരം കിട്ടിയപ്പോള്‍ ഗുജറാത്തിലെ തന്റെ ഭരണകാലാവധിക്കിടെ ഗണ്യമായൊരു പങ്ക് ജല സംരക്ഷണ സംവിധാനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനാണ് അദ്ദേഹം ചെലവിട്ടത്. പ്രധാനമന്ത്രി പദത്തില്‍ എത്തിയപ്പോഴും ദേശീയ തലത്തില്‍ അദ്ദേഹം കൊണ്ടുവന്ന പദ്ധതിയാണത്.

ശ്രീ. മോദി തന്റെ ജോലിയില്‍ മുഴുകവെ, താന്‍ തെരഞ്ഞടുക്കപ്പെട്ട പദവി ആവശ്യപ്പെടുന്ന തരത്തിലുള്ള മുന്തിയ പരിഗണനയും കണക്കിലെടുക്കുമ്പോള്‍ സിനിമ കാണല്‍ എന്ന ആഡബരം അദ്ദേഹത്തിന് നഷ്ടമായി. എങ്കിലും കലാസാംസ്‌കാരിക ലോകവുമായി അദ്ദേഹം നിരന്തരം ബന്ധപ്പെട്ടിരുന്നു. നമ്മുടെ മൊത്തത്തിലുള്ള സാംസ്‌കാരിക അവബോധത്തില്‍ നമ്മുടെ കലാകാരന്‍മാരുടെ സംഭാവനകളെ ആഴത്തില്‍ അംഗീകരിച്ചുകൊണ്ട് ഗുജറാത്തിലെ പട്ടം പറത്തല്‍ ഉത്സവും പോലെയും അടുത്തിടെ ഡല്‍ഹിയില്‍ ഇന്ത്യ ഗേറ്റിന് സമീപം രാജ്പഥിലെ പുല്‍ത്തകിടിയില്‍ സംഘടിപ്പിച്ച ഭാരത് പര്‍വ്‌പോലുള്ള ന്യൂതന ആശയങ്ങള്‍ക്ക് ശ്രീ. മോദി തുടക്കമിട്ടു.

മോദിക്ക് പ്രിയപ്പെട്ട ഒരു ഗാനമുണ്ടോ? പൊടുന്നനെയുള്ള പ്രതികരണം 1961 ല്‍ പുറത്തിറങ്ങിയ ജയ് ചിത്തോര്‍ എന്ന ചിത്രത്തിലെ ''ഹോ പവന്‍ വേഗ് സേ ഉഡ്‌നേവാലേ ഘോഡേ….'' എന്നതായിരിക്കും. ഭരത് വ്യാസിന്റെ പ്രചോദനം നല്‍കുന്ന വരികള്‍ക്ക് മനസില്‍ പതിയത്തക്കവണ്ണം എസ്.എന്‍. ത്രിപാടി ഈണമിട്ട ഗാനം മോദിയുടെ എക്കാലത്തെയും പ്രിയപ്പെട്ടതാണ് -''തേരേ കന്ധോം പേ ആജ് ഭാര്‍ ഹെ, മേവാട് കാ, കര്‍ണാ പടേഗാ തുജേ സാമ്‌നാ പഹാഡ് കാഹല്‍ദീഘാട്ടി നഹീം ഹെ കാം കൊയി ഖില്‍വായി കാ ദേനാ ജവാബ് വഹാം ഷേരോം കെ ദഹാഡ് കാ…''

  • krishangopal sharma Bjp January 06, 2025

    नमो नमो 🙏 जय भाजपा 🙏🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷
  • krishangopal sharma Bjp January 06, 2025

    नमो नमो 🙏 जय भाजपा 🙏🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷
  • krishangopal sharma Bjp January 06, 2025

    नमो नमो 🙏 जय भाजपा 🙏🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌷
  • Rahul Naik December 07, 2024

    🙏🙏
  • Chhedilal Mishra November 24, 2024

    Jai shrikrishna
  • कृष्ण सिंह राजपुरोहित भाजपा विधान सभा गुड़ामा लानी November 21, 2024

    जय श्री राम 🚩 वन्दे मातरम् जय भाजपा विजय भाजपा
  • Devendra Kunwar October 08, 2024

    BJP
  • manvendra singh September 23, 2024

    जय हिन्द जय भारत वंदेमातरम
  • दिग्विजय सिंह राना September 20, 2024

    हर हर महादेव
  • Amrita Singh September 14, 2024

    जय श्री राम
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
What Is Firefly, India-Based Pixxel's Satellite Constellation PM Modi Mentioned In Mann Ki Baat?

Media Coverage

What Is Firefly, India-Based Pixxel's Satellite Constellation PM Modi Mentioned In Mann Ki Baat?
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി മോദിയുടെ ഹൃദയസ്പർശിയായ കത്ത്
December 03, 2024

ദിവ്യാംഗ് ആർട്ടിസ്റ്റ് ദിയ ഗോസായിക്ക്, സർഗ്ഗാത്മകതയുടെ ഒരു നിമിഷം ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവമായി മാറി. ഒക്ടോബർ 29 ന് പ്രധാനമന്ത്രി മോദിയുടെ വഡോദര റോഡ്ഷോയ്ക്കിടെ അവർ അദ്ദേഹത്തിന്റെയും സ്പെയിൻ ഗവൺമെൻറ്റ് പ്രസിഡൻ്റ് ശ്രീ. പെഡ്രോ സാഞ്ചസിൻ്റെയും രേഖാചിത്രങ്ങൾ സമ്മാനിച്ചിരുന്നു. ഹൃദയംഗമമായ സമ്മാനം വ്യക്തിപരമായി സ്വീകരിക്കാൻ ഇരു നേതാക്കളും വണ്ടിയിൽ നിന്ന് ഇറങ്ങിയത് ദിയ്ക്ക് ഏറെ സന്തോഷം നൽകി.

ആഴ്‌ചകൾക്ക് ശേഷം, നവംബർ 6-ന്, ദിയയ്ക്ക് തൻ്റെ കലാസൃഷ്ടിയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രിയിൽ നിന്ന് ഒരു കത്ത് ലഭിച്ചു. മിസ്റ്റർ സാഞ്ചസും കലയെ അഭിനന്ദിച്ചുവെന്ന് കത്തിൽ എഴുതിയിരുന്നു. "വികസിത ഭാരത്" കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ പങ്കിൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഫൈൻ ആർട്സ് പിന്തുടരാൻ പ്രധാനമന്ത്രി മോദി അവരെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം അവളുടെ കുടുംബത്തിന് ഊഷ്മളമായ ദീപാവലി, പുതുവത്സരാശംസകളും അറിയിച്ചു.

ആഹ്ലാദത്താൽ മതിമറന്ന ദിയ തൻ്റെ മാതാപിതാക്കൾക്ക് മുന്നിൽ കത്ത് വായിച്ചു, കുടുംബത്തിൽ ഇത്രയും വലിയ ബഹുമാനം കൊണ്ടുവന്നതിൽ എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു. "നമ്മുടെ രാജ്യത്തിൻ്റെ ഒരു ചെറിയ പ്രദേശത്തിന്റെ ഭാഗമെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. മോദി ജി, എനിക്ക് നിങ്ങളുടെ സ്നേഹവും, അനുഗ്രഹവും നൽകിയതിന് നന്ദി," പ്രധാനമന്ത്രിയുടെ കത്ത് ജീവിതത്തിൽ ധീരമായ നടപടികളെടുക്കാനും, ശാക്തീകരിക്കാനും തന്നെ പ്രചോദിപ്പിച്ചുവെന്ന് ദിയ പറഞ്ഞു.

ദിവ്യാംഗങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയാണ് പ്രധാനമന്ത്രി മോദിയുടെ ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്. സുഗമ്യ ഭാരത് അഭിയാൻ പോലുള്ള നിരവധി സംരംഭങ്ങൾ മുതൽ ദിയയെപ്പോലുള്ള വ്യക്തിബന്ധങ്ങൾ വരെ, ശോഭനമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിൽ എല്ലാ ശ്രമങ്ങളും പ്രധാനമാണെന്ന് തെളിയിക്കുന്ന പ്രചോദനവും, ഉന്നമനവും അദ്ദേഹം തുടരുന്നു.