യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നിവ ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ കാന്‍സര്‍ (അര്‍ബുദം) ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു സൃഷ്ടിപരമായ ശ്രമത്തിന് ഇന്ന് തുടക്കം കുറിയ്ക്കുന്നു. വലിയതോതില്‍ തടയാന്‍ കഴിയുമെങ്കിലും ഈ മേഖലയില്‍ ഇന്ന് വലിയൊരു ആരോഗ്യപ്രതിസന്ധിയായി തുടരുന്ന സെര്‍വിക്കല്‍ കാന്‍സറിനോടൊപ്പം ആരംഭിക്കുകയും ഒപ്പം മറ്റ് തരത്തിലുള്ള അര്‍ബുദങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള അടിത്തറയിടുകയും ചെയ്യുന്നു. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ നടത്തിയ വിപുലമായ പ്രഖ്യാപനങ്ങളുടെ ഭാഗമാണ് ഈ മുന്‍കൈ.
ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും, ഗവേഷണ സഹകരണങ്ങള്‍ വിപുലീകരിച്ചും, ഡാറ്റാ സംവിധാനങ്ങള്‍ കെട്ടിപ്പടുത്തും, ക്യാന്‍സര്‍ പ്രതിരോധം, കണ്ടെത്തല്‍, ചികിത്സ, പരിചരണം എന്നിവയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുകയും ചെയ്തുകൊണ്ട് ക്വാഡ് ക്യാന്‍സര്‍ മൂണ്‍ഷോട്ട് ഇന്‍ഡോ-പസഫിക്കിലെ മൊത്തത്തിലുള്ള ക്യാന്‍സര്‍ പരിരക്ഷ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിക്കും,
ഇന്‍ഡോ-പസഫിക് മേഖലയിലെ സ്ത്രീകള്‍ക്കിടയിലെ ക്യാന്‍സര്‍ മരണങ്ങളുടെ മൂന്നാമത്തെ പ്രധാന കാരണമായി തുടരുന്നത് പ്രതിരോധ കുത്തിവയ്പ്പുകളിലൂടെ തടയാവുന്നതും മുന്‍കൂട്ടി കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതുമായ സെര്‍വിക്കല്‍ കാന്‍സറാണ്. ഇന്‍ഡോ-പസഫിക്കിലെ 10 സ്ത്രീകളില്‍ ഒരാളില്‍ താഴെ മാത്രമേ അവരുടെ ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്‌സിനേഷന്‍ ശൃംഖല പൂര്‍ത്തീകരിച്ചിട്ടുള്ളൂ, മാത്രമല്ല 10% ല്‍ താഴെ മാത്രമേ അടുത്തിടെ സ്‌ക്രീനിംഗിന് വിധേയരായിട്ടുമുള്ളൂ. ആരോഗ്യ പരിരക്ഷാ ലഭ്യത, പരിമിതമായ വിഭവങ്ങള്‍, വാക്‌സിനേഷന്‍ നിരക്കുകളിലെ അസമത്വം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ മേഖലയിലെ പല രാജ്യങ്ങളും നേരിടുന്നുണ്ട്. ഈ മുന്‍കൈയിലൂടെ എച്ച്.പി.വി വാക്‌സിനേഷന്റെ പ്രോത്സാഹനം സ്‌ക്രീനിംഗിനുള്ള പ്രാപ്യത വര്‍ദ്ധിപ്പിക്കല്‍, സേവനാനുകൂല്യങ്ങള്‍ പരിമിതമായി മാത്രം ലഭിക്കുന്ന പ്രദേശങ്ങളില്‍ ചികിത്സാ ഓപ്ഷനുകളും പരിചരണവും വിപുലീകരിക്കുക എന്നിവയിലെ വിടവുകള്‍ പരിഹരിക്കാന്‍ ക്വാഡ് രാജ്യങ്ങള്‍ പ്രവര്‍ത്തിക്കും. മൊത്തത്തില്‍, ക്വാഡ് ക്യാന്‍സര്‍ മൂണ്‍ഷോട്ട് വരും ദശകങ്ങളില്‍ ലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കുമെന്ന് ഞങ്ങളുടെ ശാസ്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു. നമുക്കറിയാവുന്നതുപോലെ ക്യാന്‍സറിന് അറുതിവരുത്താനുള്ള ബൈഡന്‍-ഹാരിസ് ഭരണസംവിധാനത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയാണ് ഈ നടപടികള്‍. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ക്യാന്‍സര്‍ മരണനിരക്ക് പകുതിയെങ്കിലും കുറയ്ക്കുക-2047-ഓടെ 4 ദശലക്ഷത്തിലധികം ക്യാന്‍സര്‍ മരണങ്ങള്‍ തടയുക, ക്യാന്‍സര്‍ ബാധിച്ച ആളുകളുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുക. എന്ന ലക്ഷ്യങ്ങളോടെ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്യാന്‍സര്‍ മൂണ്‍ഷോട്ട് പുനരാരംഭിച്ചിരുന്നു,
ഏതൊരു രാജ്യത്തിന്റെയും ശ്രമത്തിനപ്പുറം കൂട്ടായ പ്രവര്‍ത്തനവും സഹകരണവും ആവശ്യമുള്ള ആഗോള വെല്ലുവിളിയാണ് ക്യാന്‍സര്‍. കൂട്ടായപ്രവര്‍ത്തനത്തിലൂടെ രോഗികളിലും അവരുടെ കുടുംബങ്ങളിലും ക്യാന്‍സര്‍ ഉണ്ടാക്കുന്ന ആഘാതം തടയുന്നതിനും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള നൂതന തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ ക്വാഡ് ലക്ഷ്യമിടുന്നു. ക്വാഡ് പങ്കാളികള്‍, അതാത് ദേശീയ സന്ദര്‍ഭങ്ങളില്‍, കാന്‍സര്‍ മേഖലയില്‍ ഗവേഷണവും വികസനവും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സഹകരിക്കാനും മേഖലയിലെ സെര്‍വിക്കല്‍ കാന്‍സറിന്റെ ക്ലേശം കുറയ്ക്കുന്നതിനുള്ള പിന്തുണ നല്‍കുന്നതിന് സ്വകാര്യ മേഖലയുടെയും ഗവണ്‍മെന്റിതര മേഖലകളുടേയും പങ്ക് വര്‍ദ്ധിപ്പിക്കാനും ഉദ്ദേശിക്കുന്നു. ഇന്ന് ക്വാഡ് രാജ്യങ്ങള്‍ ഞങ്ങളുടെ ഗവണ്‍മെന്റുകളില്‍ നിന്നും ഗവണ്‍മെന്റിതര സംഭാവന ചെയ്യുന്നവരില്‍ നിന്നുമുള്ള ഇനിപ്പറയുന്ന അഭിലാഷ പ്രതിബദ്ധതകള്‍ പ്രഖ്യാപിക്കുന്നതില്‍ സന്തോഷിക്കുന്നു:

ക്വാഡ് രാജ്യങ്ങള്‍

ഇന്‍ഡോ-പസഫിക്കിലെ എച്ച്.പി.വി വാക്‌സിനുകള്‍ ഉള്‍പ്പെടെ GAVIയോടുള്ള ശക്തമായ പ്രതിബദ്ധത തുടരാന്‍ ക്വാഡ് രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നു, അഞ്ച് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 1.58 ബില്യണ്‍ ഡോളറെങ്കിലും എന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നേരത്തെ വാഗ്ദാനം ചെയ്യുന്നു.
അതിനുപുറമെ, സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗിന്റെ ചെലവ് കുറയ്ക്കുന്നതിന് എച്ച്.പി.വി രോഗനിര്‍ണ്ണയ സാമഗ്രികള്‍ മൊത്തത്തില്‍ വാങ്ങുന്നതിന് ക്വാഡ് രാജ്യങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും, കൂടാതെ മെഡിക്കല്‍ ഇമേജിംഗ്, റേഡിയേഷന്‍ തെറാപ്പി എന്നിവയുടെ പ്രാപ്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്

2025 മുതല്‍ ഇന്‍ഡോ-പസഫിക് പങ്കാളികളുമായുള്ള എച്ച്.പി.വി വാക്‌സിന്‍ വിദഗ്ധരുടെ കൈമാറ്റത്തെ യു.എസ് നേവിയിലൂടെ പിന്തുണയ്ക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് ഉദ്ദേശിക്കുന്നു. ഈ പങ്കാളിത്തം എച്ച്.പി.വി. വാക്‌സിനുകള്‍ പോലെയുള്ള പ്രതിരോധ ആരോഗ്യസേവനങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ട് പങ്കാളിത്ത രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പരിരക്ഷാ പ്രൊഫഷണലുകള്‍ക്ക് പ്രായോഗികമായ പരിശീലനം നേടാനും കാര്യശേഷി വര്‍ദ്ധിപ്പിക്കാനും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും സഹായിക്കും. ക്യാന്‍സറുമായി ബന്ധപ്പെട്ട പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ ആരോഗ്യ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ഈ മുന്‍കൈ ലക്ഷ്യമിടുന്നു.

ദ ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷ (എഫ്.ഡി.എ)ന്റെ പ്രോജക്ട് ആശയ്ക്ക് കീഴില്‍ പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു സാങ്കേതിക സന്ദര്‍ശനം സംഘടിപ്പിക്കാന്‍ എഫ്.ഡി.എ ഓങ്കോളജി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഉദ്ദേശിക്കുന്നു. എഫ്.ഡി.എ ഇന്ത്യ ഓഫീസ്, പ്രമുഖ ഓങ്കോളജിസ്റ്റുകള്‍,  ഗവണ്‍മെന്റ് പങ്കാളികള്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു, ഈ പുതിയ പങ്കാളിത്തം ക്ലിനിക്കല്‍ ട്രയലുകളുടെ രൂപകല്‍പ്പന, പെരുമാറ്റം, പരിപാലനം, അന്താരാഷ്ട്ര നിലവാരം പ്രോത്സാഹിപ്പിക്കല്‍, അംഗീകാരം പ്രക്രിയകള്‍ കാര്യക്ഷമമാക്കല്‍, ക്യാന്‍സര്‍ ക്ലീനിക്കല്‍ ട്രെയൽ പ്രാപ്യത വര്‍ദ്ധിപ്പിക്കുക എന്നിവയെക്കുറിച്ചുള്ള വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും.
ഇന്‍ഡോ-പസഫിക് മേഖലയിലെ ആഗോള ക്യാന്‍സര്‍ ഗവേഷണത്തിനും  പരിശീലനത്തിനു മുള്ള ഒരു പ്രമുഖ ധനസഹായകരായ യു.എസ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.സി.ഐ) അതിന്റെ പിന്തുണ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നു. ഈ വകുപ്പില്‍ നിലവില്‍ ദക്ഷിണേഷ്യ, കിഴക്കന്‍ ഏഷ്യ, പസഫിക് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ഏകദേശം 400 സജീവ പദ്ധതികള്‍ ഉള്‍പ്പെടുന്നുണ്ട്, ഇതിലെ പ്രധാന നിക്ഷേപങ്ങള്‍ ഉള്‍പ്പെടുന്നത് സെര്‍വിക്കല്‍ ക്യാന്‍സര്‍ വാക്‌സിനേഷന്‍, സ്‌ക്രീനിംഗ്, ചികിത്സ ഇടപെടലുകളും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തന്ത്രങ്ങളും എന്നിവയില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചാണ്. ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കണ്‍ട്രോള്‍ പാര്‍ട്ണര്‍ഷിപ്പ്, ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍, ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) സഹകരണ കേന്ദ്രം എന്നിവ വഴി രാജ്യങ്ങള്‍ക്ക് നല്‍കുന്ന ശാസ്ത്രീയ പിന്തുണയിലൂടെ ആഗോള കാന്‍സര്‍ നിയന്ത്രണ ശ്രമങ്ങള്‍ക്കുള്ള പിന്തുണയും എന്‍.സി.ഐ വിപുലീകരിക്കും.

ആരോഗ്യ വിദഗ്ധരും കാന്‍സര്‍ ബാധിതരായ ആളുകളുമായ ഈ ആഗോള പ്രേക്ഷകര്‍ക്ക് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള കാന്‍സര്‍ വിവരങ്ങള്‍ നല്‍കുന്നതിന് ഇന്‍ഡോ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായി എന്‍.സി.ഐ തുടര്‍ന്നുവരുന്ന സഹകരണം വിപുലീകരിക്കും. ഇന്‍ഡോ-പസഫിക്കിലെ ആരോഗ്യ വിദഗ്ധര്‍ക്കും രോഗികള്‍ക്കും വിദഗ്ധര്‍ ക്യൂറേറ്റ് ചെയ്തതും സമഗ്രവും ആധികാരികവുമായ കാന്‍സര്‍ വിവരങ്ങള്‍ നല്‍കിക്കൊണ്ട് ക്വാഡ് കാന്‍സര്‍ മൂണ്‍ഷോട്ട് സംരംഭത്തിൻ്റെ പൊതു വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് എന്‍.സി.ഐ ലക്ഷ്യമിടുന്നത്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും കാന്‍സര്‍ ചികിത്സ, സ്‌ക്രീനിംഗ്, പ്രതിരോധം, ജനിതകശാസ്ത്രം, പിന്തുണ സംവിധാനം, പാലിയേറ്റീവ് കെയര്‍, കൂടാതെ സംയോജിത, ബദല്‍, കോംപ്ലിമെന്ററി തെറാപ്പികള്‍, സെര്‍വിക്കല്‍ കാന്‍സര്‍ ചികിത്സയുടെ സ്‌ക്രീനിംഗ്, പ്രതിരോധം, രോഗനിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട വിപുലമായ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള, കാന്‍സര്‍ വിഷയങ്ങളെക്കുറിച്ച് സമഗ്രമായ വിവരങ്ങളുടെ ഒരു ശേഖരവും ഇതില്‍ ഉള്‍പ്പെടും.

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) എച്ച്.പി.വി വാക്‌സിനേഷന്‍ പ്രോഗ്രാമുകളെ പിന്തുണയ്ക്കുകയും വാക്‌സിന്‍ വിതരണം മെച്ചപ്പെടുത്തുകയും ഇന്‍ഡോ-പസഫിക് മേഖലയിലെ കാന്‍സര്‍ നിരീക്ഷണവും പ്രതിരോധ സംവിധാനങ്ങളും ശക്തിപ്പെടുത്തുകയും ചെയ്യും. ഭാവി വാക്‌സിന്‍ വിതരണം അറിയിക്കുന്നതിനുള്ള പ്രവര്‍ത്തനരീതിയും ലക്ഷ്യംനേടുന്നതിനുള്ള സാമൂഹിക സാമൂഹിക സ്വഭാവത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എച്ച്.പി.ഐ വാക്‌സിനേഷന്‍ പ്രോഗ്രാം വിലയിരുത്തലിന് ഫിലിപ്പീന്‍സ് ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. മേഖലയിലെ മൊത്തത്തിലുള്ള കാന്‍സര്‍ പരിരക്ഷാ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള കാന്‍സര്‍ നിയന്ത്രണ പദ്ധതി വികസനത്തെ പിന്തുണയ്ക്കുന്നതിലൂടെ വിപുലമായ കാന്‍സര്‍ നിയന്ത്രണ ശ്രമങ്ങള്‍ക്കും സി.ഡി.എസ് സംഭാവന നല്‍കും.

യു.എസ് പസഫിക് പ്രദേശങ്ങളിലേയും സ്വതന്ത്രമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേയും പൈലറ്റ് സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗ് പഠനങ്ങളില്‍ കാര്യജ്ഞാനമുള്ള സാങ്കേതിക സഹായം നല്‍കാനും മികച്ച രീതികള്‍ പ്രചരിപ്പിക്കാനും സി.ഡി.സി ഉദ്ദേശിക്കുന്നു, കൂടാതെ യു.എസ് പസഫിക് ഐലന്‍ഡ് ജുറിസ്ഡിക്ഷനുകളില്‍ (പി.ഐ.ജെകള്‍) സി.ഡി.സി ധനസഹായത്തോടെയുള്ള ദേശീയ കാന്‍സര്‍ നിയന്ത്രണ പരിപാടികളെ പിന്തുണയ്ക്കുന്നത് തുടരുകയും ചെയ്യും. സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തേ കണ്ടെത്തുന്നത് മെച്ചപ്പെടുത്തുന്നതിനുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള തന്ത്രങ്ങളുടെ പങ്കുവയ്ക്കലും ഈ ശ്രമങ്ങളില്‍ ഉള്‍പ്പെടും. കൂടാതെ, പ്രാഥമിക എച്ച്.പി.വി പരിശോധനയും തുടര്‍ ടെസ്റ്റുകളും നടത്തുന്നതിനുള്ള മെഡിക്കല്‍, ലബോറട്ടറി കാര്യശേഷി എങ്ങനെ നിര്‍മ്മിക്കാം, കാന്‍സര്‍ പ്രതിരോധത്തിനായി നീരീക്ഷണ സ്‌ക്രീനിംഗിനുള്ള ഡാറ്റാസംവിധാനം എങ്ങനെ മെച്ചപ്പെടുത്താം എന്നതുള്‍പ്പെടെ, സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗ് മെച്ചപ്പെടുത്തുന്നതിനും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി അവരുടെ സ്‌ക്രീനിംഗ് ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പി.ഐ.ജെയുടെ ശ്രമങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരു നടപ്പാക്കല്‍ മാര്‍ഗ്ഗരേഖ പ്രചരിപ്പിക്കാനും സി.ഡി.സി ഉദ്ദേശിക്കുന്നു.
സെര്‍വിക്കല്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള അര്‍ബുദത്തെ തടയുന്നതിനും രോഗനിര്‍ണയം നടത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സ്വകാര്യ മേഖല നയിക്കുന്ന യോഗ്യമായ പദ്ധതികളെ പിന്തുണയ്ക്കുന്നത് യു.എസ്. ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഡി.എഫ്.സി) പരിഗണിക്കും. പ്രത്യേകിച്ചും, സേവനം വേണ്ടരീതിയില്‍ ലഭിക്കാത്ത സമൂഹങ്ങളില്‍ നൂതനാശയ സമീപനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും വിന്യാസം ത്വരിതപ്പെടുത്താനും ഡി.എഫ്.സി പരിശ്രമിക്കും.

എച്ച്.പി.വി വാക്‌സിനേഷന്‍ പ്രാപ്യത വിപുലീകരിക്കുന്നതിന് നിര്‍ണായക സാമ്പത്തിക സാങ്കേതിക പിന്തുണ നല്‍കുന്നത് യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റും (യു.എസ്.എ.ഐഡി) പരിഗണിക്കും. ദശലക്ഷക്കണക്കിന് ആളുകളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന എച്ച്.പി.വി വാക്‌സിനുകള്‍ ഉള്‍പ്പെടെയുള്ള വാക്‌സിന്‍ പരിധി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആഗോള ശ്രമങ്ങള്‍ക്ക് കരുത്തേകുന്ന വാക്‌സിന്‍ അലയന്‍സ് ആയ ഗവിക്ക് യു.എസ്.എ.ഐ.ഡി മുഖേന യു.എസ്. ഗവണ്‍മെന്റ് മുന്‍പൊന്നുമില്ലാത്തതരത്തില്‍ 1.58 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഇന്‍ഡോ-പസഫിക്കിലും അതിനപ്പുറവുമുള്ള കുറഞ്ഞതും ഇടത്തരവും വരുമാനമുള്ള രാജ്യങ്ങളിലെ ലക്ഷക്കണക്കിന് സ്ത്രീകളെയൂം പെണ്‍കുട്ടികളേയും ശസര്‍വിക്കല്‍ കാന്‍സറില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കുന്ന എച്ച്.പി.വി വാസ്‌കിന്‍ ഉള്‍പ്പെടെയുള്ള വാസ്‌കിന്‍ പരിധി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആഗോള പരിശ്രമങ്ങള്‍ക്കുള്ള ഒരു താങ്ങായി മാറും ഇത്.
ഗ്ലോബല്‍ ഹെല്‍ത്ത് സെക്യൂരിറ്റി ആന്‍ഡ് ഡിപ്ലോമസി (ജി.എച്ച്.എസ്.ഡി)-പ്രസിഡന്റ്‌സ് എമര്‍ജന്‍സി പ്ലാന്‍ ഫോര്‍ റിലീഫ് (പി.ഇ.പി.എഫ്.എ.ആര്‍) വഴി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ എച്ച്.ഐ.വി.ബാധിതരായ ആള്‍ക്കാര്‍ക്കിടയില്‍ ഉല്‍പ്പന്ന സംഭരണവും ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗും ചികിത്സാ ശ്രമങ്ങളും ദ്രുതഗതിയില്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങള്‍ പങ്കിടും. ഈ സഹകരണം നിലവിലുള്ള എച്ച്.ഐ.വി ചികിത്സാ പരിപാടികളിലേക്ക് സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗ് സംയോജനം മെച്ചപ്പെടുത്തുകയും ജീവന്‍ രക്ഷിക്കുന്ന ഇടപെടലുകളിലേക്കുള്ള പ്രാപ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സ്‌ക്രീനിംഗിനും ചികിത്സയ്ക്കും ആവശ്യമായ അവശ്യ മെഡിക്കല്‍ വിതരണങ്ങള്‍ക്കുള്ള വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിലൂടെയും ജീവകാരുണ്യ സംഭാവനകളിലൂടെയും, ഇന്‍ഡോ-പസഫിക് ഫോര്‍ സെര്‍വിക്കല്‍ കാന്‍സര്‍ (എപ്പിക്ക്) കണ്‍സോര്‍ഷ്യത്തിശന്റ നിര്‍മ്മാര്‍ജ്ജന പങ്കാളിത്തത്തിനുള്ള മൊത്തം ഫണ്ടിംഗ് പ്രതിബദ്ധത 29.6 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറായി വിപുലീകരിക്കും. എച്ച്.പി.വിയുമായി ബന്ധപ്പെട്ട നയങ്ങളും, ആസൂത്രണവും, സന്നദ്ധതയും മെച്ചപ്പെടുത്തിക്കൊണ്ട്, ഇന്‍ഡോ-പസഫിക്കില്‍ ഉടനീളം സെര്‍വിക്കല്‍ കാന്‍സര്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പതിറ്റാണ്ടുകളുടെ ഗവേഷണവും ക്ലിനിക്കുകളുടെ നേതൃത്വവും അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ പ്രോഗ്രാമാണ് എപ്പിക്ക്. എപ്പിക്ക് ടിമോര്‍-ലെസെ്റ്റ, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഭാവിയിലേയ്ക്ക് എച്ച്.പി.വി പ്രോഗ്രാമുകള്‍ വര്‍ദ്ധിപ്പിക്കുന്നത് പൈലറ്റ് ചെയ്യുകയും, മലേഷ്യ, ഫിജി, പപ്പുവ ന്യൂ ഗിനിയ എന്നിവിടങ്ങളില്‍ രാജ്യത്തിന്റെ സന്നദ്ധതയെ പിന്തുണയ്ക്കുന്നതിനായി ഉപ-ദേശീയ വാക്‌സിനേഷന്‍ പരിപാടികൾ വിപുലീകരിക്കുകയും, കൂടാതെ തുവാലു, വനവാട്ടു, നൗറു എന്നിവിടങ്ങളില്‍ ദേശീയ സുസ്ഥിര എച്ച്.പിവി ഉന്മൂലന പരിപാടികള്‍ സ്ഥാപിക്കുന്നതിന് പിന്തുണ നല്‍കുകയും ചെയ്യുന്നു. എച്ച്.പി.വി വാക്‌സിനേഷന്‍ പിന്തുണയിലൂടെ പ്രാഥമിക പ്രതിരോധം ശക്തിപ്പെടുത്തല്‍, പ്രീ-കാന്‍സറിനുള്ള എച്ച്.പി.വി ചികിത്സയിലും സ്‌ക്രീനിംഗിലൂം കൂടി സെര്‍വിക്കല്‍ കാന്‍സര്‍ ദ്വിതീയ പ്രതിരോധമുണ്ടാക്കല്‍, സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗിനും രോഗനിര്‍ണയത്തിനുമുള്ള ലബോറട്ടറി ശക്തിപ്പെടുത്തല്‍, തീരുമാനം എടുക്കുന്നതിനും പരിരക്ഷയുടെ മാതൃകകള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ട ഡാറ്റകള്‍ സൃഷ്ടിക്കുന്നതിനുള്ള ഡിജിറ്റല്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍, സര്‍വിക്കല്‍ ക്യാന്‍സര്‍ പരിപാലനം (ചികിത്സാ പാലിയേറ്റവ് തലങ്ങളിലാകെ), സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മ്മാര്‍ജ്ജന പാതയിലുടനീളമുള്ള എല്ലാ സ്തംഭങ്ങളേയും പിന്തുണയ്ക്കുന്നതിന് വേണ്ട നയരൂപീകരണവും മാതൃകാവല്‍ക്കരണം എന്നിവ ഉള്‍പ്പെടെ സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മ്മാര്‍ജ്ജനത്തിനുള്ള ആറ് മുന്‍ഗണനാ മേഖലകളില്‍ എപ്പിക്ക് പ്രവര്‍ത്തിക്കുന്നു.
ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ മൊത്തം പ്രതിബദ്ധതയായ 16.5 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറോടെ (11 ദശലക്ഷം ഡോളര്‍) വിപുലീകരിക്കപ്പെട്ട എപ്പിക്ക് പദ്ധതി ഇന്‍ഡോ-പസഫിക്കിലെ കൂടുതല്‍ സ്ത്രീകളിലേക്ക് വ്യാപിപ്പിക്കാനാകും. ശക്തമായ ഇന്തോ-പസഫിക് ശ്രദ്ധാകേന്ദ്രീകരണമുള്ള സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ചുള്ള അടുത്ത ഗ്ലോബല്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മാര്‍ജ്ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മേഖലയിലെ പങ്കാളിത്ത സംഘടനകളെ ഇത് പിന്തുണയ്ക്കുകയും ചെയ്യും.

തങ്ങളുടെ ചാരിറ്റിയായ മിന്‍ഡറോ ഫൗണ്ടേഷനിലൂടെ, ഡോ. ആന്‍ഡ്രൂ ഫോറസ്റ്റ് എ.ഒയും നിക്കോള ഫോറസ്റ്റ് എ.ഒയും 13.1 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറിന്റെ ( 8.81 ദശലക്ഷംഡോളര്‍) ജീവന്‍രക്ഷാ സംഭാവന വിപുലീകരിക്കുന്നു. ഈ അധിക ധനസഹായം എപ്പിക്കിനെ ഈ മേഖലയിലെ 11 രാജ്യങ്ങളിലേക്ക് വരെ വ്യാപിപ്പിക്കുകയും മൈന്‍ഡറൂവിന്റെ മൊത്തം പ്രതിബദ്ധത 21.7 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറിലേക്ക് എത്തിക്കുകയും ചെയ്യും. വിപുലീകരിച്ച പരിപാടിയില്‍ അടുത്ത 4 വര്‍ഷത്തിനുള്ളില്‍ പസഫിക് മേഖലയിലെ 140,000 സ്ത്രീകളെ പരിശോധിക്കുകയും, കൂടാതെ ദേശീയ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ സ്ഥാപിക്കുകയും ഭാവി തലമുറയിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള പരിപാടി നിലനിര്‍ത്തുന്നതിന് ഗവണ്‍മെന്റുകളെ ശാക്തീകരിക്കുകയും ചെയ്യും.

ഇന്ത്യ

നാഷണല്‍ നോണ്‍-കമ്മ്യൂണിക്കബിള്‍ ഡിസീസ് (എന്‍.സി.ഡി) പോര്‍ട്ടലിലൂടെ ഇന്ത്യ ഡിജിറ്റല്‍ ആരോഗ്യത്തിലെ സാങ്കേതിക വൈദഗ്ധ്യം പങ്കിടും. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) നേതൃത്വത്തിലുള്ള ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഓണ്‍ ഡിജിറ്റല്‍ ഹെല്‍ത്തിനെ പിന്തുണയ്ക്കുന്നതിനുള്ള 10 മില്യണ്‍ ഡോളറിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, ഇന്തോ-പസഫിക് മേഖലയ്ക്ക് ഇന്ത്യ സാങ്കേതിക സഹായവും നല്‍കും. കാന്‍സര്‍ സ്‌ക്രീനിംഗിനെയും പരിചരണത്തെയും കുറിച്ചുള്ള ദീര്‍ഘകാലമായി ഡാറ്റ ട്രാക്കുചെയ്യുന്ന അതിന്റെ ദേശീയ നോണ്‍-കമ്മ്യൂണിക്കബിള്‍ ഡിസീസ് പോര്‍ട്ടലിന്റെ ഉപയോഗത്തിനുള്ള സാങ്കേതിക പിന്തുണ വാഗ്ദാനം ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്‍ഡോ-പസഫിക് മേഖലയ്ക്ക് 7.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന എച്ച്.പി.വി സാമ്പിള്‍ കിറ്റുകള്‍, കണ്ടെത്തല്‍ ഉപകരണങ്ങള്‍, സെര്‍വിക്കല്‍ കാന്‍സര്‍ വാക്‌സിനുകള്‍ എന്നിവ നല്‍കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. , സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയുന്നതിനും കണ്ടെത്തുന്നതിനുമുള്ള പ്രാദേശിക ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും, പ്രദേശത്തുടനീളമുള്ള രോഗഭാരം കുറയ്ക്കുന്നതിനുള്ള വാക്‌സിനേഷന്‍ പരിപാടികളെ പിന്തുണയ്ക്കുന്നതോടൊപ്പം, നേരത്തെയുള്ള കണ്ടെത്തലിനും പ്രതിരോധത്തിനും താങ്ങാനാവുന്നതും പ്രാപ്യമാകുന്നതുമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് സമൂഹങ്ങളെ ശാക്തീകരിക്കാനും ഈ സുപ്രധാന സംഭാവന ലക്ഷ്യമിടുന്നു.
സാംക്രമികേതര രോഗങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ പരിപാടിയിലൂടെ വായ, സ്തനം, ഗര്‍ഭാശയം എന്നീ അര്‍ബുദങ്ങള്‍ക്ക് വേണ്ടിയുള്ള ജനസംഖ്യാടിസ്ഥാനത്തിലുള്ള പരിശോധന ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നുണ്ട്. പ്രത്യേകിച്ചും, സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗിനായി ഇന്ത്യ ഉപയോഗിക്കുന്ന വിഷ്വല്‍ ഇന്‍സ്‌പെക്ഷന്‍ വിത്ത് അസറ്റിക് ആസിഡ് (വി.ഐ.എ) രീതി, ലളിതവും ചെലവ് കുറഞ്ഞതും കാര്യക്ഷമവുമാണ്, മാത്രമല്ല, വിപുലമായ ലബോറട്ടറി അടിസ്ഥാനസൗകര്യങ്ങളുടെ ആവശ്യമില്ലാതെ തന്നെ സെര്‍വിക്കല്‍ കാന്‍സറിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്ന ഇത് ഇന്തോ-പസഫിക്കിലെ മറ്റ് പ്രദേശങ്ങള്‍ക്ക് മാതൃകയാണ്.

ത്രിതീയ പരിചരണ ക്യാന്‍സര്‍ സെന്ററുകളുടെ ശക്തിപ്പെടുത്തല്‍ പദ്ധതിക്ക് കീഴില്‍ ഇന്ത്യ പ്രത്യേക കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കുള്ള പ്രാപ്യത വിപുലീകരിക്കുകയാണ്. സേവനം ലഭിക്കാത്ത മേഖലകള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ക്ക് രാജ്യത്തുടനീളം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള പരിരക്ഷ ലഭിക്കുന്നതിന് മെച്ചപ്പെട്ട ചികിത്സാ ശേഷിയുണ്ടാക്കുന്നതിനായി സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഇന്ത്യാ ഗവണ്‍മെന്റ് പിന്തുണയ്ക്കുന്നു. താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ, ഉയര്‍ന്ന നിലവാരമുള്ള പരിചരണം ലഭിക്കും.

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (പി.എം.ജെ.എ.വൈ) മുഖേന താങ്ങാനാകുന്ന ക്യാന്‍സര്‍ ചികിത്സയ്ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ വിശാലമായ ആരോഗ്യ പരിരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, ഏറ്റവും ആവശ്യമുള്ളവര്‍ക്ക് സാമ്പത്തിക പരിരക്ഷ ഉറപ്പാക്കികൊണ്ട് പി.എം.ജെ.എ.വൈയിലൂടെ, ഇന്ത്യ തങ്ങളുടെ പൗരന്മാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ക്യാന്‍സര്‍ ചികിത്സകള്‍ നല്‍കാനും പ്രതിജ്ഞാബദ്ധമാണ്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) നേതൃത്വത്തിലുള്ള നടപ്പാക്കല്‍ ഗവേഷണത്തിലൂടെ സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്രതിബദ്ധതയെ ഇന്ത്യയുടെ കൂടുതല്‍ പിന്തുണയ്ക്കുന്നു. സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ്, നേരത്തെയുള്ള രോഗനിര്‍ണയം, ചികിത്സയുടെ ആരംഭം എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിന് ഫലങ്ങളും കണ്ടെത്തലുകളും വരും വര്‍ഷങ്ങളില്‍ ഇന്തോ-പസഫിക് രാജ്യങ്ങളുമായി പങ്കിടും.

ജപ്പാന്‍

ഇന്‍ഡോ-പസഫിക് മേഖലയിലെ രാജ്യങ്ങള്‍ക്ക് കംപ്യൂട്ടഡ് ടോമോഗ്രഫി (സി.ടി), മാഗ്‌നെറ്റിക് റെസൊണന്‍സ് ഇമേജിംഗ് (എം.ആര്‍.ഐ) സ്‌കാനറുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളും ഏകദേശം 27 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മറ്റ് സഹായങ്ങളും ജപ്പാന്‍ നല്‍കുന്നു. കംബോഡിയ, വിയറ്റ്‌നാം, തിമോര്‍-ലെസെ്റ്റ എന്നീ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു, അതോടൊപ്പം അന്താരാഷ്ട്ര സംഘടനകള്‍ക്ക് സംഭാവനയും നല്‍കുന്നു.


ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയിലൂടെയും മറ്റ് സംഘടനകളിലൂടെയും, സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ളവ ചെറുക്കുന്നതിന് ജപ്പാന്‍ ഇന്‍ഡോ-പസഫിക്കില്‍ സാമ്പത്തികവര്‍ഷം 2019 മുതല്‍ സാമ്പത്തിക വര്‍ഷം 2023 വരെ ഏകദേശം 75 മില്യണ്‍ ഡോളറിൻ്റെ പ്രതിജ്ഞാബദ്ധത ഏറ്റെടുത്തു. പ്രസക്തമായ മെഡിക്കല്‍ ഉപകരണങ്ങളും സൗകര്യങ്ങളും നല്‍കല്‍, മെഡിക്കല്‍ രോഗനിര്‍ണയം, ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തല്‍, സാങ്കേതിക സഹായം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

GAVI, യു.എന്‍.എഫ്.പി.എ, ഐ..പി.പി.എഫ് തുടങ്ങിയ ആഗോള ആരോഗ്യ മുന്‍കൈകള്‍ അല്ലെങ്കില്‍ അന്താരാഷ്ട്ര സംഘടനകള്‍ വഴി വാക്‌സിനുകളുടെ പ്രാപ്യത മെച്ചപ്പെടുത്തുന്നതിനും സെര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതും നിയന്ത്രിക്കുന്നതും ഉള്‍പ്പെടെ സ്ത്രീകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ജപ്പാന്‍ പ്രതിജ്ഞാബദ്ധമാണ്. ഈ മുന്‍കൈയെ പിന്തുണയ്ക്കാനുള്ള പ്രതിബദ്ധത തുടരാന്‍ ജപ്പാന്‍ ഉദ്ദേശിക്കുന്നു.

സാര്‍വത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കുന്നതിനായി, ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ ഇന്‍ഡോ-പസഫിക് മേഖലയിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെ ക്യാന്‍സറിനെ അഭിസംബോധന ചെയ്യുന്നതിനുള്ള കാര്യശേഷി ശക്തിപ്പെടുത്താന്‍ ജപ്പാന്‍ ഉദ്ദേശിക്കുന്നു. നാഷണല്‍ ക്യാന്‍സര്‍ സെന്റര്‍ ജപ്പാന്റെ പങ്കാളിത്തത്തിലൂടെ ഓരോ ക്വാഡ് രാജ്യത്തെയും ക്യാന്‍സറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കൊപ്പം ഈ മേഖലയിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിനും ജപ്പാന്‍ പിന്തുണ തുടരും.
ഗവണമെൻ്റിതര സംഘടനകള്‍
ഇന്‍ഡോ-പസഫിക് മേഖലയിലെ ക്യാന്‍സറിനെതിരായ പുരോഗതിയില്‍ സ്വകാര്യ ലാഭേച്ഛയില്ലാതെ പ്രര്‍ത്തിക്കുന്ന ക്വാഡ് രാജ്യങ്ങളിലെ മേഖലകളുടെ
കൂട്ടായ നൂതനാശയങ്ങളും വിഭവങ്ങളും പ്രതിബദ്ധതയും നിര്‍ണായകമാകുന്നതിനാല്‍ അവരുടെ സഹകരണം ഈ മുന്‍കൈയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്,. ഗവണ്‍മെന്‍്‌റിതര സംഭാവനക്കാരില്‍ നിന്ന് ഇനിപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്നതിന് ക്വാഡ് രാജ്യങ്ങള്‍ സന്തുഷ്ടരാണ്:

ക്യാന്‍സര്‍ സ്‌ക്രീനിംഗിനും പ്രതിരോധത്തിനുമുള്ള പ്രാപ്യത മെച്ചപ്പെടുത്തുക:

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ എച്ച്.പി.വിയുമായി ബന്ധപ്പെട്ട 400 മില്യണ്‍ ഡോളര്‍ ഉള്‍പ്പെടെയുള്ള സമഗ്രമായ ആരോഗ്യ സംവിധാന സമീപനത്തിലൂടെ ഇന്‍ഡോ-പസഫിക് മേഖലയില്‍ സെര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പ്രതിബദ്ധത ലോകബാങ്ക് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. 2030-ഓടെ 1.5 ബില്യണ്‍ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന വിശാലമായ ലക്ഷ്യത്തിന് അനുസൃതമായി, ലോകബാങ്ക്, സ്ത്രീകള്‍, കുട്ടികള്‍, ഗര്‍ഭാശയ അര്‍ബുദം എന്നിവയ്ക്കുള്ള ഗ്ലോബല്‍ ഫിനാന്‍സിംഗ് ഫെസിലിറ്റി (ജി.എഫ്.എഫ്.) എന്നിവയിലൂടെയാണ്. വിയറ്റ്‌നാം, ലാവോസ്, കംബോഡിയ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പദ്ധതികള്‍ക്കൊപ്പം, സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ്, എച്ച്.പി.വി വാക്‌സിനേഷന്‍, ചികിത്സ എന്നീ സേവനങ്ങളെ പ്രാഥമിക ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് ലോക ബാങ്ക് പിന്തുണയ്ക്കുന്നു. സേവനം ലഭിക്കാത്ത ജനവിഭാഗങ്ങള്‍ക്ക് സ്‌ക്രീനിംഗ് പ്രാപ്യത വിപുലീകരണം, സേവന വിതരണം ശക്തിപ്പെടുത്തല്‍, രോഗനിര്‍ണ്ണയവും ചികിത്സയും മെച്ചപ്പെടുത്തുന്നതിന് പങ്കാളിത്തം പ്രയോജനപ്പെടുത്തല്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ്, എച്ച്പിവി വാക്‌സിനേഷന്‍, ചികിത്സ എന്നിവ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ വിതരണ ശൃംഖലയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും മേഖലയിലെ എല്ലാ ഭാഗങ്ങളിലും പ്രാപ്യത വര്‍ദ്ധിപ്പിക്കകു എന്ന ലക്ഷ്യത്തോടെ എച്ച് പി..വി വാക്‌സിനുകളുടെ സുസ്ഥിര ഉല്‍പ്പാദനവും വിതരണവും ഉറപ്പാക്കുന്നതിനായും ലോകബാങ്ക് പ്രവര്‍ത്തിക്കുന്നു, മേഖലയിലുടനീളം ആക്‌സസ് വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ സമീപനത്തിലൂടെ, സെര്‍വിക്കല്‍ ക്യാന്‍സറിന്റെ വര്‍ദ്ധിച്ചുവരുന്ന ക്ലേശം പരിഹരിക്കാനും ഇന്തോ-പസഫിക്കിലുടനീളം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ദീര്‍ഘകാല ആരോഗ്യ ഫലങ്ങളെ പിന്തുണയ്ക്കാനും കഴിയുന്ന സുസ്ഥിരവും തുല്യവുമായ ആരോഗ്യ സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ ലോക ബാങ്ക് ലക്ഷ്യമിടുന്നു.
തെക്കുകിഴക്കന്‍ ഏഷ്യയിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ഫണ്ടിംഗ് ലക്ഷ്യമിട്ടുകൊണ്ട് വുമണ്‍ ഹെല്‍ത്ത് ആന്‍ഡ് ഇക്കണോമിക് എംപവര്‍മെന്റ് നെറ്റ്‌വര്‍ക്കിന്റെ (വെന്‍) വനിതാ നിക്ഷേപകരും മനുഷ്യസ്‌നേഹികളും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 ദശലക്ഷത്തിലധികം ഡോളറിന്റെ സംയുക്ത നിക്ഷേപം വിന്യസിക്കും. സെര്‍വിക്കല്‍ ക്യാന്‍സറിന്റെ പ്രതിരോധം, സ്‌ക്രീനിംഗ്, രോഗനിര്‍ണ്ണയം, ചികിത്സ എന്നിവ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ വിടവുകള്‍ നികത്തുന്നതിനായി ഈ ഫണ്ടുകള്‍ പ്രവര്‍ത്തിക്കും. എച്ച്.പി.വി സ്‌ക്രീനിംഗ്, മെഡിക്കല്‍ ഇമേജിംഗ്, പാത്തോളജി, റേഡിയോ തെറാപ്പി, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, ആരോഗ്യ സൗകര്യങ്ങളുടെ  സോളറൈസേഷന്‍ എന്നിവയിലേക്ക് ഗ്രാന്റ്, ഇളവ്, നിക്ഷേപ മൂലധനം എന്നിവ വെന്നിന്റെ വനിതാ നിക്ഷേപകരും മനുഷ്യസ്‌നേഹികളും വിന്യസിക്കും.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, GAVI യുമായി സഹകരിച്ച്, ഇന്‍ഡോ-പസഫിക് മേഖലയിലുടനീളം വിതരണത്തിനായി 40 ദശലക്ഷം ഡോസ് എച്ച്.പി.വി വാക്‌സിന്‍ സംഭരിക്കുന്നതിനെ പിന്തുണയ്ക്കും. സേവനം ലഭിക്കാത്ത പ്രദേശങ്ങളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ക്ലേശത്തെ നേരിടാന്‍ വാക്‌സിനുകളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കികൊണ്ട് ആവശ്യാനുസരണം ഈ പ്രതിബദ്ധത വിപുലീകരിക്കാനും കഴിയും. ജീവന്‍രക്ഷാ വാക്‌സിനുകളുടെ പ്രാപ്യത വര്‍ദ്ധിപ്പിക്കുന്നതിലൂടെ, ഈ പ്രതിബദ്ധത സെര്‍വിക്കല്‍ ക്യാൻസർ തടയാനും മേഖലയിലുടനീളം തുല്യ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

മറ്റ് ദാതാക്കള്‍ക്കും രാജ്യങ്ങള്‍ക്കും ഒപ്പം ചേര്‍ന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനും സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്രതിജ്ഞാബദ്ധത ഈ വര്‍ഷമാദ്യം വ്യക്തമാക്കി. എച്ച്.പി.വി വാക്‌സിനുകള്‍ ഏറ്റെടുക്കല്‍ വേഗത്തിലാക്കല്‍, പുതിയ പ്രോഫൈലാക്റ്റിക് എച്ച്.പി.വി, ചികിത്സാ വാക്‌സിനുകള്‍, രോഗനിര്‍ണ്ണയ ഉപകരണങ്ങള്‍, ക്ലീനിക്കല്‍ പഠനത്തിനുള്ള ഫണ്ടുകള്‍ എന്നിവയ്ക്കായി നാല് വര്‍ഷത്തിനുള്ളില്‍ 180 മില്യണ്‍ യു.എസ് ഡോളര്‍ വരെ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്ലോബല്‍ എച്ച്.പി.വി കണ്‍സോര്‍ഷ്യം (ജി.എച്ച്.സി) മുഖേന, സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മ്മാര്‍ജ്ജനം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ഒരു രാജ്യാധിഷ്ഠിത സഖ്യത്തെ സബിന്‍ വാക്‌സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പിന്തുണയ്ക്കും. സെര്‍വിക്കല്‍ ക്യാന്‍സര്‍ എലിമിനേഷന്‍ കണ്‍സോര്‍ഷ്യം-ഇന്ത്യ (സി.സി.ഇ.സി-ഐ) അവരുടെ സംയോജിത സേവ് സ്ട്രാറ്റജിയായ സ്‌ക്രീനിംഗ്, ചികിത്സാ പ്രാപ്യത, വാക്‌സിനേഷന്‍, വിദ്യാഭ്യാസം എന്നിവ വഴി 100 സെര്‍വിക്കല്‍ ക്യാന്‍സര്‍ മുക്ത് (കാന്‍സര്‍ വിമുക്ത) ജില്ലകള്‍ പൈലറ്റ് ചെയ്യുന്നതിന് എവിടമാണോ, ഉചിതമായിട്ടുള്ളത് അവിടെയെല്ലാം, ഇന്ത്യാ ഗവണ്‍മെന്റുമായി സഹകരിക്കും ഇന്‍ഡോ-പസഫിക് മേഖലയോടുള്ള ജി.എച്ച്.സിയുടെ പ്രതിബദ്ധതയുടെ തുടര്‍ച്ചയാണ് ഇത്, മുന്‍പ് ദേശീയ സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മ്മാര്‍ജ്ജന തന്ത്രം വികസിപ്പിക്കുന്നതിന് അവര്‍ ഇന്തോനേഷ്യയുടെ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചിരുന്നു.

ജിപിഗോ, ഫിലിപ്പീന്‍സ് ആരോഗ്യ വകുപ്പുമായി സഹകരിച്ച്, റോച്ചെയുടെ പിന്തുണയോടെ, എച്ച്.പി.വി പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും സെര്‍വിക്കല്‍ ക്യാന്‍സറിന്റെ അപകടങ്ങളെക്കുറിച്ചും സ്ത്രീകളെ ബോധവല്‍ക്കരിച്ചുകൊണ്ട് സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗിനുള്ള അവബോധവും ആവശ്യവും പ്രാപ്യതയും വര്‍ദ്ധിപ്പിക്കും. സെന്‍ട്രലൈസ്ഡ് ലബോറട്ടറി മോഡല്‍ ഓഫ് സ്‌ക്രീനിംഗ് പ്രോജക്റ്റ്, ഫിലിപ്പൈന്‍സിലെ നഗരവത്കൃതമായ അഞ്ച് പ്രാദേശിക ഗവണ്‍മെന്റ് യൂണിറ്റുകളില്‍, ലോകാരോഗ്യ സംഘടനയുടെ നിര്‍മ്മാര്‍ജ്ജന തന്ത്രം-ശിപാര്‍ശ ചെയ്ത പ്രകാരമുള്ള ഉയര്‍ന്ന പ്രകടനമുള്ള എച്ച്.പി.വി ടെസ്റ്റിംഗും പ്രീ-കാന്‍സറുകള്‍ക്കുള്ള തെര്‍മല്‍ അബ്ലേഷന്‍ ചികിത്സയും അവതരിപ്പിച്ചുകൊണ്ട് ചികിത്സയ്ക്കുള്ള വഴി ഉറപ്പാക്കാനായി സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗിന്റെ പരിധി വിപുലീകരിക്കുന്നു.

ഇന്‍ഡോ-പസഫിക് മേഖലയില്‍ കൃത്യമായ വൈദ്യശാസ്ത്ര വാഗ്ദാനം നിറവേറ്റുന്നതിനായി ജീനോമിക് രോഗനിര്‍ണ്ണയ പരിശോധനകളുടെ വികസനത്തിനും അവലംബത്തിനും പിന്തുണ നല്‍കാന്‍ ഇല്ലുമിന പ്രതിജ്ഞാബദ്ധമാണ്. അഡ്വാന്‍സ്ഡ്-സേ്റ്റജിലുള്ള (50%ന് മുകളില്‍), നോണ്‍-എച്ച്.പി.വി (5%)യാല്‍ നയിക്കുന്ന സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ശരിയായ രോഗനിര്‍ണ്ണയവും പോളി (എ.ഡി.പി-റൈബോസ്) പോളിമറേസ് (പി.എ.ആര്‍.പി) ഇന്‍ഹിബിറ്ററുകള്‍ രോഗപ്രതിരോധ പരിശോധനപോയിന്റ് ഇന്‍ഹിബിറ്റേഴ്‌സ് (ഐ.സി.ഐ)പോലെ അനുയോജ്യമായ ചികിത്സകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. ഓസ്‌ട്രേലിയയിലെയും ജപ്പാനിലെയും ഗൈനക്കോളജിക്കല്‍ ഓങ്കോളജി ഓര്‍ഗനൈസേഷനുകളുമായി സമാനമായ സംരംഭങ്ങള്‍ പര്യവേക്ഷണം ചെയ്യപ്പെടുന്നുണ്ട്.

ഇന്‍ഡോ-പസഫിക് മേഖലയില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗും രോഗനിര്‍ണയ സംരംഭങ്ങളും റോഷേ ഡയഗ്‌നോസ്റ്റിക്‌സ് വിപുലീകരിക്കുന്നു. കാര്യക്ഷമമായ തുടര്‍ പരിചരണത്തിനായി ഡിജിറ്റല്‍ പരിഹാരങ്ങള്‍ വികസിപ്പിക്കല്‍, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കല്‍, ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കല്‍,
എന്നിവ ഉള്‍പ്പെടെ ജപ്പാനുമായി സഹകരിച്ച് നേടിയ അനുഭവം സ്‌ക്രീനിംഗ് പ്രാപ്യത വര്‍ദ്ധിപ്പിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ റോച്ചെ ഡയഗ്‌നോസ്റ്റിക്‌സ് ഇന്‍ഡോ-പസഫിക്കില്‍ വിപുലീകരിക്കും. കൂടാതെ, ഗോത്രവിഭാഗങ്ങള്‍, ടോറസ് സ്‌ട്രെയിറ്റ് ഐലന്‍ഡര്‍, സാംസ്‌കാരികമായി വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ എന്നിവരുള്‍പ്പെടെ, ശരിയായി പരിശോധിക്കപ്പെടാത്തതും ഒരിക്കലും പരിശോധിക്കപ്പെടാത്തതുമായ വിഭാഗങ്ങള്‍ക്കിടയില്‍ ഓസ്‌ട്രേലിയയുടെ പങ്കാളിത്തത്തോടെ. സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് പ്രോത്സാഹിപ്പിക്കും

ഇന്‍ഡോ-പസഫിക്കിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗില്‍ ബെക്ടണ്‍ ഡിക്കിന്‍സണ്‍ ആന്‍ഡ് കമ്പനി (ബി.ഡി) സമഗ്രമായ നിക്ഷേപം നടത്തുന്നു. 2025-ന്റെ തുടക്കത്തോടെ 1,200-ലധികം ക്ലിനിഷ്യനുകളിലേയ്ക്കും സപ്പോര്‍ട്ട് സ്റ്റാഫുകളിലേയ്ക്കും എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെ, സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് മികച്ച രീതികളില്‍ ഡോക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് ഒബ്‌സെ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റികളുമായി ചേര്‍ന്ന് ബി.ഡി. പ്രവര്‍ത്തിക്കുന്നു. വലിയതോതിലുള്ള എച്ച്.പി.വി. സ്‌ക്രീനിംഗ് റോള്‍ഔട്ടിനുള്ള രൂപരേഖയുടെ പൈലറ്റിനായും സേവനങ്ങള്‍ എത്തിച്ചേരാത്ത സമൂഹങ്ങളിലേക്ക് എത്തിച്ചേരുന്നതിനുമായുള്ള പരിപാടികള്‍ക്കുമായി ബി.ഡി. നിക്ഷേപം നടത്തുന്നുണ്ട്. അവരുടെ ഡയറക്ട് റിലീഫുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിലൂടെ, 20,000-ത്തിലധികം സ്ത്രീകള്‍ക്ക് സ്‌ക്രീനിംഗ് സുഗമമാക്കുന്നതിന് സ്വയം തൊഴില്‍ ചെയ്യുന്ന വനിതാ അസോസിയേഷനുമായി (സേവ) ബി.ഡി പ്രവര്‍ത്തിക്കുന്നു. ഈ പരിപാടിക്ക് കീഴില്‍, സ്‌ക്രീനിംഗ്, രോഗനിര്‍ണയം, മാനസികാരോഗ്യ പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുന്ന 400 സ്‌ക്രീനിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കും.

കാന്‍സര്‍ പരിരക്ഷാ പ്രദാനം മെച്ചപ്പെടുത്തല്‍

ഫലപ്രദവും പ്രാപ്യവുമായ പ്രതിരാധവും പരിചരണവും സുഗമമാക്കുന്ന 10 പുതിയ പഠന ശൃംഖലകളിലൂടെ ഇന്തോ-പസഫിക് മേഖലയില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മാര്‍ജനം പ്രോജക്ട് എക്കോ ത്വരിതപ്പെടുത്തും. മുപ്പത്തിമൂന്ന് രാജ്യങ്ങളിലെ 180 പൊതുജനാരോഗ്യ സംഘടനകള്‍ ക്യാന്‍സര്‍ പരിരക്ഷാ പ്രദാനം മെച്ചപ്പെടുത്തുന്നതിന് സമൂഹാധിഷ്ഠിത ആരോഗ്യ പരിരക്ഷാ പ്രൊഫഷണലുകള്‍ക്ക് തെളിവുകള്‍ അടിസ്ഥാനമാക്കിയ പരിശീലന മെന്റര്‍ഷിപ്പ് എക്കോ മാതൃക പ്രയോജനപ്പെടുത്തുന്നു. 2028-ഓടെ, എച്ച്.പി.വി വാക്‌സിന്‍ നടപ്പാക്കല്‍, പ്രീകാന്‍സറസ് ലീസിയണ്‍സ് ചികിത്സ, അവശ്യ രോഗശമന ചികിത്സകളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടെ സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മ്മാര്‍ജ്ജനം ത്വരിതപ്പെടുത്തുന്നതിന് ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, മറ്റ് ഇന്തോ-പസഫിക് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളും പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് പ്രോജക്റ്റ് എക്കോ കുറഞ്ഞത് 10 പുതിയ പ്രാക്ടീസ് കമ്മ്യൂണിറ്റികളെങ്കിലും ആരംഭിക്കും.

ഇന്‍ഡോ-പസഫിക് മേഖലയിലുള്‍പ്പെടെ ആഗോളതലത്തില്‍ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെ പിന്തുണ വര്‍ദ്ധിപ്പിച്ചുകൊണ്ട് എച്ച്.പി.വിയുമായി ബന്ധപ്പെട്ട ക്യാന്‍സറുകളുടെ ആഗോള ക്ലേശം കുറയ്ക്കാന്‍ അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി പ്രതിജ്ഞാബദ്ധമാണ്. തുടക്കത്തില്‍ ക്യാന്‍സര്‍ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളിലും മെഡിക്കല്‍ സൊസൈറ്റികളിലും ശ്രദ്ധ കേന്ദ്രീകരിച്ച ഈ ഓര്‍ഗനൈസേഷനുകള്‍ വിശാലമായ ആരോഗ്യപരിരക്ഷാ ലഭ്യതാ പരിശീലനത്തിലൂടെ ജീവന്‍ രക്ഷാ പ്രതിരോധ സേവനങ്ങളുടെ ആവശ്യകതയും ഏറ്റെടുക്കലും ഉത്തമീകരിക്കുന്നത് ലക്ഷ്യമിട്ടുള്ള തെളിവ് അടിസ്ഥാനമാക്കിയുള്ളതും ചെലവ് കുറഞ്ഞതുമായ പെരുമാറ്റ ഇടപെടലുകള്‍ കാറ്റലിക്ക് ഗ്രാന്റ്, സാങ്കേതിക പിന്തുണ എന്നിവയിലൂടെ നടപ്പിലാക്കുന്നതിന് പിന്തുണ നല്‍കുന്നു.
സെര്‍വിക്കല്‍ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മികച്ച സമീപനങ്ങളെക്കുറിച്ചുള്ള പുതിയ ശിപാര്‍ശകള്‍ മാറ്റുന്നതിനും ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടുത്തുന്നതിനും ഇന്‍വേസീവ് സെര്‍വിക്കല്‍ കാന്‍സറുള്ള സ്ത്രീകളുടെ മാനേജ്‌മെന്റും പരിചരണവും സംബന്ധിച്ച ആഗോള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി (എ.എസ്.സി.ഒ) അപ്‌ഡേറ്റ് ചെയ്യും. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, എ.എസ്.സി.ഒ അവരുടെ ഏഷ്യാ പസഫിക് മേഖല കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളുമായും ഇന്‍ഡോ-പസഫിക്കിലെ ഓങ്കോളജി സൊസൈറ്റികളുടെ പങ്കാളിത്തത്തോടെ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഉപയോഗത്തെ പിന്തുണയ്ക്കും, മാത്രമല്ല, മേഖലയിലെ രോഗികളുടെ മെച്ചപ്പെട്ട ഫലത്തിനായി ക്യാന്‍സര്‍ ചികിത്സാ വിദഗ്ധർന്ന് സെര്‍വിക്കല്‍ ക്യാന്‍സറിന്റെ പ്രാഥമികവും ദ്വിതീയവുമായ പ്രതിരോധത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കും.

ഇന്‍ഡോ-പസഫിക് മേഖലയില്‍ റേഡിയോ തെറാപ്പി, മെഡിക്കല്‍ ഇമേജിംഗ് ശേഷി ശക്തിപ്പെടുത്തുന്നതിനായി ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐ.എ.ഇ.എ) അതിന്റെ റേസ് ഓഫ് ഹോപ്പ് സംരംഭം വിപുലീകരികും. 13 രാജ്യങ്ങളും പ്രദേശങ്ങളും ഈ മുന്‍കൈയിലൂടെയുള്ള പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്, അവബോധം വളര്‍ത്തുന്നതിനും സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഇതിനകം നടന്നുകൊണ്ടിരിക്കുകയുമാണ്. വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം, നൂതനാശയം, ഗുണനിലവാര ഉറപ്പ് എന്നിവയില്‍ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ സെന്ററുകളായി ഐ.എ.ഇ.എയുടെ റേസ് ഓഫ് ഹോപ്പ് ആങ്കര്‍ സെന്ററുകളെ ജപ്പാനിലും ഇന്ത്യയിലും നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കണ്‍ട്രോള്‍ യൂണിയന്‍ 172 രാജ്യങ്ങളിലായി 1150 അംഗങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. എലിമിനിഷേന്‍ പാര്‍ട്ടണര്‍ഷിപ്പ് ഫോര്‍ ഇന്‍ഡോ-പസഫിക് ഫോര്‍ സെര്‍വിക്കല്‍ കാന്‍സറി'ന്റെ ഭാഗമായി ഇന്തോ-പസഫിക് മേഖലയിലുള്‍പ്പെടെ അടുത്ത മൂന്നുവര്‍ഷം കൊണ്ട് സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നിലവിലുള്ള അസമത്വങ്ങള്‍ അഭിസംബോധന ചെയ്യുന്നതിന് 
ആഗോള കര്‍മ്മ പദ്ധതി മുന്നോട്ടുനയിക്കുകയുമാണ് ഇവര്‍. മുന്‍നിര വേദികള്‍ക്ക് ഊന്നല്‍നല്‍കികൊണ്ട് , സ്ഥാപിതമായ പഠന അവസരങ്ങള്‍ അതോടൊപ്പം അതിന്റെ സമ്പന്നമായ ശൃംഖല, മേഖലകളിലുടനീളം സഹകരിക്കാനുള്ള തെളിയിക്കപ്പെട്ട കഴിവ് എന്നിവയ്‌ക്കൊപ്പം, യു.ഐ.സി.സി പരിചരണ പ്രാപ്യത മെച്ചപ്പെടുത്തുന്നതിനും പുരോഗതി നിലനിര്‍ത്തുന്നതിനും ആത്യന്തികമായി ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ ക്യാന്‍സര്‍ ക്ലേശം കുറയ്ക്കുന്നതിനും പിന്തുണയ്ക്കും.

ക്യാന്‍സര്‍ ഗവേഷണം, അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലനം എന്നിവയുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍

മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിംഗ് ക്യാന്‍സര്‍ സെന്ററും ഓസ്‌ട്രേലിയ സിഡ്‌നിയിലെ റോയല്‍ നോര്‍ത്ത് ഷോര്‍ ഹോസ്പിറ്റലും ചേര്‍ന്ന് 40 മില്യണ്‍ ഡോളറിന്റെ പൊതു-സ്വകാര്യ പങ്കാളിത്തം ആരംഭിക്കുന്നത് സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനും ഉള്‍പ്പെടെയുള്ള കൃത്യമായ ഓങ്കോളജി, ലിക്വിഡ് ബയോപ്‌സി സാങ്കേതികവിദ്യകളുടെ അന്താരാഷ്ട്ര ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. ഓസ്‌ട്രേലിയന്‍ മനുഷ്യസ്‌നേഹികളായ ശ്രീ. ഗ്രിഗറി ജോണ്‍ പോച്ചെ, അന്തരിച്ച ശ്രീമതി കേ വാന്‍ നോര്‍ട്ടണ്‍ പോച്ചെ എന്നിവര്‍ ഓരോ സ്ഥാപനത്തിനും 20 മില്യണ്‍ ഡോളര്‍ ഉദാരമായി സംഭാവന ചെയ്തത് ഈ പൊതു-സ്വകാര്യ പങ്കാളിത്തത്തെ പിന്തുണയ്ക്കുകയും, ഇന്‍ഡോ പസഫിക്ക് മേഖലയ്ക്കും അതിനുപുറത്തുമുള്ളവര്‍ക്കും രോഗനിര്‍ണ്ണയത്തിനും ചികിത്സാ ഉപകരങ്ങള്‍ക്കുമായി അത്യാധുനിക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത് ത്വരിതപ്പെടുത്തും.
ആമസോണ്‍ വെബ് സര്‍വീസ് ഐ.എന്‍.സി (എ.ഡബ്ല്യൂ.എസ്) സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയുന്നതിനും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഇന്‍ഡോ-പസഫിക് മേഖലയിലെ സംഘടനകളുടെ കഴിവുകളെ പിന്തുണയ്ക്കുകയും ക്ലൗഡ് കമ്പ്യൂട്ടിംഗ് ക്രെഡിറ്റുകള്‍ നല്‍കുകയും രജിസ്ട്രി ഓഫ് ഓപ്പണ്‍ ഡാറ്റ വഴി എ.ഡബ്ല്യൂ.എസ്, ഡാറ്റാസെറ്റുകളിലേക്ക് പ്രവേശനം സാദ്ധ്യമാക്കുകയും ചെയ്യും. എ.ഡബ്ല്യൂ.എസിലൂടെ ക്യാൻസർ ജീനോം അറ്റ്‌ലസില്‍ നിന്നും മറ്റുള്ളവയില്‍ നിന്നും നേടുന്ന ഡാറ്റാസെറ്റുകളില്‍ നിന്നുള്ള പാറ്റേണുകളും വ്യതിയാനങ്ങളും തിരിച്ചറിയാന്‍ ഗവേഷകര്‍ എ.ഡബ്ല്യൂ.എസ് ഉപയോഗിക്കുന്നു.

ഇന്‍ഡോ-പസഫിക്കിലെ പ്രാഥമിക ശുശ്രൂഷാ തലത്തില്‍ ഓങ്കോളജി ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്‍ഡോവേഷന്‍ സംരംഭം ഫൈസര്‍ വിപുലീകരിക്കും. പ്രാദേശിക സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി രണ്ട് വര്‍ഷം മുന്‍പാണ് ഫൈസര്‍ ഇന്‍ഡോവേഷന് തുടക്കം കുറിച്ചത്. പരിപാടിക്ക് കീഴില്‍, സെര്‍വിക്കല്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫൈസര്‍ ഏകദേശം 1 മില്യണ്‍ ഡോളര്‍ ഗ്രാന്റ് നല്‍കുകയും ഗവണ്‍മെന്റും സര്‍വ്വകലാശാലകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓങ്കോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഫൈസര്‍ ഇപ്പോള്‍ ഈ പരിപാടി വിപുലീകരിക്കുകയാണ്. ഈ ഘട്ടത്തില്‍, പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുടനീളം വിന്യാസം സാദ്ധ്യമായ പ്രാഥമിക പരിചരണ ക്രമീകരണത്തിലൂടെ പ്രാഥമിക രോഗനിര്‍ണയവും രോഗികള്‍ക്കുള്ള സേവനങ്ങളും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനുള്ള പരിഹാരങ്ങള്‍ വിന്യസിക്കാന്‍ കഴിയുന്ന 10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വരെ ഫൈസര്‍ ഗ്രാന്റുകള്‍ നല്‍കും.

സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ഈ മേഖലയിലെ ഒരു പ്രധാന ചികിത്സാ വിടവ് അവസാനിപ്പിക്കുന്നതിന് ഇന്‍ഡോ-പസഫിക്കില്‍ റേഡിയോ തെറാപ്പി ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എലെക്റ്റ നടപടിയെടുക്കും. തെക്കുകിഴക്കന്‍ ഏഷ്യയില്‍ റേഡിയോ തെറാപ്പി പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, പ്രാദേശിക മെഡിക്കല്‍ സെന്ററുകളില്‍ ചികിത്സാ കോഴ്‌സുകള്‍ നടത്തുക, വിജ്ഞാന പങ്കിടലിലൂടെ റേഡിയോ തെറാപ്പി പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകള്‍ നടപ്പിലാക്കുക, ഏഷ്യ-പസഫിക് റേഡിയേഷന്‍ ഓങ്കോളജി നെറ്റ്‌വര്‍ക്കിലെ അംഗ കേന്ദ്രങ്ങള്‍ക്കിടയില്‍ പിയര്‍ അവലോകന സെഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തുക എന്നിവ ഈ മുന്‍കൈയില്‍ ഉള്‍പ്പെടും. .

തങ്ങളുടെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ഗവേഷണവും പരിശീലനവും വിദ്യാഭ്യാസ പരിപാടികളും ഇന്‍ഡോ-പസഫിക് മേഖലയില്‍ വ്യാപിപ്പിക്കാന്‍ എം.ഡി ആന്‍ഡേഴ്‌സണ്‍ പ്രതിജ്ഞാബദ്ധമാണ്. സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ്, രോഗനിര്‍ണയം, ചികിത്സാ പരിപാടികള്‍ എന്നിവയുടെ നടത്തിപ്പിലും വിലയിരുത്തലിലും നിലവില്‍ ഇന്തോനേഷ്യയിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എംഡി ആന്‍ഡേഴ്‌സണ്‍, കോള്‍പോസ്‌കോപ്പി, അബ്ലേഷന്‍, ലൂപ്പ് ഇലക്രേ്ടാസര്‍ജിക്കല്‍ എക്‌സിഷന്‍ നടപടിക്രമം (ലീപ്), ശസ്ത്രക്രിയ എന്നിവ നടത്താന്‍ രാജ്യത്തെ മെഡിക്കല്‍ ദാതാക്കളെ പരിശീലിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പങ്കാളിത്തത്തില്‍ താല്‍പ്പര്യമുള്ള ഇന്തോ-പസഫിക്കിലെ ആരോഗ്യ മന്ത്രാലയങ്ങളിലേക്ക് ഈ പരിപാടികള്‍ വിപുലീകരിക്കാന്‍ എംഡി ആന്‍ഡേഴ്‌സണ്‍ പ്രതിജ്ഞാബദ്ധവുമാണ്.

ജനങ്ങളെ ശാക്തികരിക്കാന്‍ കാന്‍സര്‍ ബോധവല്‍ക്കരണവും വിദ്യാഭ്യാസവും വര്‍ദ്ധിപ്പിക്കുക

സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ച് ബോധവല്‍ക്കരിക്കാനും അവബോധം വളര്‍ത്താനും സെര്‍വിക്കല്‍, സ്തനാര്‍ബുദം എന്നിവയ്ക്കുള്ള ഡയഗ്‌നോസ്റ്റിക്, മെഡിക്കല്‍ ഇമേജിംഗ് സൊല്യൂഷനുകളിലെ ആഗോള തലവനായ ഹോളോജിക്, ഇന്‍ഡോ-പസഫിക് മേഖലയിലെ ഗവണ്‍മെന്റ് ഏജന്‍സികളുമായും ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഇന്‍ഡോ-പസഫിക് മേഖലയിലെ ദാതാക്കളുടെ ക്ഷാമം മറികടക്കാന്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള പരിപാടികളുടെ തോത് ഉയര്‍ത്തുന്നതിനുമായി സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗിന് നിര്‍മ്മിത ബുദ്ധി പോലുള്ള നൂതന സാങ്കേതിക വിദ്യകളിലേക്കുള്ള പ്രാപ്യതയും ഹോളോജിക് വിപുലീകരിക്കുന്നു. കൂടാതെ, ലോകത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തെയും സൗഖ്യത്തേയും കുറിച്ച് ലോകത്തിന് അറിയാവുന്ന കാര്യങ്ങളിലെ നിര്‍ണായകമായ വിടവ് നികത്തിക്കൊണ്ട്, സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള സമഗ്രമായ ആഗോള സര്‍വേയായ ഗ്ലോബല്‍ വിമന്‍സ് ഹെല്‍ത്ത് ഇന്‍ഡക്‌സിന്റെ തുടര്‍ച്ചയായ പ്രസിദ്ധീകരണത്തിനും ഹോളോജിക് പ്രതിജ്ഞാബദ്ധമാണ്.

എച്ച്.പി.വി, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവയ്‌ക്കെതിരായ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഇന്‍ഡോ-പസഫിക് മേഖലയിലെ പങ്കാളികളും സഹകാരികളുമായി എച്ച്.പി.വി വാക്‌സിനേഷന്‍, സെര്‍വിക്കല്‍ സ്‌ക്രീനിംഗ്, നേരത്തെയുള്ള ചികിത്സാ പദ്ധതികള്‍ എന്നിവ പ്രോത്സാഹിപ്പിക്കും. ബാങ്കോക്കില്‍ ഏഷ്യ-പസഫിക് ശില്‍പ്പശാല സംഘടിപ്പിക്കുകയും മേഖലയിലെ അറിവുകളും മികച്ച സമ്പ്രദായങ്ങളും പങ്കിടുകയും ഇന്തോ-പസഫിക്കിലുടനീളം ബോധവല്‍ക്കരണ സംരംഭങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ബോധവല്‍ക്കരണ ശ്രമങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നതും ഈ ശ്രമങ്ങളില്‍ ഉള്‍പ്പെടുന്നു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s organic food products export reaches $448 Mn, set to surpass last year’s figures

Media Coverage

India’s organic food products export reaches $448 Mn, set to surpass last year’s figures
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister lauds the passing of amendments proposed to Oilfields (Regulation and Development) Act 1948
December 03, 2024

The Prime Minister Shri Narendra Modi lauded the passing of amendments proposed to Oilfields (Regulation and Development) Act 1948 in Rajya Sabha today. He remarked that it was an important legislation which will boost energy security and also contribute to a prosperous India.

Responding to a post on X by Union Minister Shri Hardeep Singh Puri, Shri Modi wrote:

“This is an important legislation which will boost energy security and also contribute to a prosperous India.”