നിലവിലുള്ള സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ വിലയിരുത്തിക്ക1ണ്ട് നിങ്ങള്‍ എല്ലാവരും വളരെ പ്രധാനപ്പെട്ട ധാരാളം ആശയങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടു വയ്ക്കുകയുണ്ടായി. കൊറോണ വീണ്ടും അതിവേഗത്തില്‍ വ്യാപിക്കുന്ന, അതുമൂലമുള്ള മരണ നിരക്ക് കുത്തനെ ഉയരുന്ന ചില സംസ്ഥാനങളുമായി പ്രത്യേക ചര്‍ച്ചകള്‍ നടത്തി എന്നതു സ്വാഭാവികമാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും വളരെ നല്ല നിര്‍ദ്ദേശങ്ങള്‍ നല്കാവുന്നതാണ്. അതിനാല്‍ നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും നല്ല നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവ മുന്നോട്ടു വയ്ക്കണം. കാരണം നയങ്ങള്‍ രൂപപ്പെടുത്താന്‍ അവയും വളരെ ഫലപ്രദമായിരിക്കും.
ഇന്ത്യാ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ആരോഗ്യ വകുപ്പു സെക്രട്ടറി നടത്തിയ അവതരണത്തില്‍ രാജ്യത്തെ അവസ്ഥ ഒരിക്കല്‍ കൂടി വെല്ലുവിളി അഭിമുഖീകരിക്കുകയാണ് എന്നു വളരെ വ്യക്തമായിരുന്നു. ചില സംസ്ഥാനങ്ങളിലെ സാഹചര്യം വളരെ ഭയാനകമാണ്. ഇത്തരം അവസ്ഥയില്‍ ഭരണ സംവിധാനം മെച്ചപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ഒരു വര്‍ഷം ദീര്‍ഘിച്ച പോരാട്ടവും നിങ്ങളെ തളര്‍ത്തുകയും ആരോഗ്യ പരിപാലന സംവിധാനത്തില്‍ ഇളവു വരുത്തുകയും ചെയ്തിട്ടുണ്ട് എന്ന് എനിക്കു മനസിലാക്കാന്‍ സാധിക്കും. പക്ഷെ അടുത്ത രണ്ടു മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ആരോഗ്യ സംവിധാനത്തെ ശാക്തീകരിക്കുന്ന കാര്യത്തില്‍ നാം ഊന്നല്‍ നല്‍കണം.
സുഹൃത്തുക്കളെ,
ഇന്ന് സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ വളരെ ചില പ്രശ്‌നങ്ങള്‍ പ്രകടമാണ്. അവ പരിഹരിക്കാന്‍ പ്രത്യേകമായ ശ്രദ്ധ ആവശ്യവുമാണ്.
പ്രഥമ തരംഗത്തില്‍ സംഭവിച്ച കോവിഡ് വ്യാപന മൂര്‍ദ്ധന്യാവസ്ഥയെ നാം മറികടക്കുന്നതിനാണ് ആദ്യം രാജ്യം സാക്ഷ്യം വഹിച്ചത്, എന്നാല്‍ ഇപ്രാവശ്യം വ്യാപന നിരക്ക് എന്നത്തെയും കാള്‍ വേഗത്തിലാണ്.
രണ്ടാമത് മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ആദ്യ തരംഗത്തിലെ മൂര്‍ധന്യാവസ്ഥയും കടന്നിരിക്കുന്നു. മറ്റു ചില സംസ്ഥാനങ്ങളിലും സംഖ്യ വര്‍ധിക്കുന്നുണ്ട്. ഇത് നമ്മെയെല്ലാം അതീവ ഉല്‍ക്കണ്ഠാകുലരാക്കുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു.
മൂന്നാമതായി മുമ്പത്തെക്കാള്‍ കുറെ കൂടി കൂടുതലായി ഇക്കുറി ജനങ്ങള്‍ക്ക് കോവിഡിനോട് സാധാരണ സമീപനമാണ്. പല സംസ്ഥാനങ്ങളിലും ഗവണ്‍മെന്റും അലസത പുലര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ കൊറോണയുടെ പൊടുന്നനെയുള്ള ഈ മുന്നേറ്റം ആധി വര്‍ധിപ്പിക്കുന്നുണ്ട്. അതിനാല്‍ കൊറോണ വ്യാപനം തടയാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നാം പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
സുഹൃത്തുക്കളെ,
ഈ വെല്ലുവിളികള്‍ക്കു മധ്യേയും മുമ്പത്തെതിനേക്കാള്‍ മികച്ച അനുഭവങ്ങളും വിഭവങ്ങളും നമുക്കുണ്ട്. മാത്രമല്ല ഇപ്പോള്‍ നമുക്ക് പ്രതിരോധ മരുന്നും ഉണ്ട്. പൊതു ജന പങ്കാളിത്തത്തോടെ കഠിനമായി ജോലി ചെയ്യുന്ന നമ്മുടെ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുതലായവര്‍ സാഹചര്യം നിയന്ത്രണ വിധേയമാക്കുന്നതിന് വളരെയേറെ സഹായിച്ചു, ഇപ്പോഴും സഹായിക്കുന്നു. നിങ്ങളുടെയെല്ലാവരുടെയും മുന്‍ അനുഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുമെന്ന് കരുതുകയും ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷത്തെ സാഹചര്യം എന്തായിരുന്നു എന്ന് ഒരു നിമിഷം ഓര്‍മ്മിക്കുക. പരിശോധനാ സംവിധാനങ്ങള്‍ പോലും നമുക്ക് ഇല്ലായിരുന്നു. ആവശ്യത്തിനു മാസ്‌ക്കുകളുടെ അഭാവം നമ്മെ ആകുലപ്പെടുത്തി. പിപിഇ കിറ്റുകളും നമുക്ക് ഇല്ലായിരുന്നു. ആ സമയത്ത് രക്ഷപ്പെടാന്‍ നമുക്കു മുന്നില്‍ ഒറ്റ മാര്‍ഗമെ ഉണ്ടായിരുന്നുള്ളു - ലോക്് ഡൗണ്‍. അതിലൂടെ ക്രമീകരണങ്ങള്‍ കഴിയുന്നത്ര വേഗത്തിലാക്കുന്നതിന് നമുക്കു കഴിഞ്ഞു. ആ തന്ത്രം വളരെ ഫലപ്രദമായിരുന്നു താനും. അതിലൂടെ ആവശ്യമായ് ക്രമീകരണങ്ങള്‍ ചെയ്യാനും വിഭവങ്ങള്‍ സമാഹരിക്കാനും, ശേഷി വര്‍ധിപ്പിക്കാനും നമുക്കു സാധിച്ചു. ലോകത്തില്‍ ലഭ്യമായതെല്ലാം നാം സംഭരിക്കുകയും ലോക് ഡൗണ്‍ കാലത്ത് അവയെല്ലാം ഉപയോഗിക്കുകയും ചെയ്്തു.
എന്നാല്‍ ഇന്ന് ഈ വിഭവങ്ങള്‍ എല്ലാം നമുക്കുണ്ടായിരിക്കെ ഇതു നമ്മുടെ സംവിധാന ശേഷി പരിശോധനയാണ്. നമ്മുടെ ഊന്നല്‍ അതിസൂക്ഷ്മ രോഗ മേഖലകള്‍ക്കായിരിക്കണം. അതിസൂക്ഷ്മ രോഗ മേഖലകള്‍ക്കായിരിക്കണം നമ്മുടെ പരമാവധി ശ്രദ്ധ. രാത്രികാല കര്‍ഫ്യു നിലവിലുള്ള സ്ഥലങ്ങളില്‍ കൊറോണ കര്‍ഫ്യു എന്ന പദം തന്നെ ഉപയോഗിച്ച് ആ മേഖലയില്‍ കൊറോണ വൈറസിനെ സംബന്ധിച്ച ബോധവല്‍ക്കരണം നിലനിര്‍ത്തണം. എന്താ കൊറോണ വൈറസ് രാത്രികാലങ്ങളിലാണോ ആക്രമിക്കുന്നത് എന്ന് ചിലര്‍ യുക്തിക്കു വേണ്ടി ചോദിക്കുന്നു. ഇത് യാഥാര്‍ത്ഥ്യമാണ്, രാത്രികാല കര്‍ഫ്യൂ ആഗോള തലത്തില്‍ അംഗീകരിച്ചിരിക്കുന്ന ഒരു പരീക്ഷണമാണ്. ഓരോ വ്യക്തിയും ജീവിക്കുന്നത് കൊറോണ കാലത്താണ് എന്നും ജീവിത ശൈലിയെ ഒരു പരിധിയിലധികം ബാധിക്കുന്നില്ല എന്നും ഇത് ഓരോ വ്യക്തിയെയും ഓര്‍മ്മിപ്പിക്കുന്നു. കൊറോണ കര്‍ഫ്യൂ രാത്രി 9 നോ 10 നോ ആരംഭിച്ച് പുലര്‍ച്ചെ 5 നോ 6 നോ അവസാനിക്കുന്ന തരത്തിലായാല്‍ സാധാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയില്ല. മാത്രവുമല്ല ഇത് കൊറോണ കര്‍ഫ്യൂ എന്ന് പേരില്‍ പ്രചരിക്കുകയും ചെയ്യും. കൊറോണ കര്‍ഫ്യു, ജനങ്ങള്‍ക്കു വൈറസിനെ കുറിച്ച് ബോധവല്‍ക്കരണത്തിനു സഹായകമാകണം. അതിനാല്‍ ഇക്കാര്യത്തില്‍ നാം ശ്രദ്ധിക്കണം. ഞാന്‍ മുമ്പ് പറഞ്ഞതു പോലെ, നാം അനേകം വിഭവങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇനി അതി തീവ്രരോഗ മേഖലകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതി. അതു നമുക്ക് നല്ല ഫലങ്ങള്‍ നല്കും. അതെ ഗവണ്‍മെന്റ് അധിക ശ്രമങ്ങള്‍ നടത്തണം. ആരോഗ്യ ഭരണ സംവിധാനങ്ങള്‍ കര്‍ശനമാക്കണം, എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും വേണം. ഇത് ഫലപ്രദാമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
രണ്ടാമതായി രോഗികളുടെ സംഖ്യ 10 ലക്ഷത്തില്‍ നിന്ന് 1.25 ലക്ഷമാക്കി കുറച്ചു കൊണ്ടു വന്നതില്‍ കഴിഞ്ഞ തവണ നാം വിജയം കൈവരിക്കുകയുണ്ടായി. അതെ നയം ഇന്നും അതേ പോലെ ഫലപ്രദമാക്കാന്‍ സാധിക്കും. യാതൊരു സംവിധാനങ്ങളും ഇല്ലാതിരിക്കെ നാം അന്നു വിജയം നേടി. ഇന്നു നമുക്ക് മെച്ചപ്പെട്ട സംവിധാനങ്ങളും അനുഭവ സമ്പത്തും ഉണ്ട്. അതിനാല്‍ വൈറസിന്റെ ൗ കുതിപ്പിനെ അതി വഗത്തില്‍ താഴേയ്ക്കു കൊണ്ടുവരാന്‍ നമുക്ക് സാധിക്കും, മുകളിലേയ്ക്കു പോകാന്‍ അനുവദിക്കാതെ തന്നെ.കോവിഡന്റെ കൃത്യമായ പെരുമാറ്റ രീതികള്‍, കോവിഡ് നിയന്ത്രണം എന്നിവയില്‍
ടെസ്റ്റ്, ട്രാക്ക്്, ട്രീറ്റ് (പരിശോധന, പിൻതുടരൽ, ചികിത്സ) എന്നിവയ്ക്കാണ് നാം ഊന്നല്‍ നല്‌കേണ്ടത് എന്നത്രെ അനുഭവങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ഒരു വിഷയമുണ്ട് എന്ന്്് നിങ്ങള്‍ കാണുന്നു. എല്ലാ മുഖ്യമന്ത്രിമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു നിങ്ങളുടെ സംസ്ഥാന സംവിധാനം ഉപയോഗിച്ച് മുമ്പ് കൊറോണ കാലത്ത് എന്നതു പോലെ അപഗ്രഥനവും സ്ഥിതിവിവരക്കണക്കെടുപ്പും നടത്തുക. ചെറിയ ലക്ഷണങ്ങള്‍ ആണെങ്കില്‍ പോലും ജനങ്ങള്‍ ഭയപ്പെടുകയും സത്വര നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. രണ്ടാമതായി ഇക്കുറി ലക്ഷണങ്ങള്‍ ഇല്ലാത്ത അനേകം രോഗികള്‍ ഉണ്ട്്്. ഞങ്ങള്‍ക്ക് വെറും ജലദോക്ഷം മാത്രമെ ഉള്ളൂ എന്ന്്് അതുകൊണ്ട്, അവര്‍ പറയും. ലക്ഷണങ്ങള്‍ അവ്യക്തമാകയാല്‍ കുടുംബാംഗങ്ങളും പഴയതുപോലെ ഒരുമിച്ചു കഴിയും .ഫലമോ, വീട്ടിലെ മുഴുവന്‍ ആളുകളിലേയ്ക്കും രോഗം പടരും. രോഗം ഗുരുതരമാകുമ്പോള്‍ മാത്രമാണ് നാം ശ്രദ്ധിച്ചു തുടങ്ങുക. പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാത്തു കാരണം ആളുകള്‍ അശ്രദ്ധരാകുന്നതു മൂലമാണ് കുടുംബങ്ങളില്‍ രോഗം പടരുന്നതിന്റെ മൂല കാരണം. ഇതിനു പരിഹാരം എന്താണ്. പരിഹാരം ഒന്നേയുള്ളു, സ്വമേധയാ പരിശോധന നടത്തുക. പരിശോധനാ നിരക്ക് കൂടുമ്പോള്‍, ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികള്‍ കണ്ടുപിടിക്കപ്പെടുകയും അവര്‍ക്കു ഗാര്‍ഹിക ക്വാറന്റൈനില്‍ പോകുവാന്‍ സാധിക്കുകയും ചെയ്യും. അവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇടപഴകാതെ കുറെ ദിവസം മാറി കഴിയും. അങ്ങിനെ ആ കുടുംബത്തെ മുഴുവന്‍ രോഗത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ നമുക്കു സാധിക്കും. അതിനാല്‍ നമുക്ക് പ്രതിരോധ കുത്തിവയ്പിനെക്കാള്‍ കൂടുതല്‍ പരിശോധയെ കുറിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു. പരിശോധനയില്‍ നാം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. നമ്മുടെ പരിശോധനാ രീതിയിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
വൈറസിനെ നിയന്ത്രിക്കാനുള്ള പ്രധാന മാര്‍ഗ്ഗം വൈറസ്ബാധിതരെ നിയന്ത്രിക്കുക എന്നതാണ്. ഞാന്‍ ഇക്കാര്യം നേരത്തെയും പറഞ്ഞിട്ടുള്ളതാണ്. കൊറോണാ ഒരിക്കലും തനിയെ നിങ്ങളുടെ വീട്ടിലേയ്ക്ക് വരില്ല, നിങ്ങള്‍ അതിനെ കൂട്ടിക്കൊണ്ടു വന്നാലല്ലാതെ. നമുക്ക് ജനങ്ങളെ ബോധവല്‍ക്കരിക്കാം, നിയമങ്ങള്‍ പിന്തുടരാന്‍ പ്രേരിപ്പിക്കാം.പരിശോധനയ്ക്കും സംസര്‍ഗ പട്ടികയ്ക്കും പ്രധാന പങ്കുണ്ട്. പരിശോധനയെ വെറു നിസാരമായി തള്ളിക്കൂടാ.
ഓരോ സംസ്ഥാനത്തും പരിശോധന ഉയര്‍ത്തണം. എങ്ങിനെയെങ്കിലും രോഗവ്യാപന നിരക്ക് 5ശതമാനത്തിലും താഴെ കൊണ്ടുവരണം. നിങ്ങള്‍ ഓര്‍ക്കുന്നില്ലേ, കൊറോണ വരുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ കണ്ടു തുടങ്ങിയതു മുതല്‍ ഒരു സംസ്ഥാനം പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും മറ്റു സംസ്ഥാനങ്ങള്‍ അതില്‍ വീഴ്ച്ച വരുത്തുകയും ചെയ്തു. വീഴ്ച്ച വരുത്തിയ സംസ്ഥാനങ്ങളില്‍ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. സംസ്ഥാനങ്ങളെ വിമര്‍ശിക്കുക ഒരു ഫാഷനാണ്. പ്രഥമ യോഗത്തില്‍ തന്നെ ഞാന്‍ നിങ്ങളോടു പറഞ്ഞില്ലേ, രോഗികള്‍ പെരുകുന്നതിനെ കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല, നിങ്ങളുടെ പ്രകടനം നിലവാരത്തില്‍ എത്തുന്നില്ല എന്നതു സംബന്ധിച്ചും പിരിമുറുക്കം വേണ്ട, മറിച്ച് പരിശോധനയില്‍ ശ്രദ്ധിക്കുക എന്ന്. ഞാന്‍ ഇപ്പോഴും അത് ആവര്‍ത്തിക്കുന്നു. രോഗികളുടെ എണ്ണം പെരുകുന്നതു കൊണ്ട് നിങ്ങള്‍ എന്തോ വലിയ അപരാധം ചെയ്തിരിക്കുന്നു എന്ന് വിചാരിക്കരുത്. പരിശോധന കൂട്ടുമ്പോള്‍ കൂടുതല്‍ രോഗികളുടെ എണ്ണം ഉയരും. പക്ഷെ അതു മാത്രമെ മാര്‍ഗ്ഗമുള്ളു. ഇതിനെ വിമര്‍ശിക്കുന്നവര്‍ ഉണ്ട്. അവരോട് പോകാന്‍ പറയുക. വിമര്‍ശനങ്ങളെ നേരിടുക.
പരിശോധന മാത്രമാണ് പരിഹാരം. പരിശോധനവഴി രോഗികളുടെ സംഖ്യ വര്‍ധിക്കുന്നെങ്കില്‍ വര്‍ധിക്കട്ടെ. രോഗികളുടെ എണ്ണം മാത്രം വച്ച് സംസ്ഥാനത്തെ വിലയിരുത്താന്‍ പാടില്ല. അതിനാല്‍ ഈ സമ്മര്‍ദ്ദത്തില്‍ നിന്നു പുറത്തു വരിക, പകരം പരിശോധനയില്‍ ഊന്നല്‍ നല്‍കുക എന്നാണ് എനിക്കു നിങ്ങളോടുള്ള അഭ്യര്‍ത്ഥന. എന്നിട്ടു രോഗികള്‍ വര്‍ധിക്കുന്നെങ്കില്‍ ആവട്ടെ. എങ്കില്‍ മാത്രമെ നമുക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കൂ. നമ്മുടെ ലക്ഷ്യം 70 ശതമാനം ആര്‍ടി - പിസിആര്‍(റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറാസെ ചെയിന്‍ റീആക്ക്ഷന്‍ പരിശോധനയാണ്.
റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറാസെ ചെയിന്‍ റീആക്ക്ഷന്‍ പരിശോധന നടത്തിയവരില്‍ പലരുടെതും കൃത്യമായ രോഗ പരിശോധന അല്ല എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഞാന്‍ അതു കൃത്യമായി പരിശോധിച്ചിട്ടില്ല. പരിശോധന കൃത്യമല്ലെങ്കില്‍ ഫലം നെഗറ്റിവ് ആയിരിക്കും. അതിനാല്‍ രോഗം നിയന്ത്രിക്കേണ്ടിയിരിക്കുന്നു. രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടെങ്കിലും സാരമാക്കേണ്ടതില്ല. രോഗികള്‍ ഉണ്ടങ്കില്‍ മാത്രമെ ചികിത്സിക്കാന്‍ സാധിക്കൂ. പരിശോധനകള്‍ കൃത്യമായി നടക്കുന്നില്ലെങ്കില്‍ അത് കുടുംബാംഗങ്ങളിലേയ്ക്കു വ്യാപിക്കും. അയല്‍ പ്രദേശമാകെ രോഗബാധിതമാകും എന്നതായിയിരിക്കും അന്തിമ ഫലം.
കഴിഞ്ഞ യോഗത്തിലും നാം ആര്‍ടി - പിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ചര്‍ച്ച ചെയ്തതാണ്. ഞാന്‍ ആവര്‍ത്തിക്കുന്നു, കൃത്യമായ പരിശോധനകള്‍ വേണം. വരുന്ന എല്ലാവര്‍ക്കും നെഗറ്റിവ് റിപ്പോര്‍ട്ടുകള്‍ മാത്രം നല്‍കുന്ന ചില ലാബുകള്‍ ഉണ്ട്. മറ്റു ചിലര്‍ പോസിറ്റിവ് റിപ്പോര്‍ട്ടുകളും. ഇതു നല്ലതല്ല. എവിടെയോ എന്തൊ കാണാതെ പോകുന്നു. അതു പരിശോധിക്കപ്പെടണം. ചില സംസ്ഥാനങ്ങള്‍ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണം. അത് എത്രയും വേഗത്തില്‍ ചെയ്യുന്നുവോ അത്രയും നന്നായിരിക്കും.
പരിശോധനാ ശാലകളുടെ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ടെങ്കില്‍ അതു ചെയ്യണം. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ രോഗ വ്യപന മേഖലകളിലെ പരിശോധനകള്‍ക്ക് നാം ഊന്നല്‍ നല്‍കണം. ഈ മേഖലകളില്‍ എല്ലാവരെയും പരിശോധനാ വിധേയമാക്കണം. അതിന്റെ ഫലം നിങ്ങള്‍ക്ക് കാണാനാവും.
സുഹൃത്തുക്കളെ,
ഭരണ തലത്തില്‍ തന്നെ സമ്പര്‍ക്കപട്ടിക, പരിശോധന, വ്യാപനം എന്നിവയുടെ പരിശോധന നിങ്ങള്‍ വര്‍ധിപ്പിക്കണം. കഴിഞ്ഞ 72 മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിച്ച 72 സമ്പര്‍ക്കങ്ങളുടെയെങ്കിലും പട്ടിക നിങ്ങള്‍ ഉണ്ടാക്കണം. ഒരാള്‍ പരിശോധനയില്‍ പോസിറ്റിവ് ആണെന്നു തെളിഞ്ഞാല്‍, അയാളുടെ സമ്പര്‍ക്കപട്ടിക അന്വേഷിക്കണം, കുറഞ്ഞത് 30 പേരെയെങ്കിലും കണ്ടെത്തണം. രോഗവ്യാപന മേഖലയുടെ കൃത്യമായ ്ടയാളപ്പെടുത്തല്‍ ഉണ്ടാവണം. അത് അവ്യക്തമാകാന്‍ പാടില്ല.ഒരു പ്രദേശത്തെ മുഴുവന്‍ രോഗ വ്യാപന മേഖലയായി പ്രഖ്യാപിക്കരുത്. അല്ലെങ്കില്‍ ആറു നിലകളുള്ള കെട്ടിടത്തിലെ രണ്ടു ഫ്ലാറ്റുകളിലെങ്കിലും രോഗികള്‍ ഉണ്ടായിരിക്കണം. അടുത്തുള്ള കെട്ടിടം അടപ്പിക്കരുത്. അല്ലെങ്കില്‍ എന്തു സംഭവിക്കും. ആ കെട്ടിടം മുഴുവനായോ, ആ പ്രദേശം പൂര്‍ണമായോ ഒരു ബുദ്ധിമുട്ടും കൂടാതെ പൂട്ടാന്‍ സാധിക്കും. ഈ ദിശയില്‍ ചിന്തിക്കരുത്.
സാഹചര്യങ്ങളെ കുറിച്ച് നിങ്ങള്‍ ജാഗ്രതയുള്ളവരാണ്. നമ്മുടെ ജാഗ്രതയില്‍ വീഴ്ച്ച പാടില്ല എന്നു ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. കോവിഡ് തളര്‍ച്ച മൂലം നമ്മുടെ പരിശ്രമങ്ങളില്‍ അയവു പാടില്ല എന്നുറപ്പു വരുത്തണം. സമ്പര്‍ക്ക പട്ടിക കൃത്യമായി പിന്തുടരുന്നതിന് മാത്രം ചില സംസ്ഥാനങ്ങള്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇത് നല്ല ഫലങ്ങള്‍ നല്‍കുന്നുമുണ്ട്.
ആരോഗ്യ മന്ത്രാലയം രോഗമേഖലകള്‍ക്കു മാത്രമായി തയാറാക്കിയിരിക്കുന്ന അംഗീകൃത നടപടി ക്രമങ്ങള്‍( സ്റ്റാന്‍ഡാര്‍ഡ് ഓപ്പറേറ്റിംങ് പ്രോസീജിയര്‍) അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ നടപടി ക്രമങ്ങള്‍ കാലാകാലങ്ങളില്‍ പരിഷ്‌കരിക്കാറുമുണ്ട്. ഈ നടപടികള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ നല്ല ഫലങ്ങള്‍ ലഭിക്കും, തീര്‍ച്ച. അതിനാല്‍ അവ തീര്‍ച്ചയായും അനുവര്‍ത്തിക്കുക.
സുഹൃത്തുക്കളെ,
ഈ ചര്‍ച്ചയില്‍ നാമെല്ലാവരും വളരെ ഉത്ക്കണ്ഠ പ്രകടിപ്പിച്ച വിഷയമാണ് കോവിഡ് മരണ നിരക്ക്. ഇത് പരമാവധി കുറയ്‌ക്കേണ്ടിയിരിക്കുന്നു. ഇതിന്റെ പ്രധാന കാരണം സാധാരണ ജീവിതം നയിക്കുന്ന ഏതൊരാളും കൊറോണയെ നിസാരവത്ക്കരിക്കുകയും രോഗം കുടുംബം മുഴുവന്‍ വ്യാപിക്കുകയും ചെയ്യുന്നു. കാര്യങ്ങള്‍ പിടിവിട്ടു പോകുമ്പോഴാണ് അദ്ദേഹം ആശുപത്രിയില്‍ എത്തുന്നത്. പരിശോധിക്കുമ്പോഴേയ്ക്കും സമയം അതിക്രമിച്ചിരിക്കും. ഓരോ ആശുപത്രിയില്‍ നിന്നും മരണ വിവരങ്ങള്‍ എത്തും.ഒപ്പം ഏതു സമയത്താണ് രോഗം കണ്ടുപിടിച്ചത്, എപ്പോഴാണ് രോഗിയെ പ്രവേശിപ്പിച്ചത്, രോഗിക്ക് മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നോ, മരണത്തിനുള്ള കാരണങ്ങള്‍ തുടങ്ങിയവയും. മുഴുവന്‍ വിവരങ്ങളും ലഭിച്ചാല്‍ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കും.
സുഹൃത്തുക്കളെ,
ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എല്ലാ ചൊവ്വാഴ്ച്ചയും വെള്ളിയാഴ്ച്ചയും കോവിഡിനെ കുറിച്ച് വെബിനാറുകള്‍ സംഘടിപ്പിക്കുന്ന വിവരം നിങ്ങള്‍ക്ക് അറിയാമ്ലലോ.രാജ്യമെമ്പാടുമുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഇതു തുടരണം. എല്ലാ സംസ്ഥാനങ്ങളിലുമുള്ള ആശുപത്രികള്‍ ഇതില്‍ ചേരണം.അപ്പോള്‍ ദേശീയ ക്ലനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് അവര്‍ക്ക് ധാരണ ഉണ്ടാകും. ഈ നടപടി ക്രമങ്ങള്‍ മെഡിക്കല്‍ ഫാക്കല്‍റ്റിക്ക് വിശദീകരിച്ച് നല്കുന്നുണ്ട്. അതുപോലെ തന്നെ ലഭ്യമാക്കുന്ന ആംബുലന്‍സുകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ എന്നിവയെ സംബന്ധിച്ചും ഇടയ്ക്കിടെ അവലോകനം ഉണ്ടാകണം.
മുമ്പത്തെ കൂടിയ രോഗികളുടെ സംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവര്‍ക്കു വേണ്ടി ഉപയോഗിച്ച അത്ര അളവ് ഓക്‌സിജന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. അതിനാല്‍ എല്ലാം അവലോകനം ചെയ്യുകയും റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും വേണം.
സുഹൃത്തുക്കളെ,
ഇപ്പോള്‍ ദിവസം 40 ലക്ഷം പ്രതിരോധ കുത്തിവയ്പുകളാണ് നാം നല്കിവരുന്നത്. പ്രതിരോധ കുത്തിവയ്പിലെ പല പ്രധാന വിഷയങ്ങളും നാം ചര്‍ച്ച ചെയ്തു കഴിഞ്ഞു. നിങ്ങളുടെ ഓഫീസും പ്രതിരോധ കുത്തിവയ്പു യജ്ഞത്തില്‍ പങ്കാളിയാവണം. പ്രതിരോധ കുത്തിവയ്പു മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ലോകത്തിലെ സമ്പന്ന രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ ലഭ്യമാക്കിയിരിക്കുന്ന സൗകര്യങ്ങളും. നിങ്ങള്‍ അതു പഠിക്കണം. നിങ്ങള്‍ എല്ലാവരും അറിവുള്ളവരാണല്ലോ. ഒന്നു മറിച്ചു നോക്കുക.
നിലവിലുള്ള പ്രതിരോധ മരുന്നിന്റെ ഉല്‍പാദനം ഉയര്‍ത്തുന്നതിനും പുതിയ മരുന്നു വികസിപ്പിക്കാനുമുള്ള പരിശ്രമം തുടരുന്നുണ്ട്. പ്രതിരോധ മരുന്നിന്റെ ശേഖരം, പാഴാകല്‍ എന്നിവ സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എത്ര അളവില്‍ പ്രതിരോധ മരുന്ന് നിര്‍മ്മിക്കാന്‍ സാധിക്കും എന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായി കാണുമല്ലോ. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്ര വലിയ ലാബോറട്ടറികള്‍ നിര്‍മ്മിക്കുക അസാധ്യമാണ്. ലഭ്യമായവ ഉപയോഗിക്കുക, അതിനാണ് നാം മുന്‍ഗണന നല്‍കിയത്. മുഴുവന്‍ മരുന്നും ഒരു സംസ്ഥാനത്ത് സംഭരിച്ച് നല്ല ഫലങ്ങള്‍ക്കു ശ്രമിച്ചാല്‍ അതു ശരിയായ സമീപനമാവില്ല. രാജ്യത്തിന്റെ പൊതു താല്പര്യം സംരക്ഷിക്കുകയാണ്് നമുക്ക് ആവശ്യം. കോവിഡ് നിയന്ത്രണ നടപടിയുടെ ഏറ്റവും പ്രധാന ഘടകം പ്രതിരോധ മരുന്നിന്റെ ദുര്‍വ്യയം ഒഴിവാക്കുക എന്നതാണ്.
സുഹൃത്തുക്കളെ,
സംസ്ഥാന ഗവണ്‍മെന്റുകളുമായി ചര്‍ച്ച നടത്തി, അവരുടെ സമ്മതം ലഭിച്ച ശേഷം മാത്രമെ കോവിഡ് സംബന്ധിച്ച ദേശീയ നയം രൂപപ്പെടുത്തുകയുള്ളു. എല്ലാ ജില്ലകളിലും 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ലഭിച്ചു എന്ന് ഉറപ്പാക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇതു നിങ്ങള്‍ നേടണം. ഞാന്‍ ഒരു നിര്‍ദ്ദേശം കൂടി വയ്ക്കുന്നു. ചിലപ്പോള്‍ സാഹചര്യങ്ങള്‍ മാറ്റാന്‍ ഇതിനു സാധിച്ചേക്കും. ജ്യോതിബ ഫൂലെയുടെ ജന്മ വാര്‍ഷികമാണ് ഏപ്രില്‍ 24. ബാബാ സാഹിബിന്റെയും ജന്മ വാര്‍ഷികമാണ് അന്ന്. നമുക്ക് അന്നേ ദിവസം ടിക്കാ ഉത്സവം അഥവ വാക്‌സിന്‍ ഉത്സവം സംഘടിപ്പിച്ച് ടിക്കാ ഉത്സവ അന്തരീക്ഷം ഒരുക്കിയാലോ. വാക്‌സീന്‍ ദുര്‍വ്യയും ഒഴിവാക്കുന്നതിന് അന്ന് പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിച്ച് അര്‍ഹരായ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കാം. ടിക്കാ ഉത്സവം നടക്കുന്ന നാലു ദിവസവും ദുര്‍വ്യയം ഒഴിവാക്കിയാല്‍ അത് നമ്മുടെ പ്രതിരോധ കുത്തിവയ്പു ശേഷി വര്‍ധിപ്പിക്കും. പ്രതിരോധ കുത്തിവയ്പു ശേഷിയുടെ പരമാവധി ഉപയോഗം നമുക്കു നേടുകയും ചെയ്യാം.ഇതിനായി കുത്തിവയ്പു കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെങ്കില്‍ നമ്മള്‍ അതും ചെയ്യണം. ഏപ്രില്‍ 11 -14 വരെ നമുക്ക് ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ സാധിക്കും എന്നു നോക്കാം. ഉറപ്പായും നേട്ടങ്ങളുടെ സംതൃപ്തി ഉണ്ടാവും.സാഹചര്യങ്ങളെ മാറ്റാന്‍ നമ്മെ ഇതു തീര്‍ച്ചയായും സഹായിക്കും. ഇതിനായി പരമാവധി പ്രതിരോധ കുത്തിവയ്പ് മരുന്ന് ലഭ്യമാക്കാന്‍ ഞാന്‍ ഇന്ത്യ ഗവണ്‍മെന്റിനോട് പറയാം. ഇങ്ങനെ ടിക്കാ ഉത്സവത്തില്‍ പരമാവധി ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പു നല്‍കാന്‍ നമുക്കു ശ്രമിക്കാം.
രാജ്യത്തെ യുവാക്കളോടും എനിക്ക് ഒരഭ്യര്‍ഥന ഉണ്ട്. നാട്ടില്‍ 45 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവരെയും കുത്തിവയ്പ് എടുക്കുന്നതിനായി നിങ്ങള്‍ കൂട്ടി കൊണ്ടു വരണം. ഇത് എന്റെ ഒരു പ്രത്യേക അഭ്യര്‍ത്ഥനയാണ്. നിങ്ങള്‍ ആരോഗ്യമുള്ളവരാണ്. പാടവമുള്ളവരാണ്. നിങ്ങള്‍ക്ക് ഒത്തിരി കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും. രാജ്യത്തെ യുവാക്കള്‍ അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ പാലിച്ചാല്‍ കൊറോണ നിങ്ങളെ സമീപിക്കുക പോലുമില്ല.
ഈ മുന്‍കരുതലുകള്‍ പാലിക്കാന്‍ യുവാക്കളെ നിങ്ങള്‍ പ്രേരിപ്പിക്കണം. കുത്തിവയ്പ് എടുക്കാന്‍ പ്രേരിപ്പിക്കുന്നതിനു പകരം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ അവരെ ഉത്സാഹിപ്പിക്കുക. യുവാക്കള്‍ ഈ വെല്ലുവിളി സ്വീകരിച്ചാല്‍ അവര്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്നു മാത്രമല്ല, മറ്റുള്ളവര്‍ കൂടി അതിനു തയാറാകും എന്ന് ഉറപ്പാക്കാം.അപ്പോള്‍ രോഗികളുടെ എണ്ണം സാവകാശം കുറഞ്ഞു വരും. ഈ വിശ്വാസത്തോടെ നമുക്ക് മുമ്പോട്ടു പോകാം.
ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പു നല്കുന്നതിന് ഗവണ്‍മെന്റ് ഒരു ഡിജിറ്റല്‍ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജനങ്ങള്‍ ഇതിനെ പുകഴ്ത്തുന്നു. ധാരാളം പാവപ്പെട്ടവരുണ്ട്. അവര്‍ക്ക് സാങ്കേതിക വിദ്യയെ കുറിച്ച് ഒരു ധാരണയും ഇല്ല.അത്തരം കുടുംബങ്ങളെ യുവാക്കള്‍ സഹായിക്കണം. ജനങ്ങള്‍ക്കു വിശ്വാസമുള്ള എന്‍സിസി, എന്‍എസ്എസ് മറ്റു ഗവണ്‍മെന്റ് സംവിധാനങ്ങള്‍ എന്നിവയുടെ സേവനങ്ങള്‍ നിങ്ങള്‍ ഉപയോഗപ്പെടുത്തണം.
നഗരങ്ങളില്‍ ധാരാളം പാവപ്പെട്ടവരും വൃദ്ധരും ചേരിനിവാസികളും താമസിക്കുന്നു. അവരോട് ഈ വിവരങ്ങള്‍ പങ്കിടണം.നമ്മുടെ ഗവണ്‍മെന്റുകള്‍ സന്നദ്ധ സേവകരെ, പൊതു സമൂഹത്തെ, യുവാക്കളെ സംഘടിപ്പിക്കണം. അവര്‍ക്കു മുന്‍ഗണാനാ ക്രമത്തില്‍ പ്രതിരോധ കുത്തിവയ്പു ലഭ്യമാക്കാന്‍ നാം നടപടികള്‍ സ്വീകരിക്കണം. കുത്തിവയ്പിനു ശേഷവും അവര്‍ രോഗത്തെ അവഗണിക്കാതിരിക്കുന്നില്ല എന്നുറപ്പു വരുത്തണം. ഒന്നും സംഭവിക്കില്ല എന്നു ഇപ്പോഴും ഒരു വിഭാഗം ആളുകള്‍ വിശ്വസിക്കുന്നു. മരുന്നിനൊപ്പം കര്‍ശനമായ നിയമ പാലനവും അത്യാവശ്യമാണ് എന്ന് ആദ്യ ദിവസം മുതല്‍ ഞാന്‍ പറയുന്നതാണ്.
കുത്തി വയ്പിനു ശേഷവും പ്രോട്ടോക്കോള്‍ പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ നിമങ്ങള്‍ പാലിക്കണം എന്ന് നാം ജനങ്ങളോട് ആവര്‍ത്തിച്ചു പറയണം. സമൂഹത്തിലെ സ്വാധീനമുള്ള ആളുകളും, സാമൂഹിക സംഘടനകളും, പ്രശസ്തരും അഭിപ്രായ രൂപീകരണ കര്‍ത്താക്കളും ഈ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കണം. ഗവര്‍ണര്‍ എന്ന സംവിധാനത്തെ പൂര്‍ണമായി നിങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണം. ഗവര്‍ണറുടെ നേതൃത്വത്തിലും മുഖ്യ മന്ത്രിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലും എല്ലാ സംസ്ഥാനങ്ങളിലും സര്‍വ കക്ഷി സമ്മേളനം വിളിച്ചു കൂട്ടി കര്‍മ്മ പരിപാടികള്‍ തയാറാക്കണം. ഇതിനായി ഗവര്‍ണറും മുഖ്യ മന്ത്രിയും എല്ലാ ജനപ്രതിനിധികളുമായി വെബിനാറുകള്‍ നടത്തണം. ആദ്യം ഗ്രാമങ്ങളിലെയും പിന്നീട് നഗരങ്ങളിലെയും സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്ന ക്രമത്തില്‍ വേണം ഇത് നടത്താന്‍. എല്ലാ ജനപ്രതിനിധികളും വെബിനാറില്‍ പങ്കെടുക്കണം. ഇതില്‍ രാഷ്ട്രിയം ഇല്ല എന്ന സന്ദേശം ആദ്യം നല്‍കണം. ഈ പരിശ്രമം തീര്‍ച്ചയായും ഉണ്ടാവണം.
മുഖ്യമന്ത്രി വിവിധ കാര്യങ്ങളില്‍ വ്യാപൃതനാകയാല്‍ സംസ്ഥാന ഗവര്‍ണര്‍ തന്നെ മത നേതാക്കളും മറ്റുള്ളവരുമായി ഇത്തരം വെബിനാര്‍ നടത്തുകയാണ് അഭികാമ്യം.പൊതു സമൂഹവുമായി ഇത്തരം ഒരു ഉച്ചകോടി നടത്താവുന്നതാണ്. പ്രശസ്ത വ്യക്തികള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവരെയും ഇതില്‍ പങ്കെടുപ്പിക്കാം.
ജീവിതത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഒന്നിച്ചു കൂട്ടുവാന്‍ ഇത്തരം ഒരു സംരംഭത്തിനു സാധിക്കുമെന്നു എനിക്കു തോന്നുന്നു.കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുവാനും പരിശോധനയ്ക്കു വിധേയരാകുവാനും അവരെയും പ്രേരിപ്പിക്കണം. നാം ഇപ്പോള്‍ പരിശോധന മറന്നു, എല്ലാവരും കുത്തിവയ്പിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ലഭ്യമാകുന്ന മുറയ്ക്ക് കുത്തിവയ്പ് ജനങ്ങളിലേയ്ക്ക് എത്തിക്കൊള്ളും. മുമ്പ് നാം യുദ്ധം ജയിച്ചത് പ്രതിരോധ കുത്തിവയ്പ് ഇല്ലാതെയാണ്. പ്രതിരോധ മരുന്ന് ലഭിക്കുമോ എന്നു പോലും നമുക്ക് ഉറപ്പില്ലായിരുന്നു. ഇന്ന് നമുക്ക് ആ പേടിയില്ല. വീണ്ടും ജയിക്കാന്‍ വേണ്ടിയാണ് നമ്മുടെ ഈ പോരാട്ടവും. എങ്ങിനെയാണ് ഒരു കുടുംബം മുഴുവന്‍ കോറോണ ബാധിതമാകുന്നത് എന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ. നിങ്ങളും ഇത് പരിശോധിക്കുക. ഞാന്‍ കുറ്റപ്പെടുത്തുകയല്ല. നിങ്ങളുടെ ശ്രദ്ധ തിരിക്കുക എന്നതാണ് എന്റെ ലക്ഷ്യം.
അതിനാല്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത് എന്തെന്നാല്‍ പരിശോധനയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുക. ഇന്ന് നമുക്ക് സൗകര്യങ്ങള്‍ ഉണ്ട്. രാജ്യത്തെ എല്ലാ ജില്ലകളിലും തന്നെ കോവിഡ് പരിശോധനാ ലാബുകള്‍ ഉണ്ട്. നാം ഒരു ലാബുമായി തുടങ്ങിയതാണ്. ഇന്ന് എല്ലാ ജില്ലകളിലും ലാബുകള്‍ ഉണ്ട്. ഇവ ഉപയോഗിക്കുന്നില്ലെങ്കില്‍ എങ്ങിനെ ഇവ തുടര്‍ന്നു നടത്തണം.
രാഷ്ട്രിയവത്ക്കരണത്തിന്റെ പ്രശ്‌നം ആദ്യം മുതല്‍ ഞാന്‍ കാണുന്നതാണ്. പലതരം പ്രസ്താവനകള്‍ ഞാന്‍ ശ്രദ്ധിക്കുന്നുമുണ്ട്. പക്ഷെ ഞാന്‍ പ്രതികരിച്ചിട്ടില്ല.രാജ്യത്തെ ജനങ്ങളെ സേവിക്കുക എന്നതു മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം. ഈ വിപത് ഘട്ടത്തില്‍ ഈശ്വരന്‍ നല്കിയിരിക്കുന്ന ഉത്തരവാദിത്തമാണിത്. നാം അതു നിറവേറ്റുക. അതു രാഷ്ട്രിയവത്ക്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതു ചെയ്യട്ടെ. എനിക്ക് അവരോട് ഒന്നും പറയാനില്ല. എന്നാല്‍ എല്ലാ മുഖ്യ മന്ത്രിമാരും അവരവരുടെ സംസ്ഥാനങ്ങലിലെ എല്ലാ രാഷ്ട്രിയ പാര്‍ട്ടികളെയും വിളിച്ചു കൂട്ടണം, പ്രശ്‌നം ചര്‍ച്ച ചെയ്യണം. സാഹചര്യങ്ങള്‍ മാറാന്‍ ഇതു സഹായകമാകും. ആ വിപത്തിനെ അതിജീവിക്കാന്‍ വൈകാതെ നമുക്കാവും എന്ന് എനിക്കു പ്രതീക്ഷയുണ്ട്.
ഒരിക്കല്‍ കൂടി ഇതാണ് എന്റെ മന്ത്രം മരുന്നും അതുപോലെ നിയമ പാലനവും. ഇതില്‍ വിട്ടുവീഴ്ച്ച പാടില്ല. ഈ അവസാന നിമിഷത്തിലും ഞാന്‍ പറയുന്നു, ഒരാള്‍ക്ക് ജലദോഷം ഉണ്ടെങ്കില്‍ അയാള്‍ മരുന്നു കഴിക്കുന്നുണ്ടെങ്കില്‍, പുറത്ത് മഴയാണെങ്കില്‍ കുടയെടുക്കാതെ അയാള്‍ പുറത്തു പോകരുത്. ഇത് അങ്ങിനെയല്ല. ജലദോഷം ഉണ്ടെങ്കില്‍ മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍ പുറത്ത് മഴയാണെങ്കില്‍ അയാള്‍ കുട കൈയില്‍ കരുതണം. ഒരു മഴക്കോട്ടും ധരിക്കണം. കൊറോണ അതുപോലെയാണ്. നിങ്ങള്‍ ഈ നിയമങ്ങള്‍ എല്ലാം പാലിക്കണം.
കഴിഞ്ഞ പ്രാവശ്യം നാം കൊറോണയെ നിയന്ത്രിച്ചതു പോലെ, നാം ഇക്കുറിയം ചെയ്യും. എനിക്ക് പൂര്‍ണ വിശ്വാസം ഉണ്ട്. നിങ്ങളില്‍ എനിക്കു പൂര്‍ണ വിശ്വാസം ഉണ്ട്. നിങ്ങള്‍ മുന്‍കൈ എടുത്താല്‍ സാഹചര്യത്തെ കുറിച്ച് ആകുലതയും പരിശോധനയില്‍ ശ്രദ്ധയും ഉണ്ടെങ്കില്‍ നാം ഈ പ്രതിസന്ധി മറി കടക്കും. പ്രതിരോധ കുത്തിവയ്പ് നീണ്ട പ്രക്രിയയാണ്. അത് ദീര്‍ഘനാള്‍ തുടരും. ഇപ്പോള്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, ടിക്ക ഉത്സവത്തിലൂടെയുള്ള മുന്നേറ്റത്തിലാണ്. ഒരു ചെറിയ സന്ദര്‍ഭത്തിന് പുതിയ വിശ്വാസം ആര്‍ജ്ജിക്കാന്‍ സാധിക്കും.
നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു.
വളരെ നന്ദി.