മഹത് വ്യക്തിത്വമേ,
ആദരണീയരേ
ഇന്നത്തെ ഞങ്ങളുടെ നല്ല ചര്‍ച്ചകള്‍ക്കും നിങ്ങളുടെ എല്ലാ വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
ഇന്നത്തെ ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി സോനെക്സെ സിഫാന്‍ഡോണിനോട് ആത്മാര്‍ത്ഥമായ നന്ദി അറിയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.
ഡിജിറ്റല്‍ പരിവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് ഞങ്ങള്‍ സ്വീകരിച്ച രണ്ട് സംയുക്ത പ്രസ്താവനകളും ഞങ്ങളുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തവും ഭാവിയില്‍ ഞങ്ങളുടെ സഹകരണത്തിന് അടിത്തറയിടും. ഈ നേട്ടത്തിന് ഞാന്‍ എല്ലാവരെയും അഭിനന്ദിക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ആസിയാനിലെ ഇന്ത്യയുടെ കണ്‍ട്രി കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ സിംഗപ്പൂര്‍ വഹിച്ച ക്രിയാത്മക് പങ്കിന് ഞാന്‍ എന്റെ നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ പിന്തുണക്ക് നന്ദി, ഇന്ത്യ-ആസിയാന്‍ ബന്ധങ്ങളില്‍ ഞങ്ങള്‍ അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ചു. ഞങ്ങളുടെ പുതിയ കണ്‍ട്രി കോര്‍ഡിനേറ്ററായി ഫിലിപ്പീന്‍സിനെ ഞാന്‍ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.
രണ്ട് ബില്യണ്‍ ജനങ്ങളുടെ ശോഭനമായ ഭാവിക്കും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി ഞങ്ങള്‍ തുടര്‍ന്നും സഹകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഒരിക്കല്‍ കൂടി, ആസിയാന്‍ അധ്യക്ഷസ്ഥാനത്തിന് ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് പ്രധാനമന്ത്രിക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
മലേഷ്യ അടുത്ത അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോള്‍, 1.4 ബില്യണ്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു.
നിങ്ങളുടെ അധ്യക്ഷസ്ഥാനത്തിന്റെ വിജയത്തിനായി നിങ്ങള്‍ക്ക് ഇന്ത്യയുടെ അചഞ്ചലമായ പിന്തുണയെ ആശ്രയിക്കാം.
വളരെ നന്ദി.