''...അനിയന്ത്രിതമായ അഴിമതി വ്യാപിക്കുകയും അലഹബാദ് ഹൈക്കോടതിയുടെ വിധി വരികയും ചെയ്തതോടെ ശ്രീമതി ഇന്ദിരാ ഗാന്ധി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുകയും രാജിക്ക് സന്നദ്ധയാവുകയും ചെയ്തു. രാഷ്ട്രപതി അവരുടെ രാജി സ്വീകരിക്കുകയും...''ഇതാണ് 1975 ജൂണ്‍ 25 ന്റെ വാര്‍ത്തയാകേണ്ടിയിരുന്നത്. അയ്യോ ഹാ കഷ്ടം അത്തരത്തിലൊന്നും സംഭവിച്ചില്ല. മിറച്ച് ശ്രീമതി ഗാന്ധി നിയമത്തെ വളച്ചൊടിക്കാനും അവരുടെ വ്യക്തിപരമായ നിലനില്‍പ്പിനു വേണ്ടി ഉപയോഗിക്കുകയും ചെയ്തു എന്നതാണ് വിരോധാഭാസം. അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുകയും നിര്‍ഭാഗ്യവശാല്‍ ഇന്ത്യ അതിന്റെ 21 മാസത്തെ'ഇരുണ്ട കാലത്തിലേക്ക്'തള്ളിയിടപ്പെടുകയും ചെയ്തു. എന്റെ തലമുറയിലെ കൂടുതല്‍ പേര്‍ക്കും അടിയന്തരാവസ്ഥയെക്കുറിച്ച് നേരിയ അറിവു മാത്രമേയുള്ളു എന്നതിന് കാരണം അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തിന് 'ആക്റ്റിവിസ്റ്റു'കളുടെയും സിനിമാതാരങ്ങളുടെയും അഭിമുഖങ്ങള്‍ തയ്യാറാക്കുന്നത് ആ ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ അധികാരത്തോടുള്ള ആര്‍ത്തി ഏതറ്റം വരെ പോയെന്ന് ജനങ്ങളെ അറിയിക്കുന്നതിനേക്കാള്‍ പ്രധാനമായി കാണുന്ന നമ്മുടെ ഇലക്ട്രോണിക് മാധ്യമങ്ങളാണ്.

ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരേ പൊരുതി ജനാധിപത്യം പുനസ്ഥാപിക്കാന്‍ ജീവിതം മുഴുവനും സമര്‍പ്പിക്കാന്‍ തീരുമാനിച്ച നിരവധിയാളുകളുടെയും സംഘടനകളുടെയും പേരുകള്‍ എങ്ങനെയാണ് ചരിത്രത്താളുകളില്‍ നിന്ന് നഷ്ടപ്പെട്ടതെന്നും നിര്‍ബന്ധമായും രേഖപ്പെടുത്തപ്പെടണം. യഥാര്‍ത്ഥത്തില്‍, കോണ്‍ഗ്രസിന്റെ അധികാര ദാഹത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ രാഷ്ട്രീയ,രാഷ്ട്രീയേതര ശക്തികള്‍ ഉണ്ടാക്കിയ ഐക്യമാണ് സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ പോരാട്ടം. നാനാജി ദേശ്മുഖ്, ജയപ്രകാശ് നാരായണന്‍, നതാലാല്‍ സഗ്ദ, വസന്ത് ഗജേന്ദ്രഗദ്കര്‍, പ്രഭുദാസ് പത്വാരി തുടങ്ങി ജനങ്ങളെ സംഘടിപ്പിച്ചവര്‍ ( അത് പേരുകളുടെ വലിയൊരു പട്ടികയാണ്) കാലം കടന്നുപോയപ്പോള്‍ ബഹുജന സ്മരണകളില്‍ നിന്ന് മങ്ങിപ്പോയിരിക്കുന്നു. അവര്‍ അടിയന്തരാവസ്ഥയുടെ പാടിപ്പുകഴ്ത്തപ്പെടാത്ത ധീരപുരുഷന്മാരാണ്. വീണ്ടും 'മതേതര' മാധ്യമങ്ങള്‍ക്ക് 'നന്ദി'.

ഗുജറാത്തും അതില്‍ വലിയ ഒരു പങ്ക് വഹിക്കുകയും അത് അടിയന്തരാവസ്ഥയ്‌ക്കെതിരായ നിരവധിയാളുകള്‍ക്ക് മാതൃകയായി മാറുകയും ചെയ്തു. അധികാരത്തിന്റെ ലഹരിയില്‍ എല്ലാക്കാലവും തുടരാന്‍, ഗുജറാത്തിലെങ്കിലും, സാധിക്കില്ലെന്ന് കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തിയ ഗുജറാത്തിന്റെ നവനിര്‍മാണ്‍ മുന്നേറ്റമായിരുന്നു അത്. മോര്‍ബി കോളജിലെ ഹോസ്റ്റല്‍ ഭക്ഷണത്തിന് വില വര്‍ധിപ്പിച്ചതിനോട് കുറച്ചു വിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിച്ച പ്രതിഷേധം നവനിര്‍മാണ്‍ രൂപത്തിലേക്ക് മാറി സംസ്ഥാനവ്യാപക ബഹുജന മുന്നേറ്റമായി മാറിയത് എങ്ങനെയെന്ന് പഠിക്കുന്നത് നന്നായിരിക്കും. യഥാര്‍ത്ഥത്തില്‍ ഇതേ മുന്നേറ്റം ആരംഭിച്ച ജയപ്രകാശ് നാരായണന് പ്രചോദനമായത് ഗുജറാത്താണ്. ആ ദിവസങ്ങളില്‍ 'ഗുജറാത്തിനെ അനുകരിക്കൂ'എന്നത് ബിഹാറില്‍ ജനപ്രിയ വാക്യമായിരുന്നു. ഗുജറാത്ത് നിയമസഭ പിരിച്ചുവിടണം എന്ന കോണ്‍ഗ്രസിതര ശക്തികളുടെ ആവശ്യം ബിഹാറിലെ കോണ്‍ഗ്രസിതര ശക്തികള്‍ക്ക് ഉത്തേജനം നല്‍കുകയും ചെയ്തു. ഗുജറാത്ത് നിയമസഭ പിരിച്ചുവിടേണ്ടിവന്നതാണ് താന്‍ നല്‍കേണ്ടിവന്ന ഏറ്റവും വലിയ വില എന്ന് ഒരിക്കല്‍ ഇന്ദിരാഗാന്ധിക്കു പോലും പറയേണ്ടി വന്നു. ചിമന്‍ഭായി പട്ടേലിന്റെ സര്‍ക്കാരിന്റെ വീഴ്ചയ്ക്കു ശേഷം ഗുജറാത്തില്‍ തെരഞ്ഞെടുപ്പു നടന്നു( കോണ്‍ഗ്രസ് ഒരിക്കലും തെരഞ്ഞെടുപ്പ് ആഗ്രഹിച്ചില്ല. മൊറാര്‍ജി ദേശായിയുടെ ശ്രമഫലമായാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് നിര്‍ബന്ധിതമായത്).

ബാബുഭായി ജെ പട്ടേല്‍ മുഖ്യമന്ത്രിയായി ഗുജറാത്തില്‍ ആദ്യമായി കോണ്‍ഗ്രസിതര സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു. ജനതാ മോര്‍ച്ച സര്‍ക്കാര്‍ എന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ അറിയപ്പെട്ടത്. ആ ദിസങ്ങളിലും ഗുജറാത്തിലെ ജനങ്ങളെ വഞ്ചിക്കുന്ന എല്ലാ നീക്കങ്ങള്‍ക്കും ഇന്ദിരാ ഗാന്ധി ശ്രമിച്ചു എന്ന് അറിയുന്നത് നന്നായിരിക്കും. 'മേം ഗുജറാത്ത് കി ബഹൂ ഹൂം'( ഞാന്‍ ഗുജറാത്തിന്റെ മരുമകളാണ്, അതുകൊണ്ട് ജനങ്ങള്‍ എന്നെ പിന്തുണയ്ക്കണം) എന്ന പ്രശസ്തമായ ആ വരികള്‍ പറഞ്ഞ് നിരവധി സന്ദര്‍ഭങ്ങളില്‍ അവര്‍ സദസ്സിനുമുന്നില്‍ കവിത ചൊല്ലി വോട്ടുതേടി. എന്നാല്‍ ഗുജറാത്തിന്റെ മണ്ണ് അവരുടെ തെറ്റിദ്ധരിപ്പിക്കലില്‍ സ്വാധീനിക്കപ്പെടുകയില്ല എന്ന് വൈകാതെ ശ്രീമതി ഇന്ദിരാ ഗാന്ധിക്ക് മനസിലായി.

ഗുജറാത്തില്‍ ജനതാ മോര്‍ച്ച സര്‍ക്കാര്‍ ആയിരുന്നതുകൊണ്ട് അടിയന്തരാവസ്ഥയുടെ ഭയങ്കരമായ അനുഭവങ്ങള്‍ ഗുജറാത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നില്ല. നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ ഗുജറാത്തില്‍ വ്ന്ന് താമസിക്കുകയും ജനാധിപത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭയമേകുന്ന തുരുത്തായി ഗുജറാത്ത് മാറുകയും ചെയ്തു. ഗുജറാത്ത് സര്‍ക്കാര്‍ സഹകരിക്കുന്നില്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ആരോപണം. ( കോണ്‍ഗ്രസ് ഇതര ശക്തികളെ നശിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാന്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറായില്ല എന്നാണ് സഹകരിക്കുന്നില്ല എന്നതുകൊണ്ട് ഉദ്ദേശിച്ചത്). അടിയന്തരാവസ്ഥക്കാലത്ത് സെന്‍സര്‍ഷിപ്പിന്റെ ആധിക്യത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

ആഗസ്റ്റ് 15ന് ആകാശവാണിയിലൂടെ ഗുജറാത്ത് മുഖ്യമന്ത്രി ബാബുഭായി പട്ടേല്‍ നടത്തിയ പ്രസംഗം പോലും സെന്‍സര്‍ ചെയ്യണമെന്ന് ഇന്ദിരാ ഗാന്ധി നിര്‍ദേശിക്കുന്ന വിധമുള്ള അധികാര ദുര്‍വിനിയോഗമാണ് കോണ്‍ഗ്രസ് നടത്തിയത്.( അക്കാലത്ത് അതാതിടത്തെ മുഖ്യമന്ത്രിമാര്‍ ആഗസ്റ്റ് 15ന് ആകാശവാണിയിലൂടെ സന്ദേശം നല്‍കാറുണ്ടായിരുന്നു). കാര്യങ്ങള്‍ ഇങ്ങനെയൊക്കെ മുന്നോട്ടു പോകുന്നതിനിടെ സ്വന്തം ജീവിതം അപായപ്പെടുത്തിയിട്ടായാലും രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാന്‍ തീരുമാനിച്ച ഒരു ആര്‍എസ്എസ് പ്രചാരകന്‍ ഉണ്ടായിരുന്നു. അത് മറ്റൊരുമല്ല നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്നെ. മറ്റ് ആര്‍എസ്എസ് പ്രചാരകന്‍മാരെപ്പോലെ നരേന്ദ്ര മോദിക്കും പ്രക്ഷോഭങ്ങള്‍ക്ക് ഒരുക്കങ്ങളും ആവശ്യമാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്താനും യോഗങ്ങള്‍ സംഘടിപ്പിക്കാനും ലഘുലേഖകള്‍ വിതരണം ചെയ്യാനും മറ്റുമുള്ള ഉത്തരവാദിത്തങ്ങള്‍ ലഭിച്ചു. നദാഭായി സഗ്ദ, വസന്ത് ഗജേന്ദ്രഗദ്കര്‍ തുടങ്ങിയവര്‍ക്കൊപ്പം അക്കാലത്ത് നരേന്ദ്ര ഭായി സജീവമായി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചതുമുതല്‍ കോണ്‍ഗ്രസിന്റെ അധികാര ദാഹംമൂലമുള്ള അതിക്രമങ്ങളെ എതിര്‍ക്കാന്‍ സംഘടനാപരമായ സംവിധാനവും സജ്ജീകരണങ്ങളും ഉണ്ടായിരുന്നത് ആര്‍എസ്എസിനു മാത്രമായിരുന്നു,എല്ലാ ആര്‍എസ്എസ് പ്രചാരകന്മാരും അതില്‍ സജീവ പങ്കാളികളാവുകയും ചെയ്തു. അടിയന്തരാവസ്ഥ നടപ്പായ ഉടനെതന്നെ, കോണ്‍ഗ്രസിന്റെ അനീതിക്കെതിരേ പൊരുതാനുള്ള ശക്തിയും ധൈര്യവും ആര്‍എസ്എസിനാണ് ഉള്ളതെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭീരുത്വത്തോടെ ഒരു നിയമം നടപ്പാക്കുകയും ആര്‍എസ്എസിനെ നിരോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

അക്കാലത്ത് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് കേശവ്‌റാവു ദേശമുഖ് ഗുജറാത്തില്‍ അറസ്റ്റിലായി. നരേന്ദ്രഭായി അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറെടുത്തിരിക്കുയായിരുന്നെങ്കിലും ദേശ്മുഖിന്റെ അറസ്റ്റുമൂലം അത് നടന്നില്ല. കേശവന്ദ്ര അറസ്റ്റിലായ സാഹചര്യം ഉള്‍ക്കൊണ്ട നരേന്ദ്രഭായി സ്‌കൂട്ടര്‍ ഓടിച്ച് മറ്റൊരു മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നതാലാല്‍ സഗ്ദയെ സുരക്ഷിത സ്ഥലത്ത് എത്തിച്ചു. കേശവേന്ദ്ര ദേശ്മുഖിന്റെ പക്കല്‍ ചില സുപ്രധാന രേഖകള്‍ ഉണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞ നരേന്ദഭായി, ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് അത് കണ്ടെടുക്കേണ്ടത് അനിവാര്യമാണെന്ന് മനസിലാക്കി. ദേശ്മുഖ് പൊലീസ് കസ്റ്റഡിയില്‍ ആയതുകൊണ്ട് രേഖകള്‍ വീണ്ടെടുക്കുക ഏകദേശം അസാധ്യവുമാണ്. നരേന്ദ്രഭായി് ഈ വെല്ലുവിളി ഏറ്റെടുക്കുകയും മണിനഗറിലെ ഒരു സ്വയംസേവക സഹോദരിയുടെ സഹായത്തോടെ അത് വീണ്ടെടുക്കാന്‍ പദ്ധതിയിടുകയും ചെയ്തു. പദ്ധതിയനുസരിച്ച് ആ സ്ത്രീ ദേശ്മുഖിനെ കാണാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയും ആ സമയത്ത് നരേന്ദ്രഭായിയുടെ ആസൂത്രണപ്രകാരം രേഖകള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വീണ്ടെടുക്കുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് സ്വതന്ത്ര പത്രങ്ങളെ സെന്‍സര്‍ ചെയ്യാനും ശ്രീമതി ഇന്ദിരാ ഗാന്ധി തീരുമാനിച്ചു. മിസ,ഡിഐആര്‍ എന്നിവ പ്രകാരം നിരവധി പത്രപ്രവര്‍കത്തകര്‍ അറസ്റ്റിലായി.പ്രശസ്ത ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ മാര്‍ക് റ്റുളി ഉള്‍പ്പെടെ പല വിദേശ മാധ്യമ പ്രവര്‍ത്തകരും ഇന്ത്യയില്‍ വരുന്നത് തടഞ്ഞു. സത്യവും ശരിയായ വിവരങ്ങളും പുറത്തുവരുന്നതിന് സമ്പൂര്‍ണ നിരോധനമായി അത് മാറി. ഇതിനു പുറമേ നിരവധി പ്രമുഖ രാഷ്ട്രീയ എതിരാളികളെ തടവിലാക്കി. വിവരങ്ങള്‍ അറിയുക എന്നത് അസാധ്യമായി മാറി. എന്നാല്‍ ഇതേസമയത്ത് നരേന്ദ്രഭായിയും നിരവധി ആര്‍എസ്എസ് പ്രചാരകന്മാരും ഈ ഹെര്‍ക്കുലിയന്‍ ദൗത്യം പൂര്‍ത്തീകരിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു.

വിവരങ്ങള്‍ വ്യാപിപ്പിക്കുന്നതിനും സാഹിത്യങ്ങള്‍ വിതരണം ചെയ്യുന്നതിനും നരേന്ദ്രഭായി നവീനമായ ഒരു വഴി ഉപയോഗിച്ചു. ഭരണഘടനയെയും നിയമത്തെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അതിക്രമങ്ങളെയുംകുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ ഗുജറാത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്ന തീവണ്ടികളില്‍ നിക്ഷേപിച്ചു. സംശയകരമായി കാണുന്നവരെ വെടിവയ്ക്കാന്‍ റെയില്‍വേ പൊലീസിന് നിര്‍ദേശമുണ്ടായിരുന്നതുകൊണ്ട് അതൊരു സാഹസിക ദൗത്യമായിരുന്നു. പക്ഷേ, നരേന്ദ്രഭായിയും മറ്റ് പ്രചാരകരും ഉപയോഗിച്ച തന്ത്രം നന്നായി ഫലിച്ചു. ആര്‍എസ്എസ് നിരോധിക്കപ്പെടുകയും സെന്‍സര്‍ഷിപ്പ് വിപുലമാവുകയും ചെയ്തതോടെ സ്വയംസേവകരെ അവരവരുടെ ജില്ലകളിലേക്ക് അയയ്ക്കാനും ജന സംഘര്‍ഷ സമിതികളുടെ ഭാഗമാക്കാനും ആര്‍എസ്എസ് തീരുമാനിച്ചു. പ്രസ്ഥാനത്തെ പൂര്‍ണമായി സഹായിക്കാന്‍ തീരുമാനിച്ച കുടുംബങ്ങളുടെ പിന്തുണ ഉപയോഗിക്കേണ്ടതിന്റെ ആവശ്യം ഈ അവസരത്തില്‍ നരേന്ദ്രഭായിക്ക് തോന്നി. സ്വയംസേവകരുടെ കുടുംബങ്ങളില്‍ നിന്ന് പിന്തുണയ്ക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്താന്‍ നരേന്ദ്രഭായി മുന്‍കൈയെടുത്തു.

ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചതോടെ ഈ പ്രവര്‍ത്തനങ്ങള്‍ ഒളിവിലും നരേന്ദ്രഭായി തുടര്‍ന്നു. പൊലീസിന് വിവരം ലഭിക്കാതെ മണിനഗറില്‍ ഇക്കാലത്ത് രഹസ്യയോഗം സംഘടിപ്പിക്കാനുള്ള ദൗത്യം നരേന്ദ്രഭായി ഭംഗിയായി നിര്‍വഹിച്ചു.കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അതിക്രമങ്ങള്‍ക്കെതിരേയുളള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നതിനിടെ പ്രഭുദാസ് പട്വാരിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ വീട്ടില്‍പ്പോയി കണ്ടു. പ്രഭുദാസ് പട്വാരിയുടെ വീട്ടില്‍വച്ച് അടിയന്തരാവസ്ഥയുടെ കരാള ഹസ്തങ്ങള്‍ക്കെതിരായ പ്രസ്ഥാനത്തില്‍ പങ്കാളിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായും കൂടിക്കാഴ്ച നടത്തി. മുസ്‌ലിമായി വേഷം മാറിയിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് നരേന്ദ്രഭായിയോട് അദ്ദേഹത്തിന്റെ പദ്ധതികള്‍ വിശദീകരിച്ചു. ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമൊത്ത് നാനാജി ദേശ്മുഖിനെ കാണാന്‍ നരേന്ദ്രഭായിക്ക് നിര്‍ദേശമുണ്ടായിരുന്നു, നരേന്ദ്രഭായിയും നാനാജിയുമായുള്ള കൂടിക്കാഴ്ചയില്‍, ഇന്ദിരാ ഗാന്ധിയുടെ അതിക്രമങ്ങള്‍ക്കെതിരേ സായുധ സമരം നടത്താനുള്ള പദ്ധതിയേക്കുറിച്ച് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വിശദീകരിച്ചു. എന്നാല്‍ നാനാജിയും നരേന്ദ്രഭായിയും ഈ പദ്ധതി നിരാകരിച്ചു. ഇന്ദിരാ ഗാന്ധിയുടെ അതിക്രമങ്ങള്‍ ഹിംസാത്മകമായെങ്കില്‍പ്പോലും അതിനെതിരായ മുന്നേറ്റം അഹിംസയില്‍ ഊന്നിയായിരിക്കേണ്ടത് അനിവാര്യമാണെന്നാണ് അവര്‍ പറഞ്ഞത്. അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാര്‍ അതിന്റെ പ്രചാരണ ഉപകരണമായി ആകാശവാണിയെ ഉപയോഗിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭയങ്കര പ്രവര്‍ത്തികള്‍ കണക്കിലെടുക്കാതെ സര്‍ക്കാര്‍ പക്ഷം പറയുന്ന മറ്റൊരു വാരികയും ഉണ്ടായിരുന്നു. ആകാശവാണിയില്‍ നിന്നുള്ള വിവരങ്ങള്‍ ഇങ്ങനെ സെന്‍സര്‍ ചെയ്യുന്നതില്‍ ജനനങ്ങള്‍ക്ക് വലിയ വിഷമമുണ്ടായിരുന്നു. ആകാശവാണിയുടെ മുന്നില്‍ സമാധാനപരമായ ബഹുജന പ്രക്ഷോഭം നടത്തുകയും ഭരണഘടനയും നിയമവും മറ്റു സാഹിത്യങ്ങളും വായിക്കാന്‍ ആ സമ്മേളനത്തെ ജന സംഘര്‍ഷ സമിതി ഉപയോഗിക്കുകയും ചെയ്തു.

മറ്റു നിരവധി ആര്‍എസ്എസ് പ്രചാരകന്മാരെപ്പോലെ നരേന്ദ്രഭായിയും ജനസംഘര്‍ഷ സമിതിക്ക് പിന്തുണ നല്‍കുന്നതില്‍ പങ്കാളിയായി,.ആസൂത്രിതമായി ജനമുന്നേറ്റം സംഘടിപ്പിക്കാന്‍ സന്നാഹവും ഘടനയുമുണ്ടായിരുന്ന ഏക സംഘടന ആര്‍എസ്എസ് മാത്രമായിരുന്നുതാനും. മാധ്യമങ്ങള്‍ കോണ്‍ഗ്രസിനോട് സ്വീകരിച്ച ചായ്‌വും ദാസ്യമനോഭാവവും ഇപ്പോള്‍പ്പോലും നാമെല്ലാവരെയും അസ്വസ്ഥരാക്കുന്നു. ( ആന്ധപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയ എന്‍ റ്റി രാമറാവുവിനെ ആകാശവാണി പൂര്‍ണമായും ബഹിഷ്‌കരിച്ചത് അതാണ് ഓര്‍മിപ്പിക്കുന്നത്.സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ ക്ഷണിച്ചപ്പോള്‍ മാത്രമാണ് 'എന്‍ റ്റി രാമറാവു' എന്നു പറയുന്ന ആളെക്കുറിച്ച് രാജ്യത്തിന് മനസിലായുള്ളു.) സര്‍ക്കാര്‍ തടവിലാക്കിയിരുന്ന നേതാക്കള്‍ക്ക് വിവരങ്ങള്‍ എത്തിക്കുന്നതിലും നരേന്ദ്രഭായി പങ്കാളിയായി. വേഷം മാറുന്നതില്‍ വിരുതനായ അദ്ദേഹം അറസ്റ്റു ചെയ്യപ്പെടാമെന്ന അപകടം വകവയ്ക്കാതെ പ്രഛന്ന വേഷത്തില്‍ ജയിലിലെത്തി നിര്‍ണായക വിവരങ്ങള്‍ ജയിലിലെ നേതാക്കള്‍ക്ക് കൈമാറി. ഒരൊറ്റ പൊലീസുകാരനും നരേന്ദ്രഭായിയെ തിരിച്ചറിയാനായില്ല. അക്കാലത്ത് 'സാധന' എന്ന മാസിക അടിയന്തരാവസ്ഥക്കും സെന്‍സര്‍ഷിപ്പിനുമെതിരേ ധൈര്യം കാട്ടാന്‍ തീരുമാനിച്ചു. ഈ മാസിക ജനങ്ങളില്‍ എത്തിക്കാന്‍ ആര്‍എസ്എസ് സംവിധാനം ഉപയോഗിച്ചു. മറ്റ് പ്രചാരകരെപ്പോലെ നരേന്ദ്രഭായിയും ഇതില്‍ പങ്കാളിയായി.

അടിയന്തരാവസ്ഥക്കാലത്ത് നരേന്ദ്രഭായി ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് പ്രചാരകന്മാര്‍ ഇന്ദിരാ സര്‍ക്കാരിനെതിരായ വിവിധ മുന്നേറ്റങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. സംഘര്‍ഷ സമിതി സംഘടിപ്പിച്ച 'മുക്തിജ്യോതി'യാത്രയെയും ആര്‍എസ്എസ് അക്കാലത്ത് പിന്തുണച്ചു. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ജനാധിപത്യത്തിന്റെ സന്ദേശം എത്തിക്കുന്നതിനുള്ള ആ സൈക്കിള്‍ യാത്രയില്‍ നിരവധി പ്രചാരകന്മാര്‍ സെക്കിളെടുത്ത് പങ്കാളികളായി. ഈ മുക്തിജ്യോതി യാത്രക്ക് കൊടിവീശി നദിയാഡില്‍ തുടക്കം കുറിച്ചത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ മകള്‍ മണിബെന്‍ പട്ടേല്‍ അല്ലാതെ മറ്റാരുമായിരുന്നില്ല എന്നത് അധികമാളുകള്‍ക്ക് അറിയില്ല. (നെഹ്രു-ഗാന്ധി കുടുംബത്തിലെ എല്ലാ തലമുറകളെയും കുറിച്ച് രാജ്യത്തിന അറിയാമെങ്കിലും സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ മറ്റ് അതികായന്മാരുടെ കുടുംബാംഗങ്ങളെക്കുറിച്ച് കുറച്ച് അറിവേയുള്ളു എന്നത് വിരോധാഭാസമാണ്. സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ 'പങ്കെടുത്ത' പാര്‍ട്ടിയായി വീമ്പ് പറയുന്ന കോണ്‍ഗ്രസ് ഇന്ന് മണിബെന്‍ പട്ടേലിനെപ്പോലുള്ളവരെ ഗൗനിക്കുന്നില്ല). അടിയന്തരാവസ്ഥക്കാലത്ത് നരേന്ദ്രഭായിയുടെ ബുദ്ധി വൈഭവത്തേക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല തിരിച്ചറിവ് ഉണ്ടായിരുന്നു എന്നാണ് നരേന്ദ്രഭായിയേക്കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ കെ വി കാമത്ത് ശരിയായി പറയുന്നത്. സ്വയംത്യജിച്ച പ്രചാരകനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സംഘടനയും മറ്റ് പ്രചാരകരും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കിയിരുന്നു.

പ്രചാരകര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതില്‍ മാത്രമല്ല മറ്റു രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് അടിയന്തരാവസ്ഥയുടെ അതിക്രമങ്ങളേക്കുറിച്ച് സത്യമായും ശരിയായുമുള്ള വിവരങ്ങള്‍ എത്തുന്നുണ്ടെന്നും നരേന്ദ്രഭായി ഉറപ്പാക്കിയിരുന്നു എന്ന് കാമത്ത് ശരിയായി വ്യക്തമാക്കുന്നു. ഇന്ന് നമ്മളെല്ലാം നരേന്ദ്രഭായിയുടെ സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ നേട്ടങ്ങള്‍ അനുഭവിക്കുമ്പോഴും അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം സ്വയംത്യജിച്ച കാര്യകര്‍ത്താവായി നല്‍കിയ സംഭാവനകള്‍ സ്മരിക്കേണ്ടതും പ്രധാനമാണ്. സാധാരണക്കാരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ജനതാ മോര്‍ച്ച സര്‍ക്കാര്‍ പരമാവധി പ്രവര്‍ത്തിച്ചതും ഓര്‍ക്കണം.ഇന്ന് അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തില്‍ നി്ന്ന് ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ പുതിയൊരു 'നവനിര്‍മാണ്‍' പ്രസ്ഥാനത്തിനു വേണ്ടി ഗുജറാത്തിലേക്കും നരേന്ദ്രഭായിയിലേക്കും ഉറ്റുനോക്കുകയാണ്. പുതിയ ഒരു നവനിര്‍മാണിന്റെ തുടക്കം സമീപഭാവിയില്‍ ഉണ്ടാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു...

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
25% of India under forest & tree cover: Government report

Media Coverage

25% of India under forest & tree cover: Government report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി മോദിയുടെ ഹൃദയസ്പർശിയായ കത്ത്
December 03, 2024

ദിവ്യാംഗ് ആർട്ടിസ്റ്റ് ദിയ ഗോസായിക്ക്, സർഗ്ഗാത്മകതയുടെ ഒരു നിമിഷം ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവമായി മാറി. ഒക്ടോബർ 29 ന് പ്രധാനമന്ത്രി മോദിയുടെ വഡോദര റോഡ്ഷോയ്ക്കിടെ അവർ അദ്ദേഹത്തിന്റെയും സ്പെയിൻ ഗവൺമെൻറ്റ് പ്രസിഡൻ്റ് ശ്രീ. പെഡ്രോ സാഞ്ചസിൻ്റെയും രേഖാചിത്രങ്ങൾ സമ്മാനിച്ചിരുന്നു. ഹൃദയംഗമമായ സമ്മാനം വ്യക്തിപരമായി സ്വീകരിക്കാൻ ഇരു നേതാക്കളും വണ്ടിയിൽ നിന്ന് ഇറങ്ങിയത് ദിയ്ക്ക് ഏറെ സന്തോഷം നൽകി.

ആഴ്‌ചകൾക്ക് ശേഷം, നവംബർ 6-ന്, ദിയയ്ക്ക് തൻ്റെ കലാസൃഷ്ടിയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രിയിൽ നിന്ന് ഒരു കത്ത് ലഭിച്ചു. മിസ്റ്റർ സാഞ്ചസും കലയെ അഭിനന്ദിച്ചുവെന്ന് കത്തിൽ എഴുതിയിരുന്നു. "വികസിത ഭാരത്" കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ പങ്കിൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഫൈൻ ആർട്സ് പിന്തുടരാൻ പ്രധാനമന്ത്രി മോദി അവരെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം അവളുടെ കുടുംബത്തിന് ഊഷ്മളമായ ദീപാവലി, പുതുവത്സരാശംസകളും അറിയിച്ചു.

ആഹ്ലാദത്താൽ മതിമറന്ന ദിയ തൻ്റെ മാതാപിതാക്കൾക്ക് മുന്നിൽ കത്ത് വായിച്ചു, കുടുംബത്തിൽ ഇത്രയും വലിയ ബഹുമാനം കൊണ്ടുവന്നതിൽ എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു. "നമ്മുടെ രാജ്യത്തിൻ്റെ ഒരു ചെറിയ പ്രദേശത്തിന്റെ ഭാഗമെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. മോദി ജി, എനിക്ക് നിങ്ങളുടെ സ്നേഹവും, അനുഗ്രഹവും നൽകിയതിന് നന്ദി," പ്രധാനമന്ത്രിയുടെ കത്ത് ജീവിതത്തിൽ ധീരമായ നടപടികളെടുക്കാനും, ശാക്തീകരിക്കാനും തന്നെ പ്രചോദിപ്പിച്ചുവെന്ന് ദിയ പറഞ്ഞു.

ദിവ്യാംഗങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയാണ് പ്രധാനമന്ത്രി മോദിയുടെ ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്. സുഗമ്യ ഭാരത് അഭിയാൻ പോലുള്ള നിരവധി സംരംഭങ്ങൾ മുതൽ ദിയയെപ്പോലുള്ള വ്യക്തിബന്ധങ്ങൾ വരെ, ശോഭനമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിൽ എല്ലാ ശ്രമങ്ങളും പ്രധാനമാണെന്ന് തെളിയിക്കുന്ന പ്രചോദനവും, ഉന്നമനവും അദ്ദേഹം തുടരുന്നു.