ആരംഭം മുതൽ തന്നെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെന്റ് അഴിമതി പിഴുതെറിയാൻ പ്രവർത്തിക്കുകയാണ്. അഴിമതി തുടച്ചുനീക്കുന്നതിനു മാത്രമല്ല, സത്യസന്ധതയെ സ്ഥാപനവൽക്കരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
ഭരണം സുതാര്യമാക്കുന്നതിന് ഗവൺമെന്റ് സ്വീകരിച്ച വിവിധ നടപടികളെ ഓരോന്നായി വിശകലനം ചെയ്താൽ, എങ്ങനെയാണ് രൂപാന്തരം സംഭവിച്ചതെന്ന് മനസിലാവും. ഇത് സമ്പദ്വ്യവസ്ഥയെ അടിസ്ഥാനപരമായി ശക്തിപ്പെടുത്തുക മാത്രമല്ല, സർക്കാരിൽ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു.
അഴിമതിയുടെയും കളളപ്പത്തിന്റെയും ഇരട്ട തിന്മകൾക്കെതിരെയുള്ള ബഹുമുഖ സമീപനം സമ്പദ്വ്യവസ്ഥയുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു, ഒപ്പം വളർച്ചയുടെ ഫലം ദരിദ്രരിൽ ദരിദ്രരിലേക്ക് എത്തിക്കുന്നത് ഉറപ്പാക്കുകയും ചെയ്തു. ഭരണസംവിധാനത്തെ കൂടുതൽ പ്രതികരണാത്മകവും ഉത്തരവാദിത്വപരവും ആക്കുന്നതിനായി നിമയനിമ്മാണം മുതൽ വിദേശ ഗവൺമെൻ്റുകളുമായി കരാർ ഉണ്ടാക്കുന്നതുവരെയുള്ള നിരവധി മുൻകൂ നടപടികൾ ഏറ്റെടുത്തു.
ആദ്യനടപടികളിലൊന്നായി, കള്ളപ്പണത്തിത്തിന്റെ സ്രോതസ്സുകളും ശേഖരിപ്പിക്കപ്പെടുന്ന വിധവും കണ്ടെത്താനും അതിനെതിരെ പൊരുതാനുള്ള വഴികൾ നിർദ്ദേശിക്കാനുമായി ഗവൺമെന്റ് ഒരു എസ് ഐ റ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ പല ശുപാർശകളും ഗവൺമെന്റ് സ്വീകരിച്ചു. 2014 ൽ അധികാരത്തിൽ വന്നപ്പോൾ സർക്കാർ അഭിമുഖീകരിച്ച ഒരു വെല്ലുവിളി കൽക്കരി പ്രതിസന്ധിയായിരുന്നു. സുപ്രീംകോടതി കൽക്കരിപ്പാടം വിഹിതം റദ്ദാക്കിയതിനാൽ, ന്യായവും സുതാര്യവുമായ ലേല പ്രക്രിയ അനിവാര്യമായിരുന്നു. സമായം പാഴാക്കാതെ, സുതാര്യമായ ലേലം ഗവൺമെന്റ് നടത്തി. രാജ്യത്തിനുവേണ്ടിയുള്ള ഒരു ദുരന്തം ഒഴിവാക്കി.
ടെലികോം അനുവദിക്കുന്നതിലും സമാനമായ ഒരു നടപടിക്രമം നടന്നതിലൂടെ ഖജനാവിന് മികച്ച വരുമാനമുണ്ടാക്കി. സ്പെക്ട്രം ലേലത്തിൽ, ഗവൺമെന്റിന്റെ സമീപനം വൻതോതിൽ ലാഭം ഉറപ്പിച്ചത്, കഴിഞ്ഞ കാലത്തെ നഷ്ടമൊഴിവാക്കുക എന്ന നയത്തിൽ നിന്ന് ഏറെ മുന്നിലാണ്.
ബിനാമി സ്വത്തുക്കളിലൂടെ കളളപ്പണം ഉടലെടുക്കുന്ന പ്രശ്നം പരിഹരിക്കാൻ ദീർഘകാലമായി മുടങ്ങിക്കിടന്ന ബിനാമി സ്വത്തവകാശ നിയമം പാസാക്കി. ഒളിവിൽക്കഴിയുന്ന സാമ്പത്തിക കുറ്റവാളികളെ പിടിക്കുന്നതിന് അന്വേഷണ ഏജൻസികളെ പ്രാപ്തമാക്കുന്നതിനായി നിയമം കൊണ്ടുവന്നു. ഇതിലൂടെ ഏജൻസികൾക്ക് ഒളിവിൽ കഴിയുന്ന സാമ്പത്തിക കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടാനും ബാങ്കുകൾക്ക് വായ്പ മുടങ്ങിയവരിൽ നിന്ന് കൂടുതൽ തുക പിടിച്ചെടുക്കാനും സാധിക്കുന്നു.
ആഭ്യന്തര നടപടികൾക്കു പുറമേ ഈ ഭീഷണി നേരിടാൻ ഒരു കൂട്ടം രാജ്യങ്ങളെ ഒന്നിപ്പിക്കാൻ ഗവൺമെന്റ് ഒരു പടി കൂടി മുന്നോട്ടുവന്നു. നികുതിസ്വഗ്ഗങ്ങളിലൂടെ കള്ളപ്പണം വഴിമാറ്റിവിടുന്നത് തടയാൻ മൗറീഷ്യസ്, സിംഗപ്പൂർ, സൈപ്രസ് എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഇരട്ട നികുതി ഒഴിവാക്കൽ കരാർ (ഡി.ടി.എ. എ) ഭേദഗതി ചെയ്തു. സ്വിസ് ബാങ്കുകളിൽ ഇന്ത്യൻ സ്വദേശികളുടെ അക്കൗണ്ടുകൾ സംബന്ധിച്ച തൽസമയ വിവരങ്ങൾ പങ്കിടാൻ സ്വിറ്റ്സർലന്റുമായി കരാർ ഒപ്പിട്ടു.
നോട്ട് നിരോധനത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികൾ ആരംഭിച്ചത്. ചരിത്രപരമായ ഈ നീക്കം മൂലം വെളിപ്പെടുത്താത്ത വരുമാനം, സംശയാസ്പദമായ ഇടപാടുകൾ, നിക്ഷേപങ്ങൾ എന്നിവ കണ്ടെത്താനായി. പിന്നീട്, മൂന്നുലക്ഷം കടലാസ് കമ്പനികൾക്കെതിരെ നടപടിയെടുക്കുകയും അവയുടെ രെജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തു. നികുതി അടിത്തറ മെച്ചപ്പെടുത്തിയതിനൊപ്പം ഈ നീക്കം ഒരു ശുദ്ധമായതും ഔപചാരികവുമായ സമ്പദ്വ്യവസ്ഥക്ക് ചുക്കാൻ പിടിച്ചു.
കള്ളപ്പണത്തെ നേരിടുന്നതിനൊപ്പം കൂടുതൽ ആസകലമായ സമ്പദ്വ്യവസ്ഥയിലേക്ക് ഒരു ശക്തമായ തുടക്കം കുറിക്കുകയും ചെയ്തു. ജീവനക്കാക്ക് പണരൂപത്തിലല്ലാതെ സുതാര്യമായി വേതനം നൽകാൻ 50 ലക്ഷം പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറന്നു. നേരത്തെ, സർക്കാർ ഫണ്ടുകളിൽ ഒരു വലിയ ഭാഗം ചോന്നിുരന്നു. ആധാർ കാർഡിലേക്ക് ക്ഷേമ പദ്ധതികൾ ബന്ധിപ്പിച്ചതിന് ഒരു നിയമനിർമ്മാണ ചട്ടക്കൂട് നൽകിക്കൊണ്ട് സർക്കാർ പൊതു വിതരണ സംവിധാനത്തിലെ ചോർച്ച അടയ്ക്കുന്നതിനുള്ള ഗൗരവമായ ശ്രമം നടത്തി. കഴിഞ്ഞ നാല് വർഷങ്ങളിൽ 431 പദ്ധതികളുടെ ഗുണഭോക്താക്കളായി 3.65 ലക്ഷം കോടി രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറി.
വർദ്ധിച്ച വിശ്വാസം മൂലം നികുതിദായകരുടെ എണ്ണം വർദ്ധിച്ചു. 2017-2018 വർഷത്തിൽ സമർപ്പിച്ച ആദായനികുതി റിട്ടേണുകളുടെ എണ്ണം 6.85 കോടിയാണ്. 2013-14 സാമ്പത്തിക വർഷത്തിൽ ഇത് 3.85 കോടിയായിരുന്നു. ഇപിഎഫ്ഒയിൽ ഒരു കോടിയോളം പുതിയ വരിക്കാരും ഇഎസ്ഐസിയിൽ 1.3 കോടിയുടെ രജിസ്ട്രേഷനുകളിലുമുണ്ടായിട്ടുണ്ട്. കഠിനാധ്വാനികളായ പൗരന്മാരെ സുരക്ഷാ വലയത്തിൽ കൊണ്ടുവരുത്താനും അവരുടെ സമ്പാദ്യവും വരുമാന സുരക്ഷയും വർദ്ധിപ്പിക്കാനും കൂടുതൽ സുതാര്യതയിലൂടെയും ഔപചാരികവൽക്കരണത്തിലൂടെയും സാധിക്കുന്നു.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാരമായ ഗുഡ്സ് ആൻഡ് സെർവീസെസ് റ്റാക്സ് (ജി.എസ്.റ്റി.) അതിന്റെ നടപ്പാക്കലിലും സുതാര്യതയിലും അനുവർത്തനത്തിലും പ്രതീക്ഷകളെ കവച്ചുവച്ചു. ഏതാണ്ട് 70 വർഷക്കാലം വെറും 65 ലക്ഷം സ്ഥാപനങ്ങളായിരുന്നിടത്ത്, ഒരു വർഷത്തിനകം 50 ലക്ഷം പുതിയ സ്ഥാപനങ്ങൾ രെജിസ്റ്റർ ചെയ്തത്, ഇന്ത്യയിലെ ജനങ്ങൾ ഇതിനെ പൂർണമനസോടെ സ്വീകരിച്ചു എന്നതിന് ഉദാഹരണമാണ്.
സുതാര്യത ഉറപ്പാക്കുന്നതിനായുള്ള ഒരു നൂതന പടവായി, പരിസ്ഥിതി മന്ത്രാലയം, പാരിസ്ഥിതിക അനുമതികൾക്കായി ഓൺലൈൻ അപേക്ഷ സ്വീകരിക്കാനാരംഭിക്കുകയും ഇത് അനുമതിക്കുള്ള സമയം 600 ദിവസത്തിൽ നിന്ന് 180 ദിവസമായി കുറക്കുകയും ചെയ്തു. അപേക്ഷകളുടെ സ്ഥിതി ഓൺലൈൻ ആയി പരിശോധിക്കാനും, മാനുഷിക ഇടപെടലുകൾ പരമാവധി കുറച്ച് പദ്ധതി അനുമതിക്കുവേണ്ടി കൈക്കൂലിക്കുള്ള സാദ്ധ്യത കുറക്കാനും സാധിക്കുന്നു.ഗസറ്റഡ് ഇതര പോസ്റ്റുകൾക്കായി ഇന്റർവ്യൂകൾ ഒഴിവാക്കിയത് ശരിയായ ഉദ്യോഗാർത്ഥിയെ യോഗ്യതയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാൻ അവസരമുണ്ടാക്കി.
നിർണായകമായ ബഹുമുഖ നടപടി, സമ്പദ്‌വ്യവസ്ഥക്ക് വളരാൻ ഒരു കരുത്തുറ്റ അടിത്തറയൊരുക്കുക മാത്രമല്ല ചെയ്തത്, അത് ഏറ്റവും അവസാന തട്ടിലുള്ള വ്യക്തിയെപ്പോലും സ്വാധീനിച്ചു. സംശുദ്ധവും സുതാര്യവും ശക്തവുമായ സമ്പദ്‌വ്യവസ്ഥ, അങ്ങനെ പുതിയ ഇന്ത്യ രൂപമെടുക്കുന്നതിനായി ഒരുങ്ങുകയാണ്.