ജോര്‍ദാന്‍ രാജകീയ കോടതി മുഖ്യന്‍ ഡോ. ഫയസ് തറാവ്‌നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ 2017 മാര്‍ച്ച് 10നു വെള്ളിയാഴ്ച സന്ദര്‍ശിച്ചു.
![](https://cdn.narendramodi.in/cmsuploads/0.47106700_1489219725_inner2.jpg)
ഉഭയകക്ഷിബന്ധവും അതുവഴി അവസരങ്ങളും വര്‍ധിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുവരും പങ്കുവെച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിയും തീവ്രവാദത്തെ നേരിടാന്‍ സമഗ്ര രാജ്യാന്തര പ്രതികരണത്തിന്റെ ആവശ്യകതയും സംബന്ധിച്ച കാഴ്ചപ്പാടുകള്‍ ഇരുവരും വെളിപ്പടുത്തി.
![](https://cdn.narendramodi.in/cmsuploads/0.85721600_1489219752_inner1.jpg)
ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ഇബ്ന്‍ അല്‍ ഹുസൈന്റെ ആശംസകള്‍ പ്രധാനമന്ത്രിക്ക് ഡോ. ഫയസ് തറാവ്‌നെ കൈമാറി.