റഷ്യന്‍ ഉപപ്രധാനമന്ത്രി ദ്മിത്രി റോഗോസിന്‍, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും ചെയര്‍മാനായുള്ള ഇന്ത്യ-റഷ്യ ഇന്‍ര്‍ ഗവണ്‍മെന്റല്‍ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കാനായാണ് ശ്രീ. ദ്മിത്രി റോഗോസിന്റെ ഇന്ത്യാ സന്ദര്‍ശനം.ഇന്ത്യയും റഷ്യയുമായുള്ള ഉഭയകക്ഷി സഹകരണത്തില്‍ ഉണ്ടായിട്ടുള്ള ഗുണപരമായ എല്ലാ മാറ്റങ്ങളും പ്രധാനമന്ത്രി സംതൃപ്തിപൂര്‍വം വിലയിരുത്തി.

നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷികം ഇരു രാഷ്ട്രങ്ങളും ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ ഇടയ്ക്കിടെ ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു.