ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലെ (ആസിയാന്‍) അംഗരാഷ്ട്രങ്ങളുടെയും പരമാധികാര ഇന്ത്യയുടെയും ഭരണത്തലവന്മാരായ നാം ‘പങ്കുവയ്ക്കപ്പെട്ട മൂല്യങ്ങള്‍, പൊതുവായ തീര്‍പ്പ്’ എന്ന വിഷയത്തിനു കീഴില്‍ ആസിയാന്‍- ഇന്ത്യാ സംഭാഷണ ബന്ധങ്ങളുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം 2018 ജനുവരി 25ന് ഇന്ത്യയിലെ ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു;
ഐക്യരാഷ്ട്രസഭാ രേഖയില്‍ എടുത്തുപറഞ്ഞ തത്വങ്ങള്‍, ലക്ഷ്യങ്ങള്‍, പങ്കുവയ്ക്കപ്പെട്ട മൂല്യങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവയും ദക്ഷിണേഷ്യയുടെ സൗഹാര്‍ദത്തിനും സഹകരണത്തിനുമുള്ള ഉടമ്പടി ( ടിഎസി), പരസ്പരം മെച്ചമുള്ള ബന്ധങ്ങള്‍ക്കു വേണ്ടിയുള്ള തത്വങ്ങളിന്മേലുള്ള പൂര്‍വേഷ്യാ പ്രഖ്യാപനം, 2012 ഡിസംബര്‍ 20ന് ആസിയാന്‍-ഇന്ത്യ സംഭാഷണ ബന്ധങ്ങളുടെ ഇരുപതാം വാര്‍ഷികം അടയാളപ്പെടുത്തുന്നതിന് ചേര്‍ന്ന ആസിയാന്‍-ഇന്ത്യാ അനുസ്മരണ ഉച്ചകോടി അംഗീകരിച്ച വീക്ഷണങ്ങള്‍ അടങ്ങിയ പ്രസ്താവന, ആസിയാന്‍ പ്രമാണത്തെ പിന്തുണയ്ക്കല്‍ എന്നിവയില്‍ ആസിയാന്‍- ഇന്ത്യാ സംഭാഷണ ബന്ധങ്ങള്‍ക്ക് മാര്‍ഗദര്‍ശനത്തിനുള്ള നമ്മുടെ പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നു.
വര്‍ധിച്ചുവരുന്ന പരസ്പര ബന്ധത്തിന്റെ ലോകം എന്ന നിലയില്‍ ആസിയാനും ഇന്ത്യക്കും ഇടയിലുള്ള സഹകരണത്തിനുവേണ്ടിയുള്ള ശക്തമായ അടിത്തറയായി നിരവധി സഹസ്രാബ്ദങ്ങളിലൂടെ ദക്ഷിണേഷ്യയും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക വിനിമയങ്ങളെയും സാംസ്‌കാരിക ബന്ധങ്ങളെയും കണക്കാക്കുന്നു;
രാഷ്ട്രീയ സുരക്ഷ, സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ സുരക്ഷ എന്നീ മൂന്ന് ഏഷ്യന്‍ സമൂഹ സ്തംഭങ്ങളിലൂടെയും കഴിഞ്ഞ കാല്‍നൂറ്റാണ്ടായുള്ള ആസിയാന്‍-ഇന്ത്യാ സംഭാഷണങ്ങള്‍ നല്‍കിയ നേട്ടങ്ങളെ അഭിനന്ദനത്തോടെ അംഗീകരിക്കുന്നു;
സമാധാനത്തിനും പുരോഗതിക്കും പങ്കുവയ്ക്കപ്പെട്ട സമൃദ്ധിക്കും വേണ്ടിയുള്ള ആസിയാന്‍- ഇന്ത്യാ പങ്കാളിത്തം നടപ്പാക്കല്‍ കര്‍മപദ്ധതി( 2016-2020) യുടെ നടപ്പാക്കല്‍ പുരോഗതി, ആസിയാന്‍- ഇന്ത്യാ കര്‍മപദ്ധതി നടപ്പാക്കുന്നതിനുള്ള 2016-2018 കാലയളവിലെ മുന്‍ഗണനാ പട്ടിക എന്നിവ സംതൃപ്തിയോടെ ശ്രദ്ധിക്കുന്നു;
മേഖലാപരമായ രൂപകല്‍പ്പന വികസിപ്പിക്കുന്നതിലെ ആസിയാന്‍ കേന്ദ്രീകരണത്തിനുള്ള ഇന്ത്യയുടെ പിന്തുണ, മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും സമൃദ്ധിക്കും ആസിയാന്‍ ഉദ്ഗ്രഥനത്തിനും ആസിയാന്‍ സമൂഹനിര്‍മിതിക്കും ആസിയാന്‍ 2025: ഒന്നിച്ചു മുന്നോട്ടുള്ള തയ്യാറെടുപ്പ്, ഏഷ്യാ പരസ്പരബന്ധം 2015ന്റെ കര്‍മപദ്ധതി, ആസിയാന്‍ ഉദ്ഗ്രഥന മുന്‍കൈയെടുക്കല്‍ (ഐഎഐ) പ്രവര്‍ത്തന പദ്ധതി മൂന്ന് എന്നിവ നടപ്പാക്കുന്നതിനെ തുണയ്ക്കുക ഉള്‍പ്പെടെ നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയെ അഭിനന്ദിക്കുന്നു;
ആസിയാന്‍-ഇന്ത്യ യുവജന ഉച്ചകോടി, ആസിയാന്‍-ഇന്ത്യ യുവജന പുരസ്‌കാരങ്ങള്‍, യുവജന നേതൃത്വ പരിപാടി, ആസിയാന്‍-ഇന്ത്യ സംഗീതോല്‍സവം എന്നിവയ്ക്ക് ആതിഥ്യം വഹിക്കുന്നതിലൂടെ ഉള്‍പ്പെടെ ആസിയാന്‍-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം നമ്മുടെ സമൂഹങ്ങളില്‍ കൊണ്ടുവരുന്നവിധം ആസിയാന്‍ അംഗ രാജ്യങ്ങളിലും ഇന്ത്യയിലും ഉടനീളം 2017ലും 2018ന്റെ തുടക്കത്തിലും നടപ്പാക്കിയ അനുസ്മരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു;
താഴെപ്പറയുന്ന കാര്യങ്ങളെ ഇതിനാല്‍ സമ്മതിക്കുന്നു:
1. സമാധാനപരവും സൗഹാര്‍ദപരവും കരുതലുള്ളതും പങ്കുവയ്ക്കലുള്ളതുമായ സമൂഹത്തെ നമ്മുടെ മേഖലയില്‍ കെട്ടിപ്പടുക്കുന്നതിന് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, നിയമനിര്‍മാണ സഭാംഗങ്ങള്‍, വ്യവസായ മേഖലകള്‍, ശാസ്ത്രജ്ഞര്‍, അക്കാദമിക വിദഗ്ധര്‍, ബുദ്ധിജീവികള്‍, മാധ്യമങ്ങള്‍, യുവജനങ്ങള്‍, മറ്റു ഗുണഭോക്താക്കള്‍ എന്നിവര്‍ തമ്മില്‍ പ്രസക്തമായ സ്ഥാപനപരമായ സംവിധാനങ്ങളിലൂടെയും പരസ്പര ബന്ധം വിശാലമാക്കുന്നതിലൂടെയും പരസ്പര നേട്ടത്തിനുവേണ്ടി രാഷ്ട്രീയ സുരക്ഷ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, വികസന സഹകരണം എന്നിവയില്‍ ആസിയാന്‍- ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുകയും വിശാലമാക്കുകയും ചെയ്യുക.
2. സമാധാനത്തിനും പുരോഗതിക്കും പങ്കുവയ്ക്കപ്പെട്ട സമൃദ്ധിക്കും വേണ്ടിയുള്ള ആസിയാന്‍- ഇന്ത്യ പങ്കാളിത്തം (2016-2020) നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതിയുടെ പൂര്‍ണവും ഫലപ്രദവും സമയോചിതവുമായ നടപ്പാക്കലിലൂടെ പ്രയത്നങ്ങളും സഹകരണവും തുടരുക.
3. ആസിയാന്‍- ഇന്ത്യ ഉച്ചകോടി, പൂര്‍വേഷ്യാ ഉച്ചകോടി (ഇ.എ.എസ.്), ഇന്ത്യയുമായുള്ള പോസ്റ്റ് മിനിസ്‌റീരിയല്‍ സംഗമം (പിഎംസി +1), ആസിയാന്‍ മേഖലാ വേദി (എ.ആര്‍.എഫ്.), ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം (എ.ഡി.എം.എം.) പ്ലസ്, മറ്റ് ആസിയാന്‍-ഇന്ത്യ മന്ത്രിതലവും മേഖലാപരവുമായ സംവിധാനങ്ങള്‍ എന്നിവ പോലുള്ള ആസിയാന്‍-ഇന്ത്യ സംഭാഷണ പങ്കാളിത്തത്തിന്റെയും ആസിയാന്‍ നേതൃത്വത്തിലുള്ള സംവിധാനങ്ങളുടെയും നിലവിലെ രൂപരേഖയ്ക്കുള്ളിലെ ഉന്നതതല കൂടിച്ചേരലുകളും സഹകരണവും കൂടുതല്‍ വികസിപ്പിക്കുക.
4. ആസിയാന്‍ സമൂഹ ദര്‍ശനം 2025 യാഥാര്‍ഥ്യമാക്കുകവഴി ആസിയാന്‍ ഉദ്ഗ്രഥനത്തിനും ആസിയാന്‍ സമൂഹനിര്‍മാണ പ്രക്രിയയ്ക്കുമുള്ള പിന്തുണയും സംഭാവനയും തുടരുക.
രാഷ്ട്രീയ, സാമൂഹിക സഹകരണം
5. ഇന്ത്യക്കൊപ്പം പി.എം.സി+1, എ.ആര്‍.എഫ്, ഇ.എ.എസ.്, എ.ഡി.എം.എം. പ്ലസ്, രാജ്യാന്തര കുറ്റങ്ങള്‍ സംബന്ധിച്ച മുതിര്‍ന്ന ആസിയാന്‍ ഉദ്യോഗസ്ഥ സമ്മേളനം (എസ.്ഒ.എം.ടി.സി.), ഇന്ത്യ കൂടിയാലോചനകള്‍ എന്നിവ പോലെ നിലവില്‍ ആസിയാന്‍ നേതൃത്വത്തിലുള്ള സംവിധാനങ്ങളിലൂടെ തുറന്നതും സുതാര്യവും ഉള്‍ക്കൊള്ളുന്നതും നിയമാധിഷ്ഠിതവുമായ മേഖലാ ഘടന ഉറപ്പാക്കുന്നതിനുള്ള പൊതുവായ മേഖലാ-അന്താരാഷ്ട്ര സുരക്ഷാ പ്രശ്നങ്ങളുടെ പരസ്പര ഉത്കണ്ഠ പരിഹരിക്കുന്നതിന് വളരെ അടുത്ത് യോജിച്ചു പ്രവര്‍ത്തിക്കാനുള്ള നമ്മുടെ പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നു.
6. 1982ലെ സമുദ്രനിയമങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ കണ്‍വന്‍ഷന്‍ (യു.എന്‍.സി.എല്‍.ഒ.എസ്.), അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന (ഐ.സി.എ.ഒ.)യുടെ പ്രസക്തമായ പ്രാമാണികവും ശുപാര്‍ശ ചെയ്യപ്പെട്ടതുമായ സമ്പ്രദായങ്ങള്‍, അന്തര്‍ദേശീയ സമുദ്ര സംഘടന (ഐ.എം.ഒ.) എന്നിവ ഉള്‍പ്പെടെ അന്താരാഷ്ട്ര നിയമങ്ങളുടെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട തത്വങ്ങളുടെ അടിസ്ഥാനത്തില്‍ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിന്റെയും തടസ്സങ്ങളില്ലാത്ത നിയമപരമായ സമുദ്ര വാണിജ്യം, സമുദ്രത്തിന്റെ മറ്റ് നിയമപരമായ വിനിയോഗം, സമാധാനം, സുസ്ഥിരത, സമുദ്രസംബന്ധമായ സുരക്ഷ, മേഖലയിലെ നാവിക സ്വാതന്ത്ര്യം വ്യോമയാന സ്വാതന്ത്ര്യം എന്നിവ നിലനിര്‍ത്തുന്നതിലെ പ്രാധാന്യം ആവര്‍ത്തിച്ചുറപ്പിച്ചു. ഇതുസംബന്ധിച്ച് ദക്ഷിണേഷ്യന്‍ സമുദ്രത്തിലെ കക്ഷികളുടെ പെരുമാറ്റത്തേക്കുറിച്ചുള്ള പൂര്‍ണവും ഫലപ്രദവുമായ പ്രഖ്യാപനത്തെയും ദക്ഷിണേഷ്യന്‍ സമുദ്രത്തിലെ പെരുമാറ്റച്ചട്ടത്തിന്റെ എത്രയും വേഗത്തിലുള്ള തീരുമാനത്തെയും നാം പിന്തുണയ്ക്കുന്നു.
7. സമുദ്ര സംബന്ധമായ പൊതുവെല്ലുവിളികള്‍ നേരിടുന്നതിനുള്ള ആസിയാന്‍ സമുദ്ര വേദി (ഇ.എ.എം.എഫ്.) വിപുലമാക്കുന്നതിനുള്‍പ്പെടെ നിലവിലുള്ള പ്രസക്തമായ സംവിധാനങ്ങളിലൂടെ സമുദ്ര സംബന്ധമായ സഹകരണം ശക്തമാക്കുക.
8. ഐ.സി.എ.ഒ., ഐ.എം.ഒ. എന്നിവ ഉള്‍പ്പെടെ നിലവിലുള്ള പ്രക്രിയകളും സമ്പ്രദായങ്ങളും ഉപയോഗിച്ച് കടലിലെ അപകടങ്ങളും സംഭവങ്ങളും പ്രതിരോധിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യാനും സമുദ്രസംബന്ധമായ അന്വേഷണവും രക്ഷയും സംബന്ധിച്ച് ആസിയാനും ഇന്ത്യക്കും ഇടയില്‍ ഫലപ്രദമായ ഏകോപനം പ്രോല്‍സാഹിപ്പിക്കാനും സമുദ്ര സംബന്ധമായ വിഷയങ്ങളില്‍ ഗവേഷണ സ്ഥാപനങ്ങള്‍ തമ്മിലുള്ള വിനിമയങ്ങള്‍, സമുദ്രസംബന്ധമായ വിദ്യാഭ്യാസം, ഗവേഷണം, വികസനം, നവീനാശയങ്ങള്‍ എന്നിവ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും യോജിച്ചു പ്രവര്‍ത്തിക്കുക.
9. ആസിയാന്‍ എസ്.ഒ.എം.ടി.സിയും ഇന്ത്യ കൂടിയാലോചനയും ഭീകരപ്രവര്‍ത്തനം തടയാനുള്ള എ.ഡി.എം.എം.-പ്ലസ് വിദഗ്ധരുടെ പ്രവൃത്തി ഗ്രൂപ്പ് (ഇ.ഡബ്ല്യു.ജി.-സി.ടി.), അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനത്തിനെതിരെ പൊരുതാനുള്ള സഹകരണത്തിനുള്ള 2003ലെ ആസിയാന്‍-ഇന്ത്യ സംയുക്ത പ്രഖ്യാപനം പോലുള്ള രൂപരേഖകള്‍, അക്രമോല്‍സുക ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നതിനുള്ള 2015ലെ ഇ.എ.എസ്. പ്രസ്താവന, ഭീകരവാദത്തിന്റെയും ഭീകരവാദ സംഭവ വിവരണത്തിന്റെയും പ്രചാരണത്തിന്റെയും താത്വിക വെല്ലുവിളികള്‍ നേരിടാനുള്ള ഇ.എ.എസ്. പ്രസ്താവന, ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക പിന്തുണ ലഭിക്കുന്നതിനെതിരായ ഇ.എ.എസ്. നേതാക്കളുടെ 2017ലെ പ്രഖ്യാപനം, ഭീകരപ്രവര്‍ത്തനവും രാജ്യാന്തര ഭീകരതയും തടയുന്നതിനുള്ള എ.ആര്‍.എഫ്. കര്‍മപദ്ധതി എന്നിവ പോലെ നിലവില്‍ ആസിയാന്‍ നേതൃത്വത്തിലുള്ള സംവിധാനങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവച്ചും നിയമം നടപ്പാക്കുന്നതില്‍ സഹകരിച്ചും ശേഷി കെട്ടിപ്പടുത്തും അക്രമോല്‍സുക തീവ്രവാദത്തിന്റെയും വിപ്ലവവല്‍ക്കരണത്തിന്റെയും എല്ലാ രൂപഭാവങ്ങളിലുമുള്ള ഭീകരപ്രവര്‍ത്തനത്തെ ചെറുക്കുന്നതിനുള്ള സഹകരണം ആഴത്തിലാക്കുക. പുറമേ, കള്ളക്കടത്ത്, ആള്‍ക്കടത്ത്, നിയമവിരുദ്ധ മയക്കുമരുന്ന് കടത്ത്, സൈബര്‍ കുറ്റങ്ങള്‍, കടല്‍ക്കൊള്ള, കപ്പലുകള്‍ക്കെതിരായ സായുധ കൊള്ള എന്നിവ ഉള്‍പ്പെടെ മറ്റ് രാജ്യാന്തര കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുക.
10. സമാധാനം, സുരക്ഷ, നിയമപരിപാലനം ഉയര്‍ത്തിപ്പിടിക്കല്‍, സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനം, സന്തുലിത വളര്‍ച്ച, സാമൂഹിക സൗഹാര്‍ദം എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ആഗോള മുന്നേറ്റ മാധ്യമം സംബന്ധിച്ച ലംഗ്കാവി പ്രഖ്യാപനം നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുക.
11. ഭീകരപ്രവര്‍ത്തകരുടെയും വിദേശ ഭീകരരുടെയും അതിര്‍ത്തി കടന്നുള്ള മുന്നേറ്റം തടയുകയും ഭീകരപ്രവര്‍ത്തനത്തിനു വേണ്ടി സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നത് തടയുകയുംവഴി ഭീകരപ്രവര്‍ത്തനത്തെയും ഭീകര സംഘങ്ങളെയും ശൃംഖലകളെയും തടയുകയും ചെറുക്കുകയും ചെയ്യാനുള്ള സമഗ്ര സമീപനം പ്രോല്‍സാഹിപ്പിക്കാനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുക; ഭീകരപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കാനും ഭീകര സംഘങ്ങളിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നത് തടയാനും സഹകരണം ശക്തിപ്പെടുത്തുക; ഭീകര സംഘങ്ങളെയും അവരുടെ ഗര്‍ഭഗൃഹങ്ങളെയും ഉന്നം വയ്ക്കുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുക; ഏതു തരത്തിലുള്ളതായാലും ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ന്യായീകരണം ഇല്ലെന്നിരിക്കെ അത് പരക്കുന്നത് തടയുകയും ചെറുക്കുകയും ചെയ്യാനുള്ള കൂടുതല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക.
12. ഭീകരതവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച പ്രസക്തമായ ഐക്യരാഷ്ട്ര സുരക്ഷാ സമിതി പ്രമേയങ്ങള്‍ക്കൊപ്പമുള്ള അനുനയം ഉറപ്പാക്കാനും അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനം സംബന്ധിച്ച സമഗ്ര സമ്മേളനത്തിന്റെ (സി.സി.ഐ.ടി.) ഉടമ്പടി യത്നങ്ങള്‍ ശ്രദ്ധിക്കാനും അന്താരാഷ്ട്ര സമൂഹവുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുക.
13. ആസിയാന്‍ സൈബര്‍ സുരക്ഷാ സഹകരണ തന്ത്രത്തിന്റെ നടപ്പാക്കലിന് പിന്തുണ നല്‍കുക, സുരക്ഷാസംബന്ധമായ എ.ആര്‍.എഫ്. കര്‍മപദ്ധതി എന്നിവയിലൂടെയും വിവര-ആശയവിനിമയ സാങ്കേതികവിദ്യ( ഐ.സി.ടി.)യുടെ വിനിയോഗത്തിലൂടെയും സുരക്ഷ സംബന്ധിച്ച രണ്ടു സമ്മേളനങ്ങള്‍ക്കിടയിലെ എ.ആര്‍.എഫ്. പ്രവൃത്തിയിലൂടെയും ഐ.സി.ടികളുടെ ഉപയോഗത്തിലൂടെയും മറ്റ് ആസിയാന്‍ മേഖലാ സമിതികളുടെയും 2015ലെ ആസിയാന്‍-ഇന്ത്യ സൈബര്‍ സുരക്ഷാ സമ്മേളനത്തിലെ ചര്‍ച്ചകള്‍ രൂപപ്പെടുത്തിയ ശേഷി കെട്ടിപ്പടുക്കല്‍ സംരംഭങ്ങളിലൂടെയും 2018ലെ ആദ്യത്തെ നിര്‍ദിഷ്ട ആസിയാന്‍-ഇന്ത്യ സൈബര്‍ സംഭാഷണത്തിലൂടെയും ഉള്‍പ്പെടെ ആസിയാന്‍-ഇന്ത്യ സൈബര്‍ സുരക്ഷാശേഷി കെട്ടിപ്പടുക്കലും നയ ഏകോപനവും സംബന്ധിച്ച സഹകരണം ശക്തിപ്പെടുത്തല്‍.
സാമ്പത്തിക സഹകരണം
14. ആസിയാന്‍- ഇന്ത്യ സ്വതന്ത്ര വ്യാപാര മേഖലയുടെ ഫപ്രദമായ നടപ്പാക്കലിലൂടെയും ആധുനികവും സമഗ്രവും ഉയര്‍ന്ന നിലവാരമുള്ളതും പരസ്പരം മെച്ചമുള്ളതുമായ മേഖലാ സാമ്പത്തിക പങ്കാളിത്തത്തിലേക്ക് (ഇ.ആര്‍.സി.ഇ.പി.) 2018ല്‍ കുതിക്കാനുള്ള ശ്രമങ്ങള്‍ തീവ്രമാക്കുന്നതിലൂടെയും ഉള്‍പ്പെടെ ആസിയാന്‍- ഇന്ത്യ സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക.
15. അന്തര്‍ദേശീയ നിയമങ്ങള്‍ക്കു പ്രത്യേകിച്ചും കടല്‍ നിയമങ്ങള്‍ സംബന്ധിച്ച യു.എന്‍. കണ്‍വന്‍ഷനു(യുഎന്‍സിഎല്‍ഒഎസ്) വിധേയമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെയും പസഫിക് മഹാസമുദ്രത്തിലെയും സമുദ്ര വിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിനുള്ള സഹകരണവും നിയമവിരുദ്ധവും അറിയിക്കാത്തതും നിയന്ത്രണരഹിതവുമായ മല്‍സ്യബന്ധനം, സമുദ്ര പരിസ്ഥിതി വ്യവസ്ഥയുടെ നാശം, മലിനീകരണം മൂലമുള്ള പ്രതികൂല ഫലങ്ങള്‍, സമുദ്രത്തിലേയ്ക്ക് ആസിഡ് തുറന്നുവിടല്‍, സമുദ്ര സംബന്ധമായ അവശിഷ്ടങ്ങള്‍, സമുദ്ര പരിസ്ഥിതി സംബന്ധിച്ചു വളരുന്ന പുതിയ ഇനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഈ വിഭവങ്ങള്‍ക്കു മേലുള്ള ഭീഷണികളെ അഭിമുഖീകരിക്കലും സംബന്ധിച്ച സഹകരണം. ഇതുസംബന്ധിച്ച്, നീല സമ്പദ്ഘടനയുടെ മേഖലയില്‍ സഹകരണ സാധ്യതകള്‍ തുറക്കുകയും സാധ്യമായ സഹകരണ രൂപരേഖയ്ക്കുള്ള ഇന്ത്യയുടെ നിര്‍ദേശം ശ്രദ്ധിക്കുകയും ചെയ്യുക.
16. മേഖലാ വ്യോമ സര്‍വീസുകളുടെ സജ്ജീകരണത്തില്‍ ആസിയാന്‍- ഇന്ത്യ കര്‍മസംഘം മുഖേന വ്യോമ സര്‍വീസ് നടത്തുന്നതിലൂടെയും സാങ്കേതികവും സാമ്പത്തികവും നിയന്ത്രണപരവുമായ വിഷയങ്ങളില്‍ ആസിയാനും ഇന്ത്യയും തമ്മില്‍ വ്യോമ ഗതാഗത സഹകരണം സ്ഥാപിക്കുന്നതിലൂടെയും ഉള്‍പ്പെടെ 2008 നവംബര്‍ ആറിന് മനിലയില്‍ ചേര്‍ന്ന പതിനാലാമത് ആസിയാന്‍ ഗതാഗത മന്ത്രിമാരുടെ സമ്മേളനം കൈക്കൊണ്ട ആസിയാന്‍- ഇന്ത്യ വ്യോമ സഹകരണ രൂപരേഖയ്ക്കു കീഴില്‍ വ്യോമ മേഖലാ സഹകരണം വ്യാപിപ്പിക്കുക. വിനോദ സഞ്ചാരം, വ്യാപാരം എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിന് ആസിയാനും ഇന്ത്യയും തമ്മില്‍ വളരെ അടുത്ത വ്യോമ ബന്ധം സ്ഥാപിക്കുകയും ആസിയാനും ഇന്ത്യയ്ക്കും ഇടയില്‍ വന്‍തോതിലുള്ള പരസ്പര ബന്ധം വര്‍ധിപ്പിക്കുകയും ചെയ്യുക.
17 . ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സമുദ്ര ഗതാഗതം പ്രോത്സാഹിപ്പിക്കുക, തുറമുഖങ്ങള്‍, സമുദ്ര ചരക്കു ഗതാഗത ശൃംഖല, കാര്യക്ഷമമായ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സമുദ്രപരമായ സേവനങ്ങള്‍ തുടങ്ങിയവയുടെ വികസനത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്ത സാധ്യത പ്രോത്സാഹിപ്പിക്കുക, ഈ മുന്‍ഗണനാ മേഖലകളില്‍ ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുക.
18. സമുദ്ര, വ്യോമ ഗതാഗത മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുക. ആസിയാനും – ഇന്ത്യയും തമ്മിലുള്ള വ്യോമ – സമുദ്ര ഗതാഗത കരാറുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുക.
19. വിവര സാങ്കേതിക മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുക, നയങ്ങള്‍ വേഗത്തിലാക്കുക, അതിനുള്ള ശേഷി, ഡിജിറ്റല്‍ കണക്ഷനുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ സൃഷ്ടിക്കുക. ഏതാനും ആസിയാന്‍ അംഗരാജ്യങ്ങളില്‍ സോഫ്റ്റ്‌വെയര്‍ വികസനത്തിനും പരിശീലനത്തിനുമുള്ള മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ട്, വിവര സാങ്കേതിക മേഖലയിലെ മനുഷ്യ വിഭവ ശേഷി വികസിപ്പിക്കുക, വിവര സാങ്കേതിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുക, ഏറ്റെടുക്കേണ്ട പുത്തന്‍ സാങ്കേതിക വിദ്യകള്‍ കണ്ടെത്തുക, ആസിയാന്‍ കണക്ടിവിറ്റി 2025, ആസിയാന്‍ വിവിര സാങ്കേതിക വിദ്യ 2020 എന്നിവയ്ക്കുള്ള വിദഗ്ധ പദ്ധതികള്‍ യഥാക്രമം സംയുക്തമായി ആവിഷ്‌കരിക്കുക.
20. സൂക്ഷ്മ, ചെറുകിട, ഇടത്തം വ്യവസായ സംരംഭങ്ങളുടെ ശക്തവും സുസ്ഥിരവുമായ വളര്‍ച്ച പ്രോത്‌സാഹിപ്പിക്കുക. ഇതിനായി സാങ്കേതിക വിദ്യാ കൈമാറ്റം, വിതരണം, ഏറ്റെടുക്കല്‍, നടപ്പാക്കല്‍, ശേഷിവികസനം, സാങ്കേതിക സഹായം, വിതരണ ചാലുകള്‍, സാമ്പത്തിക പിന്തുണ, നവീകരണ ഗമ്യത, ആഗളോവും പ്രാദേശികവുമായ മൂല്യ ശൃംഖലകളുടെ സംയോജന സാധ്യതകള്‍, പ്രോജക്ട് ഡവലപ്‌മെന്റ് ഫണ്ട്, ക്വിക്ക് ഇംപാക്ട് പ്രോജക്ട് ഫണ്ട് തുടങ്ങിയവയില്‍ ഏറ്റവും യുക്തമായത് ഉപയോഗിക്കുക.
21. നമ്മുടെ മേഖലയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഭക്ഷ്യ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുതിനായി കാര്‍ഷിക ഊര്‍ജ്ജ മണ്ഡലങ്ങളില്‍ കൂടുതലായി സഹകരണം തുടരുക. പാരമ്പര്യേതര ഊര്‍ജ്ജസാങ്കേതിക വിദ്യയുടെ വികസനത്തിനായി രാജ്യാന്തസ സൗരോര്‍ജ സഖ്യം പോലുള്ള അന്താരാഷ്ട്ര വേദികളില്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുക.
22. ആസിയാന്‍ ഇന്ത്യ ഇന്നവേറ്റിവ് പ്ലാറ്റ്‌ഫോം, ആസിയാന്‍ ഇന്ത്യ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംങ് ഫെലോഷിപ്പ് സ്‌കീം, ആസിയാന്‍ ഇന്ത്യ കൊളാബറേറ്റിവ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് പ്രോഗ്രാം എന്നിവയിലെ സഹകരണം വഴി ആസിയാന്‍ പ്ലാന്‍ ഓഫ് ആക്ഷന്‍ ഓഫ് സയന്‍സ് ടെക്‌നേളജി ആന്‍ഡ് ഇന്നവേഷന്‍ 2016 -2025, നാനോ ടെക്‌നോളജി, മെറ്റീരിയല്‍ സയന്‍സ്, ബയോടെക്‌നോളജി തുടങ്ങിയവ ഉള്‍പ്പെടെയുള്ള ശാസ്ത്ര സാങ്കേതിക മേഖലകളിലെ ബന്ധങ്ങള്‍ ദൃഢമാക്കുന്നതു തുടരുക. ശാസ്ത്ര സാങ്കേതിക മേഖലയില്‍ ശേഷി വികസനം പ്രോത്സാഹിപ്പിക്കുക.
23. ഉപഗ്രഹവിക്ഷപണം, ടെലിമെട്രി ട്രാക്കിംങ് ആന്‍ഡ് കമാന്‍ഡ് സ്റ്റേഷനുകള്‍ വഴിയുള്ള അവയുടെ നിരീക്ഷണം, ഉപഗ്രഹം അയക്കുന്ന ചിത്രങ്ങളുടെ സഹായത്താല്‍ അന്തരീക്ഷം, സമുദ്രം, ഭൂമി എന്നിയുടെ സുസ്ഥിര ഉപയോഗം, ആസിയാന്‍ മേഖലയുടെ തുല്യ വികസനത്തിനായി ഈ ഡിജിറ്റല്‍ വിഭവങ്ങള്‍, സൂക്ഷ്മ ഉപഗ്രഹങ്ങള്‍, ഉപഗ്രഹാന്തര വാര്‍ത്താവിനിമയം, ഉപഗ്രഹ പരിവൃത്തി, ഡാറ്റ അപഗ്രഥനം പോലുള്ള പുത്തന്‍ ബഹിരാകാശ സാങ്കേതിക വിദ്യകളിലും ഗവേഷണ വികസനത്തിലും ആസിയാന്‍ ഇന്ത്യ ബഹിരാകാശ സഹകരണ പരിപാടി വഴി സമാധാനപരമായ ബഹിരാകാശ പര്യവേക്ഷണ സഹകരണം തുടരുക.
24. ആസിയാന്‍-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, വ്യാപാര ബന്ധങ്ങള്‍ എിവയുടെ പ്രോത്സാഹനം തുടരുക. സാമ്പത്തിക ബന്ധങ്ങള്‍ ദൃഢപ്പെടുത്തുതിനും വ്യാപിപ്പിക്കുന്നതിനുമായി ആസിയാന്റെയും ഇന്ത്യയുടെയും ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങളെയും സേവനങ്ങളെയും സംബന്ധിച്ചുള്ള ബോധവത്ക്കരണത്തിന് വ്യവസായ പ്രദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കുക. ആസിയാന്‍ ഇന്ത്യ വ്യാപാര നിക്ഷേപം കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ആലോചനകള്‍ മുന്നോട്ടുകൊണ്ടുപോകുക.
സാമൂഹിക സാംസ്‌കാരിക സഹകരണം
25. നയ ശില്‍പികള്‍ക്കും കാര്യ നിര്‍വാഹകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും മറ്റും പ്രത്യക്ഷവും പരോക്ഷവുമായ സാംസ്‌കാരിക പൈതൃകം സംബന്ധിച്ച അറിവ് കൈമാറുന്നതിനുള്ള വേദി ഒരുക്കാന്‍ ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സാസംസ്‌കാരികവും ചരിത്രപരവുമായ കണ്ണികളെ പ്രേത്സാഹിപ്പിക്കുന്നതില്‍ സഹകരിക്കുക. മെക്കോംങ് നദീ ലിഖിതങ്ങള്‍ അടയാളപ്പെടുത്താനുള്ള ഇന്ത്യയുടെ നിര്‍ദേശം ഉള്‍പ്പെടെ ആസിയാന്‍-ഇന്ത്യ ചരിത്ര സാംസ്‌കാരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതും ഇന്ത്യക്കും ആസിയാനും താല്‍പര്യമുള്ളതുമായ സാംസ്‌കാരിക ശേഷിപ്പുകളും ചരിത്ര അടയാളങ്ങളും സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുക. ഇന്ത്യ-ആസിയാന്‍ സാംസ്‌കാരിക, നാഗരിക ബന്ധങ്ങള്‍ സംബന്ധിച്ച സമ്മേളനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുക.
26. ആസിയാന്റെ 2015നു ശേഷമുള്ള ആരോഗ്യ വികസനവുമായി ബന്ധപ്പെട്ട മണ്ഡലങ്ങളില്‍ ഊന്നല്‍ നല്‍കാന്‍ പ്രത്യേകിച്ച് ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുകയും ആരോഗ്യ പരിരക്ഷയും സുരക്ഷിതവും നിലവാരമുളളതുമായ ആരോഗ്യ ഉത്പ്പന്നങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ ലഭിക്കാനുമുള്ള സഹകരണം വര്‍ധിപ്പിക്കുകയും ചെയ്യുക.
27. ശക്തമായ സാംസ്‌കാരിക ബന്ധങ്ങള്‍ ബലപ്പെടുത്തുക, വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, കൃഷിക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, യുവാക്കള്‍ തുടങ്ങിയവര്‍ക്കായി വിനിമയ പരിപാടികള്‍ ഉള്‍പ്പെടെ പൗരന്മാര്‍ തമ്മിലുള്ള പരസ്പര ആശവിനിമയവും ഡല്‍ഹി ഡയലോഗ്, ആസിയാന്‍ നെറ്റ്‌വര്‍ക്ക് ഓഫ് തിങ്ക്ടാങ്ക്, ആസിയാന്‍ ഇന്ത്യ എമിനന്റ് പേഴ്‌സണ്‍സ് ലക്ചര്‍ സീരീസ്, നയതന്ത്ര പ്രതിനിധികള്‍ക്കുള്ള പരിശീലനങ്ങള്‍ തുടങ്ങിയ സാംസ്‌കാരിക വിനിമയ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുക.
28. ഇംഗ്ലീഷ് ഭാഷാ പരിശീലനം, സംരംഭകത്വ വികസനം, തൊഴിലധിഷ്ഠിത പരിശീലനം എന്നിവയ്ക്കായി കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ട് വിദ്യാഭ്യാസ യുവജന വികസന മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുക, ഇന്ത്യന്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷന്‍ ്‌സ്‌കോളര്‍ഷിപ്പ്, ആസിയാന്‍ ഇന്ത്യ ഗുഡ്‌വില്‍ സ്‌കോളര്‍ഷിപ്പ്, നളന്ദ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ വാര്‍ഷിക സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുക, ആസിയാന്‍ ഇന്ത്യ സര്‍വകലാശാലകളുടെ ശൃംഖല സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുക, ആസിയാന്‍ യൂണിവേഴ്‌സിറ്റി നെറ്റ്‌വര്‍ക്ക് ഉള്‍പ്പെടെ, അന്തര്‍ സര്‍വകലാശാല വിനിമയ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുക.
29. മാനുഷിക സഹായങ്ങളിലും ദുരന്ത നിവാരണത്തിലും ആസിയാന്‍ ഇന്ത്യ സഹകരണം ശക്തിപ്പെടുത്തുക. ആസിയാന്‍ മേഖലയിലും മേഖലയ്ക്കു പുറത്തും സംഭവിക്കുന്ന ദുരന്തങ്ങളെ ഒന്നിച്ചു നേരിടുന്നതിനും ആസിയാന്‍ കോ-ഓര്‍ഡിനേറ്റിംങ് സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ അസിസ്റ്റന്‍സ് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഈ മേഖലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അതിന്റെ ഇന്ത്യന്‍ ഉപകേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിനും ഒരു ആസിയാന്‍-ഒരു പ്രതികരണം എന്ന ആസിയാന്‍ പ്രഖ്യാപനം സാക്ഷാത്ക്കരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളെ സഹായിക്കുക.
30. സ്ത്രീ ശാക്തീകരണം, കുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍, ആസിയന്‍ ഇന്ത്യ കര്‍മപദ്ധതി 2016-2020ന്റെ ഭാഗമായുള്ള സ്ത്രീ സംരംഭകത്വ പ്രോത്സാഹനം, ഇവ സംബന്ധിച്ച പ്രസക്തമായ ആസിയാന്‍ ചട്ടക്കൂടുകളുടെയും ക്രമീകരണങ്ങളുടെയും നിര്‍വഹണം എന്നിവയ്ക്കായി ആസിയാന്റെയും ഇന്ത്യയുടെയും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ഗുണഭോക്താക്കളും തമ്മിലുള്ള സംവാദങ്ങള്‍ വര്‍ധിപ്പിക്കുക.
31. ആസിയാന്‍ സോഷ്യോ കള്‍ച്ചറല്‍ കമ്യൂണിറ്റി ബ്ലൂപ്രിന്റ് 2025ല്‍ നിര്‍ദ്ദേശിക്കുന്ന സിയാന്‍ സീനിയര്‍ ഒഫീഷ്യല്‍സ് ഓണ്‍ എന്‍വിറോണ്‍മെന്റ്, ആസിായന്‍ വര്‍ക്കിംങ് ഗ്രൂപ്പ് ഓണ്‍ ക്ലൈമാറ്റിക് ചെയ്ഞ്ച് വര്‍ക്ക് പ്ലാന്‍ 2016 -2025 നയതന്ത്ര നടപടികളുടെ നിര്‍വഹണം ഉള്‍പ്പെടെ പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ സഹകരണം ഊര്‍ജ്ജിതപ്പെടുത്തുക.
32. ആസിയാന്‍ സെന്റര്‍ ഫോര്‍ ബയോ ഡൈവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ സഹായിച്ചുകൊണ്ട് ജൈവവൈവിധ്യത്തിലും ആവാസ വ്യവസ്ഥയിലും സംഭവിക്കുന്ന ക്ഷയം പരിഹരിക്കാന്‍ വിജ്ഞാന അനുഭവ വിനിമയം, സംയുക്ത ഗവേഷണം, നൈപുണ്യ പരിശീലന പരിപാടികള്‍. ജൈവവൈവിധ്യ സംരക്ഷണ നിര്‍വഹണ മേഖലയിലെ സഹകരണം എന്നിവ ശക്തിപ്പെടുത്തുക.
33. ആസിയാന്‍ സമൂഹത്തിന്റെ ഏകോപനത്തിനും ആസിയാന്‍ സമൂഹ കാഴ്ച്ചപ്പാട് 2025 യാഥാര്‍ഥ്യമാക്കുന്നതിനും സിവില്‍ സര്‍വീസ്, ആസിയാന്‍ രാജ്യങ്ങളിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ പരിശീലനം തുടങ്ങിയ മേഖലകളില്‍ ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം, ശൃംഖലാ രൂപീകരണം, സഖ്യങ്ങള്‍ എന്നിവയിലെ സഹകരണസാധ്യതകളെക്കുറിച്ചു പരിശോധിക്കുക.
കണക്ടിവിറ്റി
34. മാസ്റ്റര്‍ പ്ലാന്‍ ഓഫ് ആസിയാന്‍ കണക്ടിവിറ്റി 2025ഉം പ്രോജക്ട് എയിം 2020 മായി ചേര്‍ന്നു ഭൗതിക ഡിജിറ്റല്‍ കണക്ടിവിറ്റികള്‍ വര്‍ധിപ്പിക്കാനുള്ള പ്രതിജ്ഞ നാം ആവര്‍ത്തിക്കുന്നു. ഇതിനായി ഒരു ശതലക്ഷം അമേരിക്കന്‍ ഡോളര്‍ വായ്പ ഇന്ത്യ പ്രഖ്യാപിക്കുന്നുു.
35. ഇന്ത്യ-മ്യാന്‍മര്‍-തായ്‌ലാന്‍ഡ് ത്രിരാഷ്ട്ര ഹൈവേ പദ്ധതിയുടെ നേരത്തെയുള്ള പൂര്‍ത്തീകരണം, കമ്പോഡിയ, ലവോ പീപ്പിള്‍സ് ഡമോക്രാറ്റിക് റിപ്പബ്ലിക് , വിയറ്റ്‌നാം എന്നിവിടങ്ങളിലേക്ക് ഈ പാത ദീര്‍ഘിപ്പിക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കും.
വികസന വിടവ് ചുരുക്കുന്നതിനുള്ള സഹകരണം
36. ആസിയാന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇനിഷ്യേറ്റിവ് ഫോര്‍ ഏഷ്യന്‍ ഇന്റഗ്രേഷന്‍ കര്‍മ്മ പദ്ധതി-3 നടപ്പാക്കുന്നതില്‍ സംഭവിക്കുന്ന വികസന വിടവ് കുറച്ചു കൊണ്ടുവരുന്നതിനുള്ള ആസിയാന്റെ ശ്രമങ്ങള്‍ക്ക് ഇന്ത്യ നല്കുന്ന തുടര്‍ച്ചയായ സഹായത്തെ അംഗീകരിക്കുന്നു, സ്വാഗതം ചെയ്യുന്നു.
2018 ജനുവരി 25ന് ഇന്ത്യയിലെ ന്യൂഡല്‍ഹിയില്‍ വച്ച് അംഗീകരിച്ചത്.