ഒ.ബി.സി. വിഭാഗത്തിലെ എം.പിമാരുടെ പ്രതിനിധിസംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഒ.ബി.സി. കമ്മീഷനു ഭരണഘടനാ പദവി നല്‍കിയതിനു സംഘാംഗങ്ങള്‍ പ്രധാനമന്ത്രിയെ അഭിനന്ദനങ്ങള്‍ നന്ദി അറിയിച്ചു. ഒ.ബി.സി. സമുദായത്തിന്റെ കരുത്തുവര്‍ധിപ്പിക്കാന്‍ ഉതകുന്നതാണു ചരിത്രപരമായ നടപടിയെന്നു പ്രതിനിധികള്‍ വ്യക്തമാക്കി.
അഭിനന്ദനത്തിനും പിന്‍തുണയ്ക്കും സംഘാംഗങ്ങളെ പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഒ.ബി.സി. സമുദായത്തെ ഉദ്ധരിക്കാന്‍, വിശേഷിച്ച് താഴെത്തട്ടിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍, പ്രവര്‍ത്തിക്കണമെന്നു പ്രതിനിധികളോടു പ്രധാനമന്ത്രി ആഹ്വാനംചെയ്തു. അവകാശങ്ങളെക്കുറിച്ചു സമുദായാംഗങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
കേന്ദ്രമന്ത്രി ശ്രീ. ധരംപ്രധാനും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീ. സന്തോഷ് കുമാര്‍ ഗാങ്‌വാറും സന്നിഹിതരായിരുന്നു.