യങ് ഫിക്കി ലേഡീസ് ഓര്‍ഗനൈസേഷന്റെ 25 അഗം പ്രതിനിധിസംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
സ്ത്രീസംരംഭകത്വം, സ്ത്രീശാക്തീകരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു സംഘാംഗങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു.
പ്രതിനിധികളുടെ സംശയങ്ങള്‍ക്കു പ്രധാനമന്ത്രി വിശദമായി മറുപടി നല്‍കി.
മാലിന്യത്തില്‍നിന്നു സമ്പാദ്യമുണ്ടാക്കാനുള്ള സംരംഭങ്ങള്‍ക്കു സ്വച്ഛ് ഭാരത് വളരെയധികം അവസരങ്ങള്‍ നല്‍കുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഇതു വളരെയധികം ഗുണം പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജലസംരക്ഷണത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിനു മറുപടി നല്‍കവേ, വെള്ളത്തിന്റെ നീതിയുക്തമായ ഉപയോഗത്തിനു നാം ഓരോരുത്തരും ശ്രദ്ധിക്കണമെന്നും തുള്ളിനന പോലുള്ള സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
വിദ്യാഭ്യാസം, നൈപുണ്യവികസനം, കല, സംസ്‌കാരം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.