ജനങ്ങളുടെ പങ്കാളിത്തം രാജ്യത്തിന്റെ വികസനത്തിൽ പുതിയ ഊർജം നൽകിയെന്നും ശുചിത്വ ഭാരത യജ്ഞം ഇതിന് ഉദാഹരണമാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ശൗചാലയങ്ങളുടെ നിർമ്മാണമോ, മാലിന്യ നിർമാർജ്ജനമോ , പൈതൃക സംരക്ഷണമോ ശുചിത്വ മത്സരമോ ആകട്ടെ, രാജ്യം ഇന്ന് ശുചിത്വ മേഖലയിൽ പുതിയ കഥകൾ രചിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"പൊതുജനപങ്കാളിത്തം ഒരു രാജ്യത്തിന്റെ വികസനത്തിൽ എങ്ങനെ പുതിയ ഊർജം പകരുമെന്നതിന്റെ നേർ സാക്ഷ്യമാണ് ശുചിത്വ ഭാരത യജ്ഞം. ശൗചാലയങ്ങളുടെ നിർമ്മാണമോ, മാലിന്യ നിർമാർജ്ജനമോ , ചരിത്രപരമായ പൈതൃക സംരക്ഷണമോ, ശുചിത്വ മത്സരമോ ആകട്ടെ, രാജ്യം ഇന്ന് മുന്നിൽ നിൽക്കുന്നു. വൃത്തിയുടെ മേഖലയിൽ പുതിയ കഥകൾ എഴുതുന്നു."
जनभागीदारी किस प्रकार किसी देश के विकास में नई ऊर्जा भर सकती है, स्वच्छ भारत अभियान इसका प्रत्यक्ष प्रमाण है। शौचालय का निर्माण हो या कचरे का निष्पादन, ऐतिहासिक धरोहरों का संरक्षण हो या फिर सफाई की प्रतिस्पर्धा, देश आज स्वच्छता के क्षेत्र में नित नई गाथाएं लिख रहा है। pic.twitter.com/1FzV3yyfHg
— Narendra Modi (@narendramodi) April 18, 2022