വിശുദ്ധ മദര്‍ മറിയം ത്രേസ്യ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുന്നതിനെ തന്റെ ‘മന്‍ കീ ബാത്ത്’ പരിപാടിയില്‍ അഭിനന്ദിച്ചതിനു പ്രധാനമന്ത്രി ശീ. നരേന്ദ്ര മോദിയെ ഹോളി ഫാമിലി കന്യാസ്ത്രീ സഭ നന്ദി അറിയിച്ചു. ‘കുടുംബങ്ങളുടെ മധ്യസ്ഥ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനെ ‘മന്‍ കീ ബാത്ത്’ പരിപാടിയില്‍ അഭിനന്ദിച്ചതിന് താങ്കളോട് ആത്മാര്‍ഥമായ നന്ദി അറിയിക്കാന്‍ ഈ അവസരം ഹോളി ഫാമിലി കന്യാസ്ത്രീ സഭ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ ഉദയ സി.എച്ച്.എഫ്. എന്ന ഞാന്‍ ഉപയോഗപ്പെടുത്തുകയാണ്. പലവിധ ബുദ്ധിമുട്ടുകള്‍ക്കിടെ പോരാടിക്കൊണ്ട് തന്റെ ദൗത്യം പൂര്‍ത്തികരിച്ച വീക്ഷണത്തോടൂകുടിയ സന്യാസിനി യോഗിയായിരുന്നു അവര്‍. സ്‌നേഹവും ശാന്തിയും പകര്‍ന്നും വിദ്യാഭ്യാസം നല്‍കിയും ചുറ്റുപാടുമുള്ള കുടുംബങ്ങളെ ഉദ്ധരിക്കാന്‍ കഠിന പ്രയ്തനം നടത്തിയ ഇന്ത്യന്‍ സന്യാസിനി മറിയം ത്രേസ്യയെ പൂര്‍ണ മനസ്സോടെ അഭിനന്ദിക്കാന്‍ താങ്കള്‍ തയ്യാറായിട്ടുണ്ട്. മേല്‍പറഞ്ഞ തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്ര നിര്‍മാണത്തിനും നിര്‍ണായക സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള കന്യാസ്ത്രീയാണ് അവര്‍. പ്രിയപ്പെട്ട മോദിജീ, ‘മന്‍ കീ ബാത്തി’ലൂടെ താങ്കള്‍ പുറപ്പെടുവിച്ച അഭിനന്ദന സന്ദേശം ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു എന്നു മാത്രമല്ല, ഞങ്ങളുടെ കന്യാസ്ത്രീ സഭയിലെയും അതുപോലെ ചുറ്റുപാടുമുള്ളതുമായ എല്ലാവരും താങ്കളുടെ നടപടിയെ അഭിനന്ദിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു എന്നാണു ഹോളി ഫാമിലി കന്യാസ്ത്രീ സഭ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്.
‘ഒക്ടോബര്‍ 13നു സിസ്റ്റര്‍ മറിയം തെരേസയെ വിശുദ്ധനായ പോപ് ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമെന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനം പകരുന്ന കാര്യമാണ്. ഞാന്‍ സിസ്റ്റര്‍ മറിയം തെരേസയ്ക്ക് ഹൃദയപൂര്‍വം ആദരാഞ്ജലി അര്‍പ്പിക്കുന്നതോടൊപ്പം ഈ നേട്ടം സാധ്യമായതിന് രാജ്യത്തെ പൗരന്‍മാരെ, വിശേഷിച്ച് ക്രിസ്ത്യന്‍ സഹോദരീ സഹോദരന്‍മാരെ, അഭിനന്ദിക്കുകയും ചെയ്യുന്നു.’, മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതില്‍ സന്തോഷിക്കുന്നതായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കീ ബാത്തി’ല്‍ പറഞ്ഞു.