ഹാനോവര്‍ മെസ്സേ ലോകത്തിലെ വലിപ്പമേറിയതും ഏറെ അഭിമാനകരവുമായ വ്യാവസായിക മേളകളിലൊന്നായാണ് ആദരിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഈ ജര്‍മന്‍ നഗരത്തില്‍ ഒന്നിച്ചു ചേര്‍ന്ന് എന്താണ് ലോകത്തിലെ വലിയ ഉല്‍പ്പാദകര്‍ക്ക് വാഗ്ദാനം ചെയ്യാനുള്ളതെന്ന് നോക്കുന്നു. 2015ല്‍ ഹനോവര്‍ മെസ്സേയില്‍ ഇന്ത്യ ഒരു പങ്കാളിത്ത രാജ്യമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്ന്‍ ചാന്‍സ്ലര്‍ ആഞ്ചെലാ മെര്‍ക്കലും ചേര്‍ന്നാണ് മെസ്സേ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ മൃദുശക്തിയും സമ്പന്നമായ കരുത്തും ഹനോവര്‍ മെസ്സേയില്‍ ഇന്ത്യ നിക്ഷേപിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇന്ത്യയെ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാക്കുന്ന മാറ്റങ്ങളും പ്രകൃതിയും വ്യക്തമാക്കുന്ന 'ഇന്ത്യയില്‍ നിര്‍മ്മിക്കൂ' പവലിയന്‍ ഗംഭീരമായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ളുടെ സ്വന്തം പവലിനുകളും പരക്കെ അഭിനന്ദനം നേടി.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ത്തന്നെ അഭിമാനകരമായ ഹനോവര്‍ മെസ്സേയുടെ പങ്കാളിത്ത രാജ്യമാകാന്‍ അവസരം ലഭിച്ചതിലെ സന്തോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രകടിപ്പിച്ചു. നികുതി സമ്പ്രദായം ലളിതമാക്കുകയും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന പരിസ്ഥിതി സൃഷ്ടിക്കുകയും ചെയ്ത് വ്യവസായങ്ങള്‍ വേഗത്തിലാക്കാന്‍ ആദ്യ വര്‍ഷത്തില്‍ത്തന്നെ എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അദ്ദേഹം എടുത്തു പറഞ്ഞു.
'ഇന്ത്യയില്‍ നിര്‍മ്മിക്കൂ' വില്‍ തങ്ങള്‍ക്ക് ശുഭപ്രതീക്ഷയാണുള്ളതെന്ന് നിരവധി ലോകനേതാക്കള്‍ നരേന്ദ്ര മോദിയുടെ ഉഭയകക്ഷി സന്ദര്‍ശനങ്ങളില്‍ അദ്ദേഹത്തോട് പറയാറുണ്ട്. മലേഷ്യയിലെ പ്രധാനമന്ത്രി നജീബ് റസാക്, സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂങ്, ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആബട്ട്, ജപ്പാന്‍ പ്രധാനമന്ത്രി ആബേ,ഫ്രാന്‍സ് പ്രസിഡന്റ് ഹോലന്റ്, കാനഡ പ്രധാനമന്ത്രി ഹാര്‍പ്പര്‍ എന്നിവര്‍ ഇതില്‍പ്പെടുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതും നിക്ഷേപിക്കുന്നതും ഉയര്‍ന്ന ഗുണഫലങ്ങള്‍ നല്‍കുമെന്ന തരത്തിലുള്ള അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങള്‍ വലിയ തോതില്‍ ഫലം കണ്ടിട്ടുണ്ട്. ലോകത്തിന്റെ കണ്ണുകള്‍ ഇന്ത്യയിലേക്കു ഇവിടത്തെ വിശാലമായ അവസരങ്ങളിലേയ്ക്കും പതിയാന്‍ ഇത് ഇടനല്‍കി.