പാഴ്വസ്തുക്കൾ നീക്കംചെയ്ത് രാജ്യത്തിന്റെ ഖജനാവിലേക്ക് 2,364 കോടി രൂപ (2021 മുതൽ) ഉൾപ്പെടെ ഗണ്യമായ നേട്ടങ്ങൾ കൈവരിച്ച, ഇന്ത്യയിലെ ഏറ്റവും വലിയ ക്യാമ്പയിനായ സ്പെഷ്യൽ ക്യാമ്പയിൻ 4.0-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കൂട്ടായ പരിശ്രമങ്ങൾ സുസ്ഥിരമായ ഫലങ്ങളിലേക്ക് നയിക്കുമെന്നും ശുചിത്വവും സാമ്പത്തിക ജാഗ്രതയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എക്സിൽ കേന്ദ്രമന്ത്രി ശ്രീ ജിതേന്ദ്ര സിംഗിൻ്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:
“അഭിനന്ദനാർഹം!
കാര്യക്ഷമമായ നിർവഹണത്തിലും സജീവമായ പ്രവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഈ പരിശ്രമം മികച്ച ഫലങ്ങൾ കൈവരിച്ചു. ശുചിത്വവും സാമ്പത്തിക ജാഗ്രതയും പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ പരിശ്രമങ്ങൾ സുസ്ഥിരമായ ഫലങ്ങളിലേക്ക് എങ്ങനെ നയിക്കുമെന്ന് ഇത് കാണിക്കുന്നു."
Commendable!
— Narendra Modi (@narendramodi) November 10, 2024
By focussing on efficient management and proactive action, this effort has attained great results. It shows how collective efforts can lead to sustainable results, promoting both cleanliness and economic prudence. https://t.co/E2ullCiSGX