ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്ന് പ്രധാനമന്ത്രി ഇന്നു നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ അഭിനന്ദിച്ചു. പത്മ പുരസ്കാര ജേതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ, സാങ്കേതികവിദ്യ വിദഗ്ധർ, വ്യവസായ പ്രഖമുർ, പ്രമുഖ വനിതാ പ്രൊഫഷണലുകൾ, അഭിനേതാക്കൾ, കായികതാരങ്ങൾ എന്നിവർ പ്രസംഗത്തിന്റെ കാഴ്ചപ്പാടിനെ പ്രകീർത്തിച്ചു സംസാരിച്ചു. ഇന്ത്യയിലെ എംഎസ്എംഇ സമൂഹത്തിലെ ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം (അതായത് 3ഡികൾ - Demography, Democracy and Diversity) എന്നിവയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾ പ്രതിധ്വനിക്കുന്നതായി FISME സെക്രട്ടറി ജനറൽ അനിൽ ഭരദ്വാജ് പറഞ്ഞു.

 

ദേശീയ വിദ്യാഭ്യാസ സാങ്കേതികവിദ്യ വേദിയുടെ ചെയർമാൻ പ്രൊഫ. അനിൽ സഹസ്രബുദ്ധേ, ഈ മൂന്ന് ഡികളും ഇന്ത്യയെ അതിന്റെ വികസന പാതയിൽ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചു സംസാരിച്ചു.

 

ലോക ചാമ്പ്യനും അർജുന പുരസ്കാര ജേതാവും അമ്പെയ്ത്തു താരവുമായ ശ്രീ അഭിഷേക് വർമ 77-ാം സ്വാതന്ത്ര്യ ദിനത്തിൽ ജനങ്ങളെ അഭിനന്ദിക്കുകയും പ്രധാനമന്ത്രിയുടെ അഴിമതിവിരുദ്ധ മുദ്രാവാക്യത്തെ പിന്തുണയ്ക്കാൻ ഏവരോടും അഭ്യർഥിക്കുകയും ചെയ്തു.

 

അന്താരാഷ്ട്ര മെഡൽ ജേതാവ് ഗൗരവ് റാണ പ്രധാനമന്ത്രിയുടെ 'രാഷ്ട്രമാണ് ആദ്യം, എല്ലായ്പോഴും ആദ്യം' എന്ന സന്ദേശത്തെക്കുറിച്ച് സംസാരിച്ചു.

 

രാജ്യാന്തര കായിക മെഡൽ ജേതാവ് നിഹാൽ സിങ്ങും 'രാഷ്ട്ര പ്രഥം' എന്ന ആശയത്തെക്കുറിച്ച് വിശദീകരിച്ചു.

 

രാജ്യാന്തര മെഡൽ ജേതാവായ വാൾപ്പയറ്റുതാരം ജാസ്മിൻ കൗറും 'രാഷ്ട്രപ്രഥമി'നെക്കുറിച്ച് സംസാരിച്ചു.

 

ദേശീയ കായിക പുരസ്കാര ജേതാവ് കിരണിന്റെ ട്വീറ്റ് ഇങ്ങനെ:

 

രാജ്യാന്തര മെഡൽ ജേതാവായ നാൻസി മൽഹോത്രയും 'ദേശ് പ്രഥമി'ന് ഊന്നൽ നൽകി

 

ഇന്ന് ചുവപ്പുകോട്ടയിൽനിന്നു പ്രധാനമന്ത്രി നൽകിയ സന്ദേശം ഏവരും ഉൾക്കൊള്ളണമെന്ന് അന്താരാഷ്ട്ര മെഡൽ ജേതാവ് പ്രിയ സിങ് ആവശ്യപ്പെട്ടു.

 

കർഷകർക്ക് പ്രധാനമന്ത്രി നൽകിയ അംഗീകാരത്തിനും രാഷ്ട്രനിർമാണത്തിന് അവർ നൽകിയ സംഭാവനകൾക്കും പത്മശ്രീ ഭരത് ഭൂഷൺ ത്യാഗി നന്ദി രേഖപ്പെടുത്തി.

 

അതുപോലെ, ശ്രീ വേദവ്രത ആര്യയും കർഷകർക്കു പുരോഗതി നേടാനായ സമീപകാല സംരംഭങ്ങളെക്കുറിച്ചു സംസാരിച്ചു.

 

രാഷ്ട്രനിർമാണത്തിൽ സ്ത്രീകളുടെ പങ്ക് ഉയർത്തിക്കാട്ടി, ചുവപ്പുകോട്ടയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം സ്ത്രീകൾക്ക് പുതിയ ശക്തി നൽകിയതെങ്ങനെയെന്ന് പ്രശസ്ത നടി സരിത ജോഷി പറഞ്ഞു.

 

ഇന്ത്യ ഉടൻ തന്നെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവരുമെന്ന് ഇന്ത്യ റിസർച്ച് സിഎൽഎസ്എ മേധാവി ഇന്ദ്രാനിൽ സെൻ ഗുപ്ത പ്രത്യാശ പ്രകടിപ്പിച്ചു. പരിഷ്‌കരണം, പ്രവർത്തനം, പരിവർത്തനം എന്നിവയ്ക്കായി പ്രധാനമന്ത്രി ഇന്ന് വ്യക്തമായ ആഹ്വാനം നൽകിയിട്ടുണ്ട്.

 

പരിഷ്കരണം, പ്രവർത്തനം, പരിവർത്തനം എന്നിവയ്ക്കായുള്ള പ്രധാനമന്ത്രിയുടെ ഇന്നത്തെ ആഹ്വാനത്തെക്കുറിച്ച് ഇന്ത്യ റിസർച്ച് സിഎൽഎസ്‌എ മേധാവി ഇന്ദ്രാനിൽ സെൻ ഗുപ്ത പരാമർശിച്ചു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ഉയരുമെന്ന ശുഭാപ്തിവിശ്വാസം പങ്കുവയ്ക്കുകയും ചെയ്തു.

 

രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, നവീകരണത്തിനും പ്രവർത്തനത്തിനും പരിവർത്തനത്തിനും യുവാക്കൾക്ക് മികച്ച ദിശാബോധം നൽകിയത് എങ്ങനെയെന്ന് പ്രമുഖ കഥക് നർത്തകി നളിനി അസ്താന പറഞ്ഞു.

 

സ്ത്രീശാക്തീകരണത്തിനു പ്രഥമപരിഗണന നൽകിയതിന് എല്ലാ സ്ത്രീകൾക്കും വേണ്ടി പത്മശ്രീ പുരസ്കാര ജേതാവും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. അൽക്ക കൃപലാനി പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞു.

 

സ്ത്രീകളുടെ ഉന്നമനത്തെക്കുറിച്ചും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെയും സംസാരിച്ചതിന് കലാരി ക്യാപിറ്റൽ എംഡി വാണി കോല പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.

 

പത്മഭൂഷൺ പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ കെ എസ് ചിത്ര, സ്ത്രീശാക്തീകരണത്തിനായുള്ള പ്രധാനമന്ത്രിയുടെ ചിന്തകളിലും സ്ത്രീകൾക്കായുള്ള പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളിലും അതിയായ സന്തോഷം രേഖപ്പെടുത്തി.

 

സാൻഫ്രാൻസിസ്കോയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള, വനിതാ ജീവനക്കാർ മാത്രം ഉൾപ്പെട്ട, ഏറ്റവും ദൈർഘ്യമേറിയ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ സോയ അഗർവാൾ, ലോകത്തെ ഏറ്റവും കൂടുതൽ വനിതാ വാണിജ്യ പൈലറ്റുമാരുള്ള നാടാണ് ഇന്ത്യയെന്നു പ്രധാനമന്ത്രി പരാമർശിച്ചതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. അതുവഴി വ്യോമയാന മേഖലയിൽ മാത്രമല്ല, മറ്റ് മേഖലകളിലും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനും ആക്കംകൂട്ടിയതായി അഭിപ്രായപ്പെട്ടു.

 

പ്രധാനമന്ത്രിയുടെ പരിഷ്കരണം, പ്രവർത്തനം, പരിവർത്തനം എന്ന സന്ദേശം കഴിഞ്ഞ ഒമ്പത് വർഷമായി നമ്മെ എങ്ങനെയാണു സഹായിച്ചതെന്നും അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യക്ക് എങ്ങനെ വിശ്വമിത്രമാകാമെന്നും ഗാന്ധി നഗർ ഐഐടിഇ വൈസ് ചാൻസലർ ഹർഷദ് പട്ടേൽ വിശദീകരിച്ചു.

 

Lt. Gen. (Retd) Madhuri Kanitkar, Vice Chancellor, Maharashtra University of Health Sciences talked about PM’s emphasis on stressed the role of women in the development of our country.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India's Economic Growth Activity at 8-Month High in October, Festive Season Key Indicator

Media Coverage

India's Economic Growth Activity at 8-Month High in October, Festive Season Key Indicator
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi pays homage to Dr Harekrushna Mahatab on his 125th birth anniversary
November 22, 2024

The Prime Minister Shri Narendra Modi today hailed Dr. Harekrushna Mahatab Ji as a towering personality who devoted his life to making India free and ensuring a life of dignity and equality for every Indian. Paying homage on his 125th birth anniversary, Shri Modi reiterated the Government’s commitment to fulfilling Dr. Mahtab’s ideals.

Responding to a post on X by the President of India, he wrote:

“Dr. Harekrushna Mahatab Ji was a towering personality who devoted his life to making India free and ensuring a life of dignity and equality for every Indian. His contribution towards Odisha's development is particularly noteworthy. He was also a prolific thinker and intellectual. I pay homage to him on his 125th birth anniversary and reiterate our commitment to fulfilling his ideals.”