ചന്ദ്രയാൻ-3 വിക്ഷേപണത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
ഇന്ത്യയുടെ ബഹിരാകാശ ഇതിഹാസത്തിൽ ചന്ദ്രയാൻ-3 ഒരു പുതിയ അധ്യായം എഴുതുന്നു. ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും ഉയർത്തികൊണ്ട് അത് ഉയരത്തിൽ കുതിക്കുന്നു. ഈ സുപ്രധാന നേട്ടം നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തിന്റെ തെളിവാണ്. അവരുടെ ഉത്സാഹത്തെയും ചാതുര്യത്തെയും ഞാൻ അഭിവാദ്യം ചെയ്യുന്നു!
Chandrayaan-3 scripts a new chapter in India's space odyssey. It soars high, elevating the dreams and ambitions of every Indian. This momentous achievement is a testament to our scientists' relentless dedication. I salute their spirit and ingenuity! https://t.co/gko6fnOUaK
— Narendra Modi (@narendramodi) July 14, 2023