കൂട്ടായ പ്രവർത്തനത്തിൻ്റെ അപാരമായ പരിവർത്തന ശക്തിയെ ഉദാഹരിക്കുന്ന ഇതിലും മികച്ച ഒരു രാജ്യമില്ലാത്തതിനാൽ, അന്താരാഷ്ട്ര സഹകരണ വർഷത്തിൻ്റെ തുടക്കം ഇന്ത്യയിൽ നടക്കുന്നത് ഉചിതമാണ്. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തുകയും അവരുടെ അഭിവൃദ്ധി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യൻ സഹകരണ പ്രസ്ഥാനം അതിശയകരമായ വിജയമാണ് നേടിയത്.
നിങ്ങൾ (പ്രധാനമന്ത്രി മോദി) ഇവിടെ (ഗയാനയിൽ) എത്തിയത് ഞങ്ങളുടെ ഏറ്റവും വലിയ ബഹുമതിയാണ്. നിങ്ങൾ നേതാക്കൾക്കിടയിൽ ഒരു ചാമ്പ്യനാണ്. നിങ്ങൾ അവിശ്വസനീയമാംവിധം നയിച്ചു. നിങ്ങൾ വികസ്വര ലോകത്തിന് വഴികാട്ടിയായി, നിങ്ങൾ സൃഷ്ടിച്ച വികസന അളവുകോലുകളും, ചട്ടക്കൂടുകളും പല രാജ്യങ്ങളും സ്വീകരിക്കുന്നുണ്ട്
ശരിക്കും, ഇതാണ് ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവത്തെ വളരെ രസകരമാക്കുന്നത്, സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും യഥാർത്ഥത്തിൽ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ ഇതിനെ ഉപയോഗിച്ചു എന്നതാണ്. ഇതിന്റെ നേട്ടം എല്ലാവര്ക്കും ലഭിച്ചു, ഇത് ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് ഞാൻ കരുതുന്നു. അതിനാൽ ഇന്ത്യയിലെ വിജയം അദ്വിതീയമാണെന്നും, മറ്റ് രാജ്യങ്ങൾക്ക് അതിൽ നിന്ന് പഠിക്കാൻ കഴിയുമെന്നും ഞാൻ കരുതുന്നു. -പ്രൊഫസർ പോൾ മൈക്കൽ റോമർ, അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ
ഒന്നാമത്തെ കാര്യങ്ങളിലൊന്ന്, ഡിജിറ്റൽ സൗത്തിലെ മറ്റ് രാജ്യങ്ങൾ സ്വയം പറയണം, ഇന്ത്യക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ നമുക്കും ചെയ്യാം. ആധാർ നമ്പർ സൃഷ്ടിച്ച് ഇന്ത്യ ചെയ്തതുപോലെ, മുമ്പ് പരീക്ഷിക്കാത്ത എന്തെങ്കിലും പരീക്ഷിക്കാനുള്ള ആത്മവിശ്വാസവും അഭിലാഷവും രാജ്യങ്ങൾക്ക് ഉണ്ടായിരിക്കണം. മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യയുടെ അനുഭവം പകർത്താനും പഠിക്കാനും കഴിയും, എന്നാൽ നമ്മൾ സമ്പന്ന രാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ലെന്ന്, അവർ സ്വയം പറയണം. സമ്പന്ന രാജ്യങ്ങളെ ചുമതലപ്പെടുത്താൻ പോലും ഞങ്ങൾ ആഗ്രഹിച്ചേക്കില്ല, കാരണം നമ്മുടെ പൗരന്മാർക്ക് ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിയുള്ള ജീവിത നിലവാരത്തിന്റെ പുരോഗതിയിലേക്ക് അവ ചിലപ്പോൾ നയിച്ചേക്കില്ല.
"ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ചരിത്രത്തിലെ ഏത് സമയത്തേക്കാളും ശക്തവും, അടുത്തതും, വേറിട്ടതുമാണ്. പ്രധാനമന്ത്രി മോദിയുമായി, ഓരോ തവണയും ഇരിക്കുമ്പോൾ, സഹകരണത്തിൻ്റെ പുതിയ മേഖലകൾ കണ്ടെത്താനുള്ള ഞങ്ങളുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇന്നും വ്യത്യസ്തമായിരുന്നില്ല."
“ഒളിമ്പിക്സിന് പുറപ്പെടുന്നതിന് മുമ്പ്, ഞങ്ങൾ പ്രധാനമന്ത്രിയെ അദ്ദേഹത്തിൻ്റെ വീട്ടിൽ കണ്ടപ്പോൾ, ഞാൻ അവസാനത്തെ വരിയിൽ ഇരിക്കുകയായിരുന്നു. എന്നിരുന്നാലും അദ്ദേഹം എന്നെ നിരീക്ഷിച്ചുവെന്ന് എനിക്ക് അറിയില്ലായിരുന്നു.പാരീസിൽ മെഡൽ നേടിയ ശേഷം ഞങ്ങൾ ഫോണിൽ സംസാരിച്ചപ്പോൾ, ഞാൻ അവസാന നിരയിൽ ഇരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിൻ്റെ നിരീക്ഷണ പാടവം അങ്ങനെയാണ്"
പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണം വരാനിരിക്കുന്ന ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഒരു പടി മുന്നോട്ട് വലിയ മെഡൽ നേടാൻ എനിക്ക് കൂടുതൽ പ്രചോദനം നൽകി.
“ഞാൻ മെഡൽ നേടിയപ്പോൾ പ്രധാനമന്ത്രി മോദി എന്നെ വിളിച്ചു, അദ്ദേഹം ആദ്യം എന്നെ എൻ്റെ മാതൃഭാഷയായ മറാത്തിയിൽ അഭിവാദ്യം ചെയ്തു. ഇതു ഒരു കളിക്കാരൻ്റെ ആത്മവിശ്വാസത്തെ വർധിപ്പിക്കും. നമ്മുടെ രാജ്യം മുഴുവൻ ഞങ്ങളെ പിന്തുണയ്ക്കുന്നതായി തോന്നും.
"അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ട് അക്ഷരാർത്ഥത്തിൽ ഞാൻ കോരിത്തരിച്ചു, രാജ്യത്തിന് വേണ്ടി ഒരു മെഡൽ നേടാനുള്ള വൻ ഊർജ്ജം കുതിപ്പ് എന്നിൽ അനുഭവപ്പെട്ടു!"
"അത്ലറ്റുകൾക്കിടയിൽ സിലോസ് തകർക്കാൻ പ്രധാനമന്ത്രിക്ക് സവിശേഷമായ ഒരു കഴിവുണ്ട്. നിങ്ങളിൽ ആരാണ് ഏറ്റവും പ്രായം കുറഞ്ഞവൻ? നിങ്ങളിൽ എത്രപേർ ആദ്യമായി ഒളിമ്പിക്സിൽ പോകുന്നത്? ഇവിടെ ആർക്കൊക്കെ രണ്ടോ മൂന്നോ ഒളിമ്പിക്സുകളിൽ പങ്കെടുത്തുണ്ട്" എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പ്രധാനമന്ത്രി ചോദിച്ചു. ?' “പരിചയസമ്പന്നരായ അത്ലറ്റുകൾ ജൂനിയർമാരുമായി അവരുടെ ഉൾക്കാഴ്ചകൾ പങ്കിടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മുറിയിൽ ഒരു പുതിയ ആവേശം നിറഞ്ഞു.”
"പാരീസ് ഒളിമ്പിക്സിന് മാസങ്ങൾക്ക് മുമ്പ് അത്ലറ്റുകൾക്ക് പ്രധാനമന്ത്രി മോദിയിൽ നിന്ന് കത്തുകൾ ലഭിച്ചു, ആവശ്യമായ ഏത് പിന്തുണയും അറിയിക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു, , ഇത് ഞങ്ങളുടെ മനോവീര്യം വർദ്ധിപ്പിച്ചു."
"ആത്മവിശ്വാസം പുലർത്താനും എൻ്റെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി മോദി എന്നോട് പറഞ്ഞു. ഓരോ കളിക്കാരനെയും കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അദ്ദേഹം നിരീക്ഷിക്കുന്നു."