സിംഗപ്പൂരിലെ മുതിര്‍ന്ന മന്ത്രിയും സാമൂഹിക നയങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുള്ള മന്ത്രിയുമായ ശ്രീ. തര്‍മ്മന്‍ ഷണ്‍മുഖരത്‌നം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേനദ്ര മോദിയെ സന്ദര്‍ശിച്ചു.

ശ്രീ. ഷണ്‍മുഖരത്‌നത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ. ലീ സീന്‍ ലൂംഗിന് നവവത്സര ആശംസകള്‍ കൈമാറി.

ഉഭയകക്ഷി ബന്ധങ്ങളുടെ ത്വരിതഗതിയില്‍ പ്രധാനമന്ത്രിയും ശ്രീ. ഷണ്‍മുഖ രത്‌നവും സംതൃപ്തി രേഖപ്പെടുത്തി. അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ സാമ്പത്തിക സഹകരണം, ഇന്ത്യ-സിംഗപ്പൂര്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (സി.ഇ.സി.എ) . ഡിജിറ്റല്‍ സമ്പദ്ഘടന തുടങ്ങി ഉഭയകക്ഷി താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ സാമൂഹിക പരിവര്‍ത്തനത്തിലും ഡിജിറ്റല്‍ സമ്പദ്ഘടന പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ശ്രീ. ഷണ്‍മുഖരത്‌നം പ്രശംസിച്ചു.

അടിസ്ഥാന സൗകര്യ വികസനം, വിനോദസഞ്ചാരം, ഡിജിറ്റല്‍ പണമിടപാട് വ്യവസ്ഥകള്‍, നവീനാശയങ്ങള്‍ ഭരണ നടത്തിപ്പ് തുടങ്ങിയ മേഖലയില്‍ ഇന്ത്യയും, സിംഗപ്പൂരും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തന്റെ ആഗ്രഹം പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

 
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India shipped record 4.5 million personal computers in Q3CY24: IDC

Media Coverage

India shipped record 4.5 million personal computers in Q3CY24: IDC
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 27
November 27, 2024

Appreciation for India’s Multi-sectoral Rise and Inclusive Development with the Modi Government