ഇന്ത്യന്‍ വംശജരും ഇന്ത്യക്കാരും ഉള്‍പ്പെടുന്ന, വിദഗ്ധരും പണ്ഡിതരും നൂതന ആശയക്കാരും വ്യവസായികളും സംരംഭകരും സംഘത്തില്‍ ഉണ്ടായിരുന്നു. യൂട്ടിലിറ്റി സ്‌കെയില്‍ സോളാര്‍, ഓഫ്-ഗ്രിഡ് ആന്‍ഡ് മൈക്രോഗ്രിഡ് സൊല്യൂഷന്‍സ്, സൗരോര്‍ജ സംഭരണം, വരുംകാലത്തേക്കുള്ള സൗരോര്‍ജ സാങ്കേതിക വിദ്യകള്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലയ്ക്കായി പുതുമയാര്‍ന്ന ധനസഹായ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു കഴിഞ്ഞ രണ്ടു ദിവസമായി നടത്തിവന്ന ചര്‍ച്ചകളുടെ നിഗമനങ്ങള്‍ അവര്‍ അവതരിപ്പിച്ചു.
പ്രായോഗിക ശുപാര്‍ശകളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, വിദഗ്ധരുടെ വീക്ഷണങ്ങളും ഇതുമായി ബന്ധപ്പെട്ടു നയരൂപീകരണത്തില്‍ പ്രസക്തമായ കാര്യങ്ങളും മനസ്സിലാക്കി മുന്നോട്ടുപോകാന്‍ വിദേശകാര്യ മന്ത്രാലയത്തിനും പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ മന്ത്രാലയത്തിനും അദ്ദേഹം നിര്‍ദേശം നല്‍കി.