ബയോ മാനുഫാക്ച്ചറിംഗ് ബയോഫൈഡറി എന്നീ പുതിയ ഘടകങ്ങളോടെ
ജൈവ സാങ്കേതിക വകുപ്പിന്റെ (ഡിബിടി) രണ്ട് സുപ്രധാന പദ്ധതികളെ ലയിപ്പിച്ച് 'ബയോടെക്‌നോളജി റിസർച്ച് ഇന്നോവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് (ബയോ-റൈഡ്) എന്ന ഒറ്റ പദ്ധതിയാക്കി തുടരുന്നതിന്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി.


എ) ബയോടെക്നോളജി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ആർ ആൻഡ് ഡി);


ബി) വ്യാവസായിക സംരംഭകത്വ വികസനം (ഐ ആന്റ് ഇ.ഡി)


സി) ബയോമാനുഫാക്ച്ചറിംഗ് ആന്റ് ബയോഫൗണ്ടറി എന്നീ മൂന്ന് വിശാലഘടകങ്ങൾ പദ്ധതിക്ക് ഉണ്ടായിരിക്കും

2021-22 മുതൽ 2025-26 വരെയുള്ള 15-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ ഏകീകൃത പദ്ധതിയായ ബയോ-റൈഡ് നടപ്പാക്കുന്നതിന് 9197 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. നൂതനാശയത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ജൈവ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ബയോ മാനുഫാക്ചറിംഗിലും ബയോടെക്‌നോളജിയിലും ആഗോള നേതാവെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമായാണ് ബയോ-റൈഡ് സ്‌കീം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗവേഷണം ത്വരിതപ്പെടുത്താനും ഉൽപ്പന്ന വികസനം മെച്ചപ്പെടുത്താനും അക്കാദമിക് ഗവേഷണവും വ്യാവസായിക പ്രയോഗവും തമ്മിലുള്ള വിടവ് നികത്താനും ഇത് ലക്ഷ്യമിടുന്നു. ആരോഗ്യ സംരക്ഷണം, കൃഷി, പരിസ്ഥിതി സുസ്ഥിരത, ശുദ്ധ ഊർജം തുടങ്ങിയ ദേശീയവും ആഗോളവുമായ വെല്ലുവിളികളെ നേരിടാൻ ജൈവ നൂതനാശയങ്ങളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ദൗത്യത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

ബയോ-റൈഡ് പദ്ധതി നടപ്പിലാക്കുന്നത് -


-ജൈവ-സംരംഭകത്വം പ്രോത്സാഹിപ്പിക്കുക: ജൈവ സംരംഭകർക്ക് സീഡ് ഫണ്ടിംഗ്, ഇൻകുബേഷൻ സപ്പോർട്ട്, മെന്റർഷിപ്പ് എന്നിവ നൽകിക്കൊണ്ട് ബയോ-റൈഡ് സ്റ്റാർട്ടപ്പുകൾക്കായി വളർന്നുവരുന്ന ഒരു പരിസ്ഥിതി വ്യവസ്ഥയെ പരിപോഷിപ്പിക്കും.
-അഡ്വാൻസ് ഇന്നൊവേഷൻ: സിന്തറ്റിക് ബയോളജി, ബയോഫാർമസ്യൂട്ടിക്കൽസ്, ബയോ എനർജി, ബയോപ്ലാസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെ അത്യാധുനിക ഗവേഷണത്തിനും വികസനത്തിനും പദ്ധതി ഗ്രാന്റുകളും പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്നു.


-വ്യവസായ-അക്കാദമിയ സഹകരണത്തിന് സൗകര്യമൊരുക്കുക: ജൈവ അധിഷ്ഠിത ഉൽപന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും വാണിജ്യവൽക്കരണം ത്വരിതപ്പെടുത്തുന്നതിന് അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയ്ക്കിടയിൽ ബയോ-റൈഡ് സമന്വയം സൃഷ്ടിക്കും.
-സുസ്ഥിര ജൈവ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക: ഇന്ത്യയുടെ ഹരിത ലക്ഷ്യങ്ങളുമായി യോജിപ്പിച്ചുകൊണ്ട് ജൈവ ഉൽപ്പാദനത്തിൽ പാരിസ്ഥിതിക സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് കാര്യമായ ശ്രദ്ധ കേന്ദ്രീകരിക്കും.


-എക്‌സ്ട്രാമ്യൂറൽ ഫണ്ടിംഗിലൂടെ ഗവേഷകരെ പിന്തുണയ്ക്കുക: ഗവേഷണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, കൃഷി, ആരോഗ്യ സംരക്ഷണം,ജൈവ ഊർജ്ജം, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിലെ വ്യക്തിഗത ഗവേഷകർ എന്നിവർക്ക് എക്‌സ്ട്രാമ്യൂറൽ ഫണ്ടിലൂടെ പിന്തുണ നൽകികൊണ്ട് ബയോടെക്‌നോളജിയുടെ വിവിധ മേഖലകളിലുടനീളം ശാസ്ത്രീയ ഗവേഷണം, നൂതനാശയം, സാങ്കേതിക വികസനം എന്നിവ മുന്നോട്ടുകൊണ്ടുപോകുന്നതിന് ബയോ-റൈഡ് നിർണായക പങ്ക് വഹിക്കും.


-ബയോടെക്നോളജി മേഖലയിൽ മാനവ വിഭവശേഷി പരിപോഷിപ്പിക്കൽ: ബയോടെക്നോളജിയുടെ ബഹുവിഷയ മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്കും യുവ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും ബയോ-റൈഡ് സമഗ്രമായ വികസനവും പിന്തുണയും നൽകും. മനുഷ്യശേഷിയുടെ കാര്യശേഷി വികസനത്തിനും നൈപുണ്യത്തിനും മാനവ വിഭവശേഷി വികസനത്തിന്റെ സംയോജിത പരിപാടി, സംഭാവന നൽകുകയും സാങ്കേതിക പുരോഗതിയുടെ പുതിയ ചക്രവാളം പ്രയോജനപ്പെടുത്താൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും.
അതിനുപുറമെ, രാജ്യത്ത് ചാക്രിക-ജൈവ സമ്പദ്‌വ്യവസ്ഥ പ്രാപ്തമാക്കുന്നതിന്, ആഗോള കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനായി ജീവിതത്തിന്റെ എല്ലാ ഘടകത്തിലും ഹരിതവും പരിസ്ഥിതി സൗഹാർദ്ദപരവുമായ പരിഹാരങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി സമാരംഭം കുറിച്ച 'പ്രകൃതിക്ക് വേണ്ട ജീവിതശൈലി (ലൈഫ്)'യുമായി യോജിച്ചുകൊണ്ട് ബയോമാനുഫാക്ചറിംഗിലും ബയോഫൗണ്ടറിയിലും ഒരു ഘടകം ആരംഭിക്കും. ആരോഗ്യ സംരക്ഷണ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ജൈവ സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ജൈവ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും വാണിജ്യവൽക്കരിക്കുന്നതിനും വേണ്ടിയുള്ള തദ്ദേശീയ നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കാനായി ഇന്ത്യയിലെ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ടായ്മ വിപുലീകരിക്കുകയും സംരംഭകത്വത്തിന്റെ ആക്കം കൂട്ടുകയും ചെയ്തുകൊണ്ട് ബയോ-റൈഡിന്റെ ഈ പുതിയ ഘടകം ബയോ മാനുഫാക്ചറിംഗിന്റെ അപാരമായ സാധ്യതകളെ പരിപോഷിപ്പിക്കാൻ ആഗ്രഹിക്കുന്നു.

ബയോടെക്നോളജി ഗവേഷണം, നൂതനാശയം, പരിവർത്തനം, സംരംഭകത്വം, വ്യാവസായിക വളർച്ച എന്നിവയിൽ ഇന്ത്യയെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുക 2030-ഓടെ ഇന്ത്യയെ 300 ബില്യൺ യു.എസ് ഡോളർ ജൈവ സമ്പദ്ഘടനയാക്കുക എന്ന ദൗത്യം നിറവേറ്റുന്നതിനായി ദേശീയ വികസനത്തിനും സമൂഹ ക്ഷേമത്തിനുമുള്ള ഒരു കൃത്യമായ ഉപകരണമായി ബയോടെക്നോളജിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന കാഴ്ചപ്പാടിനോട് ചേർന്ന് നിൽക്കുന്നതാണ് ഡി.ബി.ടിയുടെ നടന്നുകൊണ്ടിരിക്കുന്ന പരിശ്രമങ്ങൾ. വികസിത ഭാരതം 2047 എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് ബയോ-റൈഡ് പദ്ധതി ഗണ്യമായ സംഭാവന നൽകും.

പശ്ചാത്തലം:


ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ  ബയോടെക്നോളജി വകുപ്പ് (ഡി.ബി.ടി), ജൈവ സാങ്കേതിക വിദ്യയിലും ആധുനിക ജീവശാസ്ത്രത്തിലും മികച്ചതും നൂതനാശയ അധിഷ്ഠിതവുമായ ഗവേഷണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
25% of India under forest & tree cover: Government report

Media Coverage

25% of India under forest & tree cover: Government report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi