സൂക്ഷ്മ, ചെറുകിട,ഇടത്തരം സംരംഭങ്ങളുടെ(എംഎസ്എംഇ)മികവ് ഉയര്‍ത്തുന്നതിനും ത്വരിതപ്പെടുത്തുന്നതിനും' നടപ്പാക്കുന്ന ലോകബാങ്ക് സഹായ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം  808 ദശലക്ഷം ഡോളര്‍ അഥവാ 6,062.45 കോടി രൂപ അനുവദിച്ചു. റാംപ് (Raising and Accelerating MSME Performance - RAMP) എന്ന ചുരുക്കപ്പരിലുള്ള ഈ പുതിയ പദ്ധതി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കും.

ആവശ്യമായി വരുന്ന ചെലവ്:

പദ്ധതിയുടെ മൊത്തം അടങ്കല്‍ 6,062.45 കോടി രൂപ അല്ലെങ്കില്‍ 808 ദശലക്ഷം യുഎസ് ഡോളര്‍ ആണ്. അതില്‍ 3750 കോടി രൂപ അല്ലെങ്കില്‍ 500 ദശലക്ഷം ഡോളര്‍ ലോകബാങ്കില്‍ നിന്നുള്ള വായ്പയും ശേഷിക്കുന്ന 2312.45 കോടി രൂപ (308 ദശലക്ഷം യുഎസ് ഡോളര്‍) കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നുള്ള ധനസഹായമായും നല്‍കും.

വിശദാംശങ്ങള്‍:

കൊവിഡ് പ്രതിരോധവും അതിജീവന ഇടപെടലുകളുമായി ബന്ധപ്പെട്ടു ലോകബാങ്കിന്റെ സഹായത്തോടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം(എംഒഎംഎസ്എംഇ) നടപ്പാക്കുന്ന കേന്ദ്രപദ്ധതിയാണ് റാംപ്. വിപണിയിലേക്കും വായ്പയിലേക്കും പ്രവേശനം വേഗത്തിലാക്കുക, കേന്ദ്രത്തിലും സംസ്ഥാനത്തും സ്ഥാപനങ്ങളെയും ഭരണനിര്‍വഹണവും ശക്തിപ്പെടുത്തുക, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും പങ്കാളിത്തവും മെച്ചപ്പെടുത്തുക, കപണം നല്‍കുന്നതിലെ കാലതാമസം, എംഎസ്എംഇകളുടെ ഹരിതവല്‍ക്കരണം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

ദേശീയ തലത്തില്‍ മന്ത്രാലയത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ, സംസ്ഥാനങ്ങളിലെ എംഎസ്എംഇ വ്യാപ്തി കൂട്ടാനും ശേഷി വര്‍ദ്ധിപ്പിക്കാനും ശ്രമിക്കും.

തൊഴിലവസര സാധ്യതകള്‍ ഉള്‍പ്പെടെയുള്ള പ്രധാന മെച്ചങ്ങളും ഗുണഭോക്താക്കളുടെ എണ്ണവും:

നിലവിലുള്ള എംഎസ്എംഇ പദ്ധതികളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ, പ്രത്യേകിച്ച്, മത്സരക്ഷമതയുടെ കാര്യത്തില്‍, ഈ മേഖലയിലെ പൊതുവായതും കൊവിഡുമായി ബന്ധപ്പെട്ടതുമായ വെല്ലുവിളികളെ റാംപ് അഭിസംബോധന ചെയ്യും. കൂടാതെ, ശേഷി വര്‍ദ്ധിപ്പിക്കല്‍, നൈപുണ്യ വികസനം, ഗുണനിലവാര സമ്പുഷ്ടീകരണം, സാങ്കേതിക നവീകരണം, ഡിജിറ്റല്‍വല്‍കരണം, വിപണന പ്രോല്‍സാഹനം തുടങ്ങിയ കാര്യങ്ങളിലെ അപര്യാപ്തത മറികടക്കാന്‍ സഹായിക്കും.

സംസ്ഥാനങ്ങളുമായുള്ള മെച്ചപ്പെടുത്തിയ സഹകരണത്തിലൂടെ, ഒരു തൊഴില്‍ പ്രാപ്തിയുള്ളവര്‍, വിപണി പ്രോല്‍സാഹകര്‍, സാമ്പത്തിക പ്രോല്‍സാഹനം നല്‍കുന്നവര്‍ എന്നിവരെക്കൂടാതെ ദുര്‍ബല വിഭാഗങ്ങളെയും ഹരിതവല്‍ക്കരണ സംരംഭങ്ങളെയും റാംപ് പിന്തുണയ്ക്കും.

എംഎസ്എംകളുടെ സാന്നിധ്യം കുറവുള്ള സംസ്ഥാനങ്ങളില്‍, റാംപിനു കീഴിലുള്ളശക്തമായ ഇടപെടലിന്റെ ഫലമായി വന്‍തോതില്‍ ഔപചാരികവല്‍ക്കരണത്തിന് തുടക്കമിടും. ഈ സംസ്ഥാനങ്ങള്‍ വികസിപ്പിച്ച എസ്‌ഐപി( സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ) കള്‍ മെച്ചപ്പെട്ട എംഎസ്എംഇ മേഖലയുടെ വികസനത്തിനുള്ള ഒരു റോഡ്മാപ്പായി പ്രവര്‍ത്തിക്കും.

വ്യവസായ നിലവാരം, സമ്പ്രദായങ്ങള്‍ എന്നിവയില്‍ നവീകരണവും വര്‍ദ്ധനയും പരിപോഷിപ്പിക്കുന്നതിലൂടെയും എംഎസ്എംഇകളെ മത്സരപരവും സ്വയംപര്യാപ്തവുമാക്കുന്നതിനും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും ഇറക്കുമതിക്ക് പകരം വയ്ക്കുന്നതിനും ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ സാങ്കേതിക പിന്തുണ നല്‍കിക്കൊണ്ട് ആത്മ നിര്‍ഭര്‍ ഭാരത് ദൗത്യത്തെ റാംപ് പൂര്‍ത്തീകരിക്കും.

റാംപ് ഇങ്ങനെയായിരിക്കും:

മത്സരക്ഷമതയും വ്യവസായ സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ ഫലപ്രദവും ചെലവ് കുറഞ്ഞതുമായ എംഎസ്എംഇ ഇടപെടലുകള്‍ സാധ്യമാക്കാന്‍ തെളിവ് അടിസ്ഥാനമാക്കിയുള്ള നയത്തിനും പദ്ധതി രൂപകല്‍പ്പനയ്ക്കുമുള്ള മെച്ചപ്പെടുത്തിയ ശേഷിയിലൂടെ ''നയദാതാവ്' ആയി പ്രവര്‍ത്തിക്കും.


അന്താരാഷ്ട്ര അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തി മികച്ച കീഴ്വഴക്കങ്ങള്‍/വിജയഗാഥകള്‍ പങ്കിടല്‍, മികച്ച പ്രകടനം എന്നിവയിലൂടെ ബെഞ്ച് മാര്‍ക്കിംഗിലൂടെ 'വിജ്ഞാന ദാതാവ്' എന്ന നിലയ്ക്കു പുറമേ
'സാങ്കേതിക വിദ്യ ലഭ്യമാക്കാനും' നിര്‍മിതബുദ്ധി, ഡാറ്റാ അനലിറ്റിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയവയിലൂടെ എംഎസ്എംകളുടെ ഡിജിറ്റല്‍, സാങ്കേതിക പരിവര്‍ത്തനത്തിന്റെ ഫലമായി ഉയര്‍ന്ന നിലവാരമുള്ള സാങ്കേതികവിദ്യയിലേക്ക് പ്രവേശനം നല്‍കുന്നു.

രാജ്യത്തുടനീളം സ്വാധീനമുള്ള റാംപ് പദ്ധതി എംഎസ്എംഇകളായി യോഗ്യത നേടുന്ന 63 ദശലക്ഷം സംരംഭങ്ങള്‍ക്കും നേരിട്ടോ അല്ലാതെയോ പ്രയോജനം ചെയ്യും.

എന്നിരുന്നാലും, മൊത്തം 5,55,000 എംഎസ്എംഇകളിടെയും മെച്ചപ്പെട്ട പ്രകടനത്തിനായി പ്രത്യേകം ലക്ഷ്യമിടുന്നു. കൂടാതെ, സേവനമേഖലകളെ ഉള്‍പ്പെടുത്തുന്നതിനായി വിപണി ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളുടെ വിപുലീകരണവും ഏകദേശം 70,500 വനിതാ എംഎസ്എംഇകളുടെ വര്‍ദ്ധനവും വിഭാവനം ചെയ്യുന്നു.


നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും:

പ്രാഥമിക ദൗത്യങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം രണ്ട് മേഖലകളാണു കണ്ടെത്തിയത്. (1) എംഎസ്എംഇ സ്ഥാപനങ്ങളും ഭരണനിര്‍വഹണവും ശക്തിപ്പെടുത്തല്‍, (2) വിപണിയിലേക്കുള്ള പ്രവേശനം, സ്ഥാപിത ശേഷികള്‍, വായ്പയിലേക്കുള്ള പ്രവേശനം എന്നിവയ്ക്കുള്ള പിന്തുണ.

വിപണി പ്രവേശനവും മത്സരക്ഷമതയും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരിക്കുന്ന, മന്ത്രാലയത്തിന്റെ പരിപാടികളെ പിന്തുണയ്ക്കുന്നതിന് ഡിസ്ബേഴ്സ്മെന്റ് ലിങ്ക്ഡ് ഇന്‍ഡിക്കേറ്ററുകള്‍ (ഡിഎല്‍ഐകള്‍)ക്കെതിരെ മന്ത്രാലയത്തിന്റെ ബജറ്റിലേക്ക് റാംപിലൂടെ ഫണ്ടുകള്‍ ഒഴുകും.

ലോകബാങ്കില്‍ നിന്ന് റാംപിലേക്ക് സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത് ഇനിപ്പറയുന്ന ഡിസ്ബേഴ്സ്മെന്റ് ലിങ്ക്ഡ് സൂചകങ്ങള്‍ നിറവേറ്റുന്നതിലൂടെയാണ്:

-ദേശീയ എംഎസ്എംഇ പരിഷ്‌കരണ അജണ്ട നടപ്പിലാക്കുന്നു,

-എംഎസ്എംഇ മേഖലയിലെ കേന്ദ്ര-സംസ്ഥാന സഹകരണം ത്വരിതപ്പെടുത്തുന്നു,

-സാങ്കേതികവിദ്യയുടെ നിലവാരമുയര്‍ത്തല്‍ സ്‌കീമിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നു

-എംഎസ്എംഇകള്‍ക്കു സ്വീകാര്യമായ വായ്പയും വിപണിയും ശക്തിപ്പെടുത്തുന്നു

-സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കായുള്ള വായ്പാ ഗ്യാരന്റി ട്രസ്റ്റിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു, 'ഹരിത- ലിംഗതുല്യത'യുടെ അടിസ്ഥാനത്തില്‍ മാത്രം വായ്പ നല്‍കുന്നു.

-പണം നല്‍കാന്‍ വൈകുന്ന സംഭവങ്ങള്‍ കുറയ്ക്കുന്നു

-എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ക്ഷണിക്കപ്പെടുന്ന തന്ത്രപരമായ നിക്ഷേ പദ്ധദികള്‍ (എസ്ഐപി) തയ്യാറാക്കുന്നതാണ് റാംപിന്റെ പ്രധാന ഘടകം.

-റാംപിന് കീഴില്‍ എംഎസ്എംഇകളെ തിരിച്ചറിയുന്നതിനും സമാഹരിക്കുന്നതിനുമുള്ള ആസൂത്രണം, പ്രധാന പരിമിതികളും വിടവുകളും തിരിച്ചറിയല്‍, സുപ്രധാന സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കല്‍, പുനരുപയോഗ ഊര്‍ജം, ഗ്രാമീണ, കാര്‍ഷികേതര വ്യവസായം, മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, ഗ്രാമ, കുടില്‍ വ്യവസായങ്ങള്‍, സ്ത്രീ സംരംഭങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ മുന്‍ഗണനാ മേഖലകളിലെ ഇടപെടലുകള്‍ക്കായി ആവശ്യമായ ബജറ്റുകള്‍ തയ്യാറാക്കുക. .

വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യവും ഒരു സെക്രട്ടേറിയറ്റിന്റെ പിന്തുണയുമുള്‍പ്പെടെ എംഎസ്എംഇ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല കൗണ്‍സിലാണ് റാംപിന്റെ മൊത്തത്തിലുള്ള നിരീക്ഷണവും നയ അവലോകനവും നടത്തുന്നത്. റാംപിന് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മന്ത്രാലയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു റാംപ് പ്രോഗ്രാം കമ്മിറ്റി ഉണ്ടാകും. കൂടാതെ, ദൈനംദിന നിര്‍വ്വഹണത്തിനായി ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റുകള്‍ ഉണ്ടായിരിക്കും. റാംപ് പ്രോഗ്രാം നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും എംഎസ്എംഇ മന്ത്രാലയത്തെയും സംസ്ഥാനങ്ങളെയും പിന്തുണയ്ക്കുന്നതിനായി വ്യവസായത്തില്‍ നിന്ന് മത്സരാധിഷ്ഠിതമായി തിരഞ്ഞെടുത്ത പ്രൊഫഷണലുകളും വിദഗ്ധരും ഉണ്ടായിരിക്കും.


ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍/ജില്ലകള്‍:

എസ്ഐപികള്‍ തയ്യാറാക്കാന്‍ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ക്ഷണിക്കുകയും എസ്ഐപികള്‍ക്ക് കീഴിലുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അവയുടെ മൂല്യനിര്‍ണ്ണയത്തെ അടിസ്ഥാനമാക്കി ധനസഹായം നല്‍കുകയും ചെയ്യും.

ധനസഹായം നല്‍കുന്ന കൃത്യമായ മാനദണ്ഡത്തെ അടിസ്ഥാനമാക്കി ആയിരിക്കും.കൂടാതെ മന്ത്രാലയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കര്‍ശനമായ പ്രക്രിയയിലൂടെ എസ്‌ഐപികളെ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്യും.

പശ്ചാത്തലം:

യു കെ സിന്‍ഹ കമ്മിറ്റിയും കെ വി കാമത്ത് കമ്മിറ്റിയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയും (പിഎംഇഎസി) നല്‍കിയ ശുപാര്‍ശകള്‍ക്ക് അനുസൃതമായി എംഎസ്എംഇകളെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രഗവണ്‍മെന്റ് റാംപ് രൂപീകരിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തു.

സാമ്പത്തിക കാര്യ വകുപ്പിന്റെ   97ാമത് അവലോകന സമിതി യോഗത്തില്‍ റാംപിനെക്കുറിച്ചുള്ള പ്രാഥമിക നിര്‍ദ്ദേശം അംഗീകരിച്ചു. ഇതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങളുമായും മറ്റ് പങ്കാളികളുമായും വിപുലമായ കൂടിയാലോചനകളും ലോകബാങ്ക് നടത്തിയ സാങ്കേതികവും വിശ്വസ്തവുമായ വിലയിരുത്തലുകളും നടത്തി. അതിനുശേഷം, ചെലവ് സംബന്ധിച്ച ധനകാര്യ സമിതി  കുറിപ്പ് തയ്യാറാക്കി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക്/വകുപ്പുകള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ ലഭിക്കുന്നതിനായി വിതരണം ചെയ്തു. 2021 മാര്‍ച്ച് 18 ന് നടന്ന യോഗത്തില്‍ ഇഎഫ്‌സി കുറിപ്പ് ചര്‍ച്ച ചെയ്യുകയും മന്ത്രിസഭയുടെ പരിഗണനയ്ക്കായി നിര്‍ദ്ദേശം ശുപാര്‍ശ ചെയ്യുകയും ചെയ്തു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
How MUDRA & PM Modi’s Guarantee Turned Jobseekers Into Job Creators

Media Coverage

How MUDRA & PM Modi’s Guarantee Turned Jobseekers Into Job Creators
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM hails the inauguration of Amravati airport
April 16, 2025

The Prime Minister Shri Narendra Modi today hailed the inauguration of Amravati airport as great news for Maharashtra, especially Vidarbha region, remarking that an active airport in Amravati will boost commerce and connectivity.

Responding to a post by Union Civil Aviation Minister, Shri Ram Mohan Naidu Kinjarapu on X, Shri Modi said:

“Great news for Maharashtra, especially Vidarbha region. An active airport in Amravati will boost commerce and connectivity.”