പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി ഉത്തര്‍ പ്രദേശിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ കുതിപ്പ്: ദേശീയ പാത രണ്ടിലെ ഹാന്‍ഡിയ – വാരാണസി ഭാഗം ആറ് വരിയാക്കുന്നതിന് അനുമതി നല്‍കി.
ദേശീയ പാത വികസന പദ്ധതിയുടെ (എന്‍.എച്ച്.ഡി.പി.) അഞ്ചാം ഘട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഹൈബ്രിഡ് ആന്വൂറ്റി മാതൃകയിലായിരിക്കും അനുമതി.
ഭൂമി ഏറ്റെടുക്കല്‍, മാറ്റിപാര്‍പ്പിക്കല്‍, പുനരധിവാസം, മറ്റ് നിര്‍മ്മാണ പൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെ 2147.33 കോടി രൂപയാണ് പദ്ധതിയുടെ മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്നത്. റോഡിന്‍റെ മൊത്തം നീളം ഏകദേശം 73 കിലോമീറ്റര്‍ വരും.