ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയിലുള്ള ജന്തലൂരു ഗ്രാമത്തില്‍ ‘ആന്ധ്രപ്രദേശ് കേന്ദ്ര സര്‍വകലാശാല’ എന്ന പേരില്‍ ഒരു കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തത്വതത്തില്‍ അനുമതി നല്‍കി. സര്‍വകലാശാല സ്ഥാപിക്കുന്നതിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 450 കോടി രൂപ അനുവദിച്ചു.
1860ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമത്തിനു കീഴില്‍ പ്രാഥമികമായി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന കേന്ദ്ര സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 2009ലെ കേന്ദ്ര സര്‍വകലാശാലാ നിയമ ഭേദഗതി വരെയുള്ള കാലയളവില്‍ നിയമപരമായ പദവി നല്‍കാനും മന്ത്രിസഭ അനുമതി നല്‍കി. 2018-19 അധ്യയന വര്‍ഷത്തില്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്താനും അനുമതി നല്‍കി. പുതിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് ഭരണപരമായ ഘടന നിലവില്‍ വരുന്നതുവരെ നിലവിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക.
കേന്ദ്ര സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയതു വഴി മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസ പ്രാപ്തി വര്‍ധിക്കുകയും പ്രാദേശികമായ അസന്തുലിതാലസ്ഥ കുറയുകയും ആന്ധ്രപ്രദേശ് പുനസ്സംഘടനാ നിയമം 2014ന് പ്രാബല്യം കൈവരികയും ചെയ്യും.