പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി നവോദയ വിദ്യാലയ പദ്ധതിക്ക് (കേന്ദ്ര മേഖലാ പദ്ധതി) കീഴിൽ നവോദയ വിദ്യാലയങ്ങളില്ലാത്ത രാജ്യത്തെ ജില്ലകളിലായി 28 നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് അംഗീകാരം നൽകി. ഈ 28 വിദ്യാലയങ്ങളുടെ പട്ടിക ഇതിനൊപ്പം.
2024-25 മുതൽ 2028-29 വരെയുള്ള അഞ്ച് വർഷത്തിനിടെ 28 നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് ആകെ കണക്കാക്കിയ ഫണ്ട് 2359.82 കോടി രൂപയാണ്. ഇതിൽ 1944.19 കോടി രൂപ മൂലധന ചെലവും 415.63 കോടി രൂപ പ്രവർത്തന ചെലവും ഉൾപ്പെടുന്നു.
560 വിദ്യാർഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സമ്പൂർണ നവോദയ വിദ്യാലയം പ്രവർത്തിപ്പിക്കുന്നതിന് സമിതി നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി തസ്തികകൾ സൃഷ്ടിക്കേണ്ടതുണ്ട്. അതിലൂടെ, 560 x 28 = 15,680 വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കും. നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച്, ഒരു സമ്പൂർണ നവോദയ വിദ്യാലയം 47 പേർക്ക് തൊഴിൽ നൽകും. അതനുസരിച്ച്, അംഗീകരിച്ച 28 നവോദയ വിദ്യാലയങ്ങൾ 1316 വ്യക്തികൾക്ക് നേരിട്ട് സ്ഥിരമായ തൊഴിൽ നൽകും. സ്കൂൾ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും നിരവധി വിദഗ്ധ-അവിദഗ്ധ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. താമസിച്ചു പഠിക്കുന്ന സംവിധാനമുള്ളതിനാൽ, ഓരോ നവോദയ വിദ്യാലയവും പ്രാദേശിക കച്ചവടക്കാർക്കു ഭക്ഷണം, ഉപഭോഗവസ്തുക്കൾ, ഫർണിച്ചറുകൾ, അധ്യാപന സാമഗ്രികൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണത്തിന് അവസരമൊരുക്കും. പ്രാദേശിക സേവനദാതാക്കളായ ക്ഷുരകൻ, തയ്യൽക്കാരൻ, ഹൗസ് കീപ്പിങ്ങിനും സുരക്ഷാസേവനങ്ങൾക്കും വേണ്ടിയുള്ള മനുഷ്യശേഷി എന്നിവയ്ക്കും അവസരമൊരുക്കും.
നവോദയ വിദ്യാലയങ്ങൾ പൂർണമായും റെസിഡൻഷ്യൽ, സഹ-വിദ്യാഭ്യാസ സ്‌കൂളുകളാണ്. പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മികച്ച നിലവാരമുള്ള ആധുനിക വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നത്, അവരുടെ കുടുംബത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതി പരിഗണിക്കാതെയാണ്. പ്രത്യേക പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ സ്കൂളുകളിലേക്കുള്ള പ്രവേശനം. ഏകദേശം 49,640 വിദ്യാർഥികളാണ് ഓരോ വർഷവും ആറാം ക്ലാസിലേക്ക് നവോദയ വിദ്യാലയങ്ങളിൽ പ്രവേശനം നേടുന്നത്.
നിലവിൽ, രാജ്യത്തുടനീളം 661 അംഗീകൃത നവോദയ വിദ്യാലയങ്ങളുണ്ട് [പട്ടികജാതി/ പട്ടികവർഗ ജനസംഖ്യ കൂടുതലുള്ള 20 ജില്ലകളിലെ രണ്ടാമത്തെ നവോദയ വിദ്യാലയങ്ങളും 3 പ്രത്യേക നവോദയ വിദ്യാലയങ്ങളും ഉൾപ്പെടെ]. ഇതിൽ 653 നവോദയ വിദ്യാലയങ്ങൾ പ്രവർത്തനക്ഷമമാണ്.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടർച്ചയായി, മിക്കവാറും എല്ലാ നവോദയ വിദ്യാലയങ്ങളെയും പിഎം ശ്രീ സ്കൂളുകളായി മാറ്റിയിട്ടുണ്ട്. ഇവയിൽ എൻഇപി 2020 നടപ്പാക്കുകയും മറ്റുള്ള സ്കൂളുകൾക്കു മാതൃകയായി പ്രവർത്തിപ്പിക്കുകയും ചെയ്യും. ഈ പദ്ധതി ഏറെ പ്രശംസനീയമാണ്. കൂടാതെ എല്ലാ വർഷവും നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധന ഉണ്ടായിട്ടുണ്ട്. സമീപ വർഷങ്ങളിൽ, നവോദയ വിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന പെൺകുട്ടികളുടെ (42%) എണ്ണവും, പട്ടികജാതി (24%), പട്ടികവർഗം (20%), ഒബിസി (39%) വിദ്യാർഥികളുടെയും എണ്ണം വർധിക്കുകയാണ്. അതുവഴി ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏവർക്കും പ്രാപ്യമാണെന്ന് ഉറപ്പാക്കുന്നു.
CBSE നടത്തുന്ന ബോർഡ് പരീക്ഷകളിൽ നവോദയ വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ പ്രകടനം എല്ലാ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും ഏറ്റവും മികച്ചതാണ്. എൻജിനിയറിങ്, വൈദ്യശാസ്ത്രം, സായുധ സേന, സിവിൽ സർവീസ് തുടങ്ങി വിവിധ മേഖലകളിൽ നവോദയ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
അനുബന്ധം
ക്രമനമ്പർ |
സംസ്ഥാനം |
നവോദയ വിദ്യാലയം അനുവദിച്ച ജില്ല |
|
അരുണാചൽ പ്രദേശ് |
അപ്പർ സുബൻസിരി |
|
ക്രഡാഡി |
|
|
ലെപ റഡ |
|
|
ലോവർ സിയാങ് |
|
|
ലോഹിത് |
|
|
പക്കെ-കെസാങ് |
|
|
ഷി-യോമി |
|
|
സിയാങ് |
|
|
അസം |
സോനിത്പുർ |
|
ചരൈഡിയോ |
|
|
ഹോജായ് |
|
|
മജുലി |
|
|
സൗത്ത് സൽമാര മനാകാച്ചർ |
|
|
വെസ്റ്റ് കാർബിയാങ്ലോങ് |
|
|
മണിപുർ |
തൗബാൽ |
|
കാങ്‌പോകി |
|
|
നോനി |
|
|
കർണാടക |
ബെല്ലാരി |
|
മഹാരാഷ്ട്ര |
ഠാണെ |
|
തെലങ്കാന |
ജഗിത്യാൽ |
|
നിസാമാബാദ് |
|
|
കോതഗുഡെം ഭദ്രാദ്രി |
|
|
മെഡ്ചൽ മൽകാജ്ഗിരി |
|
|
മഹബൂബ് നഗർ |
|
|
സംഗറെഡ്ഡി |
|
|
സൂര്യപേട്ട് |
|
|
പശ്ചിമ ബംഗാൾ |
പുർബ ബർധമാൻ |
|
ഝാർഗ്രാം |