അതിർത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകികൊണ്ട് 4,406 കോടി രൂപ മുതൽ മുടക്കിൽ രാജസ്ഥാനിലേയും പഞ്ചാബിലേയും അതിർത്തി പ്രദേശങ്ങളിൽ 2,280 കിലോമീറ്റർ റോഡ് നിർമ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി.
അതിർത്തി പ്രദേശങ്ങളിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് സമാനമായ സൗകര്യങ്ങളോടുകൂടിയ വികസനത്തിന് പ്രത്യേക ശ്രദ്ധനൽകണമെന്ന ചിന്തയുടെ ഫലമാണ് ഈ പദ്ധതി.
റോഡ്, ടെലികോം ബന്ധിപ്പിക്കൽ, ജലവിതരണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സൗകര്യങ്ങളിൽ ഈ തീരുമാനം വലിയ ഗുണഫലങ്ങളുണ്ടാക്കും. ഇത് ഗ്രാമീണ ഉപജീവനമാർഗം മെച്ചപ്പെടുത്തുകയും യാത്ര സുഗമമാക്കുകയും മറ്റ് ഹൈവേ ശൃംഖലയുമായി ഈ പ്രദേശങ്ങളുടെ ബന്ധിപ്പിക്കൽ ഉറപ്പാക്കുകയും ചെയ്യും.