ദേശീയ തലസ്ഥാനവും അയൽ സംസ്ഥാനമായ ഹരിയാനയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്ന ഡൽഹി മെട്രോയുടെ 26.463 കിലോമീറ്റർ ദൈഘ്യമുള്ള നാലാം ഘട്ട പദ്ധതിയുടെ റിത്താല - നരേല - നാഥുപൂർ (കുണ്ഡലി) ഇടനാഴിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. അനുവദിച്ച തീയതി മുതൽ 4 വർഷത്തിനുള്ളിൽ ഇടനാഴി പൂർത്തിയാക്കാനാണ് ലക്‌ഷ്യം.
6,230 കോടി കോടി രൂപ ചെലവുവരുന്ന നാല് വർഷ നിർമ്മാണകാലാവധിയുള്ള നിർദിഷ്ട പദ്ധതി ഇന്ത്യാ ഗവൺമെൻ്റിൻ്റെ (GoI) സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV)യും ഡൽഹി നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഗവണ്മെന്റും (GNCTD) 50:50 അനുപാതത്തിൽ, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഡിഎംആർസി) യുടെ നേതൃത്വത്തിൽ നടപ്പിലാക്കും
നിലവിൽ പ്രവർത്തനക്ഷമമായിട്ടുള്ള ഷഹീദ് സ്ഥല (ന്യൂ ബസ് അഡ്ഡ ) - റിത്താല (റെഡ് ലൈൻ) ഇടനാഴിയുടെ വിപുലീകരണമായ ഈ പാത നരേല, ബവാന, രോഹിണി തുടങ്ങിയ ദേശീയ തലസ്ഥാനത്തിൻ്റെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. നിർദിഷ്ട ദൂരത്തിൽ 21 സ്റ്റേഷനുകൾ ഉൾപ്പെടും. ഈ ഇടനാഴിയിലെ എല്ലാ സ്റ്റേഷനുകളും മുകളിലേക്ക് ഉയർത്തി നിർമ്മിക്കും.
നിർമ്മാണം പൂർത്തിയായ ശേഷം, റിത്താല - നരേല - നാഥുപൂർ ഇടനാഴി ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഷഹീദ് സ്ഥാൽ ന്യൂ ബസ് അഡ്ഡ സ്റ്റേഷനെ ഹരിയാനയിലെ നാഥുപൂരുമായി ഡൽഹി വഴി ബന്ധിപ്പിക്കും, ഇത് ദേശീയ തലസ്ഥാന മേഖലയിലുടനീളമുള്ള കണക്റ്റിവിറ്റി വളരെയധികം വർദ്ധിപ്പിക്കും.
നാലാം ഘട്ട പദ്ധതിയുടെ ഈ പുതിയ ഇടനാഴി എൻസിആറിലെ ഡൽഹി മെട്രോ ശൃംഖലയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും അതുവഴി സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുകയും ചെയ്യും. റെഡ് ലൈനിൻ്റെ ഈ വിപുലീകരണം റോഡുകളിലെ തിരക്ക് കുറയ്ക്കുകയും അതുവഴി മോട്ടോർ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാനും സഹായിക്കും.
പാതയുടെ നിർദിഷ്ട ദൈർഘ്യത്തിലുടനീളം 21 സ്റ്റേഷനുകൾ ഉൾപ്പെടും. ഈ ഇടനാഴിയിലെ എല്ലാ സ്റ്റേഷനുകളും മുകളിലേക്ക് ഉയർത്തും. ഈ ഇടനാഴിയിൽ ഉൾപ്പെടുന്ന സ്റ്റേഷനുകൾ : റിത്താല, രോഹിണി സെക്ടർ 25, രോഹിണി സെക്ടർ 26, രോഹിണി സെക്ടർ 31, രോഹിണി സെക്ടർ 32, രോഹിണി സെക്ടർ 36 ബർവാല, രോഹിണി സെക്ടർ 35, രോഹിണി സെക്ടർ 34 ബവാന - എ സെക്‌ടർ 3,4, ബവാന ഇൻഡസ്ട്രിയൽ ഏരിയ - 1 സെക്ടർ 1,2, ബവാന ജെജെ കോളനി, സനോത്ത്, ന്യൂ സനോത്ത്, ഡിപ്പോ സ്റ്റേഷൻ, ഭോർഗഡ് വില്ലേജ്, അനജ് മണ്ടി നരേല, നരേല ഡിഡിഎ സ്പോർട്സ് കോംപ്ലക്സ്, നരേല സെക്ടർ 5, കുണ്ഡ്ലി, നാഥ്പൂർ എന്നിവയാണ്.
ഹരിയാനയിലേക്കുള്ള ഡൽഹി മെട്രോയുടെ നാലാമത്തെ വിപുലീകരണമായിരിക്കും ഈ ഇടനാഴി. നിലവിൽ ഹരിയാനയിലെ ഗുരുഗ്രാം, ബല്ലഭ്ഗഡ്, ബഹദൂർഗഡ് എന്നിവിടങ്ങളിൽ ഡൽഹി മെട്രോ പ്രവർത്തിക്കുന്നുണ്ട്.
65.202 കിലോമീറ്ററും 45 സ്റ്റേഷനുകളും അടങ്ങുന്ന നാലാം ഘട്ടത്തിൻ്റെ (3 മുൻഗണനാ ഇടനാഴികൾ) നിർമ്മാണം പുരോഗമിക്കുകയാണ്, നിർമ്മാണം നിലവിൽ 56% പൂർത്തിയായി. ഘട്ടം-IV -ലെ (3 മുൻഗണന) ഇടനാഴികളുടെ നിർമ്മാണം 2026 മാർച്ചോടെ ഘട്ടംഘട്ടമായി പൂർത്തിയാക്കാനാണ് സാധ്യത. കൂടാതെ, 20.762 കിലോമീറ്റർ അടങ്ങുന്ന രണ്ട് ഇടനാഴികൾക്കു കൂടി അംഗീകാരം നൽകിയിട്ടുണ്ട്, അവ പ്രീ-ടെൻഡർ ഘട്ടങ്ങളിലാണ്.
ഇന്ന് ഡൽഹി മെട്രോ ശരാശരി 64 ലക്ഷം യാത്രക്കാർക്ക് സേവനംനൽകിവരുന്നു. 18.11.2024 ന് രേഖപ്പെടുത്തിയ കണക്കനുസരിച്ച് ഇതുവരെയുള്ള പരമാവധി യാത്രക്കാരുടെ എണ്ണം 78.67 ലക്ഷമാണ്. എംആർടിഎസിൻ്റെ പ്രധാന സവിഷേതകളായ കൃത്യനിഷ്ഠ, വിശ്വാസ്യത, സുരക്ഷ എന്നിവയിൽ മികവ് പുലർത്തിക്കൊണ്ട് ഡൽഹി മെട്രോ നഗരത്തിൻ്റെ ജീവനാഡിയായി മാറിയിട്ടുണ്ട്.
392 കിലോമീറ്റർ ദൈർഘ്യവും 288 സ്റ്റേഷനുകളും ഉൾപ്പെടെയുള്ള ആകെ 12 മെട്രോ പാതകൾ നിലവിൽ ഡൽഹിയിലും എൻസിആറിലും ഡിഎംആർസി നടത്തിവരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ ശൃംഖലയുള്ള ഡൽഹി മെട്രോ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെട്രോകളിൽ ശൃഖലകളിൽ ഒന്നാണ്.
देशभर में कनेक्टिविटी को बेहतर बनाने के लिए हम संकल्पबद्ध हैं। इसी दिशा में हमारी सरकार ने राष्ट्रीय राजधानी क्षेत्र में दिल्ली मेट्रो के चौथे चरण के तहत रिठाला-कुंडली कॉरिडोर को स्वीकृति दी है। इससे दिल्ली-हरियाणा के बीच आना-जाना और आसान होगा।https://t.co/tJoTOTUPTi
— Narendra Modi (@narendramodi) December 7, 2024