പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭായോഗം സായുധ സേനാ പെന്‍ഷന്‍കാര്‍/കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരുടെ പെന്‍ഷന്‍ പരിഷ്‌കരണത്തിന് അംഗീകാരം നല്‍കി. 2019 ജൂലൈ 01 മുതല്‍ ഇത് പ്രാബല്യത്തിലാകും.
മുന്‍കാലങ്ങളില്‍ വിരമിച്ചവരുടെ പെന്‍ഷന്‍, 2018 കലണ്ടര്‍ വര്‍ഷത്തില്‍, സൈന്യത്തില്‍ നിന്നും ഒരേ സേവന ദൈര്‍ഘ്യമുള്ള ഒരേ റാങ്കില്‍ വിരമിച്ചവരുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പെന്‍ഷന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ പുനര്‍ നിശ്ചയിക്കും.
ഗുണഭോക്താക്കള്‍
2019 ജൂണ്‍ 30 വരെ വിരമിച്ച സായുധ സേനാ ഉദ്യോഗസ്ഥര്‍ (2014 ജൂലൈ 01 മുതല്‍ കാലാവധി പൂര്‍ത്തിയാകാതെ വിരമിച്ചര്‍ (പിഎംആര്‍) ഒഴികെ)
ഈ പരിഷ്‌കരണത്തിന് കീഴില്‍ വരും. 25.13 ലക്ഷത്തിലധികം (4.52 ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ) സായുധ സേനാ പെന്‍ഷന്‍കാര്‍/കുടുംബ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ശരാശരിയില്‍ കൂടുതല്‍ പെന്‍ഷന്‍ സ്വീകരിക്കുന്നവരുടെ പെന്‍ഷന്‍ നിലനിര്‍ത്തും. യുദ്ധത്തില്‍ വിധവകളായവര്‍, അംഗഭംഗം സംഭവിച്ച പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ള കുടുംബ പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം നല്‍കും.
കുടിശ്ശിക നാല് അര്‍ദ്ധവാര്‍ഷിക ഗഡുക്കളായി നല്‍കും. സ്പെഷ്യല്‍/ ലിബറലൈസ്ഡ് ഫാമിലി പെന്‍ഷന്‍, ഗാലന്‍ട്രി അവാര്‍ഡ് ജേതാക്കള്‍ എന്നിവരുള്‍പ്പെടെ എല്ലാ കുടുംബ പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡുവായി കുടിശ്ശിക നല്‍കും.
ചെലവ്
ക്ഷാമബത്തയിലെ പരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള അധിക വാര്‍ഷിക ചെലവ് 31% എന്നത് ഏകദേശം 8450 കോടി രൂപയായി കണക്കാക്കുന്നു.
2019 ജൂലൈ 01 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശികകള്‍ 2019 ജൂലൈ 01 മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവിലെ 17% ക്ഷാമബത്ത അടിസ്ഥാനമാക്കിയും 2021 ജൂലൈ 1 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ ക്ഷാമബത്ത 31% അടിസ്ഥാനമാക്കിയും 19,316 കോടി രൂപയിലധികം കണക്കാക്കിയിട്ടുണ്ട്. 2019 ജൂലൈ 1 മുതല്‍ 2022 ജൂണ്‍ 30 വരെയുള്ള കുടിശ്ശികള്‍, ബാധകമായ ക്ഷാമബത്ത പ്രകാരം ഏകദേശം 23,638 കോടി രൂപയായി കണക്കാക്കിയിട്ടുണ്ട്. ഈ ചെലവ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ വരുന്ന ചെലവിനേക്കാള്‍ കൂടുതലാണ്.
റാങ്ക് അടിസ്ഥാനത്തില്‍ 2019 ജൂലൈ 01 മുതല്‍ പ്രാബല്യത്തിലുള്ള വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ കീഴിലുള്ള സേവന പെന്‍ഷനിലെ (രൂപയില്‍) വര്‍ധന.
റാങ്ക് |
പെൻഷൻ (01.01.2016 പ്രകാരം)
|
പരിഷ്കരിച്ച പെൻഷൻ (01.07.2019 മുതൽ പ്രാബല്യത്തിലുള്ളത്) |
പരിഷ്കരിച്ച പെൻഷൻ (01.07.2021 മുതൽ പ്രാബല്യത്തിലുള്ളത്)
|
01.07.2019 മുതൽ 30.06.2022 വരെയുള്ള ലഭിക്കാവുന്ന കുടിശിക |
ശിപായി |
17,699 |
19,726 |
20,394 |
87,000 |
നായിക് |
18,427 |
21,101 |
21,930 |
1,14,000 |
ഹവിൽദാർ |
20,066 |
21,782 |
22,294 |
70,000 |
എൻബി സുബേദാർ |
24,232 |
26,800 |
27,597 |
1,08,000 |
സബ് മേജർ |
33,526 |
37,600 |
38,863 |
1,75,000 |
മേജർ |
61,205 |
68,550 |
70,827 |
3,05,000 |
ലഫ്. കേണൽ |
84,330 |
95,400 |
98,832 |
4,55,000 |
കേണൽ |
92,855 |
1,03,700 |
1,07,062 |
4,42,000 |
ബ്രിഗേഡിയർ |
96,555 |
1,08,800 |
1,12,596 |
5,05,000 |
മേജർ ജനറൽ |
99,621 |
1,09,100 |
1,12,039 |
3,90,000 |
ലഫ്. ജനറൽ |
1,01,515 |
1,12,050 |
1,15,316 |
4,32,000 |
പശ്ചാത്തലം
പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥര്‍/കുടുംബ പെന്‍ഷന്‍കാര്‍ക്കായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് ചരിത്രപരമായ തീരുമാനമെടുത്തു. 2014 ജൂലൈ 01 മുതല്‍ പ്രാബല്യത്തില്‍ വരത്തക്ക വിധം പെന്‍ഷന്‍ പരിഷ്‌ക്കരണത്തിനുള്ള ധാരണാ പത്രം 2015 നവംബര്‍ 07 ന് പുറപ്പെടുവിച്ചു. ഇത് പ്രകാരം ഭാവിയില്‍, ഓരോ 5 വര്‍ഷത്തിലും പെന്‍ഷന്‍ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പിലാക്കുന്നതിനായി എട്ട് വര്‍ഷത്തിനിടെ പ്രതിവര്‍ഷം 7,123 കോടി രൂപ എന്ന നിരക്കില്‍ ഏകദേശം 57,000 കോടി രൂപ ചെലവഴിച്ചു.