മത്സ്യബന്ധനമേഖലയിലെ സൂക്ഷ്മ-ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രധാൻമന്ത്രി മത്സ്യ സമ്പദയ്ക്കു കീഴിലുള്ള കേന്ദ്രമേഖലാ ഉപപദ്ധതിയായ ‘പ്രധാൻ മന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ്-യോജന’യ്ക്ക് (PM-MKSSY) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. മത്സ്യബന്ധന മേഖലയുടെ ഔപചാരികവൽക്കരണവും ലക്ഷ്യമിടുന്ന പദ്ധതി 2023-24 സാമ്പത്തിക വർഷം മുതൽ 2026-27 സാമ്പത്തിക വർഷം വരെയുള്ള അടുത്ത നാല്  വർഷങ്ങളിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 6,000 കോടി രൂപയുടെ നിക്ഷേപമാണു വിഭാവനം ചെയ്യുന്നത്.

 

ഉൾപ്പെടുന്ന ചെലവ്

പി.എം.എം.എസ്.വൈ.യുടെ കേന്ദ്രമേഖലാ ഘടകത്തിന് കീഴിൽ കേന്ദ്രമേഖലാ ഉപപദ്ധതിയായി ഈ ഉപപദ്ധതി നടപ്പാക്കും. 6,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പൊതുധനകാര്യസംവിധാനങ്ങളായ ലോകബാങ്കും എഎഫ്‌ഡിയുമാണ് ഇതിന്റെ 50 ശതമാനം, അതായത് 3,000 കോടി രൂപ ചെലവിടുന്നത്. ബാക്കി 50% ഗുണഭോക്താക്കളിൽ നിന്നോ സ്വകാര്യമേഖലയിൽ നിന്നോ പ്രതീക്ഷിക്കുന്ന നിക്ഷേപമാണ്. 2023-24 സാമ്പത്തിക വർഷം മുതൽ 2026-27 സാമ്പത്തിക വർഷം വരെയുള്ള നാലു വർഷങ്ങളിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നടപ്പാക്കും.

 

ഉദ്ദേശിക്കുന്ന ഗുണഭോക്താക്കൾ:

·      മത്സ്യത്തൊഴിലാളികൾ, മത്സ്യ (ജലക്കൃഷി) കർഷകർ, മത്സ്യത്തൊഴിലാളികൾ, മത്സ്യ വിൽപ്പനക്കാർ അല്ലെങ്കിൽ മത്സ്യബന്ധന മൂല്യ ശൃംഖലയിൽ നേരിട്ട് ഏർപ്പെട്ടിരിക്കുന്ന മറ്റ് വ്യക്തികൾ.

·      ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉടമസ്ഥസ്ഥാപനങ്ങൾ, പങ്കാളിത്ത സ്ഥാപനങ്ങൾ, കമ്പനികൾ, സൊസൈറ്റികൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകൾ (എൽഎൽപി), സഹകരണ സ്ഥാപനങ്ങൾ, ഫെഡറേഷനുകൾ, ഗ്രാമതല സംഘടനകൾ, സ്വയംസഹായസംഘങ്ങൾ (എസ്എച്ച്ജി), മത്സ്യ കർഷക ഉൽപാദക സംഘടനകൾ (എഫ്എഫ്പിഒകൾ) എന്നിവയുടെ രൂപത്തിലുള്ള സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ. കൂടാതെ മത്സ്യബന്ധന-മത്സ്യക്കൃഷി മൂല്യശൃംഖലകളിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റാർട്ടപ്പുകൾ.

·      കർഷക ഉൽപ്പാദക സംഘടനകളും (എഫ്‌പിഒ) എഫ്എഫ്‌പിഒകളിൽ ഉൾപ്പെടുന്നു.

·      ലക്ഷ്യമിടുന്ന ഗുണഭോക്താക്കളായി മത്സ്യബന്ധന വകുപ്പ് ഉൾപ്പെടുത്തിയേക്കാവുന്ന മറ്റുഗുണഭോക്താക്കൾ.

 

തൊഴിലവസര സാധ്യതകൾ ഉൾപ്പെടെയുള്ള പ്രധാന ഫലങ്ങൾ

·      40 ലക്ഷം ചെറുകിട-സൂക്ഷ്മ സംരംഭങ്ങൾക്ക് തൊഴിൽ അധിഷ്ഠിത സ്വത്വം നൽകുന്നതിന് ദേശീയ മത്സ്യബന്ധന ഡിജിറ്റൽ സംവിധാനം സൃഷ്ടിക്കൽ.

·      മത്സ്യബന്ധന മേഖലയുടെ ക്രമാനുഗതമായ ഔപചാരികവൽക്കരണവും സ്ഥാപനപരമായ വായ്പയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തലും. ഈ സംരംഭം 6.4 ലക്ഷം സൂക്ഷ്മ സംരംഭങ്ങളെയും 5,500 മത്സ്യബന്ധന സഹകരണ സംഘങ്ങളെയും പിന്തുണയ്ക്കും, ഇത് സ്ഥാപനപരമായ വായ്പകൾ ലഭ്യമാക്കും.

·      പരമ്പരാഗത സബ്‌സിഡിയിൽ നിന്ന് മത്സ്യബന്ധനത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹനങ്ങളിലേക്ക് ക്രമേണയുള്ള മാറ്റം

·      ലക്ഷ്യമിടുന്ന 55,000 സൂക്ഷ്മ-ചെറുകിട സംരംഭങ്ങളെ പിന്തുണയ്‌ക്കുന്നതിലൂടെ മൂല്യ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ മത്സ്യം ഉറപ്പാക്കുന്നതിലുമാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

·      പരിസ്ഥിതിയുടെയും സുസ്ഥിരതാ സംരംഭങ്ങളുടെയും പ്രോത്സാഹനം

·      തൊഴിൽചെയ്യൽ സുഗമമാക്കലും സുതാര്യതയും ഉറപ്പാക്കുന്നു

·      ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും ശക്തിപ്പെടുത്തുന്നതിന് ജലക്കൃഷിക്കുള്ള ഇൻഷുറൻസ് പരിരക്ഷയിലൂടെ രോഗം മൂലമുള്ള വിളനാശത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കൽ.

·      മൂല്യവർദ്ധന, മൂല്യസാക്ഷാത്കാരം, മൂല്യസൃഷ്ടി എന്നിവയിലൂടെ കയറ്റുമതി മത്സരക്ഷമത വർദ്ധിപ്പിക്കൽ

·      മൂല്യ ശൃംഖലയുടെ കാര്യക്ഷമതയിലൂടെ ലാഭത്തിന്റെ വർദ്ധനവരുന്നതിനാൽ വരുമാനത്തിൽ വർദ്ധന

·      ആഭ്യന്തര വിപണിയിൽ മത്സ്യത്തിന്റെയും മത്സ്യ ഉൽപന്നങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തൽ

·      ആഭ്യന്തര വിപണികളെ ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ചെയ്യൽ

·      വ്യാപാരവളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വ്യവസായ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കൽ.

·      തൊഴിലവസരങ്ങളും സുരക്ഷിതമായ ജോലിസ്ഥലവും സൃഷ്ടിക്കുന്നതിലൂടെ സ്ത്രീശാക്തീകരണം

·      75,000 സ്ത്രീകൾക്ക് പ്രത്യേക ഊന്നൽ നൽകി, 1.7 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സൂക്ഷ്മ ചെറുകിട സംരംഭ മൂല്യ ശൃംഖലയിൽ 5.4 ലക്ഷം തുടർച്ചയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.

 

 

PM-MKSSY യുടെ ലക്ഷ്യങ്ങൾ:

·      മെച്ചപ്പെട്ട സേവന വിതരണത്തിനായി മത്സ്യത്തൊഴിലാളികളുടെ തൊഴിൽ അധിഷ്ഠിത ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം സൃഷ്ടിക്കുന്നതുൾപ്പെടെ ദേശീയ മത്സ്യബന്ധന മേഖല ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കീഴിൽ മത്സ്യത്തൊഴിലാളികൾ, മത്സ്യ കർഷകർ, പിന്തുണയ്ക്കുന്ന തൊഴിലാളികൾ എന്നിവരുടെ സ്വയം രജിസ്ട്രേഷൻ വഴി അസംഘടിത മത്സ്യബന്ധന മേഖലയുടെ ക്രമാനുഗതമായ ഔപചാരികവൽക്കരണം

·      മത്സ്യബന്ധന മേഖലയിലെ സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക് സ്ഥാപനപരമായ ധനസഹായം ലഭ്യമാക്കൽ

·      ജലക്കൃഷ‌ി ഇൻഷുറൻസ് വാങ്ങുന്നതിന് ഗുണഭോക്താക്കൾക്ക് ഒറ്റത്തവണ പ്രോത്സാഹനം നൽകൽ.

·      മത്സ്യബന്ധന, ജലക്കൃഷ‌ി സൂക്ഷ്മ സംരംഭങ്ങൾക്ക് പ്രവർത്തനമികവിനനുസരിച്ചുള്ള ധനസഹായങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും ഉൾപ്പെടെ മത്സ്യബന്ധന മേഖലയിലെ മൂല്യശൃംഖലാകാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് പ്രോത്സാഹനം നൽകൽ.

·      മത്സ്യം, മത്സ്യബന്ധന ഉൽപന്നങ്ങളുടെ സുരക്ഷ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും ഉൾപ്പെടെയുള്ള ഗുണനിലവാരം ഉറപ്പാക്കൽ സംവിധാനങ്ങൾ എന്നിവ സ്വീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള, പ്രവർത്തനമികവിനനുസരിച്ചുള്ള ധനസഹായങ്ങളിലൂടെ സൂക്ഷ്മ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കൽ.

 

 

നടപ്പാക്കൽ തന്ത്രം:

ഉപപദ്ധതിക്ക് ഇനിപ്പറയുന്ന പ്രധാന ഘടകങ്ങൾ ഉണ്ട്:

എ) ഘടകം 1-എ: മത്സ്യബന്ധന മേഖലയുടെ ഔപചാരികവൽക്കരണവും പ്രവർത്തന മൂലധന ധനസഹായത്തിനുള്ള ഇന്ത്യാ ഗവൺമെന്റ് പരിപാടികളിലേക്ക് മത്സ്യബന്ധന സൂക്ഷ്മ സംരംഭങ്ങളുടെ പ്രവേശനം സുഗമമാക്കലും:

മത്സ്യബന്ധനം അസംഘടിത മേഖലയായതിനാൽ മത്സ്യത്തൊഴിലാളികൾ, വിൽപ്പനക്കാർ, ദേശീയ തലത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട സംരംഭങ്ങൾ തുടങ്ങിയവരുടെ രജിസ്ട്രി സൃഷ്ടിച്ച് ക്രമേണ ഔപചാരികമാക്കേണ്ടതുണ്ട്. ഇതിനായി ദേശീയ മത്സ്യബന്ധന ഡിജിറ്റൽ സംവിധാനം (എൻഎഫ്‌ഡിപി) രൂപീകരിക്കുകയും അതിൽ രജിസ്റ്റർ ചെയ്യാൻ എല്ലാ പങ്കാളികളെയും അണിനിരത്തുകയും ചെയ്യും. സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകി അവരെ അതിനായി പ്രോത്സാഹിപ്പിക്കും. സാമ്പത്തിക ആനുകൂല്യങ്ങൾ വിതരണം ചെയ്യൽ ഉൾപ്പെടെ ഒന്നിലധികം പ്രവർത്തനങ്ങൾ എൻഎഫ്‌ഡിപി നിർവഹിക്കും. പരിശീലനവും വിപുലീകരണ പിന്തുണയും, സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തൽ, സാമ്പത്തിക സഹായത്തിലൂടെ പദ്ധതി തയ്യാറാക്കലും രേഖപ്പെടുത്തലും സുഗമമാക്കൽ, പ്രോസസ്സിംഗ് ഫീസും മറ്റ് നിരക്കുകളും ഉണ്ടെങ്കിൽ തിരികെ നൽകൽ, നിലവിലുള്ള മത്സ്യബന്ധന സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും നിർദ്ദേശിക്കുന്നു.

 

ബി) ഘടകം 1-ബി: ജലക്കൃഷി ഇൻഷുറൻസ് സ്വീകരിക്കുന്നതിന് സൗകര്യമൊരുക്കുന്നു:

ഉചിതമായ ഇൻഷുറൻസ് ഉൽപന്നം സൃഷ്ടിക്കുന്നതിനും പ്രവർത്തനതോത് ലഭ്യമാക്കുന്നതിനുമായി പദ്ധതി കാലയളവിൽ കുറഞ്ഞത് ഒരു ലക്ഷം ഹെക്ടർ ജലക്കൃഷി മേഖലകൾ പരിരക്ഷിക്കുന്നതിനും നിർദ്ദേശിക്കുന്നു. കൂടാതെ, 4 ഹെക്ടർ വിസ്തൃതിയിലും അതിൽ കുറവുമുള്ള കൃഷിയിടത്തിലും ഇൻഷുറൻസ് വാങ്ങുന്നതിനു സന്നദ്ധരായ കർഷകർക്ക് ഒറ്റത്തവണ ആനുകൂല്യം നൽകാനും നിർദ്ദേശമുണ്ട്. ജലക്കൃഷിയിടത്തിലെ ഒരു ഹെക്ടറിന് 25000 രൂപ എന്ന പരിധിക്ക് വിധേയമായി പ്രീമിയം തുകയുടെ 40% എന്ന നിരക്കിലായിരിക്കും 'ഒറ്റത്തവണ ആനുകൂല്യം'. ഒരു കർഷകന് നൽകാവുന്ന പരമാവധി ആനുകൂല്യം 1,00,000 രൂപയും ആനുകൂല്യത്തിന് അർഹമായ പരമാവധി കൃഷിയിട വലുപ്പം 4 ഹെക്ടർ ജലമേഖലയുമാണ്. കേജ് കൾച്ചർ, റീ-സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (RAS), ബയോ-ഫ്ലോക്ക്, റേസ്‌വേകൾ തുടങ്ങിയ ഫാമുകൾ ഒഴികെയുള്ള കൂടുതൽ തീവ്രമായ മത്സ്യകൃഷിക്ക് പ്രീമിയത്തിന്റെ 40% ആണ് ആനുകൂല്യം നൽകേണ്ടത്. നൽകേണ്ട പരമാവധി ആനുകൂല്യം 1 ലക്ഷം ആണ്, യോഗ്യതയുള്ള പരമാവധി യൂണിറ്റ് വലുപ്പം 1800 m3 ആയിരിക്കും. ഒരു വിളയ്ക്ക് മാത്രം വാങ്ങുന്ന ജലക്കൃഷി ഇൻഷുറൻസിനായി, ഒരു വിളചക്രത്തിനായി, ഒറ്റത്തവണ ആനുകൂല്യത്തിന്റെ മേൽപ്പറഞ്ഞ ആനുകൂല്യം നൽകു. എസ്‌സി, എസ്‌ടി, സ്ത്രീ ഗുണഭോക്താക്കൾക്ക് പൊതുവിഭാഗങ്ങൾക്ക് നൽകേണ്ട ആനുകൂല്യത്തിന്റെ 10% അധിക ആനുകൂല്യം നൽകും. ഇത് ജലക്കൃഷി ഉൽപ്പന്നങ്ങൾക്ക് ശക്തമായ വിപണി സൃഷ്ടിക്കുമെന്നും ഭാവിയിൽ ആകർഷകമായ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ ഇൻഷുറൻസ് കമ്പനികളെ പ്രാപ്തമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

 

സി) ഘടകം 2: മത്സ്യബന്ധന മേഖലയുടെ മൂല്യ ശൃംഖലാ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് സൂക്ഷ്മ സംരംഭങ്ങളെ പിന്തുണയ്ക്കൽ:

അനുബന്ധ വിശകലനങ്ങളും ബോധവൽക്കരണയജ്ഞങ്ങളും ഉപയോഗിച്ച് പ്രവർത്തനാധിഷ്ഠിത ധനസഹായങ്ങളുടെ സംവിധാനത്തിലൂടെ മത്സ്യബന്ധന മേഖലയിലെ മൂല്യ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ഈ ഘടകം ശ്രമിക്കുന്നു. സ്ത്രീകൾക്ക് മുൻഗണന നൽകിക്കൊണ്ട് ഉൽപ്പാദനം, സൃഷ്ടിക്കൽ, പരിപാലനം എന്നിവയിൽ വീണ്ടും ഏർപ്പെടാൻ സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അളക്കാവുന്ന മാനദണ്ഡങ്ങൾക്കു കീഴിൽ തിരഞ്ഞെടുത്ത മൂല്യ ശൃംഖലകൾക്കുള്ളിൽ പ്രവർത്തനാധിഷ്ഠിത ധനസഹായങ്ങൾ നൽകുന്നതിലൂടെ മൂല്യശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും നിർദ്ദേശിക്കുന്നു.

 

പ്രവർത്തനാധിഷ്ഠിത ധനസഹായങ്ങളുടെ  തോതും പ്രവർത്തനാധിഷ്ഠിത ധനസഹായം നൽകുന്നതിനുള്ള മാനദണ്ഡവും ചുവടെ:

·      പൊതുവിഭാഗത്തിൽ മൈക്രോ എൻറർപ്രൈസിനുള്ള പെർഫോമൻസ് ഗ്രാന്റ് മൊത്തം നിക്ഷേപത്തിന്റെ 25% അല്ലെങ്കിൽ 35 ലക്ഷം രൂപയിൽ (ഏതാണോ കുറവ്) കവിയാൻ പാടില്ല. പട്ടികജാതി, പട്ടികവർഗ, വനിതാ ഉടമസ്ഥതയിലുള്ള മൈക്രോ എന്റർപ്രൈസുകൾക്ക് മൊത്തം നിക്ഷേപത്തിന്റെ 35% അല്ലെങ്കിൽ 45 ലക്ഷം രൂപ (ഏതാണോ കുറവ്) കവിയാൻ പാടില്ല.

·      ഗ്രാമതല സംഘടനകൾക്കും സ്വയം സഹായ സംഘങ്ങൾ, എഫ്എഫ്പിഒകൾ, സഹകരണ സംഘങ്ങൾ എന്നിവയുടെ ഫെഡറേഷനുകൾക്കുമുള്ള പെർഫോമൻസ് ഗ്രാന്റ് മൊത്തം നിക്ഷേപത്തിന്റെ 35% അല്ലെങ്കിൽ 200 ലക്ഷം രൂപയിൽ (ഏതാണോ കുറവ്) കവിയാൻ പാടില്ല.

·      മുകളിൽ പറഞ്ഞ ഉദ്ദേശ്യത്തിനായുള്ള  മൊത്തത്തിലുള്ള നിക്ഷേപം പുതിയ പ്ലാന്റുകൾക്കും യന്ത്രങ്ങൾക്കും വേണ്ടിയുള്ള മൂലധന നിക്ഷേപങ്ങൾ, സാങ്കേതിക സിവിൽ/ഇലക്ട്രിക്കൽ ജോലികൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, വിതരണ അടിസ്ഥാന സൗകര്യങ്ങൾ, പുതുക്കൽ ഉൾപ്പെടെയുള്ള ഊർജ്ജ കാര്യക്ഷമമായ ഉപകരണങ്ങൾ എന്നിവയ്ക്ക് വേണ്ടിയുള്ള ചെലവുകൾ ഉൾക്കൊള്ളുന്നതാണ്. ഊർജ ഉപകരണങ്ങൾ, സാങ്കേതിക ഇടപെടലുകൾ, മൂല്യ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കുന്ന അത്തരം മറ്റ് ഇടപെടലുകൾ; സ്കീമിന് കീഴിൽ അപേക്ഷിച്ച വർഷത്തിൽ സൃഷ്ടിക്കപ്പെട്ട അധിക ജോലികൾക്കുള്ള ശമ്പള ബില്ലുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

 

ഡി) ഘടകം 3: മത്സ്യം, മത്സ്യബന്ധന ഉൽപന്നങ്ങളുടെ സുരക്ഷ, ഗുണനിലവാരം ഉറപ്പാക്കൽ സംവിധാനങ്ങൾ സ്വീകരിക്കലും വിപുലീകരണവും:

 

മാനദണ്ഡങ്ങൾക്കു വിരുദ്ധമായി പെർഫോമൻസ് ഗ്രാന്റുകൾ നൽകുന്നതിലൂടെ മത്സ്യ- മത്സ്യബന്ധന ഉൽപന്നങ്ങളുടെ വിപണനത്തിൽ സുരക്ഷയും ഗുണനിലവാരവും ഉറപ്പുനൽകുന്ന സംവിധാനങ്ങൾ സ്വീകരിക്കുന്നതിന് മത്സ്യബന്ധ സൂക്ഷ്മ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നിർദ്ദേശമുണ്ട്. മത്സ്യവിപണി വിപുലീകരിക്കാനും പ്രത്യേകിച്ച് സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിലനിർത്താനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്ന സുരക്ഷിതമായ മത്സ്യത്തിന്റെയും മത്സ്യബന്ധന ഉൽപന്നങ്ങളുടെയും വിതരണം വർധിപ്പിക്കുന്നതിലൂടെ മത്സ്യ ആഭ്യന്തര വിപണി വിപുലീകരിക്കാൻ ഈ ഇടപെടൽ പ്രതീക്ഷിക്കുന്നു. പെർഫോമൻസ് ഗ്രാന്റുകൾ നൽകുന്നതിനുള്ള മാനദണ്ഡങ്ങളുടെ തോത് ചുവടെ:

 

·      പൊതുവിഭാഗത്തിന് മൈക്രോ എന്റർപ്രൈസിനുള്ള പെർഫോമൻസ് ഗ്രാന്റ് മൊത്തം നിക്ഷേപത്തിന്റെ 25% അല്ലെങ്കിൽ 35 ലക്ഷം രൂപയിൽ (ഏതാണോ കുറവ്) കവിയാൻ പാടില്ല. പട്ടികജാതി, പട്ടികവർഗ, വനിതാ ഉടമസ്ഥതയിലുള്ള മൈക്രോ എന്റർപ്രൈസുകൾക്കുള്ള ഗ്രാന്റ് മൊത്തം നിക്ഷേപത്തിന്റെ 35% അല്ലെങ്കിൽ 45 ലക്ഷം രൂപ (ഏതാണോ കുറവ്) കവിയാൻ പാടില്ല.

·      പൊതുവിഭാഗത്തിൽ ചെറുകിട സംരംഭത്തിനുള്ള പെർഫോമൻസ് ഗ്രാന്റിന്റെ പരമാവധി വലിപ്പം മൊത്തം നിക്ഷേപത്തിന്റെ 25% അല്ലെങ്കിൽ 75 ലക്ഷം രൂപയിൽ (ഏതാണോ കുറവ്) കവിയാൻ പാടില്ല. പട്ടികജാതി, പട്ടികവർഗ, വനിതാ ഉടമസ്ഥതയിലുള്ള ചെറുകിട സംരംഭങ്ങൾക്ക് മൊത്തം നിക്ഷേപത്തിന്റെ 35% അല്ലെങ്കിൽ 100 ലക്ഷം രൂപ (ഏതാണോ കുറവ്) കവിയാൻ പാടില്ല.

·      ഗ്രാമതല സംഘടനകൾക്കും സ്വയം സഹായ സംഘങ്ങൾ, എഫ്എഫ്പിഒകൾ, സഹകരണ സംഘങ്ങൾ എന്നിവയുടെ ഫെഡറേഷനുകൾക്കും പെർഫോമൻസ് ഗ്രാന്റിന്റെ പരമാവധി വലിപ്പം മൊത്തം നിക്ഷേപത്തിന്റെ 35% അല്ലെങ്കിൽ 200 ലക്ഷം രൂപയിൽ (ഏതാണോ കുറവ്) കവിയാൻ പാടില്ല.

·      മേൽപ്പറഞ്ഞ ഉദ്ദേശ്യങ്ങൾക്കായുള്ള മൊത്തം നിക്ഷേപം, എ) പുതിയ പ്ലാന്റിലും യന്ത്രങ്ങൾക്കും നടത്തിയ മൂലധന നിക്ഷേപം, ബി) സാങ്കേതിക സിവിൽ/ഇലക്‌ട്രിക്കൽ ജോലികളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, സി) ഗതാഗത വിതരണ അടിസ്ഥാന സൗകര്യങ്ങൾ, ഡി) മാലിന്യശേഖരണവും സംസ്‌കരണ സൗകര്യവും, ഇ) രോഗ പരിപാലനം, മികച്ച മാനേജ്മെന്റ് രീതികൾ, മാനദണ്ഡങ്ങൾ, സർട്ടിഫിക്കേഷനും കണ്ടെത്തലും, സാങ്കേതിക ഇടപെടലുകൾ, സുരക്ഷിതമായ മത്സ്യം ഉൽപ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള മറ്റ് നിക്ഷേപങ്ങൾ, എഫ്) അപേക്ഷിച്ച വർഷത്തിൽ സൃഷ്ടിക്കപ്പെട്ട അധിക ജോലികൾക്കുള്ള ശമ്പള ബില്ലുകൾ പദ്ധതി.

ഇ) ഘടകഭാഗങ്ങൾ 2, 3 എന്നിവയ്‌ക്കായുള്ള പ്രവർത്തനാധിഷ്ഠിത ഗ്രാന്റ് വിതരണ മാനദണ്ഡം

 

·      സ്ത്രീകൾക്കായി സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ജോലികൾ ഉൾപ്പെടെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ജോലികളുടെ എണ്ണം. മൊത്തം അർഹമായ ഗ്രാന്റിന്റെ 50% പരിധിക്ക് വിധേയമായി ഒരു സ്ത്രീക്കായി സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഓരോ തൊഴിലിനും പ്രതിവർഷം 15,000 രൂപ നൽകും; അതുപോലെ, ഒരു പുരുഷനായി സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഓരോ ജോലിക്കും പ്രതിവർഷം 10,000 രൂപ നൽകും.

·      ഘടകം 2ന്റെ മൂല്യ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി മൂല്യ ശൃംഖലയിൽ നടത്തിയ നിക്ഷേപം, മത്സ്യം, മത്സ്യബന്ധന ഉൽപന്നങ്ങളുടെ സുരക്ഷ, ഗുണനിലവാരം ഉറപ്പാക്കൽ സംവിധാനങ്ങൾ എന്നിവയുടെ ഏറ്റെടുക്കലിനും വിപുലീകരണത്തിനുമായി നടത്തിയ നിക്ഷേപം, ഘടകത്തിന് കീഴിലുള്ള നിക്ഷേപത്തിനുള്ള പെർഫോമൻസ് ഗ്രാന്റ് എന്നിവ യോഗ്യമായ ഗ്രാന്റിന്റെ 50% പരിധിക്കു വിധേയമായി നിക്ഷേപം പൂർത്തിയാക്കിയ ശേഷം വിതരണം ചെയ്യും.

എഫ്) ഘടകം 4: പ്രോജക്റ്റ് മാനേജ്മെന്റ്, നിരീക്ഷണം, റിപ്പോർട്ടിങ്:

 

ഈ ഘടകത്തിന് കീഴിൽ, പ്രോജക്ട് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകൾ (പിഎംയു) സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

 

പശ്ചാത്തലം:

·      2013-14 മുതൽ 2023-24 വരെയുള്ള കാലയളവിൽ, മത്സ്യോത്പാദനത്തിന്റെ കാര്യത്തിൽ മത്സ്യബന്ധനമേഖലയിൽ 79.66 ലക്ഷം ടൺ വർധന എന്ന നിലയിൽ ഗണ്യമായ പുരോഗതി കൈവരിച്ചു. 43 വർഷത്തെ (1971 മുതൽ 2014 വരെ) വർധനയ്ക്കു തുല്യമായി,  2013-14 മുതൽ 2022-23 വരെ തീരദേശ മത്സ്യകൃഷിയുടെ ശക്തമായ വളർച്ചയുണ്ടായി. ചെമ്മീൻ ഉത്പാദനം 3.22 ലക്ഷം ടണ്ണിൽ നിന്ന് 11.84 ലക്ഷം ടണ്ണായി (270%) വർധിച്ചു. ചെമ്മീൻ കയറ്റുമതി 19,368 കോടി രൂപയിൽനിന്ന് 43,135 കോടി രൂപ എന്ന നിലയിൽ (123%) ഇരട്ടിയായി. ഏകദേശം 63 ലക്ഷം മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കർഷകർക്കും തൊഴിലും ഉപജീവനവും ലഭ്യമായി. ഗ്രൂപ്പ് ആക്‌സിഡന്റ് ഇൻഷുറൻസ് സ്‌കീമിന് (GAIS) കീഴിലുള്ള മത്സ്യത്തൊഴിലാളിയുടെ കവറേജ് ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി വർധിപ്പിച്ചു; ഇത് മൊത്തം 267.76 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ചെയ്യും. പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഉപജീവനത്തിലും പോഷകാഹാരത്തിലും ശ്രദ്ധേയമായ വർദ്ധന ഉണ്ടായിട്ടുണ്ട്, ഇത് 3,40,397 ൽ നിന്ന് 5,97,709 ആയി വർദ്ധിച്ചു. 2013-14ൽ പ്രത്യേക വിഹിതം നൽകിയിട്ടില്ലാത്തതിനെ അപേക്ഷിച്ച് മുൻഗണനാ മേഖലയിലെ വായ്പയ്ക്ക് 34,332 കോടി രൂപയുടെ സമർപ്പിത വിഹിതം ലഭിച്ചു. 2019-ൽ കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) മത്സ്യബന്ധനത്തിലേക്ക് വ്യാപിപ്പിച്ചതിന്റെ ഫലമായി 1.8 ലക്ഷം കാർഡുകൾ വിതരണം ചെയ്തു.

·      കാര്യമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലയിൽ നിരവധി മേഖലാ വെല്ലുവിളികൾ അനുഭവപ്പെടുന്നുണ്ട്. ഈ മേഖല അനൗപചാരിക സ്വഭാവമുള്ളതാണ്. വിളകളുടെ അപകടസാധ്യത ലഘൂകരിക്കാനുള്ള അഭാവം, തൊഴിൽ അധിഷ്‌ഠിത തിരിച്ചറിയൽ സംവിധാനത്തിന്റെ അഭാവം, സ്ഥാപനപരമായ വായ്പയുടെ ലഭ്യതയില്ലായ്മ, സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ വിൽക്കുന്ന മത്സ്യത്തിന്റെ സുരക്ഷയും ഗുണനിലവാരവുമില്ലായ്മ തുടങ്ങിയ പ്രതിസന്ധികളുണ്ട്. നിലവിലുള്ള പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസ്‌വൈ) പ്രകാരമുള്ള പുതിയ-ഉപ-പദ്ധതി ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിഭാവനം ചെയ്തതാണ്. മൊത്തം 6,000 കോടി രൂപയാണ് അടങ്കൽ.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

Media Coverage

"91.8% of India's schools now have electricity": Union Education Minister Pradhan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Why India’s Public Sector Banks Are Thriving Like Never Before - Inside the Modi Era Banking Success Story
December 18, 2024

A competitive advantage that sets the Modi era apart from its predecessors has not only been sustaining successful policies but also amplifying and expanding upon them for the national good at the right time.

Such an approach has driven Indian banks to enhance their performance—whether spurred by pressure or competition to sustain public trust.

The MODI ERA-BANKING PERFORMANCE- ON A UPSWING

The Modi era is defined by strong cohesiveness and clarity in governance, fostering upward pressure on banks to perform better in their areas of public accountability.

• The Centre introduced a comprehensive 4Rs strategy—comprising transparent recognition of non-performing assets (NPAs), resolution and recovery measures, recapitalisation of public sector banks (PSBs), and financial system reforms—to address the challenges (PSBs)face.

• An Asset Quality Review, which was completed in 2015 enabled the start of the Swacch Balance Sheet Abhiyaan of Banking Sector.

• The PM in a strong message to the nation and the banking sector mentioned the following:
o “ना खाऊंगा ना खाने दूंगा” (August 12, 2014)
o “It is important to report NPA for even a day rather than sweeping it under the carpet or fudging entries to escape” (Feb 26, 2021)

• The rules have been rewritten for the better. Such advancements were made to ensure better service deliveries and inclusive growth.

• Better monitoring of doubtful accounts, better recovery, and reduced non-performing assets followed consequently.

• Gross NPAs of PSBs 

As banking accountability soared to new heights, a conducive environment for manufacturing and investment was set in place, as they thrived, further it set off an off-an cycle of immense opportunities for banks to capitalise on the investment and manufacturing growth. In consequence,

• India’s growth is no longer episodic (a phenomenon during pre-2014) discounting COVID-19 years.

• Structural reforms spearheaded by the Centre have ensured stability and resilience despite global disruptions like geopolitical wars and recession.

• Overall, the capital adequacy ratio of PSBs improved significantly to 15.43% in September 2024, compared to 11.45% in March 2015, as shown below.

• Indian banks remained well insulated from the fallout of global banking contagion.

• Instead, due to the vibrant domestic market, the public sector bank branches rose from 1.17 lakhs in March 2014 to 1.60 lakhs in September 2024 as shown in the picture below.

• The profitability of PSBs rose from Rs. 36, 270 crore in FY 14 to 1.41 lakh crore in 2023-24 as shown below

• Public trust in the PSBs has strengthened during the Modi era, re-enforcing improved liquidity and financial health of PSBs. The gross advances and deposits of PSBs jumped by 87% and 64% respectively for the decade ending March 2024 as shown below.

On December 9th, 2024, RBI released its Handbook of Statistics on Indian States (2023-24) which shares insights into the performance metrics of banks. It includes the shaping of credit demand in India and the strengthening of bank fundamentals.

PRIORITISED LENDING DISCARDS RIGIDITY, IS INCLUSIVE & PROMISING

The structural reforms undertaken during the Modi era led to a revamp of prioritised lending, shifting focus towards the long-overlooked rural economy. A new approach to priority lending, which had been historically capped at 40% to align banks' actions with national interests, generated more attention and interest from bankers.

Before 2014, the targeted sectors for priortised lending were restricted to only agriculture, small-scale enterprises, and export credit. Due to mismanagement and a lack of accountability, most lending targets remained only on paper with banks riddled with NPAs and poor risk management practices.

After 2014, the lending targets were made more flexible. Some banks were allowed to handle additional appetite for prioritised lending, and permitted to lend finances for other segments such as MSMEs, housing, education, etc.

• The banking ecosystem was nursed and nurtured back from the ills that pulled it back during pre-2014 times. It was supplemented with new schemes that boosted financial inclusion.

• Assessing the market uptick, banks too prioritised personal loans over corporate lending to mitigate risks associated with large NPAs. Smaller, diversified loans reduced volatility and enhanced the financial sector's stability. Digital platforms aided lending with faster approvals and flexible terms, fueling demand.

• The All India rising credit-deposit (CD) ratio of Regional Rural Banks (RRBs) during this phase reflects active utilisation of deposits for lending, reflecting vibrant economic conditions.

• High ratios signal vibrant lending and rural development, while low ratios hint at financial hurdles, directly impacting agriculture, infrastructure, and living standards in RRB-driven regions.

• The southern states have excelled in this area benefitting the most from banking reforms, reflecting a quick movement up the learning curve.

The Centre’s proactiveness has propelled India's development narrative, with more depth. The above trends confirm that the last decade witnessed sustained credit flow to priority sectors, be it agriculture, MSMEs, education, or housing that were crucial for regional economic growth. Southern states have effectively leveraged reforms in priority sector lending, embracing it both in policy and practice.

The Centre has ushered a real change by incentivising banks to innovate and prioritise people-centric policies. In such a manner, the spirit of competitiveness and cooperation has helped banking goals be aligned with national objectives, ensuring benefits reach citizens directly.

Based on the above factors, the national leadership has seen a majestic rise in support base across India in the last three terms, which contrasts with that of the Opposition which has seen a significant dip in its vote bank(indicative of erosion of public trust).