പ്രധാന്‍ മന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന് (പിഎം ജെ.എ.എൻ.എം.എ.എൻ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 24,104 കോടി രൂപയാണ് (കേന്ദ്ര വിഹിതം: 15,336 കോടി രൂപയും സംസ്ഥാന വിഹിതം: 8,768 കോടി രൂപയും) പദ്ധതിയുടെ ആകെ ചെലവ്. 9 മന്ത്രാലയങ്ങളിലൂടെ 11 നിര്‍ണ്ണായക ഇടപെടലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഖുന്തിയില്‍ വച്ച് ജന്‍ജാതിയ ഗൗരവ് ദിവസത്തിലാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്.
''പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ (പി.വി.ടി.ജി) സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്, പ്രധാനമന്ത്രി പി.വി.ടി.ജിയുടെ ഒരു വികസന മിഷന്‍ ആരംഭിക്കും. സുരക്ഷിതമായ പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളവും ശുചിത്വവും, ഒപ്പം വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, റോഡ്-ടെലികോം ബന്ധിപ്പിക്കല്‍, സുസ്ഥിര ഉപജീവന സാദ്ധ്യതകള്‍ എന്നിവയുടെ മെച്ചപ്പെട്ട പ്രാപ്യത തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാല്‍ ഇത് പി.വി.ടി.ജി കുടുംബങ്ങളെയും ആവാസ വ്യവസ്ഥകളെയും പൂർണ്ണമാക്കും. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള വികസന കര്‍മ്മ പദ്ധതിക്ക് (ഡി.എ.പി.എസ്.ടി) കീഴില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ദൗത്യം നടപ്പിലാക്കുന്നതിന് 15,000 കോടി രൂപ ലഭ്യമാക്കും'' എന്ന് 2023-24 ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.
2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 10.45 കോടി എസ്.ടി ജനസംഖ്യയാണുള്ളത്. അതില്‍ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലുമായുള്ള 75 സമൂഹങ്ങളെ പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളായി (പി.വി.ടി.ജി) തരംതിരിച്ചിട്ടുണ്ട്. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ ഈ പി.വി.ടി.ജികള്‍ ദുര്‍ബലരായി തുടരുകയാണ്.

ഗോത്രവര്‍ഗ്ഗകാര്യ മന്ത്രാലയം ഉള്‍പ്പെടെ 9 മന്ത്രാലയങ്ങള്‍ വഴി 11 നിര്‍ണ്ണായക ഇടപെടലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പി.എം.-ജെ.എ.എന്‍.എം.എ.എന്‍ (കേന്ദ്ര മേഖലയും കേന്ദ്രാവിഷ്‌കൃത പദ്ധതികളും ഉള്‍പ്പെടുന്നത്). അത് താഴെ പറയുന്നു:

 

സീരിയല്‍ നമ്പര്‍

പ്രവര്‍ത്തനം

ഗുണഭോക്താക്കളുടെ എണ്ണം/ലക്ഷ്യം

ചെലവ് മാനദണ്ഡങ്ങള്‍

1

പക്ക വീടുകള്‍ക്കുള്ള വ്യവസ്ഥ

4.90 ലക്ഷം

2.39 ലക്ഷം രൂപ/വീട്

 

2

ബന്ധിപ്പിക്കുന്ന റോഡുകള്‍

8000 കി.മീ.

1.00 കോടി/കി.മീ

3 എ

പൈപ്പ് വഴിയുള്ള ജലവിതരണം

4.90 ലക്ഷം എച്ച്.എച്ച്കള്‍ ഉള്‍പ്പെടെ എല്ലാ പി.വി.ടി.ജി ആവാസ വ്യവസ്ഥകളും മിഷനു കീഴില്‍ നിര്‍മ്മിക്കും

സ്‌കീമാറ്റിക് മാനദണ്ഡങ്ങള്‍ക്കനുസരിച്ച്

3ബി

സാമൂഹിക ജലവിതരണം

2500 ഗ്രാമങ്ങള്‍/ 20 എച്ച്.എച്ച്കളില്‍ താഴെ ജനസംഖ്യയുള്ള വാസസ്ഥലങ്ങള്‍

യഥാര്‍ത്ഥ ചെലവ് പ്രകാരം

4.

മരുന്നിനൊപ്പമുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ ചെലവ്

1000 (10/ജില്ല

33.88.00 ലക്ഷം രൂപ/എം.എം.യു

5എ.

ഹോസ്റ്റലുകളുടെ നിര്‍മ്മാണം

500

2.75 കോടി/ഹോസ്റ്റല്‍

5ബി.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൈപുണ്യവും

വികസനം കാംക്ഷിക്കുന്ന 60 പി.വി.ടി.ജി ബ്ലോക്കുകള്‍

50 ലക്ഷം രൂപ/ബ്ലോക്ക്

6

അംഗന്‍വാടികേന്ദ്രങ്ങളുടെ നിര്‍മ്മാണം

25 00

12 ലക്ഷം എ.ഡബ്ല്യു.സി.

7

വിവിധോദ്ദേശ കേന്ദ്രങ്ങളുടെ നിര്‍മ്മാണം (എം.പി.സി)

1000

60 ലക്ഷം രൂപ/എ.എന്‍.എം വ്യവസ്ഥയിലെ എം.പി.സിക്കും ഓരോ എം.പി.സിക്കും അംഗന്‍വാടി വര്‍ക്കറേയും ലഭ്യമാക്കുന്നു.

8

എ എച്ച്.എച്ച്കളുടെ ഊര്‍ജ്ജവല്‍ക്കരണം (അവസാനയറ്റം വരെ ബന്ധിപ്പിക്കല്‍)

57000 എച്ച്.എച്ചുകള്‍

22,500രൂപ/എച്ച്.എച്ച്

8 ബി

0.3 കിലോവാട്ട് സോളാര്‍ ഓഫ് ഗ്രിഡ് സിസ്റ്റത്തിന്റെ വ്യവസ്ഥ -

1,00,000 എച്ച്.എച്ചുകള്‍

50,000രൂപ/എച്ച്.എച്ച് അല്ലെങ്കില്‍ യഥാര്‍ത്ഥ ചെലവ്.

9

തെരുവുകളിലും എം.പി.സികളിലും സൗരോര്‍ജ്ജ വിളക്കുകള്‍

1500 യൂണിറ്റുകള്‍

1,00,000 രൂപ/യൂണിറ്റ്

10

വി.ഡി.വി.കെകളുടെ സജ്ജീകരണം

500

15 ലക്ഷം/വി.ഡി.വി.കെ

11

മൊബൈല്‍ ടവര്‍ സ്ഥാപിക്കല്‍

3000 ഗ്രാമങ്ങളില്‍

പദ്ധതി മാനദണ്ഡ

പ്രകാരമുള്ള ചെലവ്.

 

 

മുകളില്‍ സൂചിപ്പിച്ച ഇടപെടലുകള്‍ കൂടാതെ, മറ്റ് മന്ത്രാലയങ്ങളുടെ ഇനിപ്പറയുന്ന ഇടപെടലുകളും മിഷന്റെ ഭാഗമായിട്ടുണ്ടാകും:

 

  1. ആയുഷ് മന്ത്രാലയം നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആയുഷ് വെൽനസ്സ് സെൻ്ററുകൾ സ്ഥാപിക്കുകയും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ വഴി പി.വി.ടി.ജി ആവാസകേന്ദ്രങ്ങളിലേക്ക് ആയുഷ് സൗകര്യങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യും.

 

  1. നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം ഈ സമൂഹങ്ങളുടെ കഴിവുകള്‍ക്കനുസൃതമായി പി.വി.ടി.ജി ആവാസ കേന്ദ്രങ്ങള്‍,വിവിധോദ്ദേശ്യ കേന്ദ്രങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവയില്‍ നൈപുണ്യ തൊഴില്‍ പരിശീലന സൗകര്യങ്ങള്‍ ഒരുക്കും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Modi blends diplomacy with India’s cultural showcase

Media Coverage

Modi blends diplomacy with India’s cultural showcase
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 23
November 23, 2024

PM Modi’s Transformative Leadership Shaping India's Rising Global Stature