പദ്ധതിയില്‍ ഇപ്പോള്‍ ഇ-വൗച്ചറുകള്‍ ഉള്‍പ്പെടുന്നു, ഇതുവഴി ഇലക്ട്രിക് വാഹന വാങ്ങല്‍ പ്രക്രിയ എന്നത്തേക്കാളും എളുപ്പമാണ്
വൈദ്യുത ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കുന്ന പദ്ധതി - ആരോഗ്യമേഖലയില്‍ ഇ വികളെ സംയോജിപ്പിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പ്
ഹരിത ആരോഗ്യ സംരക്ഷണ പരിഹാരങ്ങള്‍ക്കായുള്ള സുപ്രധാന നീക്കം
പഴയ ട്രക്ക് ഒഴിവാക്കിയ ശേഷം ഇ-ട്രക്ക് വാങ്ങുന്നതിന് അധിക പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിന്
ടെസ്റ്റിംഗ് ഏജന്‍സികള്‍ വികസിപ്പിക്കുന്നതിനായി 780 കോടി രൂപ നീക്കിവച്ച് വാഹന പരിശോധന അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ വൈദ്യുത വാഹന നീക്കം വര്‍ദ്ധിപ്പിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം, രാജ്യത്തു വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 'പിഎം ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷന്‍ ഇന്‍ ഇന്നൊവേറ്റീവ് വെഹിക്കിള്‍ എന്‍ഹാന്‍സ്മെന്റ് (പിഎം ഇ-ഡ്രൈവ്) പദ്ധതി നടപ്പാക്കുന്നതിനുള്ള ഘനവ്യവസായ മന്ത്രാലയത്തിന്റെ (എംഎച്ച്‌ഐ) നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി.

രണ്ട് വര്‍ഷം കൊണ്ട് 10,900 കോടി രൂപയാണ് പദ്ധതിക്ക് അടങ്കല്‍ തുക.

പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്:

ഇ-2ഡബ്ല്യുകള്‍, ഇ-3ഡബ്ല്യുകള്‍, ഇ-ആംബുലന്‍സുകള്‍, ഇ-ട്രക്കുകള്‍, മറ്റ് ഉയര്‍ന്നുവരുന്ന ഇവികള്‍ എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിന് 3,679 കോടി രൂപയുടെ സബ്സിഡി/ഡിമാന്‍ഡ് ഇന്‍സെന്റീവുകള്‍ നല്‍കിയിട്ടുണ്ട്. പദ്ധതി 24.79 ലക്ഷം ഇ-2ഡബ്ല്യു, 3.16 ലക്ഷം ഇ-3ഡബ്ല്യു, 14,028 ഇ-ബസുകള്‍ എന്നിവയെ പിന്തുണയ്ക്കും.

പദ്ധതിക്കു കീഴിലുള്ള ഡിമാന്‍ഡ് ഇന്‍സെന്റീവുകള്‍ ലഭ്യമാക്കുന്നതിനായി ഇവി വാങ്ങുന്നവര്‍ക്കായി എംഎച്ച്‌ഐ ഇ-വൗച്ചറുകള്‍ അവതരിപ്പിക്കുന്നു. ഇലക്ട്രിക് വാഹനം വാങ്ങുന്ന സമയത്ത്, സ്‌കീം പോര്‍ട്ടല്‍ വാങ്ങുന്നയാള്‍ക്കായി ആധാര്‍ ആധികാരികതയുള്ള ഒരു ഇ-വൗച്ചര്‍ സൃഷ്ടിക്കും. ഇ-വൗച്ചര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരു ലിങ്ക് വാങ്ങുന്നയാളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കും.

പദ്ധതിക്കു കീഴിലുള്ള ഡിമാന്‍ഡ് ഇന്‍സെന്റീവുകള്‍ ലഭിക്കുന്നതിന് ഈ ഇ-വൗച്ചര്‍ വാങ്ങുന്നയാള്‍ ഒപ്പിട്ട് ഡീലര്‍ക്ക് സമര്‍പ്പിക്കും. അതിനുശേഷം, ഇ-വൗച്ചറില്‍ ഡീലര്‍ ഒപ്പിടുകയും പിഎം ഇ-ഡ്രൈവ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും ചെയ്യും. ഒപ്പിട്ട ഇ-വൗച്ചര്‍ ഒരു എസ്എംഎസ് വഴി വാങ്ങുന്നയാള്‍ക്കും ഡീലര്‍ക്കും അയയ്ക്കും. പദ്ധതിക്കു കീഴിലുള്ള ഡിമാന്‍ഡ് ഇന്‍സെന്റീവുകളുടെ റീഇംബേഴ്‌സ്‌മെന്റ് ക്ലെയിം ചെയ്യുന്നതിന് ഒഇഎമ്മിന് ഒപ്പിട്ട ഇ-വൗച്ചര്‍ അത്യന്താപേക്ഷിതമായിരിക്കും.

ഇ-ആംബുലന്‍സുകള്‍ വിന്യസിക്കുന്നതിന് 500 കോടി രൂപയാണ് പദ്ധതി വകയിരുത്തുന്നത്. രോഗികളുടെ സുഖപ്രദമായ ഗതാഗതത്തിനായി ഇ-ആംബുലന്‍സിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ പുതിയ സംരംഭമാണിത്. ഇ-ആംബുലന്‍സുകളുടെ പ്രകടനവും സുരക്ഷാ മാനദണ്ഡങ്ങളും എംഒഎച്ച്എഫ്ഡബ്ല്യു, എംഒആര്‍ടിഎച്ച്, മറ്റ് പ്രസക്തമായ പങ്കാളികള്‍ എന്നിവരുമായി കൂടിയാലോചിച്ച് രൂപീകരിക്കും.

എസ്ടിയു/പൊതുഗതാഗത ഏജന്‍സികള്‍ വഴി 14,028 ഇ-ബസുകള്‍ വാങ്ങുന്നതിനായി 4,391 കോടി രൂപ വകയിരുത്തി. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂറത്ത്, ബാംഗ്ലൂര്‍, പൂനെ, ഹൈദരാബാദ് എന്നിങ്ങനെ 40 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഒമ്പത് നഗരങ്ങളില്‍ ഡിമാന്‍ഡ് അഗ്രഗേഷന്‍ സിഇഎസ്എല്‍ നടത്തും. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഇന്റര്‍സിറ്റി, അന്തര്‍സംസ്ഥാന ഇ-ബസുകള്‍ക്കും പിന്തുണ നല്‍കും.

നഗരങ്ങള്‍/സംസ്ഥാനങ്ങളിലേക്ക് ബസുകള്‍ അനുവദിക്കുമ്പോള്‍, എംആര്‍ടിഎച്ച് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് സ്‌കീം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് അംഗീകൃത സ്‌ക്രാപ്പിംഗ് സെന്ററുകള്‍ (ആര്‍വിഎസ്എഫുകള്‍) വഴി പഴയ എസ്ടിയു ബസുകള്‍ ഒഴിവാക്കിയ ശേഷം വാങ്ങുന്ന നഗര/സംസ്ഥാനങ്ങളിലെ ബസുകള്‍ക്ക് പ്രഥമ പരിഗണന നല്‍കും.

വായു മലിനീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നത് ട്രക്കുകളാണ്. ഈ പദ്ധതി രാജ്യത്ത് ഇ-ട്രക്കുകളുടെ വിന്യാസം പ്രോത്സാഹിപ്പിക്കും. ഇ-ട്രക്കുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് 500 കോടി രൂപ അനുവദിച്ചു. എംഒആര്‍ടിഎച്ച് അംഗീകൃത വാഹന സ്‌ക്രാപ്പിംഗ് സെന്ററുകളില്‍ (ആര്‍വിഎസ്എഫ്) നിന്ന് സ്‌ക്രാപ്പിംഗ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് പ്രോല്‍സാഹനം നല്‍കും.

ഇലക്ട്രിക് വാഹന പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ (ഇവിപിസിഎസ്) സ്ഥാപിക്കുന്നത് വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇവി വാങ്ങുന്നവര്‍ക്ക് റേഞ്ച് സംബന്ധിച്ചുള്ള ഉത്കണ്ഠയ്ക്കു പദ്ധതി മറുപടി നല്‍കുന്നു. ഉയര്‍ന്ന ഇവി സാന്നിധ്യമുള്ള തിരഞ്ഞെടുത്ത നഗരങ്ങളിലും തിരഞ്ഞെടുത്ത ഹൈവേകളിലും ഈ ഇവിപിസിഎസ് സ്ഥാപിക്കും. ഇ-ഡബ്ല്യുഎസ്സിന് 22,100 ഫാസ്റ്റ് ചാര്‍ജറുകളും ഇ-ബസുകള്‍ക്ക് 1800 ഫാസ്റ്റ് ചാര്‍ജറുകളും ഇ-2ഡബ്ല്യു/3ഡബ്ല്യുഎസ്സിന് 48,400 ഫാസ്റ്റ് ചാര്‍ജറുകളും സ്ഥാപിക്കാന്‍ പദ്ധതി നിര്‍ദ്ദേശിക്കുന്നു. ഇവി പിസിഎസിനുള്ള അടങ്കല്‍ 2,000 കോടി രൂപയായിരിക്കും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi