Cabinet approves Pan-India implementation of Maternity Benefit Programme
Maternity Benefit Program which now has been extended to all districts of the country

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം രാജ്യത്താകമാനം പ്രസവാനുകൂല്യപദ്ധതി നടപ്പാക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. 2017 ജനുവരി ഒന്നുമുതലുള്ള മുന്‍കാല്യപ്രാബല്യത്തോടെ പദ്ധതി എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ചു. 2016 ഡിസംബര്‍ 31ന് രാജ്യത്തോട് നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി സമസ്ത ഇന്ത്യാ പ്രസവാനുകൂല്യ പദ്ധിപ്രഖ്യാപിച്ചത്.

പ്രസവത്തിന് മുമ്പും പിമ്പും ആവശ്യത്തിന് വിശ്രമം എടുക്കുന്നതിനായി വനിതകള്‍ക്ക് അവര്‍ക്കുണ്ടാകുന്ന വേതനനഷ്ടം പണമായി കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്നതാണ് പ്രസവാനുകൂല്യ പദ്ധതി. ഇതിലൂടെ സ്ത്രീകള്‍ക്ക് പോഷകകുറവുണ്ടാകാതെ മുന്നോട്ടുപോകാനും കഴിയും.

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഓഹരിയുള്‍പ്പെടെ 2017 ജനുവരി ഒന്നുമുതല്‍ 2020 മാര്‍ച്ച് 31 വരെ പദ്ധതിക്കുണ്ടാകുന്ന ചെലവ് 12,661 കോടി രൂപയാണ്. 2017 ജനുവരി 1 മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള ഈ കാലയളവിലെ പദ്ധതിയുടെ കേന്ദ്രവിഹിതം 7931 കോടി രൂപയാണ്.

പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

1) ജീവനുള്ള ആദ്യ കുട്ടിയ്ക്ക് ജന്മം നല്‍കുന്നതിന് മുമ്പും പിമ്പും സ്ത്രീകള്‍ക്ക് ആവശ്യത്തിന് വേണ്ട വിശ്രമം എടുക്കുന്നതിനായി അവരുടെ വേതനത്തിലുണ്ടാകുന്ന നഷ്ടത്തിന്റെ വിഹിതം പണമായി നല്‍കും.

2) ഇത്തരത്തില്‍ പണമായി നഷ്ടപരിഹാരം നല്‍കുന്നതുകൊണ്ട് ഗര്‍ഭിണികളും മുലപ്പാല്‍ നല്‍കുന്നവരുമായ അമ്മമാര്‍ക്ക് അവരുടെ ആരോഗ്യ സ്ഥിതി മെച്ചമായി സൂക്ഷിക്കാന്‍ കഴിയും. ഇതിലൂടെ പോഷകാഹാര കുറവുമൂലമുള്ള പ്രശ്‌നങ്ങള്‍ പ്രധാനമായും വളര്‍ച്ചാമുരടിപ്പ്, ക്ഷയം പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കഴിയും.

ലക്ഷ്യവിഭാഗങ്ങള്‍

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രസാവാനുകൂല്യങ്ങള്‍ ലഭിക്കാത്ത എല്ലാ വിഭാഗം ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും പദ്ധതിയുടെ കീഴില്‍ വരും. പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്ക് 5000 രൂപ ജീവനുള്ള ആദ്യകുഞ്ഞിന്റെ പ്രസവത്തിനായി മൂന്നുഘട്ടമായി വനിതാ ശിശുക്ഷേമ വികസനമന്ത്രാലായം നല്‍കും. ബാക്കി വരുന്ന തുക നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രസവത്തിന് ശേഷം നല്‍കും. ഇങ്ങനെ ശരാശരി ഒരു സ്ത്രീക്ക് 6000 രൂപ സഹായമായി ലഭിക്കും.

പദ്ധതിയുടെ വ്യവസ്ഥകളും തവണകളും.

ആനുകൂല്യത്തിന് അര്‍ഹരായ ഗര്‍ഭിണികളും മൂലയൂട്ടുന്ന അമ്മമാമാരുമായവര്‍ക്ക് 5000 രൂപ ലഭിക്കുന്ന മൂന്നു ഗഡുക്കളുടെ വിശദാംശങ്ങള്‍ ചുവടെ:

ആദ്യഘട്ടമായി പ്രസവം നേരത്തെ രജിസ്റ്റര്‍ ചെയ്തുകഴിയുമ്പോള്‍ 1000 രൂപ.

രണ്ടാംഘട്ടം കഴിയുന്നതും ഒരു ഗര്‍ഭസ്ഥപരിശോധനയ്ക്ക് ശേഷം (കുറഞ്ഞപക്ഷം ഗര്‍ഭധാരണം നടന്ന് 6 മാസമെങ്കിലുമാകണാം 2000 രൂപ
മൂന്നാംഘട്ടം കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്തുകഴിയുമ്പോള്‍, കുട്ടിക്ക് ആദ്യഘട്ട ബി.സി.ജി, ഒ.പി.വി, ഡി.പി.ടി, ഹെപ്പറ്റീസ്-ബി, അല്ലെങ്കില്‍ അതിന് തുല്യമായതോ പകരമുള്ളതോ ആയ കുത്തിവയ്പ്പിന് ശേഷം – 2000 രൂപ

ആനുകൂല്യത്തിന് അര്‍ഹതനേടിയ ഗുണഭോക്താക്കള്‍ക്ക് ബാക്കിയുള്ള സഹായവും പ്രസവാനുകൂല്യപദ്ധതിയുടെ നിര്‍ദ്ദിഷ്ടമാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പ്രസവത്തിന് ശേഷം ലഭിക്കും. ഇങ്ങനെ ഒരു സ്ത്രീക്ക് ശരാശരി 6000 രൂപ ലഭിക്കും.

പദ്ധതി പ്രകാരമുള്ള പണകൈമാറ്റം ആനുകൂല്യം നേരിട്ട് നല്‍കുന്ന പദ്ധതി (ഡി.ബി.റ്റി) പ്രകാരമായിരിക്കും.

 

 

Cash Transfer

Conditions

Amount

(in )

First installment

·   Early Registration of Pregnancy.

1,000/-

Second installment

·   Received at least one antenatal Check-up (after 6 months of pregnancy)

2,000/-

Third installment

·   Child birth is registered.

·   Child has received first cycle of BCG, OPV, DPT and Hepatitis-B or its equivalent/substitute.

    2,000/-

 

The eligible beneficiaries would continue to receive the remaining cash incentive as per approved norms towards Maternity Benefit under existing programmes after institutional delivery so that on an average, a woman will get ₹ 6000/-.

 

Mode of cash transfer to the Beneficiaries

The conditional cash transfer scheme would be in DBT mode.

Background:

The Government of India is committed to ensure that every woman gets adequate support and health care during pregnancy and at the time of delivery and every newborn is immunized on time which is the foundation for better health of the mother and the newborn. Normally, the first pregnancy of a woman exposes her to new kinds of challenges and stress factors. Hence, the scheme intends to provide support to the mother for safe delivery and immunization of her first living child. The improved health care seeking behaviour of the PW&LM would lead to better health status for the mother and the child.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait

Media Coverage

When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Under Rozgar Mela, PM to distribute more than 71,000 appointment letters to newly appointed recruits
December 22, 2024

Prime Minister Shri Narendra Modi will distribute more than 71,000 appointment letters to newly appointed recruits on 23rd December at around 10:30 AM through video conferencing. He will also address the gathering on the occasion.

Rozgar Mela is a step towards fulfilment of the commitment of the Prime Minister to accord highest priority to employment generation. It will provide meaningful opportunities to the youth for their participation in nation building and self empowerment.

Rozgar Mela will be held at 45 locations across the country. The recruitments are taking place for various Ministries and Departments of the Central Government. The new recruits, selected from across the country will be joining various Ministries/Departments including Ministry of Home Affairs, Department of Posts, Department of Higher Education, Ministry of Health and Family Welfare, Department of Financial Services, among others.