QuoteThe NEP 2020 has also identified research as a corequisite for outstanding education and development in our country.
QuoteThe establishment of Anusandhan National Research Foundation by the Government of India was a step in this direction.
QuoteA total of almost ₹ 6,000 crore has been allocated for One Nation One Subscription for 3 calendar years, 2025, 2026 and 2027 as a new Central Sector Scheme

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ്, പണ്ഡിതോചിതമായ ഗവേഷണ ലേഖനങ്ങളിലേക്കും ജേണൽ പ്രസിദ്ധീകരണത്തിലേക്കും രാജ്യവ്യാപകമായി പ്രവേശനം നൽകുന്നതിനുള്ള ഒരു പുതിയ കേന്ദ്രമേഖലാ പദ്ധതിയായ വൺ നേഷൻ വൺ സബ്സ്ക്രിപ്ഷന് അംഗീകാരം നൽകി. ലളിതവും ഉപയോക്തൃ സൗഹൃദവുമായ പദ്ധതി പൂർണ്ണമായി ഡിജിറ്റൽ പ്രക്രിയയിലൂടെയുമാണ് നടപ്പിലാക്കുന്നത്. ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റിൻ്റെ റിസർച്ച് ആന്റ് ഡെവലപ്മെന്റ് ലബോറട്ടറികൾക്കുമുള്ള "ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ" സൗകര്യമായിരിക്കും ഇത്.

ഒരു പുതിയ കേന്ദ്രാവിഷ്‌കൃത  പദ്ധതിയായി 2025, 2026, 2027 എന്നീ 3 കലണ്ടർ വർഷങ്ങളിൽ വൺ നേഷൻ വൺ സബ്സ്ക്രിപ്ഷനായി മൊത്തം 6,000 കോടി രൂപ വകയിരുത്തി. ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ, ഇന്ത്യയിലെ യുവാക്കൾക്ക് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി, വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യാ ഗവൺമെൻ്റ് ഏറ്റെടുത്തിട്ടുള്ള സംരംഭങ്ങളുടെ അളവും വ്യാപ്തിയും വർദ്ധിപ്പിക്കും. ഇത് ഗവൺമെൻ്റ് സർവ്വകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഗവേഷണ-വികസന ലബോറട്ടറികൾ എന്നിവയിലുടനീളം ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിൻ്റെയും നവീകരണത്തിൻ്റെയും സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള ANRF സംരംഭത്തിന് അനുബന്ധമായി വർത്തിക്കും.

ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ പദ്ധതിയുടെ പ്രയോജനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാനേജ്മെൻ്റിന് കീഴിലുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റിൻ്റെ ഗവേഷണ വികസന സ്ഥാപനങ്ങൾക്കും, യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ (UGC) ഒരു സ്വയംഭരണ അന്തർ സർവകലാശാലാ കേന്ദ്രമായ ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ്വർക്ക് (INFLIBNET) എന്ന  കേന്ദ്ര ഏജൻസി ഏകോപിപ്പിക്കുന്ന ദേശീയ സബ്സ്ക്രിപ്ഷൻ വഴി നൽകും. 6,300-ലധികം സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്നതാണ് ഈ ലിസ്റ്റ്, ഇതിലൂടെ ഏകദേശം 1.8 കോടി വിദ്യാർത്ഥികൾ, ഫാക്കൽറ്റികൾ, ഗവേഷകർ എന്നിവരിലേക്ക് ഒരു രാഷ്ട്രം ഒരു സബ്സ്ക്രിപ്ഷൻ്റെ പ്രയോജനങ്ങൾ എത്തിക്കാനാകും.

വികസിത് ഭാരത്@2047, ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഇത് നിലകൊളളുന്നത്. ഈ സംരംഭം ടയർ 2, ടയർ 3 നഗരങ്ങളിലുള്ളവ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ, ശാസ്ത്രജ്ഞർ എന്നിവരുടെ വിശാലമായ വിഭാഗത്തിന് പണ്ഡിത ജേണലുകളിലേക്കുള്ള പ്രവേശനം വിപുലപ്പെടുത്തും. അതുവഴി രാജ്യത്തെ പ്രധാന ഗവേഷണവും ഇൻ്റർ ഡിസിപ്ലിനറി ഗവേഷണവും പ്രോത്സാഹിപ്പിക്കാനാകും. വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ്റെ ഉപയോഗവും ഈ സ്ഥാപനങ്ങളുടെ ഇന്ത്യൻ രചയിതാക്കളുടെ പ്രസിദ്ധീകരണങ്ങളും ANRF ഇടയ്ക്കിടെ അവലോകനം ചെയ്യും.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് "ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ" എന്ന ഒരു ഏകീകൃത പോർട്ടൽ ഉണ്ടായിരിക്കും, അതിലൂടെ സ്ഥാപനങ്ങൾക്ക് ജേണലുകൾ ലഭ്യമാക്കാൻ കഴിയും. വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ്റെ ഉപയോഗവും ഈ സ്ഥാപനങ്ങളുടെ ഇന്ത്യൻ രചയിതാക്കളുടെ പ്രസിദ്ധീകരണങ്ങളും ANRF ഇടയ്ക്കിടെ അവലോകനം ചെയ്യും. ഡിഎച്ച്ഇയും അവരുടെ മാനേജ്മെൻ്റിന് കീഴിലുള്ള എച്ച്ഇഐകളും ഗവേഷണ-വികസന സ്ഥാപനങ്ങളും ഉള്ള മറ്റ് മന്ത്രാലയങ്ങളും ഈ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, ഫാക്കൽറ്റികൾ, ഗവേഷകർ എന്നിവർക്കിടയിൽ ഒരു രാജ്യം ഒരു സബ്ക്രിപ്ഷന്റെ ലഭ്യതയെയും ഇത് പ്രാപ്യമാകുന്ന രീതിയെയും കുറിച്ച് ഇൻഫർമേഷൻ, എജ്യുക്കേഷൻ, കമ്മ്യൂണിക്കേഷൻ (ഐഇസി) കാമ്പെയ്നുകൾ മുൻകൂട്ടി നടത്തുന്നു. രാജ്യത്തുടനീളമുള്ള സൗകര്യത്തിൻ്റെ ഉപയോഗം എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവർ ഈ സവിശേഷ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി അവരുടെ തലത്തിൽ കാമ്പയിനുകൾ നടത്താൻ  സംസ്ഥാന സർക്കാരുകളോട്  അഭ്യർത്ഥിക്കും.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
When Narendra Modi woke up at 5 am to make tea for everyone: A heartwarming Trinidad tale of 25 years ago

Media Coverage

When Narendra Modi woke up at 5 am to make tea for everyone: A heartwarming Trinidad tale of 25 years ago
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays tribute to Ram Vilas Paswan on his Jayanti
July 05, 2025

The Prime Minister, Shri Narendra Modi, today paid tribute to former Union Minister Ram Vilas Paswan on the occasion of his Jayanti. Shri Modi said that Ram Vilas Paswan Ji's struggle for the rights of Dalits, backward classes, and the deprived can never be forgotten.

The Prime Minister posted on X;

"पूर्व केंद्रीय मंत्री रामविलास पासवान जी को उनकी जयंती पर विनम्र श्रद्धांजलि। उनका संपूर्ण जीवन सामाजिक न्याय को समर्पित रहा। दलितों, पिछड़ों और वंचितों के अधिकारों के लिए उनके संघर्ष को कभी भुलाया नहीं जा सकता।"