2024 ലെ റാബി സീസണിൽ (01.10.2024 മുതൽ 31.03.2025 വരെ) ,ഫോസ്ഫറസ്, പൊട്ടാഷ്  (P&K) വളങ്ങളുടെ പോഷകങ്ങൾ അടിസ്ഥാനമാക്കിയുള്ള സബ്‌സിഡി നിരക്കുകൾ (NBS)  നിശ്ചയിക്കുന്നതിനായി കേന്ദ്ര രാസവസ്തു-  രാസവള മന്ത്രാലയം മുന്നോട്ടുവച്ച  നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

2024-ലെ റാബി സീസണിലെ ഉദ്ദേശ ബജറ്റ് ആവശ്യം ഏകദേശം 24,475.53 കോടി രൂപയായിരിക്കും
 
പ്രയോജനങ്ങൾ:

*കർഷകർക്ക് സബ്‌സിഡി നിരക്കിലും  താങ്ങാവുന്നതും  ന്യായമായ വിലയിലും വളങ്ങളുടെ ലഭ്യത ഉറപ്പാക്കും.

*രാസവളങ്ങളുടെയും ഉൽപന്നങ്ങളുടെയും അന്താരാഷ്ട്ര വിലകളിലെ സമീപകാല പ്രവണതകൾ കണക്കിലെടുത്ത് ഫോസ്ഫറസ്, പൊട്ടാഷ്  (P&K) വളങ്ങളുടെ  സബ്‌സിഡി യുക്തിസഹമാക്കുന്നു.

നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:

കർഷകർക്ക് താങ്ങാവുന്ന വിലയിൽ ഫോസ്ഫറസ്, പൊട്ടാഷ്  (P&K) രാസവളങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിന്, 2024 റാബി സീസണിലെ  (01.10.2024 മുതൽ 31.03.2025 വരെ ബാധകമായ) അംഗീകൃത നിരക്കുകളെ അടിസ്ഥാനമാക്കിയായിരിക്കും  ഈ വളങ്ങൾക്ക് സബ്‌സിഡി നൽകുന്നത്.

പശ്ചാത്തലം:

രാസവള നിർമ്മാതാക്കൾ/ഇറക്കുമതിക്കാർ മുഖേന കർഷകർക്ക് സബ്‌സിഡി നിരക്കിൽ 28 ഇനം ഗ്രേഡുകളിലുള്ള ഫോസ്ഫറസ്, പൊട്ടാഷ്  (P&K) വളങ്ങൾ ഗവണ്മെന്റ് ലഭ്യമാക്കുന്നു. P&K വളങ്ങളുടെ സബ്‌സിഡി നിയന്ത്രിക്കുന്നത് 01.04.2010 മുതൽ പ്രാബല്യത്തിലുള്ള NBS സ്കീം അനുസരിച്ചാണ്. കർഷക സൗഹൃദ സമീപനത്തിന് അനുസൃതമായി, കർഷകർക്ക് താങ്ങാവുന്ന വിലയിൽ P&K വളങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. രാസവളങ്ങളുടെയും ഉൽപന്നങ്ങളുടെയും,അതായത് യൂറിയ, ഡിഎപി, എംഒപി, സൾഫർ എന്നിവയുടെ  അന്താരാഷ്ട്ര വിലകളിലെ സമീപകാല പ്രവണതകൾ കണക്കിലെടുത്ത്, 2024-റാബി സീസണിലെ(01.10.24 മുതൽ 31.03.25 വരെ) എൻബിഎസ് നിരക്കുകൾ ഫോസ്ഫറസ്, പൊട്ടാഷ്  (P&K) രാസവളങ്ങൾക്ക് ഏർപ്പെടുത്താൻ  ഗവണ്മെന്റ് തീരുമാനിച്ചു. അംഗീകൃതവും വിജ്ഞാപനം ചെയ്തതുമായ നിരക്കുകൾ അനുസരിച്ച് വളം കമ്പനികൾക്ക് സബ്‌സിഡി നൽകുന്നത് വഴി കർഷകർക്ക് താങ്ങാവുന്ന വിലയിൽ വളം ലഭ്യമാക്കാനും കഴിയും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
25% of India under forest & tree cover: Government report

Media Coverage

25% of India under forest & tree cover: Government report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi