2023-24 റാബി സീസണില്‍ (01.10.2023 മുതല്‍ 31.03.2024 വരെ) ഫോസ്ഫാറ്റിക്ക് പൊട്ടോസ്സിക ്(പി&കെ) വളങ്ങളുടെ പോഷകാടിസ്ഥാനത്തിലുള്ള സബ്സിഡി (എന്‍ ബിഎസ്) നിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള രാസവള വകുപ്പിന്റെ നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
വര്‍ഷം |
രൂപ. കിലോയ്ക്ക് |
||||
റാബി, 2023-24 (01.10.2023 മുതല്‍ 31.03.2024 വരെ) |
എന്‍ |
പി |
കെ |
എസ് |
|
47.02 |
20.82 |
2.38 |
1.89 |
|
വരാനിരിക്കുന്ന റാബി സീസണില്‍ 2023-24, പോഷകാടിസ്ഥാനത്തിലുള്ള(എന്‍ ബി എസ്) സബ്‌സിഡിക്കായി 22,303 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
കര്‍ഷകര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഈ വളങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിന്, 2023-24 റാബിയിലെ (01.10.2023 മുതല്‍ 31.03.2024 വരെ ബാധകമായ) അംഗീകൃത നിരക്കുകള്‍ അടിസ്ഥാനമാക്കിയാണ് പി ആന്‍ഡ് കെ വളങ്ങളുടെ സബ്സിഡി നല്‍കുന്നത്.
പ്രയോജനങ്ങള്‍:
കര്‍ഷകര്‍ക്ക് സബ്സിഡിയിലും താങ്ങാവുന്ന വിലയിലും ന്യായമായ വിലയിലും വളങ്ങളുടെ ലഭ്യത ഉറപ്പാക്കും.
രാസവളങ്ങളുടെയും ഉല്‍പന്നങ്ങളുടെയും അന്താരാഷ്ട്ര വിലകളിലെ സമീപകാല പ്രവണതകള്‍ കണക്കിലെടുത്ത് പി&കെ വളങ്ങളുടെ സബ്സിഡി യുക്തിസഹമാക്കുന്നു.
പശ്ചാത്തലം:
വളം നിര്‍മ്മാതാക്കള്‍/ഇറക്കുമതിക്കാര്‍ മുഖേന കര്‍ഷകര്‍ക്ക് സബ്സിഡി വിലയില്‍ 25 ഗ്രേഡുകളിലുളള പി ആന്‍ഡ് കെ വളങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നു. 01.04.2010 മുതലുള്ള NBS സ്‌കീമാണ് P&K വളങ്ങളുടെ സബ്സിഡി നിയന്ത്രിക്കുന്നത്. കര്‍ഷക സൗഹൃദ സമീപനത്തിന് അനുസൃതമായി, കര്‍ഷകര്‍ക്ക് താങ്ങാവുന്ന വിലയില്‍ P&K വളങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാസവളങ്ങളുടെയും ഉല്‍പന്നങ്ങളുടെയും അന്താരാഷ്ട്ര വിലകളിലെ സമീപകാല പ്രവണതകള്‍ കണക്കിലെടുത്ത്, അതായത്. യൂറിയ, ഡിഎപി, എംഒപി, സള്‍ഫര്‍ എന്നിവയുടെ റാബി 2023-24-ലെ എന്‍ബിഎസ് നിരക്കുകള്‍ 01.10.23 മുതല്‍ 31.03.24 വരെ ഫോസ്ഫറ്റിക്, പൊട്ടാസിക് (പി ആന്‍ഡ് കെ) വളങ്ങള്‍ക്ക് പ്രാബല്യത്തില്‍ വരുത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. കര്‍ഷകര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വളം ലഭ്യമാക്കുന്നതിന് അംഗീകൃതവും വിജ്ഞാപനം ചെയ്തതുമായ നിരക്കുകള്‍ അനുസരിച്ച് വളം കമ്പനികള്‍ക്ക് സബ്സിഡി നല്‍കും.