3000 കോടി രൂപയുടെ വടക്ക് കിഴക്കന്‍ വ്യവസായ വികസന പദ്ധതിക്ക് (എന്‍. ഈ.ഐ.ഡി.എസ്.) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2020 മാര്‍ച്ച് വരെയാണ് പദ്ധതിയുടെ കാലാവധി. 2020 മാര്‍ച്ചിന് മുമ്പ് പരിശോധന നടത്തിയശേഷം ബാക്കിയുള്ള കാലത്തേക്ക് ആവശ്യമായ പണം കേന്ദ്ര ഗവണ്‍മെന്റ് നല്‍കും. നേരത്തെയുണ്ടായിരുന്ന രണ്ടു പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിച്ച അടങ്കലോടെ വര്‍ദ്ധിപ്പിച്ചതാണ് എന്‍. ഈ.ഐ.ഡി.എസ്.

വിശദാംശങ്ങള്‍:

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പ്രാഥമികമായി എം.എസ്.എം.ഇ മേഖലക്ക് ഈ പദ്ധതി;പകാരം ഗവണ്‍മെന്റ് ആനുകൂല്യം നല്‍കും. തൊഴില്‍ സൃഷ്ടിക്കാനും ഈ പദ്ധതിപ്രകാരം ചില പ്രത്യേക ആനുകൂല്യങ്ങളും ഗവണ്‍മെന്റ് നല്‍കുന്നുണ്ട്.

കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റ് ഏതെങ്കിലും പദ്ധതിയുടെ അടിസ്ഥനത്തില്‍ ഒന്നോ അതിലധികമോ ഘടകങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സ്ഥാപനമാണെങ്കില്‍പ്പോലും മറ്റ്ഘടകങ്ങളില്‍ ആനുകൂല്യം ലഭിക്കുന്നതിനായി ഈ പദ്ധതിയില്‍ പരിഗണിക്കും.

പദ്ധതിയുടെ അടിസ്ഥാനത്തില്‍ സിക്കിം ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതിയ വ്യാവസായിക യൂണിറ്റുകള്‍ ആരംഭിക്കുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ചുവടെ:

വായ്പയ്ക്ക് ലഭിക്കുന്ന കേന്ദ്ര മൂലധന നിക്ഷേപ ആനുകൂല്യം (സെന്‍ട്രല്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍സെന്റീവ് ഫോര്‍ അക്‌സസ് ടു ക്രെഡിറ്റ് (സി.സി.ഐ.ഐ.എ.സി)– പ്ലാന്റിനും യന്ത്രങ്ങള്‍ക്കും നിക്ഷേപിച്ചതിന്റെ 30% ; ഓരോ യൂണിറ്റിനുമുള്ള ആനുകൂല്യത്തിന്റെ ഉയര്‍ന്ന പരിധി 5 കോടി രൂപ.

കേന്ദ്ര പലിശ ആനുകൂല്യം (സി.ഐ.ഐ)-യോഗ്യരായ ബാങ്കുകള്‍/ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും എടുത്തിട്ടുള്ള പ്രവര്‍ത്തന മൂലധന വായ്പയുടെ 3%. വ്യവസായിക അടിസ്ഥാനത്തില്‍ യൂണിറ്റ് ഉല്‍പ്പാദനം ആരംഭിച്ചശേഷം ആദ്യത്തെ അഞ്ചുവര്‍ഷം.

കേന്ദ്ര സമഗ്ര ഇന്‍ഷ്വറന്‍സ് ആനുകൂല്യം (സി.സി.ഐ.ഐ)-കെട്ടിടം, പ്ലാന്റ്, യന്ത്രങ്ങള്‍ എന്നിവയ്ക്ക് അടച്ച ഇന്‍ഷ്വറന്‍സ് പ്രിമിയത്തിന്റെ 100% വും തിരിച്ചുനല്‍കും. യൂണിറ്റ് ഉല്‍പ്പാദനം തുടങ്ങി ആദ്യ അഞ്ചുവര്‍ഷത്തേക്ക് ബാധകം.

ചരക്ക് സേവന നികുതി (ജി.എസ്.ടി) തിരിച്ചുനല്‍കല്‍- യൂണിറ്റ് വ്യവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങി ആദ്യത്തെ അഞ്ചുവര്‍ഷമത്തക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ വിഹിതമായ സി.ജി.എസ്.ടി, ഐ.ജി.എസ്.ടി എന്നിവയുടെ തിരിച്ചു നല്‍കല്‍.

ആദായനികുതി (ഐ.ടി)തിരിച്ചുനല്‍കല്‍ -യൂണിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ച് ആദ്യത്തെ അഞ്ചുവര്‍ഷം ആദായവകുപ്പ് നികുതിയിലെ കേന്ദ്രത്തിന്റെ വിഹിതം മടക്കി നല്‍കും.

ഗതാഗത ആനുകൂല്യങ്ങള്‍ (ടി.ഐ)

– നിര്‍മ്മാണം പൂര്‍ത്തിയായ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിന് റെയില്‍വേയും, റെയില്‍വേ പൊതുമേഖലാ സ്ഥാപനങ്ങളും നിലവില്‍ നല്‍കിയിട്ടുള്ള സബ്‌സിഡി ഉള്‍പ്പെടെ ഗതാഗതത്തിന് വരുന്ന ചെലവിന്റെ 20% തിരിച്ചുനല്‍കും.

– നിര്‍മ്മാണം പൂര്‍ത്തിയായ ഉല്‍പ്പന്നങ്ങള്‍ ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗ്ഗത്തിലൂടെ കൊണ്ടുപോകുന്നതിന് കേന്ദ്ര ഉള്‍നാടന്‍ ജലപാതാ അതോറിറ്റിയുടെ ചെലവിന്റെ 20% തിരിച്ചുനല്‍കും.

-നശിച്ചുപോകുന്ന ചരക്കുകളുടെ (അന്താരാഷ്ട്ര വ്യോമയാന വ്യോമഗതാഗത സംഘടന നിര്‍വചിച്ചിട്ടുള്ള) ഉല്‍പ്പാദന സ്ഥലത്തിന്‍റെ തൊട്ടടുത്തുളള വിമാനത്താവളങ്ങളില്‍ നിന്നും രാജ്യത്തിനകത്ത് ഏത് വിമാനത്താവളത്തിലും കൊണ്ടുപോകുന്നതിനുണ്ടാകുന്ന ഗതാഗത ചെലവിന്റെ 33% തിരിച്ചുനല്‍കും.

ജീവനക്കാര്‍ക്കുള്ള പ്രോത്സാഹനങ്ങള്‍ :- പ്രധാനമന്ത്രി തൊഴില്‍ ജന്യ പദ്ധതി (പി.എം.ആര്‍.പി.വൈ) പ്രകാരം തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ടില്‍ തൊഴിലുടമയുടെ നിക്ഷേപിക്കേണ്ട വിഹിതമായ 8.33% ന് പുറമെ തൊഴിലാളികള്‍ക്ക് തൊഴിലുടമ അടയ്‌ക്കേണ്ട എം;പ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്)ന്റെ 3.67% വും കൂടി ഗവണ്‍മെന്റ് അടയക്കുന്നു.

ഓരോ യൂണിറ്റിനും മൊത്തം 200 കോടി രൂപയുടെ ആനുകൂല്ല്യമാണ് നിശ്ചയിച്ചിട്ടുളളത്.
പുതുതായി കൊണ്ടുവരുന്ന ഈ പദ്ധതി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യവസായ വല്‍ക്കരണത്തിന് വേഗത കൂട്ടുന്നതിനും ഈ മേഖലയിലെ തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Andhra Pradesh meets Prime Minister
December 25, 2024

Chief Minister of Andhra Pradesh, Shri N Chandrababu Naidu met Prime Minister, Shri Narendra Modi today in New Delhi.

The Prime Minister's Office posted on X:

"Chief Minister of Andhra Pradesh, Shri @ncbn, met Prime Minister @narendramodi

@AndhraPradeshCM"