പി.എം-എ.എ.എസ്.എച്ച്.എ കര്‍ഷകര്‍ക്ക് എം.എസ്.പി ലഭിക്കുന്നത് ഉറപ്പാക്കും
'അന്നദാതാവി'നോടുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനം
ഗവണ്‍മെന്റിന്റെ കര്‍ഷകാഭിമുഖ്യ മുന്‍കൈകള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കിക്കൊണ്ടും അന്നദാതാക്കളോടുള്ള അതിന്റെ പ്രതിബദ്ധത വ്യക്തമാക്കിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം 'പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷ്ഹാന്‍ അഭിയാന്‍' (പി.എം-എ.എ.എസ്.എച്ച്.എ) എന്ന പുതിയ സംരക്ഷണ പദ്ധതിക്ക് അംഗീകാരം നല്‍കി. 2018ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അര്‍ഹമായ വേതനവില ഉറപ്പാക്കാന്‍ ലക്ഷ്യമാക്കുന്നതാണ് പദ്ധതി.
കര്‍ഷകരുടെ വരുമാനം സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ത്യാ ഗവണ്‍മെന്റ് മുമ്പൊരിക്കലും കൈക്കൊണ്ടിട്ടില്ലാത്ത നടപടിയാണിത്. ഇത് കര്‍ഷകരുടെ ക്ഷേമം വളരെ മുന്നോട്ടുകൊണ്ടുപോകുമെന്നു പ്രതീക്ഷിക്കുന്നു. ഉല്‍പ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് ഖാരിഫ് വിളകളുടെ തറവില ഇതിനകം തന്നെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ഗവണ്‍മെന്റുകളുമായുള്ള ഏകോപനത്തിലൂടെ വളരെ ശക്തിമത്തായ ഒരു സംഭരണസംവിധാനമുണ്ടാകുന്നതിലൂടെ തറവിലയിലെ വര്‍ധന കര്‍ഷകരുടെ വരുമാനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പി.എം.എ.എ.എസ്.എച്ച്.എയുടെ ഘടകങ്ങള്‍
കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പാക്കുന്ന സംവിധാനം ഉള്‍പ്പെടുന്ന ഈ പുതിയ സംരക്ഷണപദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്
-വില സഹായ പദ്ധതി(പി.എസ്.എസ്.)
– കുറഞ്ഞവില നല്‍കുന്ന പദ്ധതി(പി.ഡി.പി.എസ്)
-സ്വകാര്യ സംഭരണ-ശേഖരണത്തിനുള്ള പൈലറ്റ് പദ്ധതി (പി.പി.പി.എസ്.).
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ (ഡി.എഫ്.പി.ഡി)യുടെ കീഴിലുള്ള നെല്ല്, ഗോതമ്പ്, മറ്റ് പോഷക-ധാന്യങ്ങള്‍-നാടന്‍ ധാന്യങ്ങള്‍ എന്നിവയുടെ സംഭരണത്തിനുള്ള പദ്ധതികള്‍, ടെക്‌സ്‌റ്റെയില്‍സ് മന്ത്രാലയത്തിന്റെ പരുത്തി, ചണം എന്നിവയുടെ സംഭരണത്തിന് നിലവിലുള്ള പദ്ധതികള്‍ കര്‍ഷകര്‍ക്ക് തുടര്‍ന്നും തറവില ലഭ്യമാകുന്നതിനായി നിലനിര്‍ത്തും.
സംഭരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സ്വകാര്യമേഖലയെ പങ്കാളികളാക്കുത് ആവശ്യമാണെന്നും മന്ത്രിസഭ തീരുമാനിച്ചു. ഇതുവഴി സംഭരണപ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സാധിക്കും. അതുകൊണ്ട് പി.ഡി.പി.എസിന് പുറമെ ഇതും.
എണ്ണക്കുരുകളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വകാര്യ സംഭരണ സ്‌റ്റോക്കിസ്റ്റ് പദ്ധതിക്കു തുടക്കം കുറയ്ക്കാനുള്ള അവസരം നല്‍കുന്നതിനും തീരുമാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ എ.പി.എം.സി(കള്‍) ഉള്‍പ്പെടെയുള്ളിടങ്ങളില്‍ പ്രാരംഭമായി ഇത് നടപ്പാക്കാം. പ്രാരംഭമായി തെരഞ്ഞെടുക്കപ്പെടു ജില്ലകള്‍-ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട എ.പി.എം.സി(കള്‍) എന്നിവിടങ്ങളില്‍ തറവില വിജ്ഞാപനത്തില്‍പ്പെട്ട ഒന്നോ അതിലധികമോ എണ്ണക്കൂരുക്കള്‍ ഉണ്ടായിരിക്കണം. ഇത് പി.എസ്.എസിന് സമാനമായതുകൊണ്ട് വിജഞാപനംചെയ്യപ്പെട്ട ഉല്‍പ്പന്നത്തിന്റെ ഭൗതിക സംഭരണം ഉള്‍പ്പെടും. പ്രാരംഘട്ടത്തിലുള്ള ജില്ലകളില്‍ ഇത് പി.എസ്.എസ്-പി.ഡി.പി.എസ് എന്നിവയ്ക്ക് പകരമായിരിക്കും.
തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ഏജന്‍സി വിജ്ഞാപനം ചെയ്ത വിപണിയില്‍ നിന്നും വിജ്ഞാപനംചെയ്യപ്പെടുന്ന കാലം രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നു പി.പി.എസ്.എസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുഗുണമായി തറവിലയില്‍ ഉല്‍പ്പന്നം സംഭരിക്കണം. എവിടെയാണോ വിപണിയിലെ വില വിജ്ഞാപനം ചെയ്ത തറവിലയ്ക്കു താഴെയാകുന്നത്, എവിടെയാണോ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശ ഗവണ്‍മെന്റുകള്‍ ചുമതലപ്പെടുത്തുന്നത് അവിടെ വിപണിയില്‍ ഇടപെട്ടു വിജ്ഞാപനംചെയ്യപ്പെട്ട തറവിലയ്ക്കു പരമാവധി 15% സര്‍വീസ് ചാര്‍ജ് വരെ നല്‍കാം.
ചെലവുകള്‍:
അധികമായി 16,550 കോടി രൂപ കൂടി അനുവദിച്ചുകൊണ്ട് മൊത്തം ഇത് 45,550 കോടി രൂപയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ഇതിന് പുറമെ സംഭരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റ്‌വിഹിതം വര്‍ദ്ധിപ്പിക്കുകയും 15,053 കോടിരൂപ പി.എം-എ.എ.എസ്.എച്ച്.എ നടത്തിപ്പിനായി അനുവദിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ പദ്ധതി നമ്മുടെ 'അന്നദാതാക്കളോടുള്ള' ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമാണ്.
ഇതുവരെയുള്ള വര്‍ഷങ്ങളിലെ സംഭരണം:
2010-14ല്‍ ആകെ സംഭരണം 3500 കോടി രൂപയായിരുന്നെങ്കില്‍ 2014-18ല്‍ ഇത് പത്തിരട്ടിയോളം വര്‍ധിച്ച് 34,000 കോടി രൂപയിലെത്തി. 2010-14ല്‍ ഈ കാര്‍ഷികച്ചരക്കുകള്‍ സംഭരിക്കുന്നതിന് വെറും 300 കോടി രൂപ ചെലവില്‍ 2500 കോടി രൂപയുടെ ഗവണ്‍മെന്റ് ഗ്യാരണ്ടി നല്‍കിയ സ്ഥാനത്ത് 2014-18ല്‍ ഗ്യാരണ്ടി തുക 29,000 കോടി രൂപയായും ചെലവ് ആയിരം കോടി രൂപയായും ഉയര്‍ന്നു.
വിശദാംശങ്ങള്‍:
പ്രശ്‌നങ്ങളുടെ ചില ഘടകങ്ങള്‍ മാത്രമല്ല മൊത്തമായി പരിഹരിക്കുന്നതിനുള്ള സമഗ്ര സമീപനമാണ് കേന്ദ്ര ഗവണ്‍മെന്റ് പിന്‍തുടരുന്നത്. തറവില വര്‍ധിപ്പിച്ചതുകൊണ്ടു മാത്രം കാര്യമായില്ല. പ്രഖ്യാപിക്കപ്പെട്ട തറവില കര്‍ഷകര്‍ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണു കൂടുതല്‍ പ്രധാനം. വിപണിവില തറവിലയേക്കാള്‍ കുറവാണെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും തറവിലയ്ക്കു സംഭരിക്കുകയോ കര്‍ഷകര്‍ക്കു തറവില ലഭിക്കുന്നുണ്ടെന്നു മറ്റെന്തെങ്കിലും നടപടികളിലൂടെ ഉറപ്പാക്കുകയോ വേണം. ഈ സമീപനം മുന്‍നിര്‍ത്തി പി.എസ്.എസ്., പി.ഡി.പി.എസ്., പി.ഡി.പി.എസ്. എന്നീ മൂന്ന് ഉപപദ്ധതികളോടുകൂടിയ പി.എം.-ആഷ എന്ന ബൃഹദ്പദ്ധതി മന്ത്രിസഭ അംഗീകരിച്ചു.
പി.എസ്.എസ്. പ്രകാരം ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, കൊപ്ര എന്നിവയുടെ സംഭരണം കേന്ദ്ര നോഡല്‍ ഏജന്‍സികള്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹകരണത്തോടെ നടത്തും. നാഫെഡിനു പുറമേ, സംസ്ഥാനങ്ങളിലും ജില്ലകളിലും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ.) പി.എസ്.എസ്. പ്രവര്‍ത്തനം ഏറ്റെടുത്തു നടത്താന്‍ തീരുമാനിച്ചു. സംഭരണത്തില്‍ സംഭവിക്കാവുന്ന നഷ്ടം വ്യവസ്ഥകള്‍ പ്രകാരം കേന്ദ്ര ഗവണ്‍മെന്റ് നികത്തും.
തറവില പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള എല്ലാ എണ്ണക്കുരുക്കളും പി.ഡി.പി.എസ്. ബാധകമാണ്. ഇതു പ്രകാരം, വില്‍പനവിലയും തറവിലയും തമ്മിലുള്ള വ്യത്യാസം എത്രയാണോ ആ തുക വിജ്ഞാപനം ചെയ്യപ്പെട്ട മാര്‍ക്കറ്റ് യാഡുകളില്‍ സുതാര്യമായ ലേലനടപടിയിലൂടെ വില്‍പന നടത്തുന്ന, മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കു നേരിട്ടു പണം നല്‍കും. കര്‍ഷകരുടെ റജിസ്റ്റര്‍ ചെയ്ത ബാങ്ക് അക്കൗണ്ടുകളിലാണു പണം ലഭ്യമാക്കുക. വിജ്ഞാപനം ചെയ്യപ്പെട്ട മാര്‍ക്കറ്റില്‍ വില്‍പന നടത്തുമ്പോള്‍ ലഭിച്ച വിലയും തറവിലയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി പണം നല്‍കുകയാണെന്നതിനാല്‍ ഈ പദ്ധതിയില്‍ സംഭരണം ഉള്‍പ്പെടുന്നില്ല. പി.ഡി.പി.എസിനു കേന്ദ്ര ഗവണ്‍മെന്റ് വ്യവസ്ഥകള്‍ പ്രകാരമുള്ള സഹായം നല്‍കും.
ഗവണ്‍മെന്റിന്റെ കര്‍ഷകോന്‍മുഖമായ പദ്ധതികള്‍
2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന വീക്ഷണം യാഥാര്‍ഥ്യമാക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുക, കൃഷിച്ചെലവ് കുറയ്ക്കുക, കൊയ്ത്തിനുശേഷം അനിവാര്യമായ വിപണിഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക. പല വിപണിപരിഷ്‌കാരങ്ങളും നടപ്പാക്കിവരുന്നുണ്ട്. ഇതില്‍ മാതൃകാ കാര്‍ഷികോല്‍പന്ന-കന്നുകാലി വിപണന നിയമം 2017, മാതൃകാ കരാര്‍ കൃഷി, സേവന നിയമം 2018 എന്നിവ ഉള്‍പ്പെടും. ഇതു നിയമപരമായി നടപ്പാക്കാന്‍ പല സംസ്ഥാനങ്ങളും നടപടി സ്വീകരിച്ചിട്ടുണ്ട്.
തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കു കര്‍ഷകര്‍ക്കു ലാഭവില ഉറപ്പുവരുത്തുന്നതിനായി പുതിയ വിപണിഘടന രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പാടങ്ങള്‍ക്കരികില്‍ 22,000 ചില്ലറവില്‍പന വിപണികള്‍ ആരംഭിക്കുന്നതിനായി ഗ്രാമീണ്‍ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റു(ഗ്രാം)കള്‍ നടപ്പാക്കുന്നതും ഇനാമിലൂടെ എ.പി.എം.സികളില്‍ മല്‍സരക്ഷമതയാര്‍ന്നതും സുതാര്യവുമായ മൊത്തവില കച്ചവടം നടത്തുന്നതും കരുത്താര്‍ന്നതും കര്‍ഷകോന്‍മുഖവുമായ വികസന നയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇതിനു പുറമേ, കര്‍ഷകോന്‍മുഖ പദ്ധതികളായ പ്രധാനമന്ത്രി ഫസല്‍ ബീമ യോജന, പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന, പരമ്പരാഗത കൃഷി വികാസ് യോജന, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം തുടങ്ങിയവ നടപ്പാക്കിയിട്ടുണ്ട്. ആദ്യമായി, കൃഷിച്ചെലവിന്റെ ഒന്നര ഇരട്ടി എന്ന കാഴ്ചപ്പാടോടെ തറവില പ്രഖ്യാപിച്ചതും കര്‍ഷകക്ഷേമത്തോടുള്ള പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നു.