പി.എ.സി.എസ് മുതല്‍ അപ്പെക്‌സ് വരെ: പ്രാഥമിക സംഘങ്ങള്‍, ജില്ല, സംസ്ഥാന, ദേശീയ തലത്തിലുള്ള ഫെഡറേഷനുകള്‍, മള്‍ട്ടി സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവയുള്‍പ്പെടെ പ്രാഥമികം മുതല്‍ ദേശീയ തലം വരെയുള്ള സഹകരണ സംഘങ്ങള്‍ക്ക് ഇതില്‍ അംഗമാകാം. ഈ സഹകരണ സംഘങ്ങള്‍ക്കെല്ലാം അതിന്റെ ബൈലോകള്‍ അനുസരിച്ച് സംഘത്തിന്റെ ബോര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടായിരിക്കും
ഗുണനിലവാരമുള്ള വിത്തുകളുടെ ഉല്‍പ്പാദനം, സംഭരണം, സംസ്‌കരണം, ബ്രാന്‍ഡിംഗ്, ലേബലിംഗ് പാക്കേജിംഗ്, ശേഖരണം, വിപണനം, വിതരണം എന്നിവയ്ക്കായുള്ള ഒരു അപെക്‌സ് സംഘടനയായി പ്രവര്‍ത്തിക്കും; തന്ത്രപരമായ ഗവേഷണവും വികസനവും; കൂടാതെ തദ്ദേശീയമായ പ്രകൃതിദത്ത വിത്തുകള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു സംവിധാനം വികസിപ്പിക്കും
സീഡ് റീപ്ലേസ്‌മെന്റ് നിരക്ക് (എസ്.ആര്‍.ആര്‍), വേരിറ്റി റീപ്ലേസ്‌മെന്റ് നിരക്ക് (വി.ആര്‍.ആര്‍) എന്നിവ പ്രോത്സാഹിപ്പിക്കുകയും വിളവുകളുടെ വിടവ് കുറയ്ക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
സഹകരണ സംഘങ്ങളുടെ സമഗ്ര വളര്‍ച്ചാ മാതൃകയിലൂടെ ''സഹകാര്‍-സേ-സമൃദ്ധി'' എന്ന ലക്ഷ്യം കൈവരിക്കാനും സഹായിക്കും.

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ (എം.എസ്.സി.എസ്) ആക്ട്, 2002 പ്രകാരം ദേശീയ തലത്തിലുള്ള മള്‍ട്ടി-സ്‌റ്റേറ്റ് സീഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചരിത്രപരമായ തീരുമാനത്തിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഗുണനിലവാരമുള്ള വിത്തുകളുടെ ഉല്‍പ്പാദനം, സംഭരണം, സംസ്‌കരണം, ബ്രാന്‍ഡിംഗ്, ലേബലിംഗ്, പാക്കേജിംഗ്, ശേഖരണം, വിപണനം, വിതരണം; തന്ത്രപരമായ ഗവേഷണം വികസനം; രാജ്യത്തുടനീളമുള്ള വിവിധ സഹകരണ സംഘങ്ങള്‍ക്ക് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ, പ്രത്യേകിച്ച് കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ പിന്തുണയോടെയും, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍), നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ (എന്‍.എസ.്‌സി) എന്നിവയുടെ പിന്തുണയോടെ അവരുടെ പദ്ധതികളിലൂടെയും '' സമ്പൂര്‍ണ്ണ ഗവണ്‍മെന്റ് സമീപനം'' പിന്തുടരുന്ന അവരുടെ ഏജന്‍സികളിലൂടെയും തദ്ദേശീയമായ പ്രകൃതിദത്ത വിത്തുകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ഒരു സംവിധാനം വികസിപ്പിക്കുക എന്നിവയ്ക്കായുള്ള ഒരു അപ്പെക്‌സ് സ്ഥാപനമായി ഇത് പ്രവര്‍ത്തിക്കും.

സഹകരണ സംഘങ്ങള്‍ രാജ്യത്തിന്റെ കാര്‍ഷിക അനുബന്ധ മേഖലകളില്‍ ഗ്രാമീണ സാമ്പത്തിക പരിവര്‍ത്തനത്തിന്റെ താക്കോല്‍ വാഹകരായതിനാല്‍ ''സഹകാര്‍-സേ സമൃദ്ധി'' എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് സഹകരണ സംഘങ്ങളുടെ ശക്തി പ്രയോജനപ്പെടുത്താനും വിജയകരവും ഊര്‍ജ്ജസ്വലവുമായ വ്യാപാര സംരംഭങ്ങളാക്കി മാറ്റാനും എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നിരീക്ഷിച്ചു. .

പി.എ.സി.എസ് (പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍) മുതല്‍ അപ്പെക്‌സ് വരെ: പ്രാഥമിക സംഘങ്ങള്‍, ജില്ല, സംസ്ഥാന, ദേശീയ തലത്തിലുള്ള ഫെഡറേഷനുകള്‍, മള്‍ട്ടി സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവയുള്‍പ്പെടെ പ്രാഥമികം മുതല്‍ ദേശീയ തലം വരെയുള്ള സഹകരണ സംഘങ്ങള്‍ക്ക് ഇതില്‍ അംഗമാകാം. ഈ സഹകരണ സംഘങ്ങള്‍ക്കെല്ലാം അതിന്റെ ബൈലോകള്‍ അനുസരിച്ച് സൊസൈറ്റിയുടെ ബോര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടായിരിക്കും.

ഗുണനിലവാരമുള്ള വിത്തുകളുടെ ഉല്‍പ്പാദനം, സംഭരണം, സംസ്‌കരണം, ബ്രാന്‍ഡിംഗ്, ലേബലിംഗ്, പാക്കേജിംഗ്, ശേഖരണം, വിപണനം, വിതരണം; തന്ത്രപരമായ ഗവേഷണവും വികസനവും; രാജ്യത്തുടനീളമുള്ള വിവിധ സഹകരണ സംഘങ്ങള്‍ക്ക് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ, പ്രത്യേകിച്ച് കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ സഹായത്തോടെയും, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍), നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ (എന്‍.എസ.്‌സി) എന്നിവയുടെ പിന്തുണയോടെയും അവരുടെ പദ്ധതികളിലൂടെയും '' സമ്പൂര്‍ണ്ണ ഗവണ്‍മെന്റ് സമീപനം'' പിന്തുടരുന്ന അവരുടെ ഏജന്‍സികളിലൂടെയും തദ്ദേശീയമായ പ്രകൃതിദത്ത വിത്തുകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ഒരു സംവിധാനം വികസിപ്പിക്കുക എന്നിവയ്ക്കായുള്ള ഒരു അപ്പെക്‌സ് സ്ഥാപനമായി ഇത് പ്രവര്‍ത്തിക്കും.

വിത്തുകളുടെ മാറ്റല്‍ നിരക്കും വൈവിദ്ധ്യമാര്‍ന്ന പുനഃസ്ഥാപന നിരക്കും വര്‍ദ്ധിപ്പിച്ച് ഗുണനിലവാരമുള്ള വിത്ത് കൃഷിചെയ്യുന്നിതിനും വിത്ത് വൈവിദ്ധ്യവല്‍ക്കരണ പരീക്ഷണങ്ങള്‍ക്കും കര്‍ഷകരുടെ പങ്ക് ഉറപ്പാക്കുന്നതിനും സഹകരണസംഘങ്ങളുടെഎല്ലാ തലങ്ങളിലുമുള്ള ശൃംഖല പ്രയോജനപ്പെടുത്തി ഒരൊറ്റ ബ്രാന്‍ഡ് നാമത്തിലുള്ള സര്‍ട്ടിഫൈഡ് വിത്തുകളുടെ ഉല്‍പ്പാദനത്തിനും വിതരണത്തിനും നിര്‍ദ്ദിഷ്ട സംഘം സഹായിക്കും. ഗുണമേന്മയുള്ള വിത്തുകളുടെ ലഭ്യത കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായകരമാകും. ഗുണമേന്മയുള്ള വിത്ത് ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ മെച്ചപ്പെട്ട വില, ഉയര്‍ന്ന വിളവ് നല്‍കുന്ന വൈവിദ്ധ്യമാര്‍ന്ന (എച്ച്.വൈ.വി) വിത്തുകളുടെ ഉപയോഗത്തിലൂടെ വിളകളുടെ ഉയര്‍ന്ന ഉല്‍പ്പാദനം, സൊസൈറ്റി ഉല്‍പ്പാദിപ്പിക്കുന്ന മിച്ചത്തില്‍ നിന്ന് വിതരണം ചെയ്യുന്ന ലാഭവിഹിതം എന്നിവയിലൂടെ അംഗങ്ങള്‍ക്ക് പ്രയോജനവും ലഭിക്കും.

ഗുണമേന്മയുള്ള വിത്ത് കൃഷിയിലും വിത്ത് ഇനപരീക്ഷണങ്ങളിലും കര്‍ഷകരുടെ പങ്ക് ഉറപ്പാക്കി, ഒറ്റ ബ്രാന്‍ഡ് നാമത്തില്‍ സാക്ഷ്യപ്പെടുത്തിയ വിത്തുകളുടെ ഉല്‍പ്പാദനവും വിതരണവും ഉറപ്പാക്കിക്കൊണ്ട് എസ്.ആര്‍.ആര്‍, വി.ആര്‍.ആര്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള എല്ലാത്തരം സഹകരണ ഘടനകളിലും മറ്റ് എല്ലാ മാര്‍ഗ്ഗങ്ങളിലും വിത്ത് സഹകരണ സംഘത്തില്‍ ഉള്‍പ്പെടും.

ഈ ദേശീയതല വിത്ത് സഹകരണ സംഘത്തിലൂടെയുള്ള ഗുണനിലവാരമുള്ള വിത്ത് ഉല്‍പ്പാദനം രാജ്യത്തെ കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക്കയും, അതുവഴി കാര്‍ഷിക-സഹകരണ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങളിലേക്ക് നയിക്കുകയുംചെയ്യും. അതോടൊപ്പം ഇറക്കുമതി ചെയ്യുന്ന വിത്തുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുകയും ''മേക്ക് ഇന്‍ ഇന്ത്യ''യെ പ്രോത്സാഹിപ്പിക്കുകയും സ്വായംപര്യാപ്ത ഭാരതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi